ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ വിദ്യാർത്ഥി പ്രതിഭകൾക്ക് ആദരവ്;പുറമേ നിന്നുള്ള വിദ്യാർഥികളെയും ആകർഷിക്കാനുള്ള പദ്ധതികൾക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് രൂപം നല്കി വരികയാണെന്ന് മന്ത്രി ഡോ. ആർ ബിന്ദു… ഇരിങ്ങാലക്കുട: കേരളത്തിന്റെ സംസ്‌കാരത്തെയും സാമൂഹ്യനീതിയിലധിഷ്ഠിതമായ കാഴ്ചപ്പാടുകളെയും ഭാവി തലമുറകൾ ഒരിക്കലും മറക്കരുതെന്ന്  ഉന്നതവിദ്യാഭ്യാസ – സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദു.ഇരിങ്ങാലക്കുട മണ്ഡലത്തിലെ  മികച്ച വിദ്യാർത്ഥികളെ ആദരിക്കുന്നതിനായി സംഘടിപ്പിച്ച മണ്ഡലംതല വിദ്യാർത്ഥി പ്രതിഭാപുരസ്‌ക്കാര ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഡോ. ബിന്ദു. പുതുതലമുറContinue Reading

കരുവന്നൂര്‍ പുഴയിലേക്ക് ചാടിയ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി ഇരിങ്ങാലക്കുട: കഴിഞ്ഞ ദിവസം കരുവന്നൂര്‍ പുഴയിലേക്ക് ചാടിയ വിദ്യാര്‍ഥിയുടെ മൃതദേഹം കാട്ടൂര്‍ പഞ്ചായത്തിലെ മുനയം ദ്വീപ് പരിസരത്തുനിന്ന് കണ്ടെത്തി. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി വ്യാപകമായി ഫയര്‍ഫോഴ്‌സ് വിഭാഗവും, മുങ്ങല്‍ വിദഗ്ദരും പരിശോധന നടത്തിയെങ്കിലും വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്താനായിരുന്നില്ല. ഇന്ന് ഉച്ചയോടെ കരാഞ്ചിറ മുനയം ദ്വീപിന് സമീപത്തുനിന്നും ഒരു മൃതദേഹം കണ്ടതായി വിവരം ലഭിച്ചതിനെത്തുടര്‍ന്ന് സംഭവസ്ഥലത്ത് ഫയര്‍ഫോഴ്‌സ് എത്തി മൃതദേഹം എടുത്ത് പോലീസിന്Continue Reading

പാലത്തില്‍നിന്ന് പുഴയില്‍ ചാടിയ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; ഫയര്‍ഫോഴ്‌സ് സംഘം തിരച്ചിൽ നിര്‍ത്തി.; സൂചനകള്‍ ലഭിക്കുകയാണെങ്കില്‍ പുഴയുടെ ഇരു കരകളിലുള്ളവരോടും അറിയിക്കുവാന്‍ നിര്‍ദ്ദേശം.. ഇരിങ്ങാലക്കുട: കരുവന്നൂര്‍ പാലത്തിന്റെ കൈവരിയില്‍ നിന്ന് പുഴയിലേക്ക് ചാടിയ പ്ലസ് ടു വിദ്യാര്‍ഥിയെ ഇന്ന് നടത്തിയ തിരച്ചിലിലും കണ്ടെത്താനായില്ല. രണ്ടു ദിവസമായി തുടരുന്ന തിരച്ചിൽ വൈകീട്ടോടെ അവസാനിപ്പിച്ചു.രണ്ട് ദിവസങ്ങളായി പന്ത്രണ്ട് മണിക്കൂറോളമാണ് ഫയർ ഫോഴ്സ് വിഭാഗം തിരച്ചിൽ നടത്തിയത്. വിദ്യാര്‍ഥിയെ കുറിച്ച് എന്തെങ്കിലും സൂചനകള്‍ ലഭിക്കുകയാണെങ്കില്‍ അറിയിക്കുവാന്‍Continue Reading

കൊറിയൻ ചിത്രമായ ” ബ്രോക്കർ ” നാളെ വൈകീട്ട് 6.30 ന് ഓർമ്മ ഹാളിൽ.. അന്തർദേശീയ പുരസ്കാരങ്ങൾ നേടിയിട്ടുള്ള ജപ്പാനീസ് സംവിധായകനായ ഹിറോകാസു കൊറിഡ കൊറിയൻ ഭാഷയിൽ സംവിധാനം ചെയ്ത ‘ ബ്രോക്കർ ‘ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ജൂലൈ 22 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. മാതാപിതാക്കൾക്ക് തങ്ങളുടെ കുഞ്ഞുങ്ങളെ മറ്റുള്ളവർക്ക് പരിപാലിക്കാനായി ആരുമറിയാതെ ഉപേക്ഷിക്കാവുന്ന ഇടങ്ങളായ ബേബി ബോക്സുകളുമായി ബന്ധപ്പെട്ട കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചാണ് 129 മിനിറ്റ് ദൈർഘ്യമുള്ള ചിത്രംContinue Reading

കൊടുങ്ങല്ലൂരിൽ വീണ്ടും യാത്രാ ബസിൽ എംഡിഎംഎ വേട്ട; ഡ്രൈവർ പിടിയിൽ..   കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ വടക്കേ നടയിൽ വെച്ച് കൊടുങ്ങല്ലൂർ – നോർത്ത് പറവൂർ റൂട്ടിൽ സർവീസ് നടത്തുന്ന അഖിലമോൾ ബസിൻ്റെ ഡ്രൈവർ കൊടുങ്ങല്ലൂർ മേത്തല വേണാട്ട് വീട്ടിൽ ഷൈൻ ( 2 എന്നയാളെയാണ്  പന്ത്രണ്ടോളം പാക്കറ്റ് മാരക ലഹരിമരുന്നായ   എംഡിഎംഎ  യുമായി കൊടുങ്ങല്ലൂർ ഡിവൈഎസ്പി  സലിഷ് എൻ ശങ്കരൻ്റെ നേതൃത്വത്തിൽ കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻContinue Reading

കിഡ്നി തട്ടിപ്പ് കേസ്; ചേർപ്പ്  സ്വദേശി അറസ്റ്റിൽ; നടപടി മൂർക്കനാട് സ്വദേശിയുടെ പരാതിയിൽ… ഇരിങ്ങാലക്കുട :കിഡ്നി സംബന്ധമായ അസുഖമുള്ളവരെ സമീപിച്ച് അനുയോജ്യമായ കിഡ്നി നൽകാമെന്നു പറഞ്ഞു അഞ്ച് ലക്ഷം രൂപ തട്ടിയെടുത്ത കേസ്സിൽ ഒരാൾ അറസ്സിലായി. ചേർപ്പ് പഴുവിൽ സ്വദേശി പണിക്കവീട്ടിൽ മുഹമ്മദ് അക്ബറിനെയാണ് (39 വയസ്സ്) തൃശൂർ റൂറൽ എസ്.പി. ഐശ്വര്യ ഡോങ്ങ്ഗ്രേയുടെ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ബാബു കെ.തോമസ് , ഇൻസ്പെക്ടർ അനീഷ് കരീം എന്നിവർ അറസ്റ്റുContinue Reading

ടി എൻ അവാർഡ് നാടകപ്രവർത്തകൻ ശശിധരൻ  നടുവിലിന് സമർപ്പിച്ചു; കലയേയും , രാഷ്ട്രീയത്തെയും കലയെയും  സമന്വയിപ്പിച്ചു കൊണ്ട് സാമൂഹ്യമാറ്റത്തിനായ് പോരാടിയ ത്യാഗോജ്ജ്വല പ്രതിഭയായിരുന്നു ടി എൻ നമ്പൂതിരിയെന്ന് മുൻ മന്ത്രി വി എസ്. സുനിൽകുമാർ.. ഇരിങ്ങാലക്കുട:കലയേയും , രാഷ്ട്രീയത്തെയും  സമന്വയിപ്പിച്ചു കൊണ്ട് സാമൂഹ്യമാറ്റത്തിനായ് പോരാടിയ ത്യാഗോജ്ജ്വല പ്രതിഭയായിരുന്നു ടി എൻ നമ്പൂതിരി എന്ന് മുൻ കൃഷി വകുപ്പ് മന്ത്രി വി എസ് സുനിൽകുമാർ അഭിപ്രായപ്പെട്ടു.സിപിഐ ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ചContinue Reading

എസ്എന്‍ബിഎസ് സമാജം തെരഞ്ഞെടുപ്പിൽ ഔദ്യോഗിക പാനലിന് വിജയം.. ഇരിങ്ങാലക്കുട: എസ്എന്‍ബിഎസ് സമാജത്തില്‍ ഭരണസമിതിയിലേക്ക് നടന്ന വാശിയേറിയ തെരഞ്ഞെടുപ്പില്‍ സമാജം ഔദ്യോഗിക പാനലില്‍ മത്സരിച്ച മുഴുവന്‍ സ്ഥാനാര്‍ഥികളും വിജയിച്ചു. കിഷോര്‍കുമാര്‍ നടുവളപ്പില്‍, ജിനേഷ് തൃത്താണി, ദിനേശ്കുമാര്‍ എളന്തോളി, പവനന്‍ എലിഞ്ഞിക്കോടന്‍, പ്രസൂണ്‍ പ്രവി ചെറാക്കുളം, ബിജോയ് മുക്കുളം, രജിത് രാജന്‍, രാജേഷ് കോട്ടപ്പുറം, രാമാനന്ദന്‍ ചെറാക്കുളം, ഷിജിന്‍ തവരങ്ങാട്ടില്‍, സോമസുന്ദരന്‍ കൊളത്തുപറമ്പില്‍ എന്നിവര്‍ ജനറല്‍ വിഭാഗത്തില്‍ നിന്നും പ്രാദേശിക വിഭാഗത്തില്‍ പുല്ലൂര്‍Continue Reading

നാലമ്പല ദർശനം; ആദ്യദിനത്തിൽ തന്നെ പതിനായിരങ്ങൾ; വിവിധ ജില്ലകളിൽ നിന്നായി പതിന്നാല് സർവ്വീസുകളുമായി കെഎസ്ആർടിസി… ഇരിങ്ങാലക്കുട: മഹാമാരി സൃഷ്ടിച്ച രണ്ട് വർഷത്തെ ഇടവേളക്ക് ശേഷമുള്ള നാലമ്പല തീർഥാടനത്തിന് അഭൂതപൂർവ്വമായ തിരക്ക്.മഴയെയും അവഗണിച്ച് ആദ്യ ദിനത്തിൽ തന്നെ പതിനായിരങ്ങളാണ് ദർശനത്തിന് എത്തിയത്.ത്യപ്രയാറിൽ നിന്നാണ് നാലമ്പല ദർശനം ആരംഭിക്കുന്നത്. നാല് ക്ഷേത്രങ്ങളിലും ഭക്തർക്ക് മഴ നനയാതെ വരി  നിൽക്കാനും വഴിപാടുകൾ നടത്താനുമുള്ള സൗകര്യവും എർപ്പെടുത്തിയിരുന്നു. പോലീസ്, ആരോഗ്യ വകുപ്പ് എന്നിവയുടെയും പ്രത്യേക വളണ്ടിയർമാരുടെയുംContinue Reading

തിരുവനന്തപുരം കുടുംബക്കോടതി ജഡ്ജിയും ഇരിങ്ങാലക്കുട സ്വദേശിയുമായ ബിജു മേനോൻ അന്തരിച്ചു.. ഇരിങ്ങാലക്കുട: തിരുവനന്തപുരം കുടുംബക്കോടതി ജഡ്ജ് ഇരിങ്ങാലക്കുട ചെട്ടിപ്പറമ്പിൽ പാറയിൽ വീട്ടിൽ  പരേതനായ രാംദാസിൻ്റെയും സുഭദ്രയുടെയും മകൻ ബിജു മേനോൻ അന്തരിച്ചു.53 വയസ്സായിരുന്നു. അർബുദ രോഗത്തെ തുടർന്ന് രണ്ട് മാസമായി ചികിൽസയിലായിരുന്നു. ഇന്ന് പുലർച്ചെ തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ വച്ചാണ് മരണം സംഭവിച്ചത്. ഇരിങ്ങാലക്കുട ഡോൺബോസ്കോ സ്കൂൾ, ക്രൈസ്റ്റ് കോളേജ്, കോഴിക്കോട് ഗവ. ലോ കോളേജ് എന്നിവടങ്ങളിലായിരുന്നു വിദ്യാഭ്യാസം.അഭിഭാഷകനായി ഇരിങ്ങാലക്കുടയിൽContinue Reading