ഇരിങ്ങാലക്കുട നഗരസഭ പരിധിയിലെ അമൃത് കുടിവെള്ളപദ്ധതി നടത്തിപ്പ് മന്ദഗതിയിൽ; പദ്ധതിക്കായി ഭാഗികമായി പൊളിച്ച റോഡുകളുടെ അറ്റകുറ്റപ്പണികളും നീളുന്നു; നഗരസഭയുടെ പദ്ധതിയിൽ ഉൾപ്പെടുത്തിയുള്ള റീടാറിംഗ് പ്രവൃത്തികളും നീളുമെന്ന് സൂചന. ഇരിങ്ങാലക്കുട : കുടിവെള്ള ശ്യംഖല ശക്തിപ്പെടുത്താനും ശുദ്ധജലകണക്ഷനുകൾ നൽകാനും ലക്ഷ്യമിട്ട് ഇരിങ്ങാലക്കുട നഗരസഭ പരിധിയിലെ വിവിധ വാർഡുകളിൽ നടപ്പിലാക്കുന്ന അമ്യത് പദ്ധതി മന്ദഗതിയിൽ. കഴിഞ്ഞ വർഷം അവസാനത്തോടെയാണ് 1500 കണക്ഷനുകൾ നൽകാൻ ലക്ഷ്യമിട്ട് എഴ് കോടി രൂപയുടെ പദ്ധതികൾ വിവിധ വാർഡുകളിലായിContinue Reading

മണ്ഡലത്തിലെ പൊതുഗതാഗത സൗകര്യങ്ങൾ വർധിപ്പിക്കാൻ ലക്ഷ്യമിട്ട് ജനകീയ സദസ്സ്; പഞ്ചായത്തുകളെ ബന്ധപ്പെടുത്തിയുള്ള ഗ്രാമവണ്ടിക്കായി എംഎൽഎ ഫണ്ടിൽ നിന്നും 12 ലക്ഷം രൂപ അനുവദിച്ചതായും നെടുമ്പാശ്ശേരി , പഴനി, ചമ്രവട്ടം വഴി കോഴിക്കോട് ഉൾപ്പെടെയുളള സർവീസുകൾ പരിഗണനയിലെന്നും മന്ത്രി ഡോ ആർ ബിന്ദു. ഇരിങ്ങാലക്കുട :മണ്ഡലത്തിലെ ഗ്രാമപ്രദേശങ്ങളിലേക്കുള്ള പൊതുഗതാഗത സൗകര്യങ്ങൾ വർധിപ്പിക്കാൻ ലക്ഷ്യമിട്ട് ജനകീയ സദസ്സ്.മോട്ടോർ വാഹന വകുപ്പിൻ്റെ നേതൃത്വത്തിൽ ടൗൺ ഹാളിൽ സംഘടിപ്പിച്ച ജനകീയ സദസ്സ് ഉന്നത വിദ്യാഭ്യാസ വകുപ്പ്Continue Reading

ഠാണാ ചന്തക്കുന്ന് റോഡ് വികസനത്തിനായി ദേവസ്വം കെട്ടിടം പൊളിക്കുന്നത് ഒരു വിഭാഗം വ്യാപാരികളുടെ നേതൃത്വത്തിൽ തടഞ്ഞു; തടഞ്ഞ വാടകക്കാരുടെ പക്കൽ കൃത്യമായ രേഖകളില്ലെന്നും റോഡ് വികസന പദ്ധതിയെ തടസ്സപ്പെടുത്തിയാൽ നിയമനടപടികൾ സ്വീകരിക്കുമെന്ന് ദേവസ്വം അധികൃതർ   ഇരിങ്ങാലക്കുട: ഠാണാ ചന്തക്കുന്ന് റോഡ് വികസനത്തിനായി ഠാണാ ജംഗ്ഷനിലെ കെട്ടിടം പൊളിക്കുന്നത് ഒരു കൂട്ടം വ്യാപാരികള്‍ തടഞ്ഞു. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. ഠാണാ ജംഗ്ഷനിലെ കൂടൽമാണിക്യം ദേവസ്വത്തിന്റെ അധീനതയിലൂള്ള പഴയ കെട്ടിടമാണ് പൊളിക്കുന്നത്.Continue Reading

നിയന്ത്രിത കുടിയേറ്റം എന്നതായിരിക്കും ബ്രിട്ടൻ്റെ പുതിയ നയമെന്ന് ബ്രിട്ടീഷ് പാർലമെൻ്റിൽ എത്തിയ ആദ്യ മലയാളി സോജൻ ജോസഫ് ; സ്റ്റുഡൻ്റ് വിസയുടെ പേരിലുള്ള കുടിയേറ്റത്തിനും നിയന്ത്രണമുണ്ടാകുമെന്നും സോജൻ ജോസഫ് എം പി   ഇരിങ്ങാലക്കുട : നിയന്ത്രിത കുടിയേറ്റം എന്നതായിരിക്കും ബ്രിട്ടൻ്റെ പുതിയ നയമെന്ന് ബ്രിട്ടീഷ് പാർലമെൻ്റിൽ എത്തിയ ആദ്യ മലയാളി സോജൻ ജോസഫ് . കഴിഞ്ഞ രണ്ട് വർഷങ്ങളിൽ അനിയന്ത്രിത കുടിയേറ്റത്തിനാണ് യുകെ സാക്ഷ്യം വഹിച്ചത്. ഇക്കാര്യത്തിൽ നിയന്ത്രണമുണ്ടാകും.Continue Reading

മഹാത്മാ അയ്യൻകാളിയുടെ 162-മത് ജയന്തി ആഘോഷം; ഭരണഘടനാ വിരുദ്ധമായി പട്ടികജാതിക്കാർക്ക് വരുമാന പരിധിയിൽ ക്രീമിലെയർ നടപ്പാക്കാനുള്ള തീരുമാനം പിൻവലിക്കണമെന്ന് അഖിലകേരള പുലയോദ്ധാരണസഭ ഇരിങ്ങാലക്കുട : ഭരണഘടനാ വിരുദ്ധമായി പട്ടികജാതിക്കാർക്ക് വരുമാന പരിധിയിൽ ക്രീമിലെയർ നടപ്പാക്കാനുള്ള തീരുമാനം പുനപരിശോധിക്കണമെന്ന് അഖിലകേരള പുലയോദ്ധാരണസഭ ആവശ്യപ്പെട്ടു. സഭയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട വ്യാപാരഭവനിൽ നടന്ന മഹാത്മാ അയ്യൻകാളി 162 -മത് ജയന്തി ആഘോഷം നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ്കുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ പ്രൊഫContinue Reading

അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി റോഡ് നിർമ്മാണ പ്രവർത്തനങ്ങളിലേക്കും; ഇരിങ്ങാലക്കുട നഗരസഭയിൽ ഇതിനകം പൂർത്തീകരിച്ചത് രണ്ട് റോഡുകളുടെ നിർമ്മാണം.   ഇരിങ്ങാലക്കുട :അയ്യങ്കാളി നഗരതൊഴിലുറപ്പ് പദ്ധതി റോഡ് നിർമ്മാണ പ്രവർത്തനങ്ങളിലേക്കും . നിർമ്മാണ സാമഗ്രികൾ ടെണ്ടർ ചെയ്ത് നേടിയും തൊഴിലുറപ്പ് പ്രവർത്തകരെ ഉപയോഗിച്ചും ഇരിങ്ങാലക്കുട നഗരസഭ രണ്ട് നിർമ്മാണ പ്രവർത്തനങ്ങളാണ് പൂർത്തിയാക്കിയത്. വാർഡ് 11 ൽ 2023- 24 പദ്ധതി പ്രകാരം നിർമ്മാണം ഇന്റർലോക്ക് ടൈൽ റോഡിന്റെ ഉദ്ഘാടനംനഗരസഭ ചെയർപേഴ്സൺContinue Reading

കളരിപ്പയറ്റ് , യോഗ പരിശീലകനും കേരള ഫോക്‌ലോർ അക്കാദമി അവാർഡ് ജേതാവുമായ മുരുകൻ ഗുരുക്കൾ അന്തരിച്ചു.   ഇരിങ്ങാലക്കുട :കളരിപ്പയറ്റ് ,യോഗ പരിശീലകനായിരുന്ന ഇരിങ്ങാലക്കുട ചുങ്കം അന്നനാട്ടുകാരൻ ഈച്ചരനാചാരി മകൻ മുരുകൻ ഗുരുക്കൾ (72 ) അന്തരിച്ചു. അമ്പത് വർഷത്തിലേറെയായി ചാലക്കുടിയിലും ഇരിങ്ങാലക്കുടയിലും മഹാത്മാ കലാക്ഷേത്ര കളരി സംഘം എന്ന പേരിൽ കളരിപ്പയറ്റ് പരിശീലന കേന്ദ്രം നടത്തിവരികയായിരുന്നു. വർഷങ്ങളായി മഹാത്മാ കലാക്ഷേത്ര ചാലക്കുടി പെരുന്നാളിന് കളരിപ്പയറ്റ് പ്രദർശനവും അമ്പെഴുന്നള്ളിപ്പും നടത്താറുണ്ട്.Continue Reading

സംവിധായകനും ഇരിങ്ങാലക്കുട സ്വദേശിയുമായ മോഹൻ അന്തരിച്ചു… ഇരിങ്ങാലക്കുട : എൺപതുകളിൽ ശ്രദ്ധ നേടിയ ചിത്രങ്ങളുടെ സംവിധായകനും ഇരിങ്ങാലക്കുട സ്വദേശിയുമായ എം മോഹൻ അന്തരിച്ചു. 76 വയസ്സായിരുന്നു. കഴിഞ്ഞ വർഷം മേയ് മാസത്തിൽ തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ പങ്കെടുക്കുന്നതിനിടയിൽ കുഴഞ്ഞ് വീണതിന് ശേഷം തിരുവനന്തപുരത്തും എറണാകുളത്തുമായി ചികിൽസയിലായിരുന്നു . എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ ഇന്ന് രാവിലെ പത്ത് മണിയോടെയാണ് മരണം സംഭവിച്ചത് . ഇരിങ്ങാലക്കുട ചെട്ടിപ്പറമ്പിൽ മടത്തി വീട്ടിൽ പരേതരായ നാരായണൻനായരുടെയുംContinue Reading

ജനറൽ ആശുപത്രിയിൽ ചികിൽസ തേടിയെത്തിയ വയോധിക ദമ്പതികൾ നോ പാർക്കിംഗ് മേഖലയിൽ സ്കൂട്ടർ വച്ചതിൻ്റെ പേരിൽ ഹെൽമറ്റുകൾ പിടിച്ചെടുത്ത് ആശുപത്രി ജീവനക്കാർ; തിരിച്ച് നൽകിയത് രണ്ട് ദിവസത്തിന് ശേഷം പിഴയും മാപ്പപേക്ഷയും നൽകിയതിനെ തുടർന്ന്; കയറിയിറങ്ങേണ്ടി വന്നത് നാല് തവണ; നടപടി നിയമവിരുദ്ധമെന്നും അന്വേഷിക്കുമെന്നും ആശുപത്രി വികസന സമിതിയിൽ ഉന്നയിക്കുമെന്നും വാർഡ് കൗൺസിലർ   ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ ചികിൽസ തേടിയെത്തിയ വയോധിക ദമ്പതികൾ നോ പാർക്കിംഗ്Continue Reading

ജയന്തി ആഘോഷങ്ങൾ ലളിതമാക്കി സമാഹരിച്ച തുക വയനാട് ദുരിതബാധിതർക്ക് ; ഇരിങ്ങാലക്കുട എസ്എൻബിഎസ് സമാജം 50000 രൂപ കൈമാറി… ഇരിങ്ങാലക്കുട : ഗുരുദേവ ജയന്തി ആഘോഷങ്ങൾ ലളിതമാക്കി സമാഹരിച്ച തുക വയനാട് ദുരിതബാധിതർക്ക് നൽകി ഇരിങ്ങാലക്കുട എസ്എൻബിഎസ് സമാജം. സമാജം ഓഫീസിൽ നടന്ന ചടങ്ങിൽ സമാജം പ്രസിഡന്റ് കിഷോർ കുമാർ നടുവളപ്പിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദുവിന് 50000 രൂപയുടെ ചെക്ക് കൈമാറി. സമാജം സെക്രട്ടറിContinue Reading