ഇരിങ്ങാലക്കുട: അക്കര ടെക്സ്റ്റൈയിൽസ് ഉടമ ബാബു അക്കരക്കാരൻ്റെ മാതാവും പരേതനായ അക്കരക്കാരൻ അന്തോണിയുടെ ഭാര്യയുമായ റോസി ( 82 വയസ്സ്) നിര്യാതയായി. ലിസ്സി, ജയ, മിനി, ഷൈല, ബാബു, സ്റ്റെല്ല എന്നിവർ മക്കളും അലക്സ്, പരേതനായ ജോയ്,വർഗ്ഗീസ്, എവിൻ, നീതു ,സജി എന്നിവർ മരുമക്കളുമാണ്.സംസ്കാരം ഇന്ന് വൈകീട്ട് 5 ന് സെൻ്റ് തോമസ് കത്തീഡ്രലിൽ നടത്തും.Continue Reading

കൂടൽമാണിക്യക്ഷേത്ര വേദിയിൽ ശ്രദ്ധേയമായി സത്രിയ ന്യത്തം; ഇത്തവണ അവതരിപ്പിക്കുന്നത് എഴ് സംസ്ഥാനങ്ങളിൽ നിന്നുള്ള കലാരൂപങ്ങൾ… ഇരിങ്ങാലക്കുട: ചടുലമായ ചലനങ്ങളും ആകർഷകമായ ഗാനങ്ങളുമായി ശ്രീകൂടൽമാണിക്യ ക്ഷേത്ര വേദിയിൽ സത്രിയ നൃത്തം. ഗുവാഹത്തിയിൽ നിന്നുള്ള മൃദുസ്മിത ദാസ് ബോറയും സംഘവുമാണ് പരിപാടി അവതരിപ്പിച്ചത്. നിറഞ്ഞ സദസ്സിലായിരുന്നു അവതരണം. ആദ്യമായിട്ടാണ് ശ്രീകൂടൽമാണിക്യ ക്ഷേത്രവേദിയിലെ കലാപരിപാടികളുടെ കൂട്ടത്തിൽ സത്രിയ നൃത്തം ഇടം പിടിക്കുന്നത്.കേന്ദ്ര സംഗീത നാടക അക്കദമിയുടെ സഹകരണത്തോടെയാണ് ക്ഷേത്ര വേദിയിൽ സത്രിയ ന്യത്തം, ചാവുContinue Reading

മഴ; മുകുന്ദപുരം താലൂക്കിൽ നഷ്ടങ്ങൾ; ഒരു വീട് പൂർണ്ണമായും മൂന്ന് വീടുകൾ ഭാഗികമായും തകർന്നു; കാറളത്ത് കിണറുകൾ ഇടിഞ്ഞു.. ഇരിങ്ങാലക്കുട: ദിവസങ്ങളായി തുടരുന്ന മഴയിൽ മുകുന്ദപുരം താലൂക്കിൽ കനത്ത നഷ്ടങ്ങൾ.ആമ്പല്ലൂർ വില്ലേജിൽ കനാൽ പുറമ്പോക്കിൽ താമസിക്കുന്ന പടമാടൻ ജോർജ്ജിൻ്റെ വീട് പൂർണ്ണമായും തകർന്നു. നെല്ലായി വില്ലേജിൽ മാങ്കുഴി രജനിയുടെയും തെക്കുംകര വില്ലേജിൽ വാഴക്കാലിൽ മുഹമ്മദിൻ്റെയും വീടുകൾ ഭാഗികമായി തകർന്നിട്ടുണ്ട്. വടക്കു ക്കര വില്ലേജിൽ മരം വീണ് തെക്കൻ വീട്ടിൽ ജോസഫിൻ്റെContinue Reading

ഉപതിരഞ്ഞെടുപ്പ്; ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ആനന്ദപുരം ഡിവിഷനിൽ 67.46 ശതമാനവും മുരിയാട് പഞ്ചായത്തിലെ തുറവൻകാട് വാർഡിൽ 81.6 ശതമാനവും പോളിംഗ്.. ഇരിങ്ങാലക്കുട: മണ്ഡലത്തിലെ ബ്ലോക്ക് പഞ്ചായത്തിലേക്കും പഞ്ചായത്തിലേക്കും നടന്ന ഉപതിരഞ്ഞെടുപ്പിൽ കനത്ത പോളിംഗ്. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് എഴാം നമ്പർ ആനന്ദപുരം ഡിവിഷനിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ 67.46 ശതമാനം പോളിംഗ് രേഖപ്പെടുത്തി. സർക്കാർ ജോലി കിട്ടിയതിനെ തുടർന്ന് എൽഡിഎഫിലെ ഷീജ ശിവൻ രാജി വച്ചതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ് വേണ്ടി വന്നത്.Continue Reading

മക്കളെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ കേസിൽ പുല്ലൂർ സ്വദേശിനിയായ മാതാവിന് ജീവപര്യന്തം തടവും പിഴയും.. ഇരിങ്ങാലക്കുട: മക്കളെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്കു ശ്രമിച്ച കേസിലെ പ്രതിയും മാതാവുമായ പുല്ലൂർ ഊരകം പൂത്തുപറമ്പിൽ ജിതേഷ് ഭാര്യ അമ്പിളി(34) ക്ക് ഇരിങ്ങാലക്കുട അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് രാജീവ് കെ. എസ് ജീവപര്യന്തം കഠിനതടവും 10,000/- രൂപ പിഴയും ശിക്ഷ വിധിച്ചു.കുടുംബകലഹത്തെ തുടർന്ന് അമ്പിളി 2014 ജനുവരി 11ന് രാത്രി 7.30 നുContinue Reading

വന്യജീവികളിൽ നിന്ന് ജനങ്ങൾക്ക് സംരക്ഷണം നല്കുന്നതിന് നിയമങ്ങൾ കൊണ്ട് വരുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ… ചാലക്കുടി:വന്യജീവികളിൽ നിന്ന് ജനങ്ങളുടെ സ്വത്തിനും ജീവനും സംരംക്ഷണം നൽകുന്നതിന് ജനകീയ പങ്കാളിത്തത്തോടെ പുതിയ നിയമങ്ങൾ പാസാക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. സംസ്ഥാന സർക്കാരിൻ്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ചുള്ള നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി ചാലക്കുടിയിൽ നിർമിച്ച ഫോറസ്റ്റ് ക്വാർട്ടേഴ്സ് കോംപ്ലക്സിന്റെയും തൃശൂർ സോഷ്യൽ ഫോറസ്ട്രിContinue Reading

മഴക്കെടുതിയിൽ തകർന്ന ഇല്ലിക്കൽ ബണ്ട് റോഡ് കലക്ടർ സന്ദർശിച്ചു;ബണ്ട് റോഡിലും മുടിച്ചിറയിലും പൂർണ്ണമായ നവീകരണ പ്രവർത്തനങ്ങൾ ഉടൻ നടത്തുമെന്ന് മന്ത്രി ഡോ. ആർ ബിന്ദു.. ഇരിങ്ങാലക്കുട:മഴക്കെടുതിയിൽ തകർന്ന ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ ഇല്ലിക്കൽ ബണ്ട് റോഡ് മന്ത്രി ആർ.ബിന്ദുവിന്റെ പ്രത്യേക നിർദ്ദേശ പ്രകാരം കലക്ടർ ഹരിത വി.കുമാർ സന്ദർശിച്ചു. സ്ഥലത്തെ നാശ നഷ്ടങ്ങൾ വിലയിരുത്തി.മൂർക്കനാട് നിന്നും കാറളം ഭാഗത്തേക്ക് ഇല്ലിക്കൽ ബണ്ടിന് മുകളിലൂടെ പോകുന്ന റോഡ് ആണ് ഭാഗികമായി തകർന്നു ഗതാഗതContinue Reading

കനത്ത മഴ;തൃശ്ശൂർ ജില്ലയിൽ റെഡ് അലർട്ട്… തൃശ്ശൂർ: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ തൃശ്ശൂർ ജില്ലയിൽ ഇന്നും നാളെയും റെഡ് അലർട്ട് പ്രഖ്യാപിച്ചു. മെയ് 15, 16 തീയതികളിലാണ് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.Continue Reading

കനത്ത മഴ; മുരിയാട് പഞ്ചായത്തിൽ മുടിച്ചിറ വീണ്ടും ഇടിഞ്ഞു;കരുവന്നൂർ -കാറളം സൗത്ത് ബണ്ട് റോഡും ഇടിഞ്ഞു; ശ്രീകൂടൽമാണിക്യ ക്ഷേത്രത്തിൽ പകൽ ശീവേലി ഒഴിവാക്കി.. ഇരിങ്ങാലക്കുട: കനത്ത മഴയിൽ മുരിയാട് പഞ്ചായത്തിലെ മുടിച്ചിറ വീണ്ടും ഇടിഞ്ഞു. ലക്ഷങ്ങൾ ചിലവഴിച്ചുള്ള മുടിച്ചിറ നവീകരണ പ്രവ്യത്തികൾ എൺപത് ശതമാനവും പൂർത്തീകരിച്ച ഘട്ടത്തിലാണ് ചിറയുടെ തെക്ക് ഭാഗത്ത് വീണ്ടും കഴിഞ്ഞ് ഇടിഞ്ഞത്.സമീപത്തെ റോഡിനും വിള്ളൽ സംഭവിച്ചിട്ടുണ്ട്. പഞ്ചായത്തിലെ 12,13,14 വാർഡുകളിലെ ശുദ്ധജല ക്ഷാമത്തിന് പരിഹാരം കാണുകContinue Reading

കരുവന്നൂർ പുഴയെ വീണ്ടെടുക്കാനുള്ള നടപടികളുമായി ഇരിങ്ങാലക്കുട നഗരസഭ; ആദ്യ ദിനത്തിൽ നീക്കം ചെയ്തത് 350 ലോഡ് വരുന്ന ചെളിയും അവശിഷ്ടങ്ങളും.. ഇരിങ്ങാലക്കുട: 2018, 19 വർഷങ്ങളിലെ പ്രളയം മൂലം ഒഴുക്ക് നഷ്ടപ്പെട്ട കരുവന്നൂർ പുഴയിലെ ചെളിയും അവശിഷ്ടങ്ങളും നീക്കാൻ ചെയ്യാൻ നടപടികളുമായി നഗരസഭ. ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം ഇറിഗേഷൻ വകുപ്പുമായി കൈകോർത്താണ് പുഴയെ വീണ്ടെടുക്കുന്നത്.ആദ്യ ദിനത്തിൽ 320 ലോഡ് ചെളിയും അവശിഷ്ടങ്ങളുമാണ് നീക്കം ചെയ്തത്. നഗരസഭ വൈസ് – ചെയർമാൻContinue Reading