പിണറായി സർക്കാരിന്റെ നയങ്ങൾക്കെതിരെ ബിജെപി മണ്ഡലം പ്രസിഡന്റ് നയിക്കുന്ന പദയാത്രയ്ക്ക് തുടക്കമായി…   ഇരിങ്ങാലക്കുട : പിണറായി സർക്കാരിന്റെ നയങ്ങൾക്കെതിരെ ബിജെപി മണ്ഡലം പ്രസിഡന്റ് ക്യപേഷ് ചെമ്മണ്ട നയിക്കുന്ന പദയാത്രക്ക് തുടക്കമായി. കരുവന്നൂർ ബംഗ്ലാവ് പരിസരത്ത് നടന്ന യോഗത്തിൽ ജില്ലാ പ്രസിഡണ്ട് അഡ്വ കെ കെ അനീഷ്കുമാർ പദയാത്ര ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ്- പ്രസിഡണ്ട് സണ്ണി കവലക്കാട്ട് അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം സന്തോഷ് ചെറാക്കുളം, മണ്ഡലംContinue Reading

ഭരണഘടന ജനാധിപത്യ മതേരത്വ സദസ്സുമായി സിപിഐ ; ഭരണഘടന ഉറപ്പു നൽകുന്ന പൗരാവകാശങ്ങൾ ഇല്ലാതാക്കാൻ ബോധപൂർവമായ ശ്രമങ്ങൾ രാജ്യത്ത് നടക്കുന്നതായി മന്ത്രി കെ രാജൻ … ഇരിങ്ങാലക്കുട : ഭരണഘടന ഉറപ്പു വരുത്തിയ പൗരാവകാശങ്ങൾ ബോധപൂർവം ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് രാജ്യത്ത് നടക്കുന്നതെന്ന് റവന്യൂ മന്ത്രി അഡ്വ കെ രാജൻ. റിപ്പബ്ലിക് ദിനത്തിൽ സിപിഐ മണ്ഡലം കമ്മിറ്റി ടൗൺ ഹാൾ അങ്കണത്തിൽ സംഘടിപ്പിച്ച ഭരണഘടന ജനാധിപത്യ മതേരത്വ സദസ്സ് ഉദ്ഘാടനം നിർവഹിച്ച്Continue Reading

മറ്റുള്ളവരോട് ഫോണിൽ സംസാരിച്ചതിന്റെ പേരിൽ പെൺ സുഹ്യത്തിനെ മർദ്ദിച്ച പ്രതി അറസ്റ്റിൽ … മാള:പെൺ സുഹൃത്ത് മറ്റുള്ളവരെ ഫോണിൽ സംസാരിക്കുന്ന വിരോധത്താൽ ബസ്സ് സ്റ്റോപ്പിൽ വച്ച് മർദ്ദിച്ച കേസിൽ കോഴിക്കോട് കുറ്റ്യാടി സ്വദേശി ആമ്പല്ലൂർ വീട്ടിൽ രഞ്ജിത്ത് ബാബു (23) എന്നയാളെ മാള ഇൻസ്പക്ടർ സജിൻ ശശി അറസ്റ്റു ചെയ്തു. രാവിലെ 8.00 മണിക്ക് കോട്ടമുറി ബസ് സ്റ്റോപ്പിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. പ്രതി പെൺ സുഹൃത്തിനെ ഫോണിൽ വിളിക്കുമ്പോൾContinue Reading

റിപ്പബ്ലിക് ദിനത്തിൽ ചരിത്ര പ്രദർശനവുമായി നൂറ്റൊന്നംഗസഭ; വിഭജനമടക്കമുള്ള തീക്ഷ്ണമായ ഓർമ്മകളാണ് സ്വാതന്ത്ര്യ, റിപ്പബ്ലിക് ദിനാഘോഷചടങ്ങുകൾ ഉണർത്തുന്നതെന്ന് ആനന്ദ് …   ഇരിങ്ങാലക്കുട : റിപ്പബ്ലിക്ദിനത്തോടനുബന്ധിച്ച് നൂറ്റൊന്നംഗ സഭ സംഘടിപ്പിച്ച ചരിത്രപ്രദർശനം ശ്രദ്ധേയമായി.വിവിധ കാലഘട്ടങ്ങളിലെ നാണയങ്ങളിലൂടെ പഴയ നാട്ടുരാജ്യങ്ങളുടെയും ഭാരതത്തിൻ്റെയും ചരിത്രവും തപാൽ സ്റ്റാമ്പുകളിലൂടെ മഹാത്മജിയുടെ ഭാരത പര്യടനവും പുതുതലമുറക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കാരുകുളങ്ങര നൈവേദ്യം ഓഡിറ്റോറിയത്തിലാണ് പ്രദർശനം ഒരുക്കിയത്.കേരളത്തിൽ മലബാർ, തിരുവിതാംകൂർ, കൊച്ചി രാജ്യങ്ങളിൽ നിലനിന്നിരുന്ന നാണയങ്ങളും, സ്വാതന്ത്യസമരContinue Reading

വർണാഭമായ പരിപാടികളോടെ മേഖലയിൽ റിപ്പബ്ലിക് ദിനാഘോഷം … ഇരിങ്ങാലക്കുട : വർണാഭമായ പരിപാടികളോടെ മേഖലയിൽ രാജ്യത്തിന്റെ എഴുപത്തിനാലാം റിപ്പബ്ലിക് ദിനാഘോഷം. സിവിൽ സ്റ്റേഷൻ അങ്കണത്തിൽ രാവിലെ നടന്ന ചടങ്ങിൽ ഇരിങ്ങാലക്കുട ആർഡിഒ എം കെ ഷാജി പതാക ഉയർത്തി. തഹസിൽദാർ കെ ശാന്തകുമാരി , വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു. മുനിസിപ്പൽ മൈതാനത്ത് നടന്ന ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി പതാക ഉയർത്തി. വൈസ് –Continue Reading

ഓൺലൈൻ തട്ടിപ്പ്;പാൻ കാർഡ് അപ്ഡേഷനുമായി ബന്ധപ്പെട്ട് ഫോണിലേക്ക് ബാങ്കിന്റെ പേരിൽ വ്യാജ ലിങ്ക് അയച്ച് ആളുകളെ കബളിപ്പിച്ച് പണം തട്ടുന്ന കേസ്സിലെ പ്രധാനി ഇരിങ്ങാലക്കുട സൈബർ പോലീസ് ടീമിന്റെ പിടിയിൽ … ഇരിങ്ങാലക്കുട : പാൻ കാർഡ് അപ്ഡേറ്റ് ചെയ്യണമെന്നും അല്ലെങ്കിൽ നെറ്റ് ബാങ്കിങ്ങ് തടസ്സപ്പെടുമെന്നും കാണിച്ച് ഫോണിലേക്ക് എസ്ബിഐ ബാങ്കിന്റെ പേരിൽ വ്യാജ ലിങ്ക് എസ്എംഎസ് വഴി അയച്ച് കൊടുത്ത് പണം തട്ടുന്ന കേസ്സിലെ പ്രധാനിയെ കൊൽക്കത്തയിൽ നിന്ന്Continue Reading

പിണറായി സർക്കാരിന്റെ നയങ്ങൾക്കെതിരെ 26, 27 , 28 തീയ്യതികളിൽ പദയാത്രയുമായി ബിജെപി; സ്വീകരണം മുപ്പതോളം കേന്ദ്രങ്ങളിൽ … ഇരിങ്ങാലക്കുട : പിണറായി സർക്കാരിന്റെ നയങ്ങൾക്കെതിരെ പദയാത്രയുമായി ബിജെപി ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി. കരുവന്നൂർ സമരഭൂമിയിൽ (ബംഗ്ലാവ് ) നിന്ന് മണ്ഡലം പ്രസിഡന്റ് ക്യപേഷ് ചെമ്മണ്ട നയിക്കുന്ന പദയാത്ര ജനുവരി 26 ന് രാവിലെ 9 ന് ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ കെ കെ അനീഷ്കുമാർ ഉദ്ഘാടനം ചെയ്യും.Continue Reading

ഇരിങ്ങാലക്കുട കഥകളി ക്ലബിന്റെ വാർഷികവും സാംസ്കാരിക പ്രവർത്തകൻ അനിയൻ മംഗലശ്ശേരിയുടെ സപ്തതി ആഘോഷവും 28,29 തിയ്യതികളില്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍… ഇരിങ്ങാലക്കുട: കഥകളി ക്ലബിന്റെ നാല്പത്തിയെട്ടാം വാര്‍ഷികാഘോഷവും സാംസ്കാരിക പ്രവർത്തകൻ അനിയൻ മംഗലശ്ശേരിയുടെ സപ്തതി ആഘോഷവും ജനുവരി 28,29 തിയ്യതികളില്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ഓഡിറ്റോറിയത്തില്‍ വച്ചു നടക്കും. 29ന് നടക്കുന്ന വാര്‍ഷികാഘോഷ ചടങ്ങില്‍ കോട്ടയ്ക്കല്‍ ഗോപി നായര്‍, ചേര്‍ത്തല തങ്കപ്പപ്പണിക്കര്‍, മാങ്ങോട് അപ്പുണ്ണിത്തരകന്‍ എന്നിവരെ നവതി പ്രണാമം ചെയ്ത്Continue Reading

ആളൂർ പഞ്ചായത്തിൽ വടിയൻച്ചിറ ബണ്ട് റോഡ് യാഥാർഥ്യമാകുന്നു; പഞ്ചായത്തിലെ വിവിധ വികസന പ്രവർത്തനങ്ങൾക്ക് ഈ വർഷം 71 ലക്ഷം രൂപ അനുവദിച്ചതായി മന്ത്രി ഡോ ആർ ബിന്ദു… ഇരിങ്ങാലക്കുട :ആളൂർ പഞ്ചായത്ത് മാനാട്ടുകുന്ന്, വടിയൻച്ചിറ ബണ്ട് റോഡ് നിർമ്മാണോദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു നിർവഹിച്ചു. പഞ്ചായത്തിന്റെ വിവിധ വികസന പ്രവർത്തനങ്ങൾക്കായി ഈ വർഷം എംഎൽഎ ഫണ്ടിൽ നിന്ന് 71 ലക്ഷം രൂപ അനുവദിച്ചതായി മന്ത്രിContinue Reading

ഇരിങ്ങാലക്കുട സെൻ്റ്.ജോസഫ്സ് കോളേജിന് ദേശീയ റാങ്കിംഗിൽ ഉജ്ജ്വല വിജയം;നാക് ഗ്രേഡിംഗിൽ 3.66 പോയിന്റോടെ A++ … ഇരിങ്ങാലക്കുട :നാഷണൽ അസസ്മെൻ്റ് ആൻ്റ് അക്രഡിറ്റേഷൻ കൗൺസിലിൻ്റെ ഫോർത്ത് സൈക്കിൾ അക്രഡിറ്റേഷനിൽ ഇരിങ്ങാലക്കുട സെൻ്റ്.ജോസഫ്സ് കോളേജ് 3.66 പോയിൻ്റോടെ A++ ൻ്റെ സുവർണ നേട്ടം. നിലവിൽ കോളേജിനുണ്ടായിരുന്ന A ഗ്രേഡ് പദവിയിൽ നിന്നാണ് കലാലയം A++ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ ഗ്രേഡ് പോയിൻ്റ് കരസ്ഥമാക്കിയ രണ്ടാമത്തെ വനിതാ കോളേജുംContinue Reading