എകോപയോഗ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾക്കായി നഗരസഭ ആരോഗ്യ വിഭാഗത്തിൻ്റെ മിന്നൽ പരിശോധന; സണ്ണി സിൽക്ക്സ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ നിന്നായി പതിമൂന്ന് കിലോ നിരോധിത ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു… ഇരിങ്ങാലക്കുട: എകോപയോഗ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടിച്ചെടുക്കാനുള്ള സർക്കാരിൻ്റെ പ്രത്യേക ഉത്തരവ് പ്രകാരം നഗരസഭ പരിധിയിലെ 90 ഓളം സ്ഥാപനങ്ങളിൽ ആരോഗ്യ വകുപ്പിൻ്റെ മിന്നൽ പരിശോധന. ബസ് സ്റ്റാൻ്റ് പരിസരം, കൂടൽമാണിക്യ ക്ഷേത്ര പരിസരം, ഠാണാ, മാർക്കറ്റ്, മാപ്രാണം എന്നീ കേന്ദ്രങ്ങളിലെ സ്ഥാപനങ്ങളിൽ നടത്തിയ റെയ്ഡിൽContinue Reading

മുക്കു പണ്ടം പണയം വെച്ച് ലക്ഷങ്ങൾ തട്ടിയ കേസിലെ ഒന്നാം പ്രതി പിടിയിൽ… മാള: കുഴൂരിലെ  സ്വകാര്യ ബാങ്കിൽ മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ എരവത്തൂർ സ്വദേശി വെട്ടിയാടൻ വീട്ടിൽ ലിന്റോ (39)  എന്നയാളെ മാള പോലീസ്   അറസ്റ്റു ചെയ്തു.ഈ വർഷം ജൂലൈ മാസം മുതൽ ആഗസ്റ്റ്  മാസം വരെ അഞ്ചു തവണകളിലായി 82 ഗ്രാം മുക്ക് പണ്ടം  പണയം വെച്ച് മൂന്നര ലക്ഷം രൂപ തട്ടിയെടുത്തContinue Reading

ഇരിങ്ങാലക്കുട വിദ്യാജ്യോതി മതബോധനകേന്ദ്രം റൂബിജൂബിലി നിറവില്‍; ആഘോഷങ്ങളുടെ സമാപനം സെപ്തംബര്‍ നാലിന് കൊടകര സഹൃദ എഞ്ചിനീയറിംഗ് കോളജില്‍… ഇരിങ്ങാലക്കുട: രൂപത മതബോധന കേന്ദ്രമായ വിദ്യാജ്യോതിയുടെ ഒരു വര്‍ഷം നീണ്ടുനിന്ന റൂബിജൂബിലി ആഘോഷങ്ങളുടെ സമാപനം സെപ്തംബര്‍ നാലിന് കൊടകര സഹൃദയ എഞ്ചിനീയറിംഗ് കോളജില്‍വച്ച് നടക്കും.അന്നേ ദിവസം രാവിലെ 8.30ന് ഫെയ്ത്ത് എക്‌സ്‌പോയോടെ പരിപാടികള്‍ ആരംഭിക്കും. 9.45ന് മൂന്ന് സമ്മേളന വേദികളില്‍ ഇരിങ്ങാലക്കുട രൂപത വികാരി ജനറാള്‍മാരായ മോണ്‍. ജോയ് പാലിയേക്കര, മോണ്‍.Continue Reading

ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ ദേവാലയത്തില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനതിരുനാളിനു കൊടിയേറി.. ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രല്‍ ദേവാലയത്തില്‍ സിഎല്‍സിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനതിരുനാളിനു കൊടിയേറി. കുഴിക്കാട്ടുശേരി വിശുദ്ധ മറിയം ത്രേസ്യയുടെ കബറിടത്തില്‍ നിന്നും പതാക പ്രയാണം നടത്തി.ഹൊസൂര്‍ രൂപത ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ പൊഴോലിപറമ്പില്‍ കത്തീഡ്രല്‍ അസിസ്റ്റന്റ് വികാരി ഫാ. അനൂപ് പാട്ടത്തില്‍, കണ്‍വീനര്‍മാരായ എം.ജെ. ജോസ്, ജോസ് ജി തട്ടില്‍ എന്നിവര്‍ക്കു പ്രയാണത്തിനുള്ള പതാകContinue Reading

തെരുവുവിളക്കുകളുടെ പരിപാലനത്തെ ചൊല്ലി നഗരസഭ യോഗത്തിൽ പ്രതിപക്ഷവിമർശനം; ഇനി മേൽനോട്ട ചുമതല എഞ്ചിനീയറിംഗ് വിഭാഗത്തിന്; സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയതിൻ്റെ അടിസ്ഥാനത്തിൽ നഗരസഭ ജീവനക്കാരന് സസ്പെൻഷൻ.. ഇരിങ്ങാലക്കുട: നഗരസഭ പരിധിയിലുള്ള തെരുവുവിളക്കുകളുടെ പരിപാലനം ഇനി എഞ്ചിനീയറിംഗ് വിഭാഗത്തിൻ്റെ മേൽനോട്ടത്തിൽ. മാസങ്ങളായി വിവിധ വാർഡുകളിൽ വിളക്കുകൾ കത്തുന്നില്ലെന്നും വിഷയം കൈകാര്യം ചെയ്യുന്ന പൊതുമരാമത്ത് കമ്മിറ്റി നിയമപരമായും സുതാര്യവുമായ ശൈലിയിൽ അല്ല പ്രവർത്തിക്കുന്നതുമെന്ന പ്രതിപക്ഷവിമർശനത്തെ തുടർന്നാണിത്.നിശ്ചിത അജണ്ടകൾക്ക് മുമ്പായി എൽഡിഎഫ് പാർലമെൻ്ററി പാർട്ടി ലീഡർContinue Reading

ഇടിമിന്നലേറ്റ്  മാപ്രാണത്ത് വീടിന് വൻ നാശനഷ്ടങ്ങൾ.. ഇരിങ്ങാലക്കുട: ബുധനാഴ്ച ഉച്ചയോടെ ഉണ്ടായ ശക്തമായ ഇടിമിന്നലേറ്റ് വീടിനും,വീട്ടുപകരണങ്ങൾക്കും കനത്ത നാശം സംഭവിച്ചു.മാപ്രാണം റേഷൻ കടയ്ക്ക് സമീപം താമസിക്കുന്ന പാങ്ങാട്ടിൽ ജയപ്രസാദിന്റെ വീടിനാണ് കനത്ത നാശം സംഭവിച്ചത്.ഇടിവെട്ടും,മഴയും തുടങ്ങിയപ്പോൾ ജയപ്രസാദ്,ഭാര്യ സിന്ധുവും,മകനുമൊന്നിച്ച് വീടിനകത്ത് ഇരിക്കുകയായിരുന്നു.പെട്ടെന്ന് കാതടപ്പിക്കുന്ന ശബ്ദവും,എന്തൊക്കെയോ തകർത്ത് വീഴുന്ന ശബ്ദവും കേട്ട് ഞെട്ടലോടെ അകത്ത്തന്നെയിരുന്നു.വൈദ്യുതിബന്ധവും വിച്ഛേദിക്കപ്പെട്ടു.മഴകുറഞ്ഞപ്പോൾ മുറിയിൽനിന്നും ഇറങ്ങിനോക്കിയപ്പോഴാണ് നാശനഷ്ടങ്ങളുടെ ഭീതിതമായ ദൃശ്യങ്ങൾ ജയപ്രസാദ് കാണുന്നത്. കോൺക്രീറ്റ് മേൽക്കൂരയുള്ള വീടിന്റെ സ്വീകരണമുറിയിലെContinue Reading

‘വർണ്ണക്കുട’ യിൽ പെയ്തിറങ്ങിയത് കലാമഴ ; ഒഎൻവിയുടേയും ഭാസ്കരൻ മാഷിൻ്റേയും സ്മൃതികളുണർത്തിയ ഗാനങ്ങളിലൂടെ ആസ്വാദക മനം നിറച്ച് പ്രദീപ് സോമസുന്ദരം … ഇരിങ്ങാലക്കുട : കോരിചൊരിയുന്ന മഴയിലും ‘വർണ്ണക്കുട’ യുടെ മുഖ്യ വേദിയിൽ കലാസ്വാദകരുടെ മനം നിറയുന്ന കലാപ്രകടനങ്ങളോടെ ‘വർണ്ണക്കുട’ മഹോത്സവം.ബുധനാഴ്ച നടന്ന കുടുംബശ്രീ കലോത്സവത്തിൽ ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ വിവിധ സിഡിഎസ്സുകളിൽ നിന്നുമുള്ള വനിതകൾ അവരുടെ കലാപ്രകടനങ്ങൾ കാഴ്ച്ച വെച്ചു. തുടർന്ന് നടന്ന ഫോക് ഫെസ്റ്റിൽ കാളകളിയും ശേഷംContinue Reading

ജില്ലയിൽ നാളെ ഓറഞ്ച് അലേർട്ട്‌; ചാലക്കുടി ടൂറിസം കേന്ദ്രങ്ങളിൽ വിലക്ക്… തൃശ്ശൂർ:ജില്ലയിൽ നാളെ (സെപ്റ്റംബർ 1) ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചതിനാലും ചാലക്കുടി മേഖലയിൽ ശക്തമായ മഴ തുടരുന്നതിനാലും ചാലക്കുടി താലൂക്കിലെ അതിരപ്പിള്ളി, വാഴച്ചാൽ, മലക്കപ്പാറ തുടങ്ങിയ ടൂറിസം കേന്ദ്രങ്ങളിൽ നാളെ മുതൽ മറ്റൊരു അറിയിപ്പുണ്ടാവുന്നത് വരെ സന്ദർശകർക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. അതുപോലെ ജില്ലയിലെ മലയോര മേഖലയിലേക്ക് വൈകിട്ട് ഏഴ് മണി മുതൽ രാവിലെ ഏഴ് മണി വരെയുള്ള രാത്രിയാത്രയും നിരോധിച്ചിട്ടുണ്ടെന്ന്Continue Reading

സമൂഹമാധ്യമം വഴി പരാതി ;ബൈക്കിൽ കടത്തുകയായിരുന്ന രണ്ടുകിലോ കഞ്ചാവുമായി രണ്ടുപേരെ ചാലക്കുടി എക്‌സൈസ് റേഞ്ച് പാർട്ടി പിടികൂടി.. ചാലക്കുടി: മയക്കുമരുന്നിനെതിരെ കേരള എക്‌സൈസ് വകുപ്പിന്റെ പുതിയ പരാതി പരിഹാര സംവിധാനത്തിന്റെ ഭാഗമായി സമൂഹമാധ്യമം വഴി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ചാലക്കുടി മേലൂരിൽ നിന്നും രണ്ടുപേരെ ചാലക്കുടി എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ബിജുദാസ് ന്റെ നേതൃത്വത്തിൽ ഉള്ള റേഞ്ച് പാർട്ടി പിടികൂടി. ചാലക്കുടി മേലൂർ കൂവക്കാട്ടുകുന്ന് സ്വദേശി ചെമ്മീന്നാട്ടിൽ സുബ്രൻ മകനുംContinue Reading

241 വിഭവങ്ങളുമായി  ക്രൈസ്റ്റിൽ മെഗാ ഓണസദ്യ ; ലിംക റിക്കോർഡിൽ ഇടം തേടുമെന്ന പ്രതീക്ഷയിൽ കോളേജ് അധികൃതർ…   ഇരിങ്ങാലക്കുട: വിഭവ വൈവിധ്യം കൊണ്ടും ജനപങ്കാളിത്തം കൊണ്ടും ക്രൈസ്റ്റ് കോളേജിൽ ഒരുക്കിയ മെഗാ ഓണസദ്യ ശ്രദ്ധേയമായി. പതിനെട്ട് തരം പായസങ്ങൾ അടക്കം 241  ൽ അധികം വിഭവങ്ങളാൽ സമൃദ്ധമായിരുന്നു ഓണാഘോഷത്തോടനുബന്ധിച്ച് കോളേജിൽ നടത്തിയ ഓണസദ്യ. ക്രൈസ്റ്റ് കോളേജ് കൊമേഴ്സ് സ്വാശ്രയ വിഭാഗം മുൻകൈയെടുത്ത് നടത്തിയ മെഗാ ഓണസദ്യ  ടി എൻContinue Reading