ഐസിഎൽ ഫിൻകോർപ്പിന്റെ കോർപ്പറേറ്റ് ഓഫീസിന്റെ ഉദ്ഘാടനം … ഇരിങ്ങാലക്കുട:ഇന്ത്യൻ സാമ്പത്തികസേവന രംഗത്ത് സാന്നിധ്യം തെളിയിച്ച് കഴിഞ്ഞ ഐസിഎൽ ഫിൻകോർപ്പ് ഗ്രൂപ്പിന്റെ കോർപ്പറേറ്റ് ഓഫീസ് പ്രവർത്തനം ആരംഭിച്ചു. കോർപ്പറേറ്റ് ഓഫീസിന്റെ ഉദ്ഘാടനം ഇരിങ്ങാലക്കുടയിൽ ഐസിഎൽ ഫിൻകോർപ്പ് സി. എം. ഡി. അഡ്വ. കെ. ജി. അനിൽകുമാർ നിർവഹിച്ചു. ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ ആർ. ബിന്ദു, ടി എൻ. പ്രതാപൻ എംപി, എംഎൽഎ മാരായ പി. ബാലചന്ദ്രൻ , ടി.Continue Reading

പിഡബ്ല്യുഡി റോഡുകളിൽ പകുതിയും ബിഎം ആന്റ് ബിസി നിലവാരത്തിലാക്കും: മന്ത്രി പി എ മുഹമ്മദ് റിയാസ് ചാലക്കുടി: സംസ്ഥാനത്തെ പൊതുമരാമത്ത് വകുപ്പിനുകീഴിലെ 30,000 കിലോമീറ്റർ റോഡുകളിൽ 50 ശതമാനവും 2026ഓടെ ബിഎം ആന്റ് ബിസി നിലവാരത്തിലേയ്ക്ക് ഉയർത്തുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ചാലക്കുടി മണ്ഡലത്തിലെ പ്രധാന ജില്ലാപാതകളിലൊന്നായ ചാലക്കുടി – വെളളിക്കുളങ്ങര റോഡിന്റെ പൂർത്തീകരണ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. മലയോര ഹൈവേ, തീരദേശ ഹൈവേ, ദേശിയപാതContinue Reading

ചികില്‍സ തേടിയെത്തിയ സ്ത്രീ താലൂക്ക് ആശുപത്രിയിലെ ഡോക്ടറെയും സുരക്ഷ ജീവനക്കാരിയെയും മര്‍ദ്ദിച്ചു; പ്രതിഷേധവുമായി ആശുപത്രി ഡോക്ടർമാരും ജീവനക്കാരും ; സ്ത്രീ മാനസികരോഗത്തിന് ചികിൽസയിലാണെന്ന് പോലീസ് … ഇരിങ്ങാലക്കുട: ഗവ: ജനറല്‍ ആശുപത്രിയില്‍ ചികല്‍സ തേടിയെത്തിയ സ്ത്രീ ഡേക്ടറെയും സുരക്ഷാ ജീവനക്കാരിയെയും മര്‍ദ്ദിച്ചു. ഇന്നലെ വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. അത്യാഹിത വിഭാഗത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറോട് ഓർത്തോ സ്‌പെഷലിസ്റ്റിനെ കാണണമെന്ന് ചികില്‍സ തേടിയെത്തിയ കരുവന്നൂർ സ്വദേശിനി ആവശ്യപ്പെട്ടു. ഓര്‍ത്തോ സ്‌പെഷലിസ്റ്റ് ഡ്യൂട്ടിയിലല്ലെന്ന് അറിയിച്ചതോടെContinue Reading

ആചാരത്തനിമയിൽ കരുവന്നൂർ വെട്ടുകുന്നത്തുകാവ് ക്ഷേത്രത്തിൽ പോത്തോട്ടോണം … ഇരിങ്ങാലക്കുട: മഹാമാരിയെ തുടർന്നുള്ള  വർഷങ്ങളുടെ ഇടവേളക്ക് ശേഷം  ആചാരത്തനിമയോടെ കരുവന്നൂർ വെട്ടുകുന്നത്തുകാവ് ക്ഷേത്രത്തിൽ പോത്തോട്ടോണം .കാര്‍ഷികാഭിവൃദ്ധിക്കും കന്നുകാലികളുടെ സംരക്ഷണത്തിനുമായി കാര്‍ഷിക ഉത്സവത്തിന്റെ ഭാഗമായാണ്  ചടങ്ങ് നടത്തുന്നത്.ഏഴ് ദിവസം മുമ്പ് ക്ഷേത്രത്തില്‍ പോത്തുകള്‍ക്കായി പ്രത്യേകം പൂജ നടത്തി വ്രതമെടുത്ത് പോത്തിനെ മൂളിക്കുക എന്ന ചടങ്ങോടുകൂടിയാണ് ഈ ആഘോഷം തുടങ്ങുന്നത്. ഏഴു ദിവസത്തെ ചിട്ടയായ വ്രതത്തിനുശേഷം കര്‍ഷകര്‍ പോത്തുകളുമായി ക്ഷേത്രത്തില്‍ എത്തും. വിവിധ ദേശങ്ങളില്‍Continue Reading

ഇന്ന് വിജയദശമി; ആദ്യാക്ഷര മധുരം നുകർന്ന് കുരുന്നുകൾ … ഇരിങ്ങാലക്കുട : വിജയദശമി ദിനത്തിൽ ആദ്യാക്ഷരം കുറിച്ച് കുരുന്നുകൾ. മേഖലയിലെ സാംസ്കാരിക സ്ഥാപനങ്ങളിലും ക്ഷേത്രങ്ങളിലും വിദ്യാരംഭ ചടങ്ങുകൾക്കായി വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിരുന്നത്. ഇരിങ്ങാലക്കുട : വിജയദശമി ദിനത്തിൽ ആദ്യാക്ഷരം കുറിച്ച് കുരുന്നുകൾ. മേഖലയിലെ സാംസ്കാരിക സ്ഥാപനങ്ങളിലും ക്ഷേത്രങ്ങളിലും വിദ്യാരംഭ ചടങ്ങുകൾക്കായി വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിരുന്നത്. ശ്രീകൂടൽമാണിക്യ ദേവസ്വം കൊട്ടിലാക്കലിലെ സരസ്വതി മണ്ഡപത്തിൽ നടന്ന ചടങ്ങിൽ പ്രൊഫ. സാവിത്രി ലക്ഷ്മണൻ എഴുത്തിനുരുത്തൽContinue Reading

സാംസ്കാരിക മേഖലകളിലെ സജീവ സാന്നിധ്യമായിരുന്ന കെ വി ചന്ദ്രൻ ഒല്ലൂരിൽ ട്രെയിൻ തട്ടി മരിച്ചു … ഇരിങ്ങാലക്കുട : പട്ടണത്തിലെ കലാ സാംസ്കാരിക മേഖലകളിലെ സജീവ സാന്നിധ്യമായിരുന്ന സംഗമേശ വിലാസം റോഡിൽ വടക്കേ വാരിയത്ത് ചന്ദ്രൻ അന്തരിച്ചു. 82 വയസ്സായിരുന്നു. വൈകീട്ട് ഒല്ലൂരിൽ വച്ച് ട്രെയിൻ തട്ടിയായിരുന്നു മരണം . മൃതദേഹം തൃശ്ശൂർ ജനറൽ ആശുപത്രിയിൽ. ഗീതയാണ് ഭാര്യ. സ്മിത, നന്ദകുമാർ എന്നിവർ മക്കളും ശശി, ശ്രീദേവി എന്നിവർ മരുമക്കളുമാണ്.Continue Reading

വഴുതന വൈവിധ്യ ഉദ്യാനവുമായി കൂടൽമാണിക്യ ദേവസ്വം ; തിരഞ്ഞെടുക്കപ്പെട്ട സസ്യജാലങ്ങളുടെ വൈവിധ്യം സംരക്ഷിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് മന്ത്രി ഡോ. ആർ ബിന്ദു … ഇരിങ്ങാലക്കുട: വഴുതന വൈവിധ്യ ഉദ്യാനവുമായി ശ്രീകൂടൽമാണിക്യ ദേവസ്വം. കൃഷി വകുപ്പ്, കാർഷിക സർവകലാശാല , ദേശീയ സസ്യ ജനിതകസമ്പത്ത് സംരക്ഷണ ബ്യൂറോ എന്നിവയുടെ സഹകരണത്തോടെയാണ് കളത്തുംപടി ദേവസ്വം ഭൂമിയിൽ ക്ഷേത്രത്തിലെ വഴുതന നിവേദ്യം വഴിപാടിന് കൂടി ആവശ്യമായ വഴുതന ഉൽപ്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വഴുതന ഗ്രാമംContinue Reading

തൃശ്ശൂർ റൗണ്ടിൽ പ്രവേശിക്കാതെ ശക്തൻ സ്റ്റാൻ്റിൽ സർവീസ് അവസാനിപ്പിക്കുന്ന സ്വകാര്യ ബസ്സുകൾക്കെതിരെ നടപടി ആവശ്യപ്പെട്ട് മുകുന്ദപുരം താലൂക്ക് വികസനസമിതി യോഗം; പട്ടണത്തിലെ റോഡുകളിലെ അനധികൃത പാർക്കിംഗ് നിയന്ത്രിക്കണമെന്നും വികസനസമിതി… ഇരിങ്ങാലക്കുട: തൃശ്ശൂർ റൗണ്ടിൽ പ്രവേശിക്കാതെ മെട്രോ ആശുപത്രി വഴി ശക്തൻ സ്റ്റാൻ്റിൽ ട്രിപ്പുകൾ അവസാനിപ്പിക്കുന്ന സ്വകാര്യ ബസ്സുകൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് മുകുന്ദപുരം താലൂക്ക് വികസനസമിതി. ലഗ്ഗേജുമായി കെഎസ്ആർടിസി യിലേക്കും  റെയിൽവേ സ്‌റ്റേഷനിലേക്ക് പോകുന്ന യാത്രക്കാർക്കടക്കം ഇത് മൂലം പ്രയാസങ്ങൾContinue Reading

ഇരിങ്ങാലക്കുട നഗരസഭ പരിധിക്ക് പുറത്തുള്ള സംഘടനകൾക്ക് ടൗൺ ഹാൾ സൗജന്യ നിരക്കിൽ നല്കേണ്ടതില്ലെന്ന് നഗരസഭ യോഗത്തിൽ തീരുമാനം; ട്രഞ്ചിംഗ് ഗ്രൗണ്ടിൽ ബയോമൈനിംഗ് പദ്ധതി നടപ്പാക്കാനും തീരുമാനം… ഇരിങ്ങാലക്കുട: നഗരസഭ പരിധിക്ക് പുറത്തുള്ള സംഘടനകൾക്ക് ടൗൺ ഹാൾ സൗജന്യ നിരക്കിൽ നല്കേണ്ടതില്ലെന്ന് നഗരസഭ യോഗത്തിൽ തീരുമാനം. പുല്ലൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ചമയം നാടകവേദി നാടകോൽസവം ടൗൺ ഹാളിൽ  സംഘടിപ്പിക്കുന്നതായി  സൗജന്യ നിരക്കിൽ നല്കണമെന്ന അപേക്ഷയിലാണ് തീരുമാനം.ഇതിനായി ഇത് സംബന്ധിച്ച ബൈലോയിൽ ആവശ്യമായContinue Reading

ഇരിങ്ങാലക്കുടയിൽ സംഗമഗ്രാമമാധവന്റെ അപ്രകാശിത ഗ്രന്ഥം  കണ്ടെത്തി ;പ്രവർത്തനങ്ങൾ  സെന്റ് ജോസഫ്സ് കോളേജിലെ പുരാരേഖാ ഗവേഷണ കേന്ദ്രത്തിൻ്റെ നേത്യത്വത്തിൽ… ഇരിങ്ങാലക്കുട: സംഗമഗ്രാമമാധവന്റെ ലഗ്നപ്രകരണത്തിന്റെ താളിയോലകൾ പ്രകാശിതമായി. സംഗമഗ്രാമ മാധവന്റെ ജീവിതവും സംഭാവനകളുമായി ബന്ധപ്പെട്ട ഗവേഷണത്തിനിടയിലാണ് ഇവ കണ്ടെത്തിയത്. ബ്രിട്ടീഷ് ലൈബ്രറിയുടെ ഡിജിറ്റൈസേഷൻ പദ്ധതിയുടെ ഭാഗമായി ബ്രിട്ടീഷ് ലൈബ്രറി വെബ്സൈറ്റിലാണ് ഈ രേഖകൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്.   ഭാരതത്തിൽ നിന്നുള്ള ഗണിത, ജ്യോതിശാസ്ത്രജ്ഞനായ സംഗമഗ്രാമ മാധവൻ പതിനാലാം നൂറ്റാണ്ടിൽ കല്ലേറ്റുംകരയിലെ ഇരിഞ്ഞാടപ്പിള്ളി മനയിൽ ജീവിച്ചിരുന്നതായാണ്Continue Reading