ഇരിങ്ങാലക്കുട നഗരസഭ മന്ദിര പരിസരം സാമൂഹ്യദ്രോഹികളുടെ കേന്ദ്രമായി മാറുന്നു; നടപടി ആവശ്യപ്പെട്ട് പൊതുപ്രവർത്തകൻ രംഗത്ത് … ഇരിങ്ങാലക്കുട : നഗരസഭ മന്ദിര പരിസരം സാമൂഹ്യദ്രോഹികളുടെ കേന്ദ്രമായും മാലിന്യനിക്ഷേപ കേന്ദ്രമായും മാറുന്നു. നഗരസഭ ഓഫീസിന് തൊട്ട് തന്നെയുള്ള നഗരസഭയുടെ തന്നെ അധീനതയിലുള്ള കസ്തൂർബ ഷോപ്പിംഗ് കോംപ്ലക്സിന്റെ പുറക് വശമാണ് മദ്യകുപ്പികളുടെയും സിഗരറ്റ് കുറ്റികളുടെയും പാൻ മസാല കവറുകളുടെയും കുടിവെള്ള ബോട്ടലുകളുടെയും നിക്ഷേപ കേന്ദ്രമായി മാറിയിരിക്കുന്നത്. രാത്രികാലങ്ങളിൽ അനാശാസ്യ പ്രവർത്തനങ്ങളുടെ കേന്ദ്രമാണെന്നും ആക്ഷേപംContinue Reading

ലയൺസ് സ്പെഷ്യൽ ഒളിമ്പിക്സ്‌ ; ഒല്ലൂർ പടവരാട് ആശാഭവൻ സ്കൂൾ ജേതാക്കൾ … ഇരിങ്ങാലക്കുട : ലയൺസ് ക്ലബ്ബ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318D യുടെ നേത്യത്വത്തിൽ ലയൺസ് ക്ലബ്ബ് ഇരിങ്ങാലക്കുടയുടെ സഹകരണത്തോടെ ഭിന്നശേഷി കുട്ടികളിലെ കായിക പ്രതിഭകളെ കണ്ടെത്തുന്നതിനായി സംഘടിപ്പിച്ച സ്പെഷ്യൽ ഒളിമ്പിക്സിൽ ഒല്ലൂർ പടവരാട് ആശാഭവൻ സ്കൂൾ ജേതാക്കളായി. തൃശൂർ, പാലക്കാട്, മലപ്പുറം എന്നീ മൂന്ന് ജില്ലകളിലെ സ്പെഷ്യൽ സ്കൂളുകളിൽ നിന്നും 1000 ഓളം വിദ്യാർത്ഥികളാണ് ഇരിങ്ങാലക്കുട ശാന്തിനികേതൻContinue Reading

തൃശ്ശൂരിലെ ബിരിയാണി ഹട്ടിൽ നിന്ന് ഭക്ഷ്യ വിഷബാധ; കാട്ടൂരിൽ ഒരു കുടുംബത്തിലെ എഴ് പേർ ചികിത്സയിൽ … ഇരിങ്ങാലക്കുട : :ശോഭാസിറ്റിയിലെ ഭക്ഷണശാലയിൽ നിന്ന് കോഴിബിരിയാണി കഴിച്ച കുട്ടികൾ അടക്കം എഴ് പേർ കാട്ടൂർ കമ്യൂണിറ്റി ഹെൽത്ത് സെൻ്ററിൽ ചികിത്സ തേടി. കാട്ടൂർ അടപ്പശ്ശേരി വീട്ടിൽ ബേബിയും കുടുംബവും കഴിഞ്ഞ ദിവസം തൃശൂർ ശോഭാ സിറ്റി സന്ദർശിച്ച ശേഷം ബിരിയാണി ഹട്ട് എന്ന സ്ഥാപനത്തിൽ നിന്ന് കോഴിബിരിയാണി ഓർഡർ ചെയ്തിരുന്നു.Continue Reading

റോഡിൽ നിറുത്തിയിട്ടിരുന്ന കോൺക്രീറ്റ് മിക്സർ യന്ത്രത്തിന്റെ പുറകിൽ ബൈക്കിടിച്ച് കല്ലേറ്റുംകര സ്വദേശിയായ യുവാവ് മരിച്ചു … ഇരിങ്ങാലക്കുട : റോഡിൽ നിറുത്തിയിട്ടിരുന്ന കോൺക്രീറ്റ് മിക്സർ യന്ത്രത്തിന്റെ പുറകിൽ ബൈക്ക് ഇടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. കല്ലേറ്റുംകര മംഗലൻ ജോഷി മകൻ ജാക്സൻ (33) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി ഒൻപതരയോടെ ആയിരുന്നു അപകടം. കല്ലേറ്റുംകര ജംഗ്ഷനിൽ പഞ്ചായത്ത് ഓഫീസിന് അടുത്തായി നിറുത്തിയിട്ടിരുന്ന യന്ത്രത്തിന്റെ പുറകിലാണ് ബൈക്ക് ഇടിച്ചത്.Continue Reading

ആക്രി ശേഖരണത്തിന്റെ മറവിൽ വൻമോഷണം; ഉത്തരേന്ത്യൻ സംഘം പിടിയിൽ;മോഷ്ടിച്ചത് പതിനൊന്ന് ലക്ഷത്തോളം രൂപയുടെ ഇറ്റാലിയൻ നിർമ്മിതയന്ത്ര ഭാഗങ്ങൾ … ചാലക്കുടി: പുതുക്കാടിന് സമീപം വ്യവസായ ഗ്രൂപ്പിന്റെ പൂട്ടിയിട്ട ഫാക്ടറിയുടെ പൂട്ടു പൊളിച്ച് ലക്ഷങ്ങൾ വിലയുള്ള വിദേശ നിർമ്മിത യന്ത്രഭാഗങ്ങൾ മോഷ്ടിച്ച സംഭവത്തിൽ ആക്രി ശേഖരിക്കുന്ന ഉത്തരേന്ത്യൻ സംഘാംഗങ്ങളെ തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഐശ്വര്യപ്രശാന്ത് ദോംഗ്രേ ഐപിഎസിന്റെ നിർദ്ദേശപ്രകാരം ചാലക്കുടി ഡിവൈഎസ്പി സി.ആർ സന്തോഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേകാന്വേഷണ പിടികൂടി.ഉത്തർപ്രദേശ്Continue Reading

പൊറത്തിശ്ശേരി മേഖലയിൽ റോഡുകളുടെ അറ്റകുറ്റപ്പണികൾ കൃത്യമായി നടക്കുന്നില്ലെന്ന വിമർശനവുമായി ഇരിങ്ങാലക്കുട നഗരസഭാ യോഗത്തിൽ പ്രതിപക്ഷം; മാടായിക്കോണം സബ്- സെന്ററിൽ വെൽനെസ്സ് സെന്ററിനായി പ്രത്യേക അനുമതി തേടാൻ യോഗ തീരുമാനം … ഇരിങ്ങാലക്കുട : പൊറത്തിശ്ശേരി മേഖലയിൽ റോഡുകളുടെ അറ്റകുറ്റപ്പണികൾ സമയബന്ധിതമായി നടക്കുന്നില്ലെന്നും മേഖലയെ അവഗണിക്കുകയാണെന്ന ആക്ഷേപവുമായി പ്രതിപക്ഷം. നിശ്ചിത അജണ്ടകൾക്ക് മുമ്പായി ബിജെപി അംഗം ടി കെ ഷാജുവാണ് വിഷയം ഉന്നയിച്ചത്. പട്ടണത്തിൽ പെരുന്നാളിന് മുന്നോടിയായി വിവിധ റോഡുകളിലെ അറ്റകുറ്റപ്പണികൾContinue Reading

റോഡ് വികസനത്തിന് സർക്കാർ എറെ പ്രാധാന്യമാണ് നല്കുന്നതെന്നും മണ്ഡലത്തിലെ പ്രധാന റോഡുകൾ ആധുനിക രീതിയിൽ നവീകരിക്കുന്ന പ്രവ്യത്തികൾ നടന്ന് വരികയാണെന്നും മന്ത്രി ഡോ ആർ ബിന്ദു ; കാട്ടൂർ പഞ്ചായത്തിൽ നാല് റോഡുകളുടെ നിർമ്മാണം പൂർത്തീകരിച്ചത് വിവിധ ഫണ്ടുകളിൽ നിന്നുള്ള 53 ലക്ഷം ചിലവഴിച്ച് … ഇരിങ്ങാലക്കുട : റോഡ് വികസനത്തിന് ഏറെ പ്രാധാന്യമാണ് സർക്കാർ നല്കുന്നതെന്നും മണ്ഡലത്തിലെ പ്രധാന റോഡുകൾ ആധുനിക രീതിയിൽ നവീകരിക്കുന്ന പ്രവൃത്തികൾ നടന്ന് വരികയാണെന്നുംContinue Reading

ഭിന്നശേഷി കുട്ടികൾക്കുള്ള ലയൺസ് സ്പെഷ്യൽ ഒളിമ്പിക്സ് ജനുവരി 21 ന് ഇരിങ്ങാലക്കുടയിൽ ; പങ്കെടുക്കുന്നത് മൂന്ന് ജില്ലകളിൽ നിന്നായി ആയിരത്തോളം കുട്ടികൾ … ഇരിങ്ങാലക്കുട:ലയൺസ് ക്ലബ് ഇന്റർനാഷണൽ തൃശ്ശൂർ ഡിസ്ട്രിക്ട് 318 ഡി യുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ലയൺസ് ക്ലബ്ബിന്റെ സഹകരണത്തോടെ ഭിന്നശേഷിയുള്ള കുട്ടികൾക്കായി ജനുവരി 21 ന് ശാന്തിനികേതൻ പബ്ലിക് സ്കൂൾ ഗ്രൗണ്ടിൽ നടത്തുന്ന സ്പെഷ്യൽ ഒളിമ്പിക്സിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. പാലക്കാട്, മലപ്പുറം, തൃശ്ശൂർ ജില്ലകളിൽ നിന്നുള്ള സ്പെഷ്യൽContinue Reading

75 ലക്ഷം രൂപയുടെ പദ്ധതികൾ ഭേദഗതി ചെയ്യാൻ ഇരിങ്ങാലക്കുട നഗരസഭയുടെ അടിയന്തരയോഗത്തിൽ തീരുമാനം ; കുട്ടംകുളം സംരക്ഷണമതിൽ നിർമ്മാണം നീണ്ട് പോകുന്നതിൽ യോഗത്തിൽ വിമർശനം … ഇരിങ്ങാലക്കുട : എഴുപത്തിയഞ്ച് ലക്ഷം രൂപയുടെ പദ്ധതികൾ ഭേദഗതി ചെയ്യാൻ ഇരിങ്ങാലക്കുട നഗരസഭയുടെ അടിയന്തര യോഗത്തിൽ തീരുമാനം. 2022-23 വാർഷിക പദ്ധതി ഭേദഗതി ചെയ്യാനും മാലിന്യ സംസ്കരണ പ്രൊജക്ടുകൾ പുതുതായി എറ്റെടുക്കുന്നതിനുമുള്ള സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് 2022-23 വർഷത്തെ വാർഷിക പദ്ധതികളിൽ ഭേദഗതികൾContinue Reading

ചാലക്കുടി ദേശീയപാതയിൽ ലോറിക്കു പിന്നിൽ ബൈക്കിടിച്ച് രണ്ടു യുവാക്കൾ മരിച്ചു … ചാലക്കുടി: ദേശീയപാതയിൽ പോട്ടയിൽ ടോസ് ലോറിക്കു പിന്നിൽ ബൈക്ക് ഇടിച്ച് ബൈക്കിൽ യാത്രചെയ്തിരുന്ന ചാലക്കുടി സ്വദേശികളായ രണ്ട് യുവാക്കൾ തൽക്ഷണം മരിച്ചു. ചാലക്കുടി സർക്കാർ ആശുപത്രി റോഡിൽ ആലപ്പാടൻ ജോസിന്‍റെ മകൻ ബ്രൈറ്റ് (23) ,വെട്ടുകടവ് കറുകപ്പിള്ളിൽ മാത്യു മകൻ ഷിനോജ് (24) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി 12.15 നാണ് അപകടം ഉണ്ടായത്. പോട്ടContinue Reading