അതിമാരക മയക്കുമരുന്നുമായ എംഡിഎംഎ യുമായി മയക്കുമരുന്ന് മൊത്തക്കച്ചവടക്കാരൻ പോലീസ് പിടിയിൽ … ചാലക്കുടി : അതിമാരക മയക്കുമരുന്നായ, എംഡിഎംഎ യുടെ 34 ഗ്രാമുമായി തൃശ്ശൂർ , പാലക്കാട്,എറണാകുളം ജില്ലകളിലേക്ക് തമിഴ്നാട് കേന്ദ്രീകരിച്ച് മയക്കുമരുന്ന് മൊത്തക്കച്ചവടം നടത്തിയിരുന്ന ഷാജി എന്ന ബോംബെതലയൻ ഷാജിയെ (46 വയസ്സ്) കൊരട്ടി പോലീസ് സ്റ്റേഷൻ പരിധിയിലെ മേലൂർ നിന്നും തൃശൂർ റൂറൽ ജില്ലാ അഡീഷണൽ എസ്പി ലാൽ, ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഷാജ് ജോസ്, ചാലക്കുടിContinue Reading

ഇൻസ്റ്റാഗ്രാമിലൂടെ യുവതിയുടെ നഗ്നചിത്രങ്ങളും വീഡിയോയും പ്രചരിപ്പിച്ച വർക്കല സ്വദേശി അറസ്റ്റിൽ … ഇരിങ്ങാലക്കുട : ഇൻസ്റ്റാഗ്രാമിലൂടെ യുവതിയുടെ നഗ്ന ചിത്രങ്ങളും വീഡിയോയും പ്രചരിപ്പിച്ച വർക്കല സ്വദേശിയെ സൈബർ ക്രൈം സി ഐ ബി കെ സുനിൽ കൃഷ്ണൻ അറസ്റ്റ് ചെയ്തു. വർക്കല മണ്ണാർതൊടി വീട്ടിൽ അൽഅമീനിനെയാണ് ( 28 വയസ്സ്) തിരുവനന്തപുരം സ്വദേശിനിയും ഇപ്പോൾ ഇരിങ്ങാലക്കുടയിൽ താമസിക്കുകയും ചെയ്യുന്ന യുവതിയുടെ പരാതിയിൽ അറസ്റ്റ് ചെയ്തത്. പ്രതി അബുദാബിയിൽ ജോലി ചെയ്തിരുന്നContinue Reading

മന്ത്രിയെത്തി ;മുതിർന്നവരോടൊപ്പം നക്ഷത്രശോഭയിൽ “നക്ഷത്ര സംഗമം” ഇരിങ്ങാലക്കുട : സമൂഹത്തിലെ ഏറ്റവും ആദരിക്കപ്പെടേണ്ടവരായ മുതിർന്ന പൗരന്മാർക്കായി വേറിട്ട ക്രിസ്തുമസ് പുതുവത്സരാഘോഷം . സാമൂഹ്യനീതി വകുപ്പിന്റെയും,ഇരിങ്ങാലക്കുട മെയിന്റനൻസ് ട്രൈബ്യൂണലിന്റെയും, നോബൽ ഹൈജീൻ പ്രൈവറ്റ് ലിമിറ്റഡിന്റെയും സംയുക്താഭിമുഖ്യത്തിൽ ഇരിങ്ങാലക്കുട ഹൗസ് ഓഫ് പ്രൊവിഡൻസിലെ മുതിർന്ന പൗരന്മാർക്കായുള്ള “നക്ഷത്രസംഗമം 2022”- മുതിർന്നവരോടൊപ്പം ക്രിസ്തുമസ് പുതുവത്സര ആഘോഷം സാമൂഹ്യനീതി ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ:ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ ചെയർമാൻ സോണിയ ഗിരി ചടങ്ങിൽ അധ്യക്ഷതContinue Reading

മാടായിക്കോണം സ്കൂളിലെ എൻഎസ്എസ് ക്യാമ്പിലെ സംഘർഷത്തെ ചൊല്ലി ഇരിങ്ങാലക്കുട നഗരസഭ യോഗത്തിൽ വാഗ്വാദം; പ്രോഗ്രാം ഓഫീസറെ വിമർശിച്ച് ഭരണപക്ഷം; പ്രധാന അധ്യാപികയ്ക്ക് എതിരെ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷം … ഇരിങ്ങാലക്കുട : നഗരസഭയുടെ നിയന്ത്രണത്തിലുള്ള ചാത്തൻ മാസ്റ്റർ മെമ്മോറിയൽ യു പി സ്കൂളിൽ ആരംഭിച്ച എൻഎസ്എസ് ക്യാമ്പിനോടനുബന്ധിച്ച് പിടിഎ പ്രസിഡണ്ടും പൊതുപ്രവർത്തകനും തമ്മിൽ ഉണ്ടായ സംഘർഷത്തെ ചൊല്ലി നഗരസഭയോഗത്തിൽ വാഗ്വാദം. നിശ്ചിത അജണ്ടകൾക്ക് മുമ്പായി ബിജെപി പാർലമെന്ററി പാർട്ടി ലീഡർContinue Reading

ആയിരത്തി മുന്നൂറോളം ഹാൻസ് പായ്ക്കറ്റുകളുമായി പിക്കപ്പ് വാൻ ഡ്രൈവർ പിടിയിൽ … അന്തിക്കാട് : പിക്കപ്പ് വാൻ ഡ്രൈവറിൽ നിന്ന് ആയിരത്തി മുന്നൂറോളം ഹാൻസ് പായ്ക്കറ്റുകൾ പിടിച്ചെടുത്തു. കുന്നത്തങ്ങാടി മണലൂർ മേഖലയിലെ പ്രധാന ഹാൻസ് വിൽപ്പനക്കാരൻ മണലൂർ സ്വദേശി കരിയാത്തു വളപ്പിൽ രതീഷിനെ (40 വയസ്സ്) ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ബാബു.കെ.തോമസ്, അന്തിക്കാട് ഇൻസ്പെക്ടർ പി.കെ. ദാസ് എന്നിവരുടെ നേത്യത്വത്തിലുളള സംഘം അറസ്റ്റു ചെയ്തു. പച്ചക്കറി വണ്ടിയോടിക്കുന്ന ഇയാൾ പൊള്ളാച്ചിൽ പോയിContinue Reading

ഇരിങ്ങാലക്കുട നഗരസഭ ഭരണത്തിന് എതിരെ പ്രതിഷേധ ധർണ്ണയുമായി സിപിഎം; കൈക്കൂലി ലക്ഷ്യമാക്കിയുള്ള പദ്ധതികളിൽ മാത്രമേ നഗരസഭ ഭരണാധികാരികൾക്ക് താൽപ്പര്യമുള്ളുവെന്ന് സിപിഎം നേത്യത്വം … ഇരിങ്ങാലക്കുട: നഗരസഭ ഭരണത്തിനും അഴിമതിക്കുമെതിരെ പ്രതിഷേധ ധർണ്ണയുമായി സിപിഎം . സിപിഎം മുനിസിപ്പൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആൽത്തറക്കൽ നടത്തിയ ധർണ്ണ എരിയ സെക്രട്ടറി വി എ മനോജ്കുമാർ ഉദ്ഘാടനം ചെയ്തു. അഴിമതിക്കും കൈക്കൂലി ലഭിക്കാനും സാധ്യതയുള്ള പദ്ധതികൾ നടപ്പിലാക്കാൻ മാത്രമേ നഗരസഭ ഭരണാധികാരികൾക്ക് താൽപര്യമുള്ളൂവെന്ന് സിപിഎംContinue Reading

മോഷണ മുതൽ വിൽക്കാനെത്തി ; വ്യാപാരിയുടെ മൊബൈൽ മോഷ്ടിച്ച് മുങ്ങി;വിവരം ലഭിച്ചു മണിക്കൂറുകൾക്കുളളിൽ ഒന്നാം പ്രതി പിടിയിൽ … മാള: മോഷ്ടിച്ച ബാറ്ററികൾ കടയിൽ വിൽക്കുകയും പണവുമായി തിരികെ പോകുമ്പോൾ കടയുടമയുടെ മൊബൈൽ ഫോൺ മോഷ്ടിക്കുകയും ചെയ്ത സംഘത്തിലൊരാൾ പിടിയിൽ . മാള ടൗണിൽ ബാറ്ററി കട നടത്തുന കോന്നൂർ നങ്ങിണി വീട്ടിൽ ജയിംസ് എന്നയാളുടെ മൊബൈൽ ഫോണാണ് മോഷണം പോയത്. പരാതിയിൽ പറവൂർ സ്വദേശി കുന്നിൽമണപാടം വീട്ടിൽ അതുൽContinue Reading

ജലസാക്ഷരതയ്ക്ക് ആളൂരിന്റെ നീന്തൽ പരിശീലനം ; പരിശീലനം 23 വാർഡുകളിൽ നിന്നായി 400 വിദ്യാർത്ഥികൾക്ക് … ഇരിങ്ങാലക്കുട : സമ്പൂർണ്ണ ജലസാക്ഷരത ലക്ഷ്യമാക്കി ആളൂർ ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന നീന്തൽ പരിശീലന ക്യാമ്പ് സന്ദർശിച്ച് ഉന്നത വിദ്യാഭ്യാസ -സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു. കേരളത്തിലെ മുഴുവൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും മാതൃകയാക്കേണ്ട പദ്ധതിയാണ് ആളൂർ പഞ്ചായത്ത് നടപ്പിലാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. നീന്തലിന്റെ പ്രാധാന്യം മനസിലാക്കി നൽകി കുട്ടികൾക്ക് നിർബന്ധമായും പരിശീലനം നൽകണം.Continue Reading

ഇരിങ്ങാലക്കുട കെഎസ്ആർടിസി ഡിപ്പോ റോഡിന് പുതിയ മുഖം; ഠാണാ – ചന്തക്കുന്ന് വികസന പദ്ധതിയുടെ നടപടി ക്രമങ്ങൾ എപ്രിൽ-മെയ് മാസങ്ങളിൽ പൂർത്തീകരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു… ഇരിങ്ങാലക്കുട : ഠാണാ – ചന്തക്കുന്ന് വികസനപദ്ധതിയുടെ നടപടിക്രമങ്ങൾ എപ്രിൽ-മെയ് മാസങ്ങളിൽ പൂർത്തീകരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു . മന്ത്രിയുടെ 2022-23 വർഷത്തെ പ്രാദേശിക വികസന ഫണ്ടിൽ നിന്നുള്ള 15 ലക്ഷംContinue Reading

മഹാത്മാഗാന്ധിയുടെ ഇരിങ്ങാലക്കുട സന്ദർശനത്തിന്റെ നവതി ആഘോഷങ്ങളുമായി നീഡ്‌സ് … ഇരിങ്ങാലക്കുട: മഹാത്മാ ഗാന്ധിയുടെ ഇരിങ്ങാലക്കുട സന്ദർശനത്തിന്റെ നവതി ആഘോഷങ്ങളുമായി നീഡ്സ്. ” മഹാത്മാ പാദമുദ്ര @ 90 ” എന്ന പേരിൽ ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടികൾ 2023 ജനുവരി 10 ന് ആരംഭിക്കുമെന്ന് നീഡ്സ് പ്രസിഡണ്ട് അഡ്വ തോമസ് ഉണ്ണിയാടൻ പത്രസമ്മേളനത്തിൽ അറിയിച്ചു. ഗാന്ധിജിയുടെ നേത്യത്വത്തിൽ സമ്മേളനം നടന്ന ചളിയംപാടത്ത് നിന്നും ഗാന്ധിജി വിശ്രമിച്ച റെസ്റ്റ് ഹൗസിലേക്ക്Continue Reading