വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് കരാഞ്ചിറ സ്വദേശിനിയിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത തൊടുപുഴ സ്വദേശി അറസ്റ്റിൽ… ഇരിങ്ങാലക്കുട : വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് കരാഞ്ചിറ സ്വദേശിനിയിൽ നിന്നും പണം തട്ടിയെടുത്ത കേസിൽ യുവാവ് അറസ്റ്റിൽ . തൊടുപുഴ വണ്ണപ്പുറം വേലപറമ്പിൽ ജോബി (28) നെയാണ് തൃശ്ശൂർ റൂറൽ പോലീസ് മേധാവി നവനീത് ശർമ്മ, ഇരിങ്ങാലക്കുട ഡിവൈഎസ്പി കെ ജി സുരേഷ് എന്നിവരുടെ നിർദ്ദേശപ്രകാരം കാട്ടൂർ സിഐ ഇ ആർContinue Reading

കേന്ദ്ര ബജറ്റ്; കേരളത്തോടുളള അവഗണനയിൽ പ്രതിഷേധവുമായി സിപിഐ; അവഗണനയ്ക്ക് കേന്ദ്രമന്ത്രി സുരേഷ് ഗോപി മറുപടി പറയണമെന്നും സിപിഐ… ഇരിങ്ങാലക്കുട: കേന്ദ്രബജറ്റിൽ കേരളത്തോടുള്ള അവഗണനയിൽ പ്രതിഷേധവുമായി സിപിഐ. ഇതോടനുബന്ധിച്ച് പാർട്ടി ഓഫീസിൽ നിന്നും ആരംഭിച്ച പ്രകടനം ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു. സിപിഐ മണ്ഡലം സെക്രട്ടറി പി മണി പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു.സുരേഷ് ഗോപി ഉൾപ്പടെയുള്ള കേന്ദ്രമന്ത്രിമാർ അവഗണനയ്ക്ക് മറുപടി പറയണമെന്ന് പി. മണി ആവശ്യപ്പെട്ടു. മണ്ഡലം അസി: സെക്രട്ടറിContinue Reading

തദ്ദേശസ്ഥാപനത്തിൻ്റെയും സാമൂഹ്യ നീതി വകുപ്പിൻ്റെയും ഇടപെടൽ; നാല് വർഷത്തോളം കിടപ്പിലായിരുന്ന പടിയൂർ സ്വദേശിക്ക് പുനരധിവാസ കേന്ദ്രത്തിൽ സംരക്ഷണമായി.. ഇരിങ്ങാലക്കുട : കിടപ്പ് രോഗിക്ക് സംരക്ഷണവുമായി തദ്ദേശസ്ഥാപനവും സാമൂഹ്യനീതി വകുപ്പും . പടിയൂർ ആലുക്കപ്പറമ്പിൽ പരേതനായ എതലൻ മകൻ പ്രദീപനാണ് (54 വയസ്സ്) ഭരണകൂടം ആശ്രയമാകുന്നത്. തെങ്ങിൽ നിന്ന് വീണ് പരിക്കേറ്റ പ്രദീപ് നാലു വർഷമായി കിടപ്പിലാണ് . പ്രദീപിൻ്റെ ഭാര്യ ട്രെയിൻ തട്ടിയും മകൻ പാമ്പ് കടിയേറ്റും നേരത്തെ മരണമടഞ്ഞതാണ്.Continue Reading

നിധിയുണ്ടെന്ന് വിശ്വസിപ്പിച്ച് കോഴിക്കോട് നാദാപുരം സ്വദേശികളെ ചാലക്കുടിയിലെത്തിച്ച് നാലു ലക്ഷംരൂപ തട്ടിയ ഉത്തരേന്ത്യൻ സംസ്‌ഥാനക്കാരായ നാലുപേർ പിടിയിൽ;പണം തട്ടിയെടുത്തോടുമ്പോൾ ട്രെയിനപകടത്തിൽ നിന്നു രക്ഷപെട്ടത് തലനാരിഴയ്ക്ക്… ചാലക്കുടി : വീടു നിർമ്മാണത്തിനായി കുഴിയെടുക്കവേ സ്വർണ്ണനിധി ലഭിച്ചെന്നും അത് തുച്ഛവിലക്ക് നൽകാമെന്നും വിശ്വസിപ്പിച്ച് നാല് ലക്ഷം രൂപ തട്ടിയെടുത്ത ആസാം നൗഗാവ് സ്വദേശികളായ നാലുപേർ ചാലക്കുടിയിൽ പിടിയിൽ. ജെസിബി ഡ്രൈവർ മുഹമ്മദ്‌ സിറാജുൽ ഇസ്ലാം (26 വയസ് ), അബ്ദുൽ കലാം (26Continue Reading

പോക്സോ കേസ്സിൽ കോടശ്ശേരി സ്വദേശിയായ 44 കാരന് 10 വർഷം തടവും 50,000 രൂപ പിഴയും.. ഇരിങ്ങാലക്കുട : പ്രായപൂർത്തിയാകാത്ത ഒൻപത് വയസ്സുകാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ 44 കാരനെ 10 വർഷം തടവിനും 50000 രൂപ പിഴ അടയ്ക്കാനും ഇരിങ്ങാലക്കുട അതിവേഗ കോടതി ജഡ്ജ് സേതുമോഹൻ വിധിച്ചു. 2019 നവംബറിൽ ചാലക്കുടി പോലീസ് ചാർജ്ജ് ചെയ്ത കേസിൽ കോടശ്ശേരി സ്വദേശി സുകുമാരനെയാണ് ശിക്ഷിച്ചത്. പതിനേഴ് സാക്ഷികളെയും 18 രേഖകളും വിചാരണവേളയിൽContinue Reading

കരുവന്നൂരിൽ പട്ടാപ്പകൽ വീടു കയറി ആക്രമണം; ഒരു കുടുംബത്തിലെ നാലു പേര്‍ക്ക് പരിക്ക്… ഇരിങ്ങാലക്കുട: പട്ടാപ്പകൽ ‍ വീടു കയറി വൃദ്ധയെയും മകനെയും മരുമകളെയും പേരക്കുട്ടിയെയും മര്‍ദിച്ചു. കരുവന്നൂര്‍ പുത്തന്‍തോട് ഷാപ്പിനു സമീപം വാടകയ്ക്ക് താമസിക്കുന്ന വെള്ളാനി വീട്ടില്‍ ഓമനയുടെ വീട്ടിലാണ് ഉച്ചക്ക് ഒന്നരയോടെ ആക്രമണമുണ്ടായത്. കരുവന്നൂര്‍ ജനത കോളനിയില്‍ കുന്നമത്ത് വീട്ടില്‍ അനൂപ് എന്ന് പേരുള്ള അക്കുടു(28) ആണ് ആക്രമണം നടത്തിയതെന്ന് വീട്ടുകാർ പറഞ്ഞു. വെള്ളാനി വീട്ടില്‍ വീട്ടില്‍Continue Reading

വർധിച്ചുവരുന്ന ആത്മഹത്യ പ്രവണതക്കെതിരെ കരുവന്നൂരിൽ ഡിവൈഎഫ്ഐ യുടെ യുവജന ശൃംഖല… ഇരിങ്ങാലക്കുട : കരുവന്നൂർ പുഴയിൽ ചാടി ആത്‍മഹത്യകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ജനങ്ങളെ ബോധവൽക്കരിക്കുന്നതിന് വേണ്ടി ഡിവൈഎഫ്ഐ ഇരിങ്ങാലക്കുട ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ കരുവന്നൂർ വലിയപാലത്തിൽ യുവജന ശൃംഖല സംഘടിപ്പിച്ചു.കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് അശോകൻ ചരുവിൽ പരിപാടി ഉദ്ഘാടനം ചെയ്തു. ഗാന രചയിതാവും ഗായകനുമായ രമ്യത് രാമൻ, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് ആർഎൽ ശ്രീലാൽ, വാർഡ് കൗൺസിലർContinue Reading

കേരള ഫീഡ്സിൽ കയറ്റിറക്ക് തൊഴിലാളികളുടെ സമരം തുടങ്ങി; സമരരംഗത്തുള്ളത് എഴ് യൂണിയനുകളിലായി 147 തൊഴിലാളികൾ.. ഇരിങ്ങാലക്കുട : തൊഴിൽ സംരക്ഷണം ആവശ്യപ്പെട്ട് പൊതുമേഖല സ്ഥാപനമായ കേരളഫീഡ്സിൽ കയറ്റിറക്ക് തൊഴിലാളികളുടെ സമരം തുടങ്ങി. സമര പരിപാടികളുടെ ഭാഗമായി കമ്പനിയുടെ മുന്നിൽ നടന്ന എഐടിയുസി ചുമട്ടുതൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി പി.ശ്രീകുമാരൻ ഉദ്ഘാടനം ചെയ്തു. പി ഡി ഷാജു അദ്ധ്യക്ഷത വഹിച്ചു.എ ഐ ടി യു സി തൃശ്ശൂർ ജില്ലാ ജോ:സെക്രട്ടറി കെകെContinue Reading

നിറഞ്ഞ സദസ്സിൽ ” ബിയോണ്ട് ഹേട്രഡ് ആൻ്റ് പവർ , വീ കീപ്പ് സിങ്ങിങ്ങ് ‘; ലിംഗപരമായ ബന്ധങ്ങളെ ആവിഷ്ക്കരിക്കുന്നതിൽ സമൂഹത്തിൻ്റേത് ഇപ്പോഴും യാഥാസ്ഥിക നിലപാടെന്ന് മന്ത്രി ഡോ ആർ ബിന്ദു… ഇരിങ്ങാലക്കുട : അഭിനന്ദനങ്ങൾ എറ്റ് വാങ്ങി രാംദാസ് കടവല്ലൂരിൻ്റെ ഡോക്യുമെൻ്ററിയായ ‘ ബിയോണ്ട് ഹേട്രഡ് ആൻ്റ് പവർ, വീ കീപ്പ് സിങ്ങിങ്ങ് ‘ . രാജ്യത്ത് സ്ത്രീകൾക്കും കുട്ടികൾക്കും ലൈംഗിക ന്യൂനപക്ഷങ്ങൾക്കും നേരെ നടന്ന അതിക്രമങ്ങങ്ങളിലൂടെയും നീതിക്ക്Continue Reading

നഗരസഭ വക ട്രഞ്ചിംഗ് ഗ്രൗണ്ടിൽ മാലിന്യങ്ങൾ വേർതിരിക്കുന്ന ജീവനക്കാരുടെ വേതന പ്രശ്നത്തിന് പരിഹാരം; കൺസോർഷ്യത്തിൽ നിന്നുമുള്ള തുക വിനിയോഗിക്കാൻ തീരുമാനം; പ്രവർത്തന സമയം വർധിപ്പിക്കാനും തീരുമാനം…   ഇരിങ്ങാലക്കുട : നഗരസഭ വക ട്രഞ്ചിംഗ് ഗ്രൗണ്ടിൽ മാലിന്യങ്ങൾ വേർതിരിക്കുന്ന ഹെവൻശ്രീ ഗ്രൂപ്പിലെ പതിനേഴ് ജീവനക്കാരുടെ വേതന പ്രശ്നത്തിന് പരിഹാരം. കുടുംബശ്രീ ജില്ലാ കോർഡിനേറ്റർ, ശുചിത്വമിഷൻ കോർഡിനേറ്റർ എന്നിവരുടെ സാന്നിധ്യത്തിൽ നഗരസഭ ചെയർപേഴ്സൻ സുജ സഞ്ജീവ്കുമാറിൻ്റെ അധ്യക്ഷതയിൽ നഗരസഭ ഓഫീസിൽ നടന്നContinue Reading