സൈക്കിൾ റാലിയോടെ ഓറഞ്ച് ദ വേൾഡ് ക്യാമ്പയിന് തുടക്കമായി… ഇരിങ്ങാലക്കുട :സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിന്റെ ഭാഗമായി ജില്ലാ വനിതാ ശിശു വികസന വകുപ്പ് സംഘടിപ്പിക്കുന്ന ഓറഞ്ച് ദ വേൾഡ് ക്യാമ്പയിന് ജില്ലയിൽ തുടക്കമായി. ഡിസംബർ 10 വരെ വിവിധ പരിപാടികളോടെ നടത്തുന്ന ക്യാമ്പയിനിന്റെ ഭാഗമായി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ സൈക്കിൾ റാലി സംഘടിപ്പിച്ചു. റാലി സബ് കലക്ടർ മുഹമ്മദ് ഷഫിഖ് ഫ്ലാഗ് ഓഫ്‌ ചെയ്തു. ക്രൈസ്റ്റ് കോളേജിലെ സൈക്ലിംഗ് ക്ലബ്ബായContinue Reading

റവന്യൂ സ്കൂൾ കലോത്സവം ; അറവനമുട്ടിൽ വിജയമാവർത്തിച്ച് പാടൂർ അലി ഇമുൾ സ്കൂളിലെ കുട്ടികൾ ; ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങളിലും ഒന്നാം സ്ഥാനത്ത് … ഇരിങ്ങാലക്കുട : അറവനമുട്ട് ഹൈസ്കൂൾ വിഭാഗം മൽസരത്തിൽ വിജയമാവർത്തിച്ച് പാടൂർ അലിഇമുൾ ഇസ്ലാം എച്ച്എസ്എസ് സ്കൂൾ . ജില്ലയിലും സംസ്ഥാനത്തും അഞ്ച് വർഷം തുടർച്ചയായി നേടിയ ജയങ്ങൾ ഒരു ഇടവേളക്ക് ശേഷം നടന്ന റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിലും പാടൂരിലെ കുട്ടികൾ ആവർത്തിച്ചു.Continue Reading

തൃശ്ശൂർ റവന്യൂ ജില്ലാ സ്കൂൾ കലോത്സവം ; ആതിഥേയരായ ഇരിങ്ങാലക്കുടയുടെ മുന്നേറ്റം തുടരുന്നു ; പ്രധാന വേദിയായ ടൗൺ ഹാളിൽ അവതരത്തിനിടയിൽ മാറ്റിൽ കുടുങ്ങി മൽസരാർഥിയുടെ കാലിടറിയതിനെ തുടർന്ന് മൽസരം കുറച്ച് നേരത്തേക്ക് നിറുത്തി വച്ചു… തൃശ്ശൂർ: ഇരിങ്ങാലക്കുടയിൽ നടക്കുന്ന 33 – മത് തൃശ്ശൂർ റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന്റെ മൂന്നാം ദിനമൽസരങ്ങൾ പകുതി ദൂരം പിന്നിടുമ്പോൾ ആതിഥേയരായ ഇരിങ്ങാലക്കുട ഉപജില്ല 368 പോയിന്റ് നേടി മുന്നേറ്റം തുടരുന്നു.Continue Reading

തൃശ്ശൂർ റവന്യൂ ജില്ലാ സ്കൂൾ കലോത്സവം ; 353 പോയിന്റ് നേടി ആതിഥേയരായ ഇരിങ്ങാലക്കുട ഉപജില്ല മുന്നിൽ ;പ്രധാന വേദിയായ ടൗൺ ഹാളിൽ രാത്രി വൈകിയും മൽസരങ്ങൾ തുടരുന്നു … തൃശ്ശൂർ: ഇരിങ്ങാലക്കുടയിൽ നടക്കുന്ന 33 – മത് തൃശ്ശൂർ റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന്റെ രണ്ടാം ദിനമൽസരങ്ങൾ അവസാനിക്കുമ്പോൾ ആതിഥേയരായ ഇരിങ്ങാലക്കുട ഉപജില്ല 353 പോയിന്റ് നേടി മുന്നിൽ. 347 പോയിന്റ് നേടി തൃശൂർ വെസ്റ്റും 346 പോയിന്റ്Continue Reading

ത്യശ്ശൂർ റവന്യൂ ജില്ലാ സ്കൂൾ കലോത്സവം ; മാള ഉപജില്ലയും മതിലകം സെന്റ് ജോസഫ്സും മുന്നേറ്റം തുടരുന്നു … ഇരിങ്ങാലക്കുട : തൃശ്ശൂർ റവന്യു ജില്ലാ കേരള സ്കൂൾ കലോൽസവം രണ്ട് ദിനം പിന്നിടുമ്പോൾ മാള ഉപജില്ല 246 പോയിന്റുമായി മുന്നിൽ. 245 പോയിന്റ് നേടി കൊടുങ്ങല്ലൂരാണ് രണ്ടാം സ്ഥാനത്ത് . 241 പോയിന്റ് നേടി ആതിഥേരായ ഇരിങ്ങാലക്കുട മൂന്നാം സ്ഥാനത്തുണ്ട്. സ്കൂളുകളിൽ മതിലകം സെന്റ് ജോസഫ്സ് 116 പോയിന്റ്Continue Reading

ഉപജില്ലയിൽ നിന്നും അപ്പീലുമായെത്തെിയ കുന്നംകുളം ബഥനിക്കു ഒപ്പനയില്‍ ഒന്നാം സ്ഥാനം … ഇരിങ്ങാലക്കുട: മൈലാഞ്ചിക്കൈകള്‍ താളമിട്ട്പാടിയപ്പോള്‍ പുതുക്കപ്പെണ്ണൊതുക്കത്തില്‍ മുഖം മറച്ചു. തട്ടമിട്ട മൊഞ്ചത്തിമാര്‍ കൈകൊട്ടി പാടിയപ്പോള്‍ സദസ്സ് ഒന്നാകെ ഇളകി. ഫലപ്രഖ്യാപനവും കേട്ട് വിജയികളെ അഭിനന്ദിച്ച ശേഷമാണ് ഒത്തിരിപേര്‍ വീടണഞ്ഞത്. രാവിലെ മുതല്‍ ലിറ്റില്‍ ഫ്ലവർ സ്‌കൂളില്‍ നടന്ന ഹയർ സെക്കണ്ടറി വിഭാഗം ഒപ്പനവേദി കാണികളെ ഒട്ടും നിരാശരാക്കാതെ ഒന്നിനൊന്ന് മികച്ച പ്രകടനം കാഴ്ചവെച്ചു. പതിനഞ്ച് ടീമുകളാണ് മൽസരിക്കാൻ ഉണ്ടായിരുന്നത്.Continue Reading

തൃശ്ശൂർ റവന്യൂ ജില്ലാ സ്കൂൾ കലോത്സവം ; വേദികളിലേക്ക് എത്താൻ ഗതാഗത സൗകര്യമൊരുക്കി ട്രാൻസ്പോർട്ട് കമ്മിറ്റി ; മിനി സ്കൂൾ ബസ്സുകളുടെ സേവനം രാവിലെ 11 മുതൽ വൈകിട്ട് വരെ … ഇരിങ്ങാലക്കുട : പട്ടണത്തിലെ 16 വേദികളിലായി നടക്കുന്ന 33-മത് തൃശ്ശൂർ റവന്യൂ കലോൽസവത്തിന് വേദികളിൽ നിന്ന് വേദികളിലേക്ക് എത്തിച്ചേരാൻ മൽസരാർഥികൾക്കും സംഘാടകർക്കും തുണയാവുകയാണ് ട്രാൻസ്പോർട്ട് സബ് കമ്മിറ്റി എർപ്പെടുത്തിയ സ്കൂൾ ബസ്സുകൾ. നാഷണൽ സ്കൂളും കാട്ടുങ്ങച്ചിറ ലിസ്സിContinue Reading

”ജനസമക്ഷം 2022” -മുകുന്ദപുരം താലൂക്ക് അദാലത്തിന്റെ പരിഗണനയ്ക്കായി വന്നത് 47 അപേക്ഷകൾ ;പ്രശ്നങ്ങൾ നേരിട്ടറിയാൻ മന്ത്രി ഡോ. ആർ ബിന്ദുവും ജില്ലാ കളക്ടറും … ഇരിങ്ങാലക്കുട: മുകുന്ദപുരം താലൂക്ക് തലത്തിൽ നടത്തിയ ജനസമക്ഷം 2022 അദാലത്തിൽ പ്രശ്നങ്ങളും പരാതികളും നേരിട്ടറിയാൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു എത്തി. നിർദ്ധന രോഗികകൾക്കുളള ധനസഹായം ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്ക് പരിഹാരം ഉടനടി കണ്ടെത്തുമെന്ന് മന്ത്രി അറിയിച്ചു.   ജില്ലയിൽ മൂന്നാമതായി നടന്നContinue Reading

അയ്യപ്പദാസിന്റെ രുചിക്കൂട്ടിൽ കലോത്സവ സദ്യ ; രണ്ടാം ദിനത്തിൽ ഭക്ഷണമൊരുക്കിയത് ആറായിരത്തോളം പേർക്ക്… ഇരിങ്ങാലക്കുട : തൃശൂർ ജില്ലാ റവന്യു കലോത്സവത്തിൽ മത്സരാർത്ഥികളുടെ വയറും മനസും നിറച്ച് പാചക വിദഗ്ധനായ അയ്യപ്പദാസിന്റെ രുചിക്കൂട്ടുകൾ. ആറ് കൂട്ടം കറികളും പായസവും രസവും അടങ്ങുന്ന ഗംഭീര സദ്യയാണ് വാഴയിലയിൽ വിളമ്പിയത്. കലോത്സവത്തിന്റെ രണ്ടാം ദിവസത്തിൽ 6000ത്തോളം പേർക്കുള്ള ഭക്ഷണമാണ് അയ്യപ്പദാസ് ഒരുക്കിയത്. ബസ് സ്റ്റാന്റിനും പ്രധാന വേദിയായ ടൗൺ ഹാളിനും അടുത്തായുള്ള ഗായത്രിContinue Reading

റവന്യൂ ജില്ലാ സ്കൂൾ കലോൽസവ വേദിയിൽ ആദ്യമായി സ്നേഹിത ജെൻഡർ ഹെൽപ്പ് ഡെസ്കും; പ്രവർത്തനമാരംഭിച്ചിരിക്കുന്നത് പ്രധാനവേദികളിൽ ഒന്നായ ഗേൾസ് സ്കൂളിൽ … ഇരിങ്ങാലക്കുട: റവന്യൂ ജില്ലാ സ്കൂൾ കലോത്സവ വേദിയിൽ ആദ്യമായി സ്നേഹിത ജെൻഡർ ഹെൽപ്പ് ഡെസ്കും. കുടുംബശ്രീ ജില്ലാ മിഷന്റെ കീഴിൽ കലോൽസവത്തിന്റെ പ്രധാന വേദികളിൽ ഒന്നായ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലാണ് ജെൻഡർ ഹെൽപ്പ് ഡെസ്ക് പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. കലോൽസവ വേദികളിൽ എത്തുന്ന കുട്ടികൾക്കും രക്ഷിതാക്കൾക്കും മാനസികContinue Reading