ഇഡിയെ ഉപയോഗിച്ച് രാഹുൽ ഗാന്ധിയെ വേട്ടയാടുന്ന കേന്ദ്ര സർക്കാറിനെതിരെ പ്രതിഷേധവുമായി കോൺഗ്രസ്സ് പ്രവർത്തകർ… ഇരിങ്ങാലക്കുട: ഇ ഡി യെ ഉപയോഗിച്ച് രാഹുൽ ഗാന്ധിയെ വേട്ടയാടുന്ന കേന്ദ്ര സർക്കാറിനെ പ്രതിഷേധവുമായി കോൺഗ്രസ്സ് പ്രവർത്തകർ. ബി എസ് എൻ എൽ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് മുൻ കെ.പി.സി.സി. ജനറൽ സെക്രട്ടറി എം. പി. ജാക്സൺ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് ടി വി ചാർലി അധ്യക്ഷത വഹിച്ചു. ഡി സി സിContinue Reading

650 സംരംഭകരെ പങ്കെടുപ്പിച്ച് വെള്ളാങ്ങല്ലൂരിൽ സംരംഭക ശില്പശാല : സംസ്ഥാനത്ത് ആദ്യം… ഇരിങ്ങാലക്കുട: “എന്റെ തൊഴിൽ എന്റെ അഭിമാനം ” എന്ന പേരിൽ സംസ്ഥാനത്ത് ആകെ ഒരു ലക്ഷം തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്ന ബൃഹദ്പദ്ധതിയുടെ ഭാഗമായി വെള്ളാങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച ഏകദിന സംരംഭക ശില്പശാല ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. കേരളത്തിൽ ആദ്യമായി 650 സംരംഭകരെ പങ്കെടുപ്പിച്ച് സംഘടിപ്പിച്ച ശില്പശാല ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ ഉദ്ഘാടനംContinue Reading

പത്ത് ദിവസം നീണ്ടു നിൽക്കുന്ന ഞാറ്റുവേല മഹോൽസവത്തിന് ഇരിങ്ങാലക്കുടയിൽ തുടക്കമായി; കലയ്ക്ക് തുല്യം പ്രാധാന്യമാണ് കൃഷിക്കുള്ളതെന്ന് നടൻ ഇന്നസെൻ്റ്.. ഇരിങ്ങാലക്കുട: കലയോടൊപ്പം പ്രാധാന്യമുള്ളതാണ് കൃഷിയെന്ന് നടൻ ഇന്നസെന്റ്.നഗരസഭയുടെ ആഭിമുഖ്യത്തിൽ ടൗൺ ഹാളിൽ സംഘടിപ്പിക്കുന്ന ഞാറ്റുവേല മഹോത്സവം ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.ചെയർപേഴ്സൺ സോണിയ ഗിരി അധ്യക്ഷത വഹിച്ച ചടങ്ങിൽ സംവിധായകൻ സത്യൻ അന്തിക്കാട് മുഖ്യാതിഥി ആയിരുന്നു. ചടങ്ങിൽ കോവിഡ് പ്രവർത്തനങ്ങൾക്കു വേണ്ടി നഗരസഭയ്ക്ക് ആംബുലൻസ് നൽകിയ ഐ.സി.എൽ. ഫിൻകോർപ്പ് സി.എം.ഡി.Continue Reading

ഇരിങ്ങാലക്കുട അഗ്നി രക്ഷാനിലയത്തിൻ്റെ രക്ഷാപ്രവർത്തനങ്ങൾക്ക് കരുത്തേകാൻ അത്യാധുനിക മൊബൈൽ വാട്ടർ ടെണ്ടർ യൂണിറ്റ് കൂടി… ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട അഗ്നി രക്ഷാനിലയത്തിൻ്റെ രക്ഷാപ്രവർത്തനങ്ങൾക്ക് കരുത്തേകാൻ അത്യാധുനിക മൊബൈൽ വാട്ടർ ടെണ്ടർ യൂണിറ്റ് (എംടിയു) കൂടി .സംസ്ഥാനത്തെ അഗ്നി രക്ഷാനിലയങ്ങൾക്കായി അനുവദിച്ച 22 എംടിയു കളിൽ ഒന്നാണ് ഇരിങ്ങാലക്കുടയിലേക്ക് അനുവദിച്ചിരിക്കുന്നത്. ജില്ലയിൽ പുതുക്കാടേക്ക് അടക്കം അനുവദിച്ച രണ്ട് എംടിയു കളിൽ ഒരെണ്ണമാണ് ഇരിങ്ങാലക്കുടയിലേക്ക് ലഭിച്ചിരിക്കുന്നത്.ജിപിഎസ് ലൊക്കേഷൻ വിത്ത് ടാബ്, റിയർവ്യൂ ക്യാമറ തുടങ്ങിയContinue Reading

കനത്ത മഴയിൽ പടിയൂരിൽ വീട്ടുകിണർ ഇടിഞ്ഞ് താഴ്ന്നു.. ഇരിങ്ങാലക്കുട: കനത്ത മഴയിൽ പടിയൂരിൽ വീട്ടുകിണർ ഇടിഞ്ഞ് താഴ്ന്നു.പഞ്ചായത്ത് എട്ടാം വാർഡിൽ വൈക്കം ക്ഷേത്രത്തിനടുത്ത് പാറപ്പുറത്ത് നവീൻ്റെ വീട്ടുകിണറാണ് പുലർച്ചെ വലിയ ശബ്ദത്തോടെ ഇടിഞ്ഞത്.അടുക്കളയോട് ചേർന്നുള്ള കിണറിന് എട്ട് കോൽ താഴ്ചയുണ്ട്. വിവരമറിഞ്ഞതിനെ തുടർന്ന് പഞ്ചായത്ത് അധികൃതർ സ്ഥലം സന്ദർശിച്ചു. റവന്യൂ വകുപ്പിനെ വിവരം അറിയിച്ചിട്ടുണ്ട്.Continue Reading

കേരള സർക്കാർ പ്രഥമ വയോസേവന പുരസ്‌കാര നേട്ടത്തിൽ ഇരിങ്ങാലക്കുട മെയിന്റനൻസ് ട്രൈബ്യൂണൽ. തൃശ്ശൂർ:കേരള സർക്കാർ സാമൂഹ്യനീതി വകുപ്പിന്റെ പ്രഥമ വയോസേവന പുരസ്‌കാരനേട്ടം ഇരിങ്ങാലക്കുട മെയിന്റനൻസ് ട്രൈബ്യൂണലിന്. വയോജന ക്ഷേമ രംഗത്തു ശ്രേഷ്ഠ മാതൃകകൾ കാഴ്ചവയ്ക്കുന്ന ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമ പഞ്ചായത്ത്, മെയിന്റനൻസ് ട്രൈബ്യൂണൽ, സന്നദ്ധ സംഘടന, വൃദ്ധ സദനം എന്നിങ്ങനെയുള്ള സ്ഥാപനങ്ങൾക്കും കായികരംഗം, കലാ സാഹിത്യ സാംസ്‌കാരിക രംഗം എന്നീ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വയോജനങ്ങൾക്കും ആജീവനാന്തContinue Reading

ദേശീയപാതയിൽ നിറുത്തിയിട്ടിരുന്ന ചരക്ക് ലോറിക്ക് പുറകിൽ ബൈക്ക് ഇടിച്ച് യുവാവ് മരിച്ചു. കയ്പമംഗലം: ദേശീയപാതയിൽ നിറുത്തിയിട്ടിരുന്ന ചരക്ക് ലോറിക്ക് പുറകിൽ ബൈക്ക് ഇടിച്ച് യുവാവ് മരിച്ചു. എറണാകുളം മാഞ്ഞാലി കുന്നുകര സ്വദേശി കൈനിക്കര വീട്ടിൽ സുബ്രഹ്മണ്യൻ മകൻ അനീഷ് (36) ആണ് മരിച്ചത്. പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം. അറവുശാല പെട്രോൾ പമ്പിന് മുൻപിൽ നിർത്തിയിട്ടിരുന്ന ചരക്ക് ലോറിക്ക് പുറകിൽ അനീഷ് സഞ്ചരിച്ചിരുന്ന ബൈക്ക് ഇടിക്കുകയായിരുന്നു. തലക്ക് ഗുരുതരമായി പരിക്കേറ്റContinue Reading

റിട്ട. ആയുർവേദ ഡോക്ടർ ആൻ്റണി ജോസഫ് അന്തരിച്ചു… ഇരിങ്ങാലക്കുട: റിട്ട. ആയുർവേദ ഡോക്ടർ ഓൾഡ് മാർക്കറ്റ് റോഡിൽ കോട്ടയ്ക്കൽ പാപ്പു മകൻ ഡോ. ആൻ്റണി ജോസഫ് (69 വയസ്സ്) അന്തരിച്ചു. സംസ്കാരം നാളെ (ജൂൺ 16) വ്യാഴാഴ്ച 3.30 ന് ഇരിങ്ങാലക്കുട സെൻ്റ് തോമാസ് കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ . മോളി ഭാര്യയും ഡോ ജോയൽ ,മീര എന്നിവർ മക്കളും ദിവ്യ,സിജിൽ എന്നിവർ മരുമക്കളുമാണ്.Continue Reading

പടിയൂർ പഞ്ചായത്തിൽ തെരുവുനായയുടെ കടിയേറ്റ് വിദ്യാർഥികൾ ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്കേറ്റു;തെരുവുനായ പ്രശ്നം പരിഹരിക്കാൻ ജില്ലാ ഭരണകൂടം ഇടപെടണമെന്ന ആവശ്യവുമായി പഞ്ചായത്ത് അധികൃതർ… ഇരിങ്ങാലക്കുട: പടിയൂർ പഞ്ചായത്തിൽ വിദ്യാർഥികൾ ഉൾപ്പെടെ അഞ്ച് പേർക്ക് തെരുവുനായയുടെ കടിയേറ്റു. ഇന്നലെ വൈകീട്ടും ഇന്ന് രാവിലെയുമായിട്ടാണ് പഞ്ചായത്തിലെ മൂന്നാം വാർഡിൽ ഉൾപ്പെടുന്ന പോത്താനി ശിവക്ഷേത്രം, അന്നമ്മ ബസ് സ്റ്റോപ്പ് എന്നിവയുടെ പരിസരങ്ങളിൽ വച്ച് കടിയേറ്റത്. പോത്താനി സ്വദേശികളും എടതിരിഞ്ഞി എച്ച്ഡിപി സ്കൂൾ വിദ്യാർഥികളുമായ കോച്ചContinue Reading

പുതുക്കാട് ഫയര്‍ സ്റ്റേഷന് അത്യാധുനിക മൊബൈല്‍ വാട്ടര്‍ ടെണ്ടര്‍ യൂണിറ്റ് പുതുക്കാട്: പുതുക്കാട് ഫയര്‍‌സ്റ്റേഷന് സ്വന്തമായി ഒരു മൊബൈല്‍ വാട്ടര്‍ ടെണ്ടര്‍ യൂണിറ്റ് (എം.ടി.യു) കൂടി. ജില്ലയ്ക്ക് അനുവദിച്ച രണ്ട് എം.ടി.യുവില്‍ ഒന്നാണിത്. മറ്റൊന്ന് ഇരിങ്ങാലക്കുട ഫയര്‍ഫോഴ്‌സിനാണ്. ജിപിഎസ് ലൊക്കേഷന്‍ വിത്ത് ടാബ്, റിയര്‍വ്യൂ ക്യാമറ തുടങ്ങി അത്യാധുനിക സൗകര്യങ്ങളോട് കൂടിയ വാഹനമാണ് എം.ടി.യു. ഇതിന്പുറമെ 5000 ലിറ്റര്‍ വെള്ളം കൊള്ളാവുന്ന 7 വീപ്പകളും 60 മീറ്റര്‍ ദൂരം വരെContinue Reading