സുസ്ഥിര വികസനത്തിന്‌ നീർത്തടാധിഷ്ഠിത സമീപനം അനിവാര്യം: മന്ത്രി ആർ ബിന്ദു ഇരിങ്ങാലക്കുട: നീർത്തടാധിഷ്ഠിതമായ സമീപനമുണ്ടായെങ്കിൽ മാത്രമേ സുസ്ഥിരവും സ്ഥായിയുമായ വികസനം സാധ്യമാവുകയുള്ളുവെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു. വെള്ളാങ്കല്ലൂർ ബ്ലോക്ക്‌ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പ്രകാരം പടിയൂർ ഗ്രാമപഞ്ചായത്തിൽ സംഘടിപ്പിച്ച നീരുറവ് മാതൃകാ നീർത്തടാധിഷ്ഠിത സമഗ്ര വികസന പദ്ധതി നീരറിവ് യാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു  മന്ത്രി. ജലസ്രോതസുകളെ ശുദ്ധിയായി സംരക്ഷിക്കുക എന്ന മഹത്തായContinue Reading

ശ്രീകൂടൽമാണിക്യം ദേവസ്വത്തിൻ്റെ ശ്രീ സംഗമേശ്വര ആയുർവേദ ഗ്രാമം പദ്ധതിയുടെ പ്രാരംഭഘട്ട പ്രവർത്തനങ്ങൾക്ക് തുടക്കമായി;സമൂഹത്തിൽ ജീവിതശൈലി രോഗങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ ആയുർവേദത്തിൻ്റെ പ്രാധാന്യം വർധിച്ച് വരികയാണെന്ന് മന്ത്രി ഡോ. ആർ ബിന്ദു.. ഇരിങ്ങാലക്കുട: ആധുനിക ജീവിത ശൈലിയെ തുടർന്ന് സമൂഹത്തിൽ രോഗങ്ങൾ വർധിച്ച് വരുന്ന സാഹചര്യത്തിൽ പ്രകൃതിയോടിണങ്ങുന്ന ശാസ്ത്രമായ ആയുർവേദത്തിൻ്റെ പ്രസക്തി വർധിച്ച് വരികയാണെന്ന് ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു.ശ്രീ കൂടൽമാണിക്യം ദേവസ്വത്തിൻ്റെ നേത്യത്വത്തിൽ ആരംഭിക്കുന്ന ശ്രീ സംഗമേശ്വരContinue Reading

റൂട്ട് തെറ്റിച്ച് വന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ്സിൽ നിന്ന് തെറിച്ച് വീണ് മതിലകം സ്വദേശിനിയായ യുവതിക്ക് പരിക്കേറ്റു… ഇരിങ്ങാലക്കുട: റൂട്ട് തെറ്റിച്ച് വന്ന സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ്സിൽ നിന്ന് തെറിച്ച് വീണ് യുവതിക്ക് പരിക്കേറ്റു. പരിക്കേറ്റ മതിലകം മഞ്ഞളി വീട്ടിൽ അലീന ജോയിയെ (23 വയസ്സ്) മാപ്രാണം ലാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.രാവിലെ പത്തരയോടെ ആയിരുന്നു അപകടം. ഇരിങ്ങാലക്കുടയിൽ നിന്ന് തൃശൂർക്ക് പോവുകയായിരുന്ന കെ എൽ 45 നമ്പർ 4599Continue Reading

ബോയ്സ് സ്കൂളിലെ കെട്ടിട നിർമ്മാണം മുടങ്ങിയതിനെ ചൊല്ലി ഇരിങ്ങാലക്കുട നഗരസഭ യോഗത്തിൽ വാദപ്രതിവാദങ്ങൾ; ഭരണസമിതിയുടെ വീഴ്ചയെന്ന് പ്രതിപക്ഷം;പദ്ധതി കിഫ്ബിയുടെതെന്നും കൗൺസിൽ അറിഞ്ഞിരുന്നില്ലെന്നും ഭരണപക്ഷം; മെയ് 30 ന് മുമ്പ് പദ്ധതി രൂപീകരണ നടപടികൾ പൂർത്തിയാക്കാൻ യോഗത്തിൽ തീരുമാനം. ഇരിങ്ങാലക്കുട: നഗരസഭ ഭരണസമിതിക്കും ഉദ്യോഗസ്ഥർക്കുമെതിരെ നിശിത വിമർശനങ്ങളുമായി നഗരസഭ യോഗത്തിൽ പ്രതിപക്ഷം.വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് നടന്ന ചർച്ചകൾക്കിടയിലാണ് പ്രതിപക്ഷം വിമർശനങ്ങൾ ഉയർത്തിയത്.നിശ്ചിത അജണ്ടകൾക്ക് മുൻപായി തന്നെ നഗരസഭ യോഗങ്ങളുടെ മിനുറ്റ്സ് അവ്യക്തതകൾContinue Reading

ഇരുപത്തിയൊന്നര ലിറ്റർ വിദേശമദ്യവുമായി കല്ലൂർ സ്വദേശി ഇരിങ്ങാലക്കുട എക്സൈസ് സംഘത്തിൻ്റെ പിടിയിൽ… ഇരിങ്ങാലക്കുട: വീടിനെ ബാറാക്കി മാറ്റിയ മധ്യവയസ്കൻ അറസ്റ്റിൽ.കല്ലൂർ തറയിൽ വീട്ടിൽ രജി (51 )എന്നയാളെയാണ് ഇരിങ്ങാലക്കുട അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടറും സംഘവവും പിടികൂടിയത്. ഇരുപത്തിയൊന്നര ലിറ്റർ വിദേശമദ്യമാണ് പ്രതിയുടെ വീട്ടിൽ നിന്ന് പിടിച്ചെടുത്തത്. പുലർച്ചെ മുതൽ വീട്ടിൽ ബാർ പോലെ വില്പന നടത്തിവരികയായിരുന്നു പ്രതിയെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ കെ. മണികണ്ഠൻ,പ്രിവന്റീവ് ഓഫീസർContinue Reading

പൊറത്തിശ്ശേരി മേഖലയിൽ മിനിഹൈമാസ്റ്റ് ലൈറ്റുകൾ; സ്ഥാപിച്ചത് മുൻ എംഎൽഎയുടെ ആസ്തി വികസന ഫണ്ടുപയോഗിച്ച്.. ഇരിങ്ങാലക്കുട :മുൻസിപ്പാലിറ്റിയിലെ പൊറത്തിശ്ശേരി, മാടായിക്കോണം, തലയിണക്കുന്ന് ഭാഗങ്ങളിൽ എം എൽ എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച മിനി ഹൈമാസ്റ്റ് ലൈറ്റുകളുടെ സ്വിച്ച് ഓൺ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു നിർവഹിച്ചു. മുൻ എംഎൽഎ കെ യു അരുണന്റെ 2019-20 വർഷത്തെ ആസ്തി വികസന ഫണ്ട്‌ 3.5 ലക്ഷം രൂപ ചെലവഴിച്ച് സ്ഥാപിച്ചവയാണ്Continue Reading

2025 ഓടെ സംസ്ഥാനത്തെ മുഴുവൻ ദേശീയപാതയും ആറുവരിയാക്കും : മന്ത്രി പി എ മുഹമ്മദ്‌ റിയാസ് പുതുക്കാട്: 2025 ഓടെ സംസ്ഥാനത്തെ മുഴുവൻ ദേശീയപാതയും ആറ് വരിയാക്കുമെന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ്‌ റിയാസ്. റോഡുകളുടെ നിലവാരം സൂക്ഷിക്കുന്ന കാര്യത്തിൽ ജനങ്ങളെ കാഴ്ചക്കാരല്ല മറിച്ച് കാവൽക്കാരാക്കുന്ന നയമാണ് സർക്കാർ നടപ്പിലാക്കുന്നതെന്നും മന്ത്രി പറഞ്ഞു.  8 കോടി രൂപ ചെലവിൽ പാലപ്പിള്ളി -എച്ചിപ്പാറ റോഡ് ബി എം ആന്റ് ബി സിContinue Reading

സംഗമോത്സവത്തിന് മുന്നോടിയായി വികസനപദ്ധതികളുമായി ശ്രീകൂടൽമാണിക്യദേവസ്വം;ശ്രീ സംഗമേശ്വര ആയുർവ്വേദഗ്രാമം മെയ് 7ന് മന്ത്രി ഡോ ആർ ബിന്ദു ഉദ്ഘാടനം ചെയ്യും; നവീകരണം പൂർത്തിയായ പടിഞ്ഞാറെ ഗോപുരത്തിൻ്റെ സമർപ്പണം മെയ് 8 ന്.. ഇരിങ്ങാലക്കുട: തനത് വരുമാനത്തിൻ്റെ അഭാവത്തിലും ശ്രീകൂടൽമാണിക്യക്ഷേത്രത്തിൻ്റെ ഭൗതികസാഹചര്യങ്ങൾ മെച്ചപ്പെടുത്താനുള്ള വികസനപദ്ധതികളുമായി ശ്രീകൂടൽമാണിക്യദേവസ്വം.ദേശീയനൃത്തവാദ്യസംഗീതോൽസവം എന്ന നിലയിൽ ശ്രദ്ധ ആകർഷിച്ച് കഴിഞ്ഞ ഉൽസവത്തിൻ്റെ മുന്നോടിയായിട്ടാണ് ക്ഷേത്രത്തിൻ്റെ വരുമാനം വർധിപ്പിക്കാൻ കൂടി ലക്ഷ്യമാക്കിയുള്ള പദ്ധതികളിലേക്ക് കടക്കുന്നത്.ദേവസ്വം വക കൊട്ടിലാക്കൽ പഴയ ടൂറിസം ബിൽഡിംഗിൽContinue Reading

റെഡിമെയ്ഡ് വസ്ത്രങ്ങളുടെ അപൂർവ ശേഖരവുമായി മാപ്രാണത്ത് ബർസാന റെഡിമെയ്ഡ്സ്.. ഇരിങ്ങാലക്കുട : സ്ത്രീകളുടെയും കുട്ടികളുടെയും റെഡിമെയ്ഡ് വസ്ത്രങ്ങളുടെ അപൂർവ ശേഖരവുമായി മാപ്രാണം കപ്പേളക്ക് അടുത്ത് കള്ളാപറമ്പിൽ ബിൽഡിംഗിൽ ബർസാന റെഡിമെയ്ഡ്സ് പ്രവർത്തനമാരംഭിച്ചു.രാവിലെ നടന്ന ചടങ്ങിൽ നടൻ ദേവൻ ഉദ്ഘാടനവും ആദ്യ വില്പനയും നിർവഹിച്ചു.നഗരസഭ കൗൺസിലർമാരായ ആർച്ച അനീഷ്, സിജു യോഹന്നാൻ, ഉടമ ബീന ബർസാന, വി ബാബു, ജാൻസി പോൾ, ജെയ്ന വർഗ്ഗീസ്, സുമേഷ് ഉണ്ണി, വിനോദ് കൃഷ്ണൻ എന്നിവർContinue Reading

ഇരിങ്ങാലക്കുട ജനറൽ ആശുപത്രിക്കുള്ളിൽ രോഗികളുടെ സുഗമമായ സഞ്ചാരത്തിന് തുണയായി ഇനി ഇലക്ട്രിക് ആംബുലൻസും; ആംബുലൻസ് ലഭ്യമാക്കിയത് കേരള ഫീഡ്സിൻ്റെ സി എസ് ആർ ഫണ്ട് ഉപയോഗിച്ച്;ആശുപത്രിയിൽ എട്ട് കോടി ചിലവഴിച്ച് നിർമ്മിച്ച കെട്ടിടത്തിൻ്റെ രണ്ടാം ഘട്ട നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന് മന്ത്രി ഡോ ആർ ബിന്ദു.. ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ജനറൽ ആശുപത്രിക്കുള്ളിൽ രോഗികളുടെ സുഗമമായ സഞ്ചാരത്തിന് തുണയായി ഇനി ഇലക്ട്രിക് ആംബുലൻസും. പൊതുമേഖലാ സ്ഥാപനമായ കേരള ഫീഡ്സ് ലിമിറ്റഡിൻ്റെ സിഎസ്ആർContinue Reading