ഐസിഎൽ ഫിൻകോർപ്പിൻ്റെ ആദ്യ എടിഎം ഇരിങ്ങാലക്കുടയിൽ പ്രവർത്തനം ആരംഭിച്ചു… ഇരിങ്ങാലക്കുട: ഐ.സി.എല്‍ ഫിന്‍കോര്‍പ്പിന്റെ ആദ്യ എ.ടി.എംആല്‍ത്തറയ്ക്ക് സമീപമുള്ള ഇരിങ്ങാലക്കുട ബ്രാഞ്ചില്‍ പ്രവർത്തനമാരംഭിച്ചു. വൈകീട്ട് നടന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ ആർ ബിന്ദു ഉദ്ഘാടനം നിർവഹിച്ചു. ഐ.സി.എല്‍ ഗ്രൂപ്പ് സി.എം.ഡി അഡ്വ.കെ.ജി. അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു.നഗരസഭ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി മുഖ്യാതിഥിയായിരുന്നു.നഗരസഭ വൈസ് ചെയര്‍മാന്‍ ടി.വി ചാര്‍ളി, നഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജെയ്സണ്‍ പാറേക്കാടന്‍, നഗരസഭ പ്രതിപക്ഷ നേതാവ്Continue Reading

ഏപ്രിൽ, മേയ് മാസങ്ങളിലായി ആഘോഷിക്കുന്ന ഇരിങ്ങാലക്കുട ശ്രീകൂടൽമാണിക്യം ക്ഷേത്രോൽസവത്തിൻ്റെ കാര്യപരിപാടികൾ അടങ്ങിയ പുസ്തകം പ്രകാശനം ചെയ്തു. ഇരിങ്ങാലക്കുട: ഏപ്രിൽ, മേയ് മാസങ്ങളിലായി ആഘോഷിക്കുന്ന ശ്രീകൂടൽമാണിക്യം ക്ഷേത്രോൽസവത്തിൻ്റെ കാര്യപരിപാടികൾ അടങ്ങിയ പുസ്തകം പ്രകാശനം ചെയ്തു. കിഴക്കേ നടയിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിൽ നടന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു പ്രകാശനം നിർവഹിച്ചു. കോവിഡിനെ തുടർന്ന് മാറ്റി വച്ച തിരുവുത്സവം 2022 എപ്രിൽ 15 മുതൽ 25Continue Reading

ആയിരങ്ങളെ അണിനിരത്തി ബിജെപിയുടെ കെ റെയിൽ വിരുദ്ധ പദയാത്ര;പോലീസിനെ ഉപയോഗിച്ച് പദ്ധതി നടപ്പാക്കാമെന്ന പിണറായി വിജയൻ്റെ ധാർഷ്ട്യം അനുവദിക്കില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ. ഇരിങ്ങാലക്കുട: കെ റെയിൽ കേരളത്തെ മുഴുവനായും ബാധിക്കുന്ന സാമൂഹ്യ പ്രശ്നമാണെന്നും പോലീസിനെ ഉപയോഗിച്ച് നടപ്പാക്കാമെന്ന പിണറായി വിജയൻ്റെ ധാർഷ്ട്യം നടപ്പാക്കാൻ അനുവദിക്കില്ലെന്നും ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ.കെ റെയിലിൻ്റെ പേരിൽ സർക്കാരിന് അധികാരമില്ലാത്ത കാര്യങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നതെന്നും പദ്ധതിക്ക് അനുമതി നല്കിയിട്ടില്ലെന്ന്Continue Reading

വയോജന പുരസ്കാരനേട്ടത്തിൽ ഇരിങ്ങാലക്കുട മെയിൻ്റനൻസ് ട്രൈബ്യൂണൽ… ഇരിങ്ങാലക്കുട: വയോജന സംരക്ഷണ ക്ഷേമ പ്രവർത്തനങ്ങൾക്കുള്ള വയോസേവന അവാർഡ് നേട്ടവുമായി ഇരിങ്ങാലക്കുട മെയിൻ്റനൻസ് ട്രൈബ്യൂണൽ.കേരളത്തിലെ 27 ട്രൈബ്യൂണലുകളിൽ നിന്നാണ് മികച്ച രീതിയിൽ വയോജനസംരക്ഷണ നിയമം നടപ്പിലാക്കിയതിന് ഇരിങ്ങാലക്കുട മെയിൻ്റനൻസ് ട്രൈബ്യൂണലിനെ തിരഞ്ഞെടുത്തിരിക്കുന്നത്. സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു ചെയർപേഴ്സൻ ആയിട്ടുള്ള സമിതിയാണ് വയോജനക്ഷേമ രംഗത്ത് മികച്ച പ്രവർത്തനങ്ങൾ നടത്തുന്ന തദ്ദേശ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ, ട്രിബ്യൂണൽ, വ്യദ്ധസദനം എന്നിവയെ തിരഞ്ഞെടുത്തിട്ടുള്ളതെന്ന്Continue Reading

എറിയാട് വീട്ടമ്മയെ വെട്ടി കൊലപ്പെടുത്തിയ കേസിലെ പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊടുങ്ങല്ലൂർ:എറിയാട് വീട്ടമ്മയെ വെട്ടി കൊലപ്പെടുത്തിയ കേസിലെ പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എറിയാട് ചൈതന്യ നഗറിനു സമീപം ആൾ താമസമില്ലാത്ത വീട്ടിലെ ഒഴിഞ്ഞ പറമ്പിലെ മരത്തിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മാങ്ങറാം പറമ്പിൽ നാസറിന്റെ ഭാര്യ റിൻസിയെ വെട്ടി കൊലപ്പെടുത്തിയ ശേഷം റിയാസ് ഒളിവിലായിരുന്നു. ഇയാൾക്കു വേണ്ടി പോലീസ് കഴിഞ്ഞ രാത്രിയിലും ബന്ധുവീടുകൾ ഉൾപ്പെടെ പലContinue Reading

കൊടുങ്ങല്ലൂരിൽ വെട്ടേറ്റ യുവതി മരിച്ചു കൊടുങ്ങല്ലൂർ: യുവാവ് ക്രൂരമായി വെട്ടി പരിക്കേല്പിച്ച വസ്ത്രവ്യാപാര സ്ഥാപന ഉടമയായ യുവതി മരിച്ചു. എറിയാട് സ്കൂളിനു സമീപം നിറക്കൂട്ട് എന്ന കട നടത്തുന്ന കലാപള്ള നാസറിന്‍റെ ഭാര്യ റിൻസി (35) ആണ് മരിച്ചത്. സ്ഥാപനത്തിലെ മുൻ ജീവനക്കാരനായ റിയാസ് (28) ആണ് ഇവരെ വെട്ടിയത്. ഇയാൾ ഒളിവിലാണ്. ഇന്നലെ രാത്രി എട്ടിന് എറിയാട് ബ്ലോക്കിനു സമീപത്തുവച്ചാണ് റിൻസിക്കുനേരെ ആക്രമണമുണ്ടായത്. കുട്ടികളുമായി കടയിൽനിന്നു സ്കൂട്ടറിൽ വീട്ടിലേക്കുContinue Reading

കോളേജ് വിദ്യാർഥിനിയെ ശല്യം ചെയ്യുന്നത് ചോദ്യം ചെയ്ത ഇരിങ്ങാലക്കുട ജ്യോതിസ്സ് കോളേജിലെ സഹപാഠിയെ കുത്തി പരിക്കേല്പിച്ച യുവാക്കൾ അറസ്റ്റിൽ. ഇരിങ്ങാലക്കുട: കോളേജ് വിദ്യാർഥിനിയെ ശല്യം ചെയ്യുന്നതിനെ ചോദ്യം ചെയ്ത സഹപാഠിയെ കുത്തി പരിക്കേല്പിച്ച യുവാക്കൾ അറസ്റ്റിൽ. കാറളം നെടുമങ്ങാട് വീട്ടിൽ ഷാഫിർ (21), ആലുവ ആലങ്ങാട് നെടുമാലി വീട്ടിൽ രാഹുൽ (23) എന്നിവരെയാണ് സിഐ എസ് പി സുധീരൻ, എസ് ഐ വി ജിഷിൽ എന്നിവരുടെ നേത്യത്വത്തിലുള്ള പോലീസ് സംഘംContinue Reading

കാവന്നൂരിലെ പെൺകുട്ടിക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി പ്രവർത്തകരുടെ ധർണ്ണ… ഇരിങ്ങാലക്കുട: സ്ത്രീ സുരക്ഷയ്ക്ക് സ്ത്രീശക്തി, കാവന്നൂരിലെ പെൺകുട്ടിക്ക് നീതി ലഭ്യമാക്കുക എന്ന മുദ്രാവാക്യമുയർത്തിക്കൊണ്ട് ബിജെപി ഇരിങ്ങാലക്കുട മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ആൽത്തറയ്ക്കൽ ജനകീയ ധർണ്ണ സംഘടിപ്പിച്ചു.പാർട്ടി മണ്ഡലം ജന:സെക്രട്ടറി ഷൈജു കുറ്റിക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ട ഉദ്ഘാടനം ചെയ്തു. ജില്ല വൈസ് പ്രസിഡണ്ട് കവിതാ ബിജു, മണ്ഡലം ജന: സെക്രട്ടറി രതീഷ് കുറുമാത്ത്,Continue Reading

ചാലക്കുടിപ്പുഴയില്‍ വെള്ളമുയര്‍ന്ന് 16 കുടുംബങ്ങള്‍ ഒറ്റപ്പെട്ടെന്ന് സന്ദേശം; അന്നമനടയില്‍ ജനം കണ്ടത് ദുരന്ത നിവാരണ അതോറിറ്റിയുടെ മോക് ഡ്രില്‍… ചാലക്കുടി: ‘ചാലക്കുടിപ്പുഴയില്‍ ജലനിരപ്പ് ക്രമാതീതമായി വര്‍ദ്ധിച്ചു. അന്നമനട പഞ്ചായത്തിലെ അഞ്ചാം വാര്‍ഡിലെ ഫെറിക്കടവ് പ്രദേശത്ത് വെള്ളം കയറി 16 കുടുംബങ്ങള്‍ ഒറ്റപ്പെട്ടു…ഇവരെ പുളിക്കക്കടവിലേക്ക് എത്തിക്കുന്നതിനിടയിലാണ് പുഴയില്‍ വീണ് ഒരാളെ കാണാതായത്..’ അന്നമനട പഞ്ചായത്ത് പ്രസിഡന്റില്‍ നിന്ന് ഡിസ്ട്രിക്റ്റ് എമര്‍ജന്‍സി ഓപ്പറേറ്റിങ്ങ് സെന്ററിലേക്ക് ഫോണ്‍ സന്ദേശമെത്തിയതോടെ റവന്യൂ, പൊലീസ്, ആരോഗ്യം, അഗ്‌നിസുരക്ഷാContinue Reading

പെണ്‍കുട്ടിയെ ശല്യം ചെയ്യുന്നത് ചോദ്യം ചെയ്ത സഹപാഠിയായ ഇരിങ്ങാലക്കുട ജ്യോതിസ്സ് കോളേജിലെ വിദ്യാര്‍ഥിക്ക് കുത്തേറ്റു.. ഇരിങ്ങാലക്കുട: പെണ്‍കുട്ടിയെ ശല്യം ചെയ്യുന്നതു ചോദ്യം ചെയ്ത സഹപഠിയായ വിദ്യാര്‍ഥിക്ക് കുത്തേറ്റു. ഇരിങ്ങാലക്കുട മെയിന്‍ റോഡിലെ സ്വകാര്യകോളേജായ ജ്യോതിസ്സിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥി ചേലൂര്‍ കോണേങ്ങാടന്‍ വീട്ടില്‍ തോമസ് മകന്‍ ടെല്‍സന്‍ (19) നാണു കുത്തേറ്റത്. സംഭവുമായി ബന്ധപ്പെട്ട് കാറളം സ്വദേശി ഷാഹില്‍, ആലുവ സ്വദേശി രാഹുല്‍ എന്നിവരെ പോലീസ് പിടികൂടി. ഇന്നുContinue Reading