വെള്ളാനിക്കോട്-വരന്തരപ്പിള്ളി റോഡ് ജനങ്ങള്‍ക്ക് തുറന്നുകൊടുത്തു പുതുക്കാട്: പുതുക്കാട് മണ്ഡലത്തിലെ വെള്ളാനിക്കോട്-കള്ളായി- വേപ്പൂര്‍- വരന്തരപ്പിള്ളി റോഡിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വ്വഹിച്ചു. യോഗത്തില്‍ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു.   സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപരിപാടിയുടെ ഭാഗമായി പൊതുമരാമത്ത് വകുപ്പ് സംസ്ഥാനത്തൊട്ടാകെ നിര്‍മ്മിച്ച 51 റോഡുകളാണ് മുഖ്യമന്ത്രി നാടിനു സമര്‍പ്പിച്ചത്. 225.2 കോടി രൂപ ചെലവില്‍ ബി എം ആന്റ് ബിContinue Reading

പുതിയ സാധ്യതകളും തൊഴിലവസരങ്ങളും തുറന്ന് അസാപ് കേരളയുടെ കെ-സ്‌കില്‍ മേള ഇരിങ്ങാലക്കുട: അസാപ് കേരളയുടെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന സമ്പൂര്‍ണ്ണ നൈപുണ്യ പരിശീലന പരിപാടിയായ കെ-സ്‌കില്‍ ക്യാംപയിന്‍ ‘ നൈപുണ്യ തൊഴില്‍ പരിചയമേള ‘ ഇരിങ്ങാലക്കുട നിയോജകമണ്ഡലാടിസ്ഥാനത്തില്‍ നടത്തുവാന്‍ തീരുമാനം. മണ്ഡലത്തിലെ ഏഴു പഞ്ചായത്തുകളുടേയും നഗരസഭയുടേയും സഹകരണത്തോടെ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലാണ് പരിചയമേള സംഘടിപ്പിക്കുക. നൈപുണ്യ പരിചയമേള നടത്തിപ്പിന്റെ ഭാഗമായി ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ ആര്‍Continue Reading

മൂന്നാമത് ഇരിങ്ങാലക്കുട രാജ്യാന്തര ചലച്ചിത്രമേള നാളെ മുതൽ; ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു ചലച്ചിത്രമേള ഉദ്ഘാടനം ചെയ്യും; ആന്തോളജി ചിത്രമായ ” ദി പോർട്രെയ്റ്റ്സ്” ഉദ്ഘാടന ചിത്രം… ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നഗരസഭ, തൃശ്ശൂർ രാജ്യാന്തര ചലച്ചിത്രോൽസവം, ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന മൂന്നാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രമേള നാളെ ആരംഭിക്കും. രാവിലെ 9.30 ന് മാസ് മൂവീസിൽContinue Reading

യുവാവിനെ ബോംബെറിഞ്ഞു കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതി അരക്കിലോ കഞ്ചാവുമായി പിടിയിൽ; പിടിയിലായത് ഇരുപത്തിമൂന്നോളം കേസുകളിലെ പ്രതി… ചാലക്കുടി: വ്യാജമദ്യ-മയക്കുമരുന്ന് നിർമ്മാണം, സംഭരണം, വിപണനം എന്നിവക്കെതിരായി തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഐശ്വര്യ പ്രശാന്ത് ദോങ്ഗ്രേ ഐ.പി.എസ്സിന്റെ നിർദ്ദേശപ്രകാരം ആവിഷ്കരിച്ച പ്രത്യേക പദ്ധതിയുടെ ഭാഗമായി ചാലക്കുടി ഡിവൈഎസ്പി സി.ആർ സന്തോഷ്, ചാലക്കുടി സർക്കിൾ ഇൻസ്പെക്ടർ കെ.എസ് സന്ദീപ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ അരക്കിലോയോളം കഞ്ചാവുമായി കുപ്രസിദ്ധ ക്രിമിനൽContinue Reading

ആർദ്രകേരളം പുരസ്കാരം; വേളൂക്കരയ്ക്ക് ജില്ലയിൽ ഒന്നാം സ്ഥാനം തൃശ്ശൂർ: ആരോഗ്യമേഖലയിൽ മികച്ച പ്രവർത്തനം കാഴ്ച വെച്ച തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾക്കുള്ള സർക്കാരിന്റെ 2020-21 വർഷത്തെ ആർദ്രകേരളം പുരസ്കാരം ആരോഗ്യവകുപ്പ് മന്ത്രി പ്രഖ്യാപിച്ചതിൽ വേളൂക്കര ഗ്രാമ പഞ്ചായത്ത് ജില്ലയിൽ ഒന്നാമതെത്തി.നവകേരള കർമ്മ പദ്ധതിയുടെ ഭാഗമായുള്ള ആർദ്രം മിഷന്റെ പ്രവർത്തനങ്ങളുടെ പശ്ചാത്തലത്തിലാണ് ആരോഗ്യമേഖലയിൽ മികച്ച പ്രവർത്തനം കാഴ്ച വയ്ക്കുന്ന തദ്ദേശ സ്ഥാപനങ്ങൾക്ക് അംഗീകാരമായി ആർദ്രകേരളം പുരസ്കാരം നൽകുന്നത്.5 ലക്ഷം രൂപയാണ് പ്രതിഫലം.ആരോഗ്യമേഖലയിൽ ചെലവഴിച്ച തുകContinue Reading

മൂന്നാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രമേള;ആവേശം ഏറ്റെടുത്ത് വിദ്യാർത്ഥി സമൂഹം ഇരിങ്ങാലക്കുട: തൃശൂരില്‍ നടക്കുന്ന 16-മത് അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഭാഗമായി ഇരിങ്ങാലക്കുടയില്‍ എപ്രിൽ 1 മുതല്‍ 7 വരെ നടക്കുന്ന ചലച്ചിത്രമേളയുടെ ആവേശം എറ്റെടുത്ത് വിദ്യാര്‍ത്ഥി സമൂഹം. ഇരിങ്ങാലക്കുട “മാസ് മൂവീസി”ലും “ഓര്‍മ്മ ഹാളി”ലുമായി പതിന്നാല് ഭാഷകളില്‍ നിന്നുള്ള 21 ചിത്രങ്ങള്‍ മേളയിൽ പ്രദര്‍ശിക്കുമ്പോള്‍ ക്രൈസ്റ്റ് കോളേജിലെ “കൊട്ടക” ഫിലിം ക്ലബ്ബില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും മേളയുടെ കാഴ്ചക്കാരായും സംഘാടകരായും രംഗത്തെത്തും.Continue Reading

ആര്‍എസ്എസ് പടിയൂര്‍ മണ്ഡല്‍ കാര്യവാഹകിന്റെ കാര്‍ കത്തിക്കാന്‍ ശ്രമം; കാട്ടൂര്‍ പോലീസ് കേസെടുത്തു; ലഹരി മാഫിയ സംഘങ്ങളെന്ന് സംശയം… ഇരിങ്ങാലക്കുട: പടിയൂര്‍ പഞ്ചായത്താഫീസിനു സമീപം താമസിക്കുന്ന ആര്‍എസ്എസ് പടിയൂര്‍ മണ്ഡല്‍ കാര്യവാഹക് ചുള്ളിപറമ്പില്‍ വീട്ടില്‍ അഭയന്റെ കാര്‍ കത്തിക്കാന്‍ ശ്രമം. തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. ഈ സമയം അഭയനും കുടുംബവും വീട്ടിലുണ്ടായിരുന്നില്ല. കാര്‍ മൂടിയിരുന്ന ഷീറ്റ് കത്തുന്നതു കണ്ട വഴിയാത്രക്കാരാണ് തീ അണക്കുന്നതിനുള്ള ശ്രമം നടത്തിയത്. കാര്‍Continue Reading

ക്ഷേത്രങ്ങളിൽ വിശ്വാസികളായ എല്ലാ മതസ്ഥർക്കും പ്രവേശനം നല്കണമെന്ന നിലപാടുമായി ഹിന്ദു ഐക്യവേദി ;മതത്തിൻ്റെ പേരിൽ കലാകാരിക്ക് അവസരം നിഷേധിച്ച ശ്രീകൂടൽമാണിക്യദേവസ്വം നിലപാട് തിരുത്തണമെന്ന് ഹിന്ദു ഐക്യവേദിയും തപസ്യയും; നിലനില്ക്കുന്ന ആചാരങ്ങൾ നടപ്പിലാക്കുകയാണ് ചുമതലയെന്ന് ആവർത്തിച്ച് ദേവസ്വം ചെയർമാൻ; തന്ത്രി പ്രതിനിധിയുടെ രാജി ആരോഗ്യ പ്രശ്നങ്ങളുടെ പേരിലാണെന്നും സമവായത്തിലൂടെ കാലോചിതമായ മാറ്റങ്ങൾ കൊണ്ട് വരാൻ സാധിക്കില്ലെന്നും വിശദീകരണം.. ഇരിങ്ങാലക്കുട: ക്ഷേത്രങ്ങളിൽ വിശ്വാസകളായ എല്ലാ മതസ്ഥർക്കും പ്രവേശനം നല്കണമെന്ന നിലപാടുമായി ഹിന്ദു ഐക്യവേദി.Continue Reading

രണ്ട് കിലോ കഞ്ചാവുമായി ആനന്ദപുരത്ത് യുവാവ് അറസ്റ്റിൽ. ഇരിങ്ങാലക്കുട: രണ്ട് കിലോ കഞ്ചാവുമായി ആനന്ദപുരത്ത് യുവാവ് അറസ്റ്റിൽ.ആനന്ദപുരം അടിലക്കുഴി വീട്ടിൽ സനൂപ് (34) നെയാണ് ഇരിങ്ങാലക്കുട എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ കെ എ അനീഷും സംഘവും വീടിൻ്റെ പരിസരത്ത് നിന്ന് അറസ്റ്റ് ചെയ്തത്.ഒപ്പം ഉണ്ടായിരുന്ന സനൂപിൻ്റെ ബന്ധു കൂടിയായ പ്രതി അനുരാജ് ഓടി രക്ഷപ്പെട്ടു. മേഖലയിൽ കഞ്ചാവ് വിപണനം നടക്കുന്നതായി പൊതു ജനങ്ങളിൽ നിന്ന് പരാതികൾ ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ എക്സൈസ്Continue Reading

ദേശീയപണിമുടക്ക് തുടരുന്നു; ഡയസ്നോൺ പ്രഖ്യാപിച്ചിട്ടും സർക്കാർ ഓഫീസുകളിൽ ഹാജർ നില കുറവ് തന്നെ.. ഇരിങ്ങാലക്കുട: ഇരുപത്തിരണ്ടോളം തൊഴിലാളി സംഘടനകളെ അണി നിരത്തി ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത 48 മണിക്കൂർ ദേശീയ പണിമുടക്ക് തുടരുന്നു.” രാജ്യത്തെ രക്ഷിക്കൂ, ജനങ്ങളെ രക്ഷിക്കൂ” എന്ന മുദ്രാവാക്യമുയർത്തി ഞായർ രാത്രി 12 മുതൽ ചൊവ്വാഴ്ച രാത്രി 12 വരെയാണ് പണിമുടക്ക്. രണ്ടാം ദിവസവും സ്വകാര്യ വാഹനങ്ങൾ മാത്രമാണ് നിരത്തിലുള്ളത്.കടകൾ തുറന്ന് പ്രവർത്തിക്കുമെന്ന് വ്യാപാരി സംഘടനContinue Reading