മരണപ്പെട്ട ഫിലോമിനയുടെ വീട് സന്ദര്‍ശിച്ച് മന്ത്രി ഡോ ആർ ബിന്ദു;ബാങ്കിന് പണം ലഭിക്കുമ്പോൾ ഫിലോമിനയുടെ കുടുംബത്തിന് മുൻഗണനയെന്ന് ഉറപ്പ് നല്കി മന്ത്രി… ഇരിങ്ങാലക്കുട: കരുവന്നൂര്‍ ബാങ്കില്‍ നിന്നും ചികിത്സക്കു പണം കിട്ടാതെ മരിച്ച ഫിലോമിനയുടെ കുടുംബത്തെ മന്ത്രി ആര്‍. ബിന്ദു സന്ദര്‍ശിച്ചു. ഇന്ന് വൈകീട്ട് 5.15 ഓടെയാണ് മന്ത്രി ഫിലോമിനയുടെ കുടുംബാംഗങ്ങളെ കാണാന്‍ എത്തിയത്. മൃതദേഹം ബാങ്കിനു മുന്നില്‍ വച്ചതുമായി ബന്ധപ്പെട്ട ചില കാര്യങ്ങളില്‍ അന്ന് ചില പ്രതികരണങ്ങള്‍ മന്ത്രിContinue Reading

സിപിഎമ്മിനു ഗുരുതര വീഴ്ച പറ്റി; മുന്‍ ഭരണസമിതിയംഗവും കേസിലെ 13-ാം പ്രതിയുമായ ജോസ് ചക്രംപിള്ളി..   ഇരിങ്ങാലക്കുട: കരുവന്നൂര്‍ സര്‍വീസ് ബാങ്ക് തട്ടിപ്പു കേസില്‍ സിപിഎമ്മിനു ഗുരുതര വീഴ്ച പറ്റിയെന്ന് മുന്‍ ഭരണസമിതിയംഗവും കേസിലെ 13-ാം പ്രതിയുമായ ജോസ് ചക്രംപിള്ളി. .കരുവന്നൂര്‍ ബാങ്കിലെ തിരിമറികളെ കുറിച്ച് പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചതാണ്. 2006 മുതല്‍ 2016 വരെയാണ് ബാങ്കില്‍ ക്രമക്കേട് നടന്നത്. ബാങ്കിലെ തട്ടിപ്പിന് നേത്യത്വം നല്‍കിയത് സെക്രട്ടറി സുനില്‍കുമാറും ബിജുംContinue Reading

നാലമ്പലദർശനത്തിന് അഭൂതപൂർവമായ തിരക്ക്; റിക്കോർഡ് സർവീസുകളുമായി കെഎസ്ആർടിസി; ദർശനത്തിന് എത്തിയ മാവേലിക്കര സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു.. ഇരിങ്ങാലക്കുട: നാലമ്പലദർശനത്തിന് അഭൂതപൂർവമായ തിരക്ക്. റെക്കോർഡ് സർവീസുകളുമായി കെഎസ്ആർടിസിയും. നാലമ്പല തീർഥാടനം ശ്രദ്ധ ആകർഷിച്ചതിന് ശേഷം ദൃശ്യമായതിൽ വച്ച് കൂടുതൽ ഭക്തജനങ്ങൾ ഒഴുകിയെത്തിയ ദിനമാണെന്ന് കൂടൽമാണിക്യം ദേവസ്വം അധിക്യതർ സാക്ഷ്യപ്പെടുത്തുന്നു. ഒരു ലക്ഷത്തോളം പേർ നാലമ്പല ദർശനത്തിന് ഇന്ന് എത്തിച്ചേർന്നതായാണ് അനൗദ്യോഗിക കണക്ക്.ശ്രീ കൂടൽമാണിക്യ ക്ഷേത്രത്തിൽ അഞ്ച് മണിക്ക് തുറന്ന നടContinue Reading

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; മന്ത്രി ഡോ. ആര്‍. ബിന്ദു മരണപ്പെട്ട ഫിലോമിനയുടെ കുടുംബത്തോടു മാപ്പു പറയണമെന്നും കരുവന്നൂര്‍ ബാങ്ക് അന്വേഷണം സിബിഐ യെ ഏല്‍പ്പിക്കണമെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍; രാഷ്ട്രീയ പിൻബലമില്ലാതെ കരുവന്നൂരിലെ പകൽകൊള്ള നടക്കില്ലെന്ന് വി എം സുധീരൻ.. ഇരിങ്ങാലക്കുട: മന്ത്രി ഡോ. ആര്‍. ബിന്ദു മരണപ്പെട്ട ഫിലോമിനയുടെ കുടുംബത്തോടു മാപ്പു പറയണമെന്നും കരുവന്നൂര്‍ ബാങ്ക് അന്വേഷണം സിബിഐയെ ഏല്‍പ്പിക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. മരണപ്പെട്ട ഫിലോമിനയുടെContinue Reading

കയ്പമംഗലം മണ്ഡലത്തിൽ എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയവർക്ക് ആദരവ്; കോവിഡ് പശ്ചാത്തലത്തിൽ നിന്ന് വിദ്യാഭ്യാസമേഖല തിരിച്ചുവരുന്നതായി  ചീഫ് വിപ്പ് ഡോ എൻ ജയരാജൻ   കയ്പമംഗലം: കോവിഡ് മഹാമാരി പശ്ചാത്തലത്തിൽ നിന്ന് വിദ്യാഭ്യാസമേഖല തിരിച്ചുവരുമ്പോൾ അത് സന്തോഷത്തിൻ്റെയും മാറ്റങ്ങളുടെയും വേദി കൂടിയാണെന്ന് ചീഫ് വിപ്പ് ഡോ എൻ ജയരാജൻ. കയ്പ്പമംഗലം നിയോജക മണ്ഡലത്തിലെ സമഗ്ര വിദ്യാഭ്യാസ സമിതിയായ അക്ഷരകൈരളിയുടെ നേതൃത്വത്തിൽ നൂറ് ശതമാനം വിജയം കൈവരിച്ച വിദ്യാലയങ്ങളെയും എല്ലാContinue Reading

പ്രഥമ നൈപുണ്യ പരിചയ മേളയുടെ സംസ്ഥാന തല ഉദ്ഘാടനം ഇരിങ്ങാലക്കുടയിൽ; തൊഴിലന്വേഷകരുടെ നൈപുണ്യവികസനം പ്രധാനമെന്ന് മന്ത്രി ഡോ. ആർ ബിന്ദു… ഇരിങ്ങാലക്കുട: നാടിന്റെ വികസനത്തിന് യുവാക്കളെ പ്രാപ്തരാക്കാന്‍ അവരുടെ തൊഴില്‍ മേഖലകളില്‍ നൈപുണ്യം ലഭ്യമാക്കല്‍ അനിവാര്യമാണെന്ന് ഉന്നത വിദ്യാഭ്യാസ , സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ ആര്‍ ബിന്ദു. അസാപ് കേരളയുടെ നേതൃത്വത്തില്‍ കേരളത്തിലെ 140 നിയോജക മണ്ഡലങ്ങളില്‍ നടത്തുന്ന നൈപുണ്യ മേളയുടെയും നൈപുണ്യ പരിശീലനത്തിലൂടെ തൊഴില്‍ നേടാന്‍ പ്രാപ്തമാക്കുന്നContinue Reading

മന്ത്രി ആര്‍.ബിന്ദുവിന്റെ ഇരിങ്ങാലക്കുട  ഓഫീസിലേക്കുളള കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം ; പോലീസ് ജലപീരങ്കി പ്രയോഗിച്ചു.. ഇരിങ്ങാലക്കുട  :കരുവന്നൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കില്‍  30 ലക്ഷം രൂപ നിക്ഷേപമുണ്ടായിരുന്നിട്ടും യഥാസമയം ചികിത്സയ്ക്ക് പണം കിട്ടാതെ മരണമടഞ്ഞ ഫിലോമിനക്ക്  ബാങ്കില്‍ നിന്ന് ആവശ്യമായ പണം നല്‍കിയിരുന്നുവെന്ന സ്ഥലം എം.എല്‍.എയും മന്ത്രിയുമായ ആര്‍.ബിന്ദുവിന്റെ പ്രസ്താവനക്കെതിരെ മന്ത്രിയുടെ ഇരിങ്ങാലക്കുടയിലുള്ള  ഓഫീസിലേക്കുളള കോണ്‍ഗ്രസ്  പ്രതിഷേധമാര്‍ച്ചില്‍ സംഘര്‍ഷം.മാര്‍ച്ച് പിരിച്ചുവിടാന്‍ പോലീസ് ജലപീരങ്കി  പ്രയോഗിച്ചു.മനുഷ്യത്വരഹിതമായി നിരുത്തരവാദിത്വപരമായ പ്രസ്താവന നടത്തിയContinue Reading

വഴിയിൽ ബസ് കാത്ത് നിൽക്കുന്നവർക്ക് സ്കൂട്ടറിൽ ലിഫ്റ്റ് നൽകി മൊബൈൽ ഫോൺ കവരുന്ന എടതിരിഞ്ഞി സ്വദേശിയായ യുവാവ് പിടിയിൽ… ഇരിങ്ങാലക്കുട : വഴിയിൽ ബസ് കാത്തു നിൽക്കുന്നവർക്ക് സ്കൂട്ടറിൽ ലിഫ്റ്റ് നൽകി അവരുടെ മൊബൈൽ ഫോൺ തട്ടിയെടുക്കുന്ന വിരുതൻ അറസ്റ്റിൽ . എടതിരിഞ്ഞി എടച്ചാലിൽ വീട്ടിൽ സാഹിലിനെയാണ് (25 വയസ്സ്) തൃശൂർ റൂറൽ എസ്.പി. ഐശ്വര്യ ഡോങ്ങ് ഗ്രേയുടെ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ബാബു കെ.തോമസ്, ഇൻസ്പെക്ടർ അനീഷ് കരീംContinue Reading

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിനു പിന്നില്‍ സിപിഎം മുന്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗമെന്ന്  ഒന്നാം പ്രതിയുടെ പിതാവ്; അന്വേഷണം സിപിഎം നേതാക്കളിലേക്ക് എത്തിയില്ലെന്നും  പാര്‍ട്ടിയറിയാതെ തട്ടിപ്പ് നടക്കില്ലെന്നും വിമർശനം.. ഇരിങ്ങാലക്കുട: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിലെ അന്വേഷണം സിപിഎം നേതാക്കളിലേക്ക് എത്തിയില്ലെന്ന് ഒന്നാം പ്രതി ടി.ആര്‍. സുനില്‍കുമാറിന്റെ പിതാവ് രാമകൃഷ്ണന്‍. സിപിഎം മുന്‍ ജില്ലാ സെക്രട്ടേറിയേറ്റ് അംഗം സി.കെ. ചന്ദ്രനാണ് തട്ടിപ്പിന് പിന്നിലെന്ന് രാമകൃഷ്ണന്‍ ആരോപിച്ചു.  സി കെ ചന്ദ്രനു വേണ്ടിയാണ്Continue Reading

കരുവന്നൂര്‍ തട്ടിപ്പില്‍ കൂടുതല്‍ ഇരകള്‍; കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിക്ഷേപിച്ച പണമോ പലിശയോ നല്‍കുന്നില്ലെന്ന പരാതിയുമായി കൂടുതല്‍ നിക്ഷേപകര്‍ രംഗത്ത്; മുന്‍ ബാങ്ക് മാനേജര്‍ പൊറിഞ്ചുവും ഭാര്യയും നിക്ഷേപിച്ചത് 40 ലക്ഷം, ചികിത്സ നടത്തിയത് കടം വാങ്ങി… ഇരിങ്ങാലക്കുട: കരുവന്നൂര്‍ തേലപ്പിള്ളി സ്വദേശി പെരുമ്പുള്ളി വീട്ടില്‍ പൊറിഞ്ചുവും ഭാര്യ ബേബിയും നിക്ഷേപിച്ചത് 40 ലക്ഷം രൂപ. ബാങ്കിൽ നടന്ന  തട്ടിപ്പിനെ തുടർന്ന് ഇവര്‍ക്കും പണം തിരികെ കിട്ടിയില്ല. കരുവന്നൂര്‍, മാപ്രാണംContinue Reading