ശ്രീകൂടൽമാണിക്യ ക്ഷേത്രോൽസവം; ശ്രദ്ധേയമായി യക്ഷഗാനം… ഇരിങ്ങാലക്കുട: ശ്രീകൂടൽമാണിക്യ ക്ഷേത്രോൽസവത്തോടനുബന്ധിച്ചുള്ള കലാപരിപാടികളുടെ ഭാഗമായി നടന്ന വാലി മോക്ഷം യക്ഷഗാനം ശ്രദ്ധേയമായി.കര്‍ണാടക സംസ്ഥാനത്തിലെ നാടോടി കലാരൂപമാണ് യക്ഷഗാന. യക്ഷഗാന ബയലാട്ട എന്നും പേരുണ്ട് ഈ കലാരൂപത്തിന്. നാനൂറോളം വര്‍ഷം പഴക്കമുള്ള യക്ഷഗാനയില്‍ നൃത്തം, അഭിനയം, സാഹിത്യം, സംഗീതം എന്നിവയെല്ലാം സമന്വയിച്ച മനോഹരമായ അവതരണമാണ് യക്ഷഗാന. യക്ഷഗാനയുടെ പ്രചരണത്തിനും ഉന്നമനത്തിനുമായി തലമുറകളായി പ്രവര്‍ത്തിക്കുന്ന സംഘമാണ് ഇടഗുഞ്ചി മഹാഗണപതി യക്ഷഗാന മണ്ഡലി. സംഘത്തിന്റെ ഇപ്പോഴത്തെ ഡയറക്ടറാണ്Continue Reading

കൂടൽമാണിക്യ ക്ഷേത്രോൽസവം;പഞ്ചാരിയുടെ നാദധാരയിൽ ആദ്യ ശീവേലി… ഇരിങ്ങാലക്കുട: ശ്രീകൂടൽമാണിക്യ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് പഞ്ചാരിയുടെ നാദധാരയിൽ നടന്ന ആദ്യ ശീവേലി എഴുന്നള്ളത്ത് ഭക്തി സാന്ദ്രമായി. രാവിലെ 8.30 ന് പുറത്തേക്ക് എഴുന്നള്ളിച്ച തിടമ്പ് പാറേമക്കാവ് കാശിനാഥൻ ശിരസിലേറ്റി. തുടർന്ന് ഉള്ളാനകളുടെ അകമ്പടിയോടെ പ്രദക്ഷിണം പൂർത്തിയാക്കി കിഴക്കേ നടപ്പുരയിലെത്തിയപ്പോൾ കലാനിലയം ഉദയൻ നമ്പൂതിരിയുടെ നേത്യത്വത്തിൽ പഞ്ചാരിമേളത്തിൻ്റെ പതികാലം ഉയർന്നു. തുടർന്ന് രണ്ടും മൂന്നും കാലങ്ങൾ തെക്കുഭാഗത്തും നാലും അഞ്ചും കാലങ്ങൾ പടിഞ്ഞാറെ നടപ്പുരയിലും കൊട്ടിContinue Reading

ശ്രീകൂടൽമാണിക്യ തിരുവുത്സവം;കൊടിപ്പുറത്ത് വിളക്കിന് ആയിരങ്ങൾ.. ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ഉത്സവത്തിന് തുടക്കം കുറിച്ച് കൊടിപ്പുറത്ത് വിളക്ക് ദർശിക്കാൻ മഴയുടെ ആശങ്കക്കൾക്കിടയിലും ആയിരങ്ങൾ. ശ്രീകോവിലില്‍ നിന്നും ഭഗവാന്‍ ആദ്യമായി പുറത്തേയ്ക്ക് എഴുന്നള്ളുന്ന കൊടിപ്പുറത്ത് വിളക്ക് ദിനത്തിലാണ്. ഉത്സവാറാട്ടുകഴിഞ്ഞ് അകത്തേയ്ക്ക് എഴുന്നള്ളിച്ചാല്‍ പിന്നെ ഭഗവാന്റെ തിടമ്പ് പുറത്തേയ്ക്കെഴുന്നള്ളിക്കുന്നത് പിറ്റേവര്‍ഷം കൊടിപ്പുറത്ത് വിളക്കിനാണ്.വൈകീട്ട് വിശേഷാല്‍ പൂജകള്‍ക്ക് ശ്രീകോവിലിന്റെ തെക്കുഭാഗത്ത് മാതൃക്കല്‍ ബലി നടന്നു. സപ്തമാതൃക്കള്‍ക്കരികെ മാത്യക്കല്‍ ദര്‍ശനത്തിനായി ഇരുത്തിയ ഭഗവാനെ വണങ്ങാന്‍ ഒട്ടേറെ ഭക്തജനങ്ങള്‍Continue Reading

അഴീക്കോട് മുനയ്ക്കൽ ഡോൾഫിൻ ബീച്ചിന് ടൂറിസം മേഖലയിൽ അനന്ത സാധ്യതകൾ: സന്തോഷ് ജോർജ് കുളങ്ങര കൊടുങ്ങല്ലൂർ: കേരളത്തിലെ ഏറ്റവും മികച്ച ടൂറിസ്റ്റ് കേന്ദ്രമായി അഴീക്കോട് മുനയ്ക്കൽ ഡോൾഫിൻ ബീച്ചിനെ മാറ്റുവാൻ സാധിക്കുമെന്ന് സംസ്ഥാന പ്ലാനിങ്ങ് ബോർഡ് മെമ്പർ സന്തോഷ് ജോർജ് കുളങ്ങര. ഇ ടി ടൈസൺ മാസ്റ്റർ എം എൽ എ യ്ക്കൊപ്പം മുനയ്ക്കൽ ഡോൾഫിൻ ബീച്ച് സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.   ഏറ്റവും കൂടുതൽ കടൽ തീരമുള്ളതും ദിനംപ്രതിContinue Reading

ശ്രീകൂടൽമാണിക്യ ക്ഷേത്രോത്സവത്തിന് കൊടിയേറി.. ഇരിങ്ങാലക്കുട: സംഗമേശ്വര മന്ത്രമുഖരിതമായ അന്തരീക്ഷത്തിൽ ശ്രീകൂടൽമാണിക്യ ക്ഷേത്രോൽസവത്തിന് കൊടിയേറി. വൈകീട്ട് 8.10 നും 8.40 നും മധ്യേ നടന്ന ചടങ്ങിൽ നകര മണ്ണ് ഇല്ലത്തെ ത്രിവിക്രമൻ നമ്പൂതിരിപ്പാടിൻ്റെ നേത്യത്വത്തിലാണ് കൊടിയേറ്റചടങ്ങ് നടന്നത്. മണക്കാട് പരമേശ്വരൻ നമ്പൂതിരി പരികർമ്മിയായിരുന്നു. മണിനാദത്തിൻ്റെ അകമ്പടിയിൽ നടന്ന കൊടിയേറ്റം ദർശിക്കാൻ ഒട്ടേറെ ഭക്തർ ക്ഷേത്രത്തിലെത്തിയിരുന്നു. താന്ത്രിക ചടങ്ങിന് പ്രാധാന്യം നല്കുന്ന ഉൽസവത്തിൽ ആചാര്യവരണച്ചടങ്ങിന് ശേഷമാണ് കൊടികയറ്റം നടന്നത്. ക്ഷേത്രം തന്ത്രിമാരായ നകരമണ്ണ്Continue Reading

ശ്രീകൂടൽമാണിക്യ തിരുവുത്സവത്തോടനുബന്ധിച്ചുള്ള ദീപാലങ്കാരത്തിൻ്റെ സ്വിച്ച് ഓൺ കർമ്മം… ഇരിങ്ങാലക്കുട: 2022 ലെ ശ്രീകൂടൽമാണിക്യ തിരുവുത്സവത്തോടനുബന്ധിച്ച് ഐസിഎൽ ഫിൻകോർപ്പ് ബസ് സ്റ്റാൻ്റ് കവാടം മുതൽ കിഴക്കേ നട വരെ സമർപ്പിക്കുന്ന ദീപാലങ്കാരത്തിൻ്റെ സ്വിച്ച് ഓൺ കർമ്മം നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി നിർവഹിച്ചു. കിഴക്കേ നടയിൽ നടന്ന ചടങ്ങിൽ വൈസ് – ചെയർമാൻ ടി വി ചാർലി, കൗൺസിലർമാരായ അഡ്വ കെ ആർ വിജയ, സന്തോഷ് ബോബൻ, സ്മിത ക്യഷ്ണകുമാർ, ദേവസ്വംContinue Reading

ബ്ലോക്ക് പഞ്ചായത്ത് ആനന്ദപുരം ഡിവിഷൻ ഉപതിരഞ്ഞെടുപ്പ്;മുന്നണികൾ സജീവം; പ്രചരണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലേക്ക് ..   ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് എഴാം നമ്പർ ആനന്ദപുരം ഡിവിഷനിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പിൻ്റെ പ്രചരണരംഗത്ത് മുന്നണികൾ സജീവം.ജോലി ലഭിച്ചതിനെ തുടർന്ന് എൽഡിഎഫ് അംഗം ഷീജ ശിവൻ രാജി വച്ചതിനെ തുടർന്നാണ് ആനന്ദപുരം ഡിവിഷനിലേക്ക് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. മുരിയാട് പഞ്ചായത്തിലെ 1, 2, 3, 4 വാർഡുകളാണ് ഡിവിഷൻ്റെ പരിധിയിൽ വരുന്നത്. കഴിഞ്ഞ പത്ത്Continue Reading

കൊടുങ്ങല്ലൂരിൽ വീണ്ടും മാരക മയക്കുമരുന്നുമായ എംഡിഎം എയുമായി യുവാക്കൾ പോലീസിന്റെ പിടിയിൽ.. കൊടുങ്ങല്ലൂർ: അതിമാരക മയക്കുമരുന്നായ, 640 ഗ്രാം എംഡിഎംഎ യുമായി രണ്ട് യുവാക്കളെ കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ പുല്ലൂറ്റ് വിയ്യത്ത്കുളത്ത് നിന്നും കൊടുങ്ങല്ലൂർ ഡിവൈഎസ്പി സലീഷ് എൻ ശങ്കരന്റെ നേതൃത്വത്തിലുള്ള പ്രത്യേക പോലീസ് സംഘവും തൃശൂർ റൂറൽ ഡാൻസാഫ് സംഘവും ചേർന്ന് പിടികൂടി. തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് പ്രത്യേക പോലീസ്Continue Reading

ഭക്ഷ്യസുരക്ഷാ പദ്ധതി; പടിയൂർ പഞ്ചായത്ത് ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ചിരുന്ന നാല് ചിക്കൻ സ്റ്റാളുകൾക്ക് എതിരെ നടപടി; ആളൂരിൽ വ്യത്തിഹീനമായി പ്രവർത്തിച്ചിരുന്ന ബേക്കറി നിർമ്മാണ യൂണിറ്റ് അടച്ച്‌ പൂട്ടി… ഇരിങ്ങാലക്കുട: ഭക്ഷ്യസുരക്ഷാ പദ്ധതി പ്രകാരം പടിയൂർ പഞ്ചായത്തിൽ ഹോട്ടൽ, ബേക്കറി ഉൾപ്പെടെ 18 സ്ഥാപനങ്ങളിൽ പഞ്ചായത്തും കുടുംബാരോഗ്യ കേന്ദ്രവും നടത്തിയ പരിശോധനയിൽ വീടുകളോട് ചേർന്ന് ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന നാല് ചിക്കൻ സ്റ്റാളുകൾ കണ്ടെത്തി. ഇവ അടച്ച് പൂട്ടാൻ നിർദ്ദേശം നല്കിയിട്ടുണ്ട്.Continue Reading

മക്കളെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ കേസിൽ പുല്ലൂർ സ്വദേശിനിയായ മാതാവിനെ കുറ്റക്കാരിയെന്നു കണ്ടെത്തി. ഇരിങ്ങാലക്കുട: മക്കളെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്കു ശ്രമിച്ച കേസിലെ പ്രതിയും മാതാവുമായ പുല്ലൂർ ഊരകം പൂത്തുപറമ്പിൽ ജിതേഷ് ഭാര്യ അമ്പിളി(34) യെ ഇരിങ്ങാലക്കുട അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് രാജീവ് കെ എസ് കുറ്റക്കാരിയെന്നു കണ്ടെത്തി. ശിക്ഷാവിധി പറയുന്നതിനായി 2022 മെയ് 17 ലേക്ക് വച്ചു. കുടുംബകലഹത്ത തുടർന്ന് അമ്പിളി 2014 എപ്രിൽ 11ന് രാത്രിContinue Reading