മുൻപഞ്ചായത്ത് മെമ്പറും കോൺഗ്രസ്സ് കാട്ടൂർ മണ്ഡലം വൈസ് – പ്രസിഡണ്ടുമായ ധീരജ് തേറാട്ടിൽ അന്തരിച്ചു … ഇരിങ്ങാലക്കുട:കാട്ടൂർ കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡണ്ടും യൂത്ത് കോൺഗ്രസ് മുൻ നിയോജകമണ്ഡലം പ്രസിഡണ്ടും മുൻ പഞ്ചായത്ത് അംഗവുമായ തേറാട്ടിൽ ജോർജ് മകൻ ധീരജ് (44) അന്തരിച്ചു . രോഗബാധിതനായി രണ്ടാഴ്ചക്കാലം ചികിൽസയിലായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വച്ച് മരണം സംഭവിച്ചത്.ഇന്ന് വൈകീട്ടാണ് അമ്മ: മേരി. ഭാര്യ: ജിഫ്ന. മക്കൾ: കൃപ മരിയ ,ക്രിസ്Continue Reading

മുരിയാട് പഞ്ചായത്തിൽ മൂരിക്കോൾ പടവിലെ തോട് തകർന്ന് കനത്ത നാശം ; എട്ടര ഏക്കറിലെ കൃഷി ഒലിച്ച് പോയി … ഇരിങ്ങാലക്കുട : കഴിഞ്ഞ ദിവസങ്ങളിലെ തുടർച്ചയായ മഴയെ തുടർന്ന് മുരിയാട് പാടശേഖരത്തിലെ മൂരിക്കോൾ പടവിലെ വലിയ തോട് തകർന്ന് കനത്ത നാശം. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് തോട് പൊട്ടിയത്. ഇതോടെ എട്ടര ഏക്കറിലെ നെൽകൃഷി ഒലിച്ച് പോയി. നട്ടിട്ട് എട്ട് ദിവസം മാത്രമേ ആയിരുന്നുള്ളൂവെന്ന് കർഷകർ പറഞ്ഞു. അഞ്ച്Continue Reading

പത്മജ്യോതി പുരസ്കാരങ്ങൾ പെരുവനം കുട്ടൻമാരാർക്കും മട്ടന്നൂർ ശ്രീരാജിനും സമർപ്പിച്ചു . ഇരിങ്ങാലക്കുട : നടിയും ഭരതനാട്യ നർത്തകിയുമായിരുന്ന പത്മിനി രാമചന്ദ്രന്റെ സ്മരണാർത്ഥം മകൻ പ്രേം രാമചന്ദ്രൻ എർപ്പെടുത്തിയ ” പത്മജ്യോതി പുരസ്കാര ” ങ്ങൾ സമർപ്പിച്ചു. ശ്രീ കൂടൽമാണിക്യം ക്ഷേത്ര കിഴക്കേ നടയിലെ പ്രത്യേക വേദിയിൽ നടന്ന് വരുന്ന 13 – മത് ദേശീയ പല്ലാവൂർ താളവാദ്യമഹോൽസവ ചടങ്ങിൽ വച്ച് പ്രഥമ പത്മജ്യോതി പുരസ്കാരം പത്മശ്രീ പെരുവനം കുട്ടൻമാരാർക്കും പ്രഥമContinue Reading

സ്ത്രീയെ രാത്രി ആക്രമിക്കാൻ ശ്രമിച്ച കേസിൽ യുവാവ് പിടിയിൽ … മാള : അന്നമനടയിൽ തനിച്ച് താമസിക്കുന്ന സ്ത്രീയുടെ വീട്ടിൽ അർദ്ധരാത്രി അതിക്രമിച്ചു കയറി ആക്രമിക്കാൻ ശ്രമിച്ച കുറ്റത്തിന് കല്ലൂർ വെണ്ണൂപാടം സ്വദേശി മങ്ങാട്ടുപറമ്പിൽ വീട്ടിൽ രാഹുൽ (30) എന്നയാളെ മാള സി ഐ സജിൻ ശശിയും സംഘവും അറസ്റ്റു ചെയ്തു. ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. മദ്യപിച്ച് പല തവണ പരാതിക്കാരിയായ സ്ത്രീയുടെ വീട്ടിൽ മുൻപുംContinue Reading

തുടർച്ചയായ മഴയിൽ മുരിയാട് കോൾനിലങ്ങൾ വെള്ളക്കെട്ടിൽ; കോന്തിപുലത്ത് ലക്ഷങ്ങൾ ചിലവഴിച്ച് നിർമ്മിച്ച താത്കാലിക തടയണ പൊളിച്ച് നീക്കി; കോന്തിപുലത്ത് സ്ഥിരം തടയണ എന്ന ബജറ്റ് പ്രഖ്യാപനം കടലാസിൽ തന്നെ … ഇരിങ്ങാലക്കുട: തുടർച്ചയായ മഴയിൽ മുരിയാട് കോൾനിലങ്ങളിൽ വെള്ളം ഉയർന്നതിനെ തുടർന്ന് കോന്തിപുലം പാലത്തിന് സമീപം കെഎൽഡിസി കനാലിൽ താത് കാലികമായി നിർമ്മിച്ച തടയണ കരാറുകാരന്റെ നേത്യത്വത്തിൽ പൊളിച്ചു നീക്കി. ഇരിങ്ങാലക്കുട നഗരസഭ, മുരിയാട് , പറപ്പൂക്കര, വേളൂക്കര, ആളൂർContinue Reading

മഴയിൽ പൊറത്തിശ്ശേരിയിൽ വീട്ടുമതിൽ തകർന്നു ; നഗരസഭയുടെ കാന നിർമ്മാണം തകർച്ചക്ക് കാരണമായെന്ന് വീട്ടുകാർ ; വീഴ്ചയില്ലെന്നും സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കേണ്ടത് കരാറുകാരന്റെ ബാധ്യതയെന്നും നഗരസഭ എഞ്ചിനീയറിംഗ് വിഭാഗം .. ഇരിങ്ങാലക്കുട: തുടർച്ചയായ മഴയിൽ പൊറത്തിശ്ശേരിയിൽ വീടിന്റെ മതിൽ തകർന്ന് വീണു. നഗരസഭ വാർഡ് 39 ൽ തളിയക്കോണം കോട്ടപ്പടി വീട്ടിൽ സതീഷിന്റെ വീടിന്റെ മതിലാണ് തകർന്ന് വീണത്. ഞായറാഴ്ച രാവിലെ ഒൻപത് മണിയോടെയായിരുന്നു സംഭവം. മതിലിനോട് ചേർന്ന് നഗരസഭയുടെContinue Reading

ബസ് കണ്ടക്ടര്‍ക്ക് ക്രൂരമര്‍ദ്ദനം ; വധശ്രമത്തിനു കേസ് ;അഞ്ചു പേര്‍ അറസ്റ്റില്‍… ഇരിങ്ങാലക്കുട: സാമ്പത്തിക ഇടപാടിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ ബസ് കണ്ടക്ടർക്ക് ഏഴംഗ സംഘത്തിന്റെ ക്രൂരമര്‍ദ്ദനം . സംഭവമായി ബന്ധപ്പെട്ട് അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. .പുത്തന്‍ചിറ സ്വദേശി പാറേക്കാടന്‍ തോംസനാണ് (26) മര്‍ദ്ദനമേറ്റത്. കേസില്‍ വെള്ളാഞ്ചിറ സ്വദേശി കാഞ്ഞിരത്തിങ്കല്‍ സെലസ്റ്റിന്‍ (30), കുഴിക്കാട്ടുശേരി സ്വദേശി മൂടവീട് സിജോ (35), തുമ്പൂര്‍ സ്വദേശി കൊളങ്ങരപറമ്പില്‍ നവീന്‍ (29), പുത്തന്‍ചിറContinue Reading

ദേശീയ പല്ലാവൂർ താളവാദ്യ മഹോൽസവത്തിന് സംഗമപുരിയിൽ തിരി തെളിഞ്ഞു … ഇരിങ്ങാലക്കുട: 13-മത് ദേശീയ പല്ലാവൂർ താളവാദ്യമഹോൽസവത്തിന് തിരി തെളിഞ്ഞു. ശ്രീകൂടൽമാണിക്യം ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരനടയിലുള്ള പ്രത്യേക വേദിയിൽ നടന്ന ചടങ്ങിൽ കേരളസംഗീതനാടക അക്കാദമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ പല്ലാവൂർ അപ്പുമാരാർ സ്മാരക വാദ്യ ആസ്വാദകസമിതി യുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ദേശീയ പല്ലാവൂർ താളവാദ്യമഹോൽസവം ഉദ്ഘാടനം ചെയ്തു. ഡോ രാജൻ ഗുരുക്കൾ അധ്യക്ഷത വഹിച്ചു. ഈ വർഷത്തെ ത്യപ്പേക്കുളംContinue Reading

വേൾഡ് കപ്പ് സ്പെഷൽ ചെരിപ്പുകളുമായി ക്രൈസ്റ്റ് എൻജിനീയറിങ് കോളേജിലെ ‘ഇംപ്രിൻ്റ്സ്’ … ഇരിങ്ങാലക്കുട: ഫുട്ബോൾ ആരാധകർക്കായി ലോകകപ്പ് സ്പെഷൽ ചെരിപ്പുകൾ രംഗത്തിറക്കി ക്രൈസ്റ്റ് എൻജിനീയറിങ് കോളേജിൽ പ്രവർത്തിക്കുന്ന ചെറുകിട ചെരുപ്പ് നിർമാണ യൂണിറ്റായ ‘ഇമ്പ്രിൻ്റ്‌സ് ‘. അർജൻ്റീന, ബ്രസീൽ, പോർച്ചുഗൽ തുടങ്ങിയ മുൻ നിര ടീമുകൾക്കായി രൂപകൽപ്പന ചെയ്ത ചെരുപ്പുകൾക്ക് ആണ് ആവശ്യക്കാർ ഏറെയുള്ളത് . വിദ്യാർഥികളിൽ സംരംഭകത്വ ആഭിമുഖ്യം വളർത്താനുള്ള പ്രായോഗിക മാർഗം എന്ന നിലയിലാണ് കോളേജിനുള്ളിൽ ഒരുContinue Reading

ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ പ്രവർത്തിക്കുന്ന സഖി വണ്‍ സ്റ്റോപ്പ് സെന്ററില്‍ ഈ വര്‍ഷം ലഭിച്ചത് 382പരാതികള്‍… ഇരിങ്ങാലക്കുട:സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങളിൽ ഇരയാകുന്നവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ എത്തിക്കുന്ന സഖി-വണ്‍ സ്റ്റോപ്പ് സെന്ററില്‍ ഈ വര്‍ഷം ലഭിച്ചത് 382 പരാതികള്‍. കോവിഡ് മഹാമാരിക്ക് ശേഷം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളില്‍ ഭൂരിഭാഗവും ഗാര്‍ഹിക പീഡനങ്ങളും സാമ്പത്തിക തട്ടിപ്പുകളുമായി ബന്ധപ്പെട്ടവയാണ്.   വനിതാ ശിശുക്ഷേമ വകുപ്പിന് കീഴില്‍ കേന്ദ്ര സഹായത്തോടെ ഇരിങ്ങാലക്കുട സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയിലാണ്Continue Reading