കൂടൽമാണിക്യ ക്ഷേത്രോൽസവം; ഭക്തി സാന്ദ്രമായി ശ്രീരാമപട്ടാഭിഷേകം കഥകളി.. ഇരിങ്ങാലക്കുട: അവതരണം കൊണ്ടും ഭക്തജന പങ്കാളിത്തം കൊണ്ടും കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ നടന്ന ശ്രീരാമപട്ടാഭിഷേകം കഥകളി ശ്രദ്ധേയമായി. അവതരണത്തില്‍ ഏറെ പ്രത്യേകതകളുള്ള ഈ കഥകളി ഉണ്ണായിവാരിയര്‍ സ്മാരക കലാനിലയമാണ് അവതരിപ്പിച്ചത്. സാധാരണക്കാര്‍ക്കുപോലും മനസിലാക്കുവാനും രസിക്കുവാനും കഴിയുന്ന രീതിയില്‍ കൊട്ടാരത്തില്‍ ശങ്കുണ്ണിനായര്‍ രചിച്ച ആട്ടക്കഥയാണ് ശ്രീരാമ പട്ടാഭിഷേകം. വലിയവിളക്ക് ദിവസം അര്‍ദ്ധരാത്രിയില്‍ കലാനിലയം വഴിപാടായിട്ടാണ് കഥകളി അവതരിപ്പിച്ചത്. സദനം ക്യഷ്ണൻകുട്ടി ശ്രീരാമനായും, കലാമണ്ഡലം വിജയകുമാർContinue Reading

ഇരിങ്ങാലക്കുട മണ്ഡലത്തിലും ഇലക്ട്രിക് വെഹിക്കിൾ ചാർജ്ജിംഗ് സ്റ്റേഷൻ; മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിലായി ഓട്ടോറിക്ഷകൾക്കും ഇരുചക്രവാഹനങ്ങൾക്കുമായി എട്ട് പോൾ മൗണ്ടഡ് ചാർജ്ജിംഗ് സെൻ്ററുകൾ സ്ഥാപിക്കുമെന്നും മന്ത്രി ഡോ. ആർ ബിന്ദു… ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലും ഇലക്ട്രിക് വെഹിക്കിൾ ചാർജ്ജിംഗ് സ്റ്റേഷൻ. തൃശ്ശൂർ -കൊടുങ്ങല്ലൂർ സംസ്ഥാന പാതയിൽ നടവരമ്പ് സബ് സ്റ്റേഷൻ അങ്കണത്തിലാണ് 29.05 ലക്ഷം രൂപ ചിലവിൽ ഫാസ്റ്റ് ചാർജ്ജിംഗ് സ്റ്റേഷൻ സജ്ജീകരിച്ചിരിക്കുന്നത്.നിലവിൽ രാജ്യത്ത് വിപണിയിലുള്ളതും സമീപ ഭാവിയിൽ പ്രതീക്ഷിക്കുന്നതുമായ എല്ലാവിധContinue Reading

കൂടൽമാണിക്യ ഉൽസവം; ശീവേലിക്ക് ഭക്തജന പ്രവാഹം; പള്ളിവേട്ട എഴുന്നള്ളത്ത് നാളെ… ഇരിങ്ങാലക്കുട: മഴ മാറി നിന്നതോടെ വലിയ വിളക്ക് ദിവസത്തെ ശീവേലിക്ക് ഭക്തജന പ്രവാഹം.ആനപ്രേമികൾക്കും മേള പ്രേമികൾക്കും ആനന്ദം പകരുന്നതാണ് സംഗമേശ സന്നിധിയിലെ സംഗമോൽസവം.എട്ടു വിളക്കിനും എട്ടു ശീവേലിക്കും പതിനേഴ് ആനകൾ അണിനിരക്കും. പഞ്ചാരിമേളവും ഉണ്ടാകും. ഭഗവാൻ്റെ തിടമ്പ് പുറത്തേക്ക് എഴുന്നള്ളിച്ച് നാലമ്പലത്തിന് ചുറ്റും നാല് പ്രദക്ഷിണം ചെയ്തതിന് ശേഷമാണ് പഞ്ചാരിമേളത്തിൻ്റെ പതി കാലത്തിന് കിഴക്കേ നടപ്പുരയിൽ കേളി കൊട്ടുയരുന്നത്.നൂറോളംContinue Reading

പിണറായി വിജയൻ സർക്കാരിന്റെ ഒന്നാം വാർഷികം; വഞ്ചനാദിനമായി ആചരിച്ച് കോൺഗ്രസ്സ് പ്രവർത്തകർ… ഇരിങ്ങാലക്കുട : ഒന്നാം വാർഷികം ആചരിക്കുന്ന പിണറായി വിജയൻ സർക്കാരിന്റെ വാർഷികം യു ഡി എഫ് ഇരിങ്ങാലക്കുട ടൗൺ മണ്ഡലം കമ്മറ്റി വഞ്ചനാ ദിനമായി ആചരിച്ചു. യു ഡി എഫ് ഇരിങ്ങാലക്കുട ടൗൺ മണ്ഡലം ചെയർമാൻ ജോസഫ് ചാക്കോ അധ്യക്ഷത വഹിച്ച പ്രധിഷേധ സദസ്സ് മുൻ കെ. പി. സി. സി ജനറൽ സെക്രട്ടറി എം പിContinue Reading

“ഷഡ്ജം “കവിതാസമാഹാരം പ്രകാശനം ചെയ്തു.. ഇരിങ്ങാലക്കുട: കെ നരേന്ദ്ര വാര്യരുടെ പുതിയ കവിത സമാഹാരമായ ഷഡ്ജം പ്രകാശനം ചെയ്തു. ഗായത്രി ഹാളിൽ നടന്ന ചടങ്ങിൽ ചലച്ചിത്രതാരം ജയരാജ് വാര്യർ ആവണേങ്ങാട്ട് രഘുരാമ പണിക്കർക്ക് നൽകി പ്രകാശനം നിർവ്വഹിച്ചു. മുനിസിപ്പൽ ചെയർപേഴ്സൺ സോണിയ ഗിരി ഉദ്ഘാടനം ചെയ്തു. കൗൺസിലർ സ്മിത കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു. കവിയും നിരൂപകനുമായ യദു മേക്കാട് പുസ്തകപരിചയം നടത്തി. കൂടൽമാണിക്യം ദേവസ്വം ചെയർമാൻ യു. പ്രദീപ് മേനോൻ,Continue Reading

ഇല്ലിക്കൽ ബണ്ട് റോഡ് അടിയന്തിര നവീകരണത്തിന് 17 ലക്ഷം രൂപ: മന്ത്രി ഡോ. ആർ ബിന്ദു ഇരിങ്ങാലക്കുട:കനത്ത മഴയിൽ ഇല്ലിക്കൽ ഡാമിന്റെ തെക്കുവശത്ത് തകർന്ന ഇറിഗേഷൻ ബണ്ട് റോഡിന്റെ അടിയന്തിര അറ്റകുറ്റപ്പണികൾക്ക് 17 ലക്ഷം രൂപ അനുവദിച്ചു. പ്രവൃത്തിക്ക് ഭരണാനുമതിയും ആയതായി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. കഴിഞ്ഞ ദിവസമാണ് ബണ്ട് റോഡ് കരുവന്നൂർ പുഴയിലേക്ക് ഇടിഞ്ഞുതാഴ്ന്നത്. പ്രളയകാലത്ത് ഇടിഞ്ഞ ഭാഗം മണൽച്ചാക്കുകൾ കൊണ്ട് തല്ക്കാലം കെട്ടിയതാണ് വീണ്ടുംContinue Reading

വാറ്റ് ചാരായ നിർമ്മാണത്തിനുള്ള വാഷും, ഉപകരണങ്ങളുമായി യുവാവ് കൊടുങ്ങല്ലൂർ പോലീസിന്റെ പിടിയിൽ… കൊടുങ്ങല്ലൂർ: വാറ്റ് ചാരായ നിർമ്മാണത്തിനുള്ള വാഷും, ഉപകരണങ്ങളുമായി യുവാവിനെ കൈപ്പമംഗലം പോലീസ് സ്റ്റേഷൻ പരിധിയിലെ ഡോക്ടർ പടിയിൽ നിന്നും കൊടുങ്ങല്ലൂർ ഡിവൈഎസ്പി സലീഷ് എൻ ശങ്കരന്റെ നേതൃത്വത്തിലുള്ള പ്രത്യേക പോലീസ് സംഘവും തൃശൂർ റൂറൽ ഡാൻസാഫ് സംഘവും ചേർന്ന് പിടികൂടി.തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് പ്രത്യേക പോലീസ് സംഘം കൈപ്പമംഗലം പോലീസ്Continue Reading

കൂത്തമ്പലങ്ങളിലെ ജാതി വിലക്ക്; അമ്മന്നൂർ ഗുരുകുലം ഡയറക്ടർ സ്ഥാനം വേണുജി രാജി വച്ചു; ദേവസ്വം കമ്മീഷണറിൽ നിന്ന് അനുകൂലമറുപടി ലഭിച്ചില്ലെന്ന് കൂടൽമാണിക്യം ദേവസ്വം അഡ്മിനിസ്ട്രേറ്റർ; വിഷയത്തിൽ സമവായത്തിൽ എത്തിച്ചേരാൻ കഴിഞ്ഞിട്ടില്ലെന്ന് ദേവസ്വം ചെയർമാൻ… ഇരിങ്ങാലക്കുട: കൂത്തമ്പലങ്ങളിലെ ജാതി വിലക്ക് നീക്കാൻ നടപടികൾ ഉണ്ടാകാത്തതിൽ പ്രതിഷേധിച്ച് അമ്മന്നൂർ ചാച്ചു ചാക്യാർ സ്മാരക ഗുരുകുലത്തിൻ്റെ കുലപതിയും ഡയറക്ടറുമായിരുന്ന വേണുജി തൽസ്ഥാനം രാജി വച്ചു.1982 ൽ ഗുരു അമ്മന്നൂർ മാധവ ചാക്യാരുമൊന്നിച്ച് ഗുരുകുലത്തിൻ്റെ മുഖ്യContinue Reading

വെളയനാട് വാർഡ് ഉപതിരഞ്ഞെടുപ്പ്; യുഡിഎഫ് സീറ്റ് നിലനിറുത്തി; ബിജു പോളിൻ്റെ വിജയം 303 വോട്ടിൻ്റെ ഭൂരിപക്ഷത്തിന്… ഇരിങ്ങാലക്കുട: വെള്ളാങ്ങല്ലൂർ പഞ്ചായത്തിൽ രണ്ടാം നമ്പർ വെളയനാട് വാർഡ് മികച്ച ഭൂരിപക്ഷത്തോടെ യുഡിഎഫ് നിലനിറുത്തി. യുഡിഫ് സ്ഥാനാർത്ഥി ബിജു പോൾ 303 വോട്ടിൻ്റെ ഭൂരിപക്ഷത്തിന് വെളയനാട് വാർഡിൻ്റെ പുതിയ സാരഥിയായി. യുഡിഎഫ് മെമ്പറും മുൻ പഞ്ചായത്ത് പ്രസിഡണ്ടുമായ അനിൽ മാന്തുരുത്തിയുടെ മരണത്തെ തുടർന്നാണ് വെളയനാട് വാർഡ് ഉപതിരഞ്ഞെടുപ്പിലേക്ക് നീങ്ങിയത്. അനിൽ മാന്തുരുത്തി നേടിയContinue Reading

ഉപതിരഞ്ഞെടുപ്പ്; ഇരിങ്ങാലക്കുട ബ്ലോക്ക് ആനന്ദപുരം ഡിവിഷനും മുരിയാട് പഞ്ചായത്ത് തുറവൻകാട് വാർഡും എൽഡിഎഫ് നിലനിറുത്തി;ഷീന രാജന് 597 വോട്ടിൻ്റെ ഭൂരിപക്ഷം; റോസ്മി ജയേഷിൻ്റെ ജയം 45 വോട്ടിന്… ഇരിങ്ങാലക്കുട: നിയോജകമണ്ഡലത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പുകളിൽ ഇടതുപക്ഷം സീറ്റുകൾ നിലനിറുത്തി. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് എഴാം നമ്പർ ആനന്ദപുരം ഡിവിഷനിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ എൽഡിഎഫിലെ ഷീന രാജൻ 597 വോട്ടിൻ്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. ഷീന രാജന് 1937 ഉം യുഡിഎഫിലെ ശാലിനി ഉണ്ണികൃഷ്ണന്Continue Reading