3 വയസ്സു മാത്രം പ്രായമുള്ള ബാലനെ പ്രകൃതിവിരുദ്ധലൈംഗിക പീഡനത്തിനിരയാക്കിയ ചാലക്കുടി സ്വദേശിയായ 58 കാരന് 35 വർഷം തടവും 80000/-രൂപ പിഴയും വിധിച്ചു.. ഇരിങ്ങാലക്കുട : ചാലക്കുടി പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ചാലക്കുടി പരിയാരം ഒരപ്പന സ്വദേശി പുളിക്കൻ വീട്ടിൽ വിൽസനെയാണ് ഇരിങ്ങാലക്കുട ഫാസ്ട്രാക്ക് സ്പെഷ്യൽ കോടതി ( പോക്സൊ ) ജഡ്ജ് കെ പി പ്രദീപ് ശിക്ഷ വിധിച്ചത്. കേസിൽ പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർContinue Reading

നിരാലംബയായി ആശുപത്രിയിൽ ചികിത്സ തേടിയിരുന്ന കൊടുങ്ങല്ലൂർ സ്വദേശിനിയായ വയോധികയ്ക്ക് സംരക്ഷണമുറപ്പാക്കി സാമൂഹ്യ നീതി വകുപ്പും ഇരിങ്ങാലക്കുട മെയിന്റനൻസ് ട്രൈബ്യൂണലും … കൊടുങ്ങല്ലൂർ : നിരാലംബയായി ആശുപത്രിയിൽ ചികിത്സ തേടിയിരുന്ന വയോധികയ്ക്ക് സാമൂഹ്യനീതി വകുപ്പും മെയിന്റനൻസ് ട്രൈബ്യൂണൽ ഇരിങ്ങാലക്കുടയും ചേർന്ന് സംരക്ഷണമുറപ്പാക്കി. കൊടുങ്ങല്ലൂർ മുനിസിപ്പാലിറ്റി രണ്ടാം വാർഡിൽ വാടകയ്ക്ക് കഴിഞ്ഞിരുന്ന അറക്കപ്പറമ്പിൽ എൽസി എന്ന 60 വയസ്സുള്ള വയോധികയെ ജില്ലാ സാമൂഹ്യനീതി ഓഫീസർ ജോയ്സി സ്റ്റീഫൻ, ഇരിങ്ങാലക്കുട മെയിന്റനൻസ് ട്രൈബ്യൂണൽ &Continue Reading

താത്കാലിക നിയമനത്തെ ചൊല്ലി ഇരിങ്ങാലക്കുട നഗരസഭാ യോഗത്തിൽ വീണ്ടും പ്രതിപക്ഷ വിമർശനം … ഇരിങ്ങാലക്കുട : നികുതി പിരിവിനായി എൽഡി ക്ലാർക്ക് ഒഴിവിലേക്ക് താത്കാലിക നിയമനം നടത്താനുള്ള തീരുമാനത്തെ ചൊല്ലി ഇരിങ്ങാലക്കുട നഗരസഭ യോഗത്തിൽ വീണ്ടും വിമർശനം. ഒഴിവിലേക്ക് കൊരുമ്പിശ്ശേരി സ്വദേശിനിയെ നിയമിക്കാനുള്ള ഫൈനാൻസ് കമ്മിറ്റി തീരുമാനം കഴിഞ്ഞ മാസം 28 ന് ചേർന്ന യോഗത്തിൽ ഉയർന്ന പ്രതിപക്ഷ വിമർശനങ്ങളെ തുടർന്ന് മാറ്റി വച്ചിരുന്നു. അപേക്ഷകൾ ക്ഷണിച്ചതിന്റെ അടിസ്ഥാനത്തിൽ അതേContinue Reading

കുംഭ വിത്ത് മേള ; ശ്രദ്ധേയമായി ഫോട്ടോ പ്രദർശനവും … ഇരിങ്ങാലക്കുട : പട്ടണത്തിൽ ആദ്യമായി നടന്ന കുംഭ വിത്ത് മേളയിൽ ശ്രദ്ധേയമായി ഫോട്ടോ പ്രദർശനം. ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഇരിങ്ങാലക്കുട മേഖല കമ്മിറ്റിയുടെ നേത്യത്വത്തിലാണ് ടൗൺ ഹാളിൽ പ്രദർശനം സംഘടിപ്പിച്ചത്. കൃഷിയുമായി ബന്ധപ്പെട്ട അമ്പത് ചിത്രങ്ങളാണ് പ്രദർശനത്തിൽ ഇടം പിടിച്ചത്. അംഗീകാരങ്ങൾ നേടിയ വി കെ രാജൻ സാന്റോ വിസ്മയ എന്നിവരുടെ ചിത്രങ്ങളും പ്രദർശനത്തിൽ ഉണ്ടായിരുന്നു. പട്ടണത്തിൽ ഒരു ആർട്ട്Continue Reading

പൊതുവിതരണ വകുപ്പിന്റെ ” ഒപ്പം ” പദ്ധതി ഇരിങ്ങാലക്കുട മണ്ഡലത്തിലും ; റേഷൻ വിഹിതം ഇനി ഓട്ടോ തൊഴിലാളികൾ വീട്ടിലെത്തിക്കും ….   ഇരിങ്ങാലക്കുട : പൊതുവിതരണ വകുപ്പിന്റെ ഒപ്പം പദ്ധതി ഇരിങ്ങാലക്കുട മണ്ഡലത്തിലും . കടകളിൽ നേരിട്ട് എത്തി സാധനങ്ങൾ വാങ്ങാൻ കഴിയാത്തവർക്ക് പ്രദേശത്തെ ഓട്ടോ തൊഴിലാളികളുടെ സഹായത്തോടെ എല്ലാ മാസവും പത്താം തീയതിക്കുള്ളിൽ റേഷൻ വിഹിതം എത്തിക്കാനാണ് ” ഒപ്പം ” പദ്ധതി ലക്ഷ്യമിടുന്നത്. പദ്ധതിയുടെ മുകുന്ദപുരംContinue Reading

മാറ്റച്ചന്തകളുടെ ഗ്യഹാതുരമായ ഓർമ്മകളുമായി ഇരിങ്ങാലക്കുടയിൽ ആദ്യമായി കുംഭ വിത്തു മേള ….. ഇരിങ്ങാലക്കുട : മാറ്റച്ചന്തകളുടെ ഗ്യഹാതുരമായ ഓർമ്മകളുമായി ഇരിങ്ങാലക്കുടയിൽ ആദ്യമായി കുംഭ വിത്തു മേള . വിവിധയിനം കിഴങ്ങുവർഗ്ഗങ്ങളുടെ വിത്തുകൾ, പച്ചക്കറിത്തൈകളും വിത്തുകളും , കാർഷിക യന്ത്രങ്ങൾ, ജീവാണു വളങ്ങൾ, ജൈവ- രാസ വളങ്ങൾ, അലങ്കാരസസ്യങ്ങൾ, പൂച്ചെടികൾ, കാർഷികോപകരണങ്ങൾ, കുടുംബശ്രീ ഉൽപ്പന്നങ്ങൾ , ഭക്ഷ്യ വസ്തുക്കൾ, വിവിധ ചക്ക ഉൽപ്പന്നങ്ങൾ എന്നിവയുടെ വിപുലമായ പ്രദർശനും വിപണനവുമാണ് മേളയിൽ ഒരുക്കിയിരിക്കുന്നത്.Continue Reading

ധീരജ്, ഈ കരളിലെന്നും നിന്റെ സ്‌നേഹമിറ്റും;ഈ കരളലിയും സ്‌നേഹത്തിന് തീരാത്ത നന്ദി; സന്തേഷവുമായി ഷാജ്മലും കുടുംബവും ധീരജിന്റെ വീട്ടിലെത്തി… ഇരിങ്ങാലക്കുട: ‘തീര്‍ത്താല്‍ തീരാത്ത കടപ്പാടുണ്ട്’ കരള്‍ ദാനം നല്‍കിയ ധീരജിന്റെ കുടുംബത്തോട് ഷാജ്മലിന് പറയാനുള്ളത് ഇത്രമാത്രം. അത് പറയുമ്പോള്‍ ഷാജ്മലിന്റെ കണ്ണുകളില്‍ കൃതജ്ഞതയും സ്‌നേഹവും നിറയുകയായിരുന്നു. ധീരജിന്റെ കരള്‍ തന്നില്‍ തുടിച്ചതോടെ ജീവിതത്തില്‍ പുതിയ പ്രതീക്ഷകളുമായി നന്ദി പറയുവാന്‍ ധീരജിന്റെ വീട്ടിലെത്തിയതാണ് ഷാജ്മലും കുടുംബവും. ‘എനിക്കു കരള്‍ നല്‍കാന്‍ തയ്യാറായContinue Reading

നാലാമത് ഇരിങ്ങാലക്കുട രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് കൊടിയിറങ്ങി …. ഇരിങ്ങാലക്കുട : ചലച്ചിത്ര വിസ്മയക്കാഴ്ചകളുടെ എഴ് രാപ്പകലുകൾക്ക് ശേഷം നാലാമത് ഇരിങ്ങാലക്കുട രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് കൊടിയിറങ്ങി. പത്ത് ഭാഷകളിൽ നിന്നായി ശ്രദ്ധേയമായ 21 ചിത്രങ്ങളാണ് മാസ് മൂവീസിലും ഓർമ്മ ഹാളിലുമായി പ്രദർശിപ്പിച്ചത് . മഹാമാരി പൗര ജീവിതത്തിൽ സ്യഷ്ടിച്ച വ്യഥകളും അടച്ചിടൽ നിയമങ്ങളുടെ പേരിൽ ഭരണകൂടം നടത്തിയ വേട്ടയാടലുകളും പ്രമേയമാക്കിയ ഹിന്ദി ചിത്രം ഓൺ ദി ഐദർ സൈഡ്സ്Continue Reading

കേന്ദ്ര നയങ്ങളിൽ പ്രതിഷേധിച്ച് എസ്ബിഐ യിലേക്ക് കോൺഗ്രസ്സ് പ്രവർത്തകരുടെ മാർച്ച് …   ഇരിങ്ങാലക്കുട:എസ് ബി ഐ, എൽ ഐ സി തുടങ്ങിയവയെ അദാനിക്ക് വിറ്റു തുലയ്ക്കുന്ന കേന്ദ്ര സർക്കാർ നടപടിയിലും ഇന്ധന വില വർധനവിലും പ്രതിഷേധിച്ച് ഇരിങ്ങാലക്കുട ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേത്യത്വത്തിൽ എസ് ബി ഐയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് ടി വി ചാർളിയുടെ നേതൃത്വത്തിൽ നടന്ന മാർച്ച് കെ പി സിContinue Reading

മാറ്റച്ചന്തകളുടെ ഓർമ്മയുണർത്തി ആദ്യ ‘കുംഭവിത്തു മേള’ നാളെ ഇരിങ്ങാലക്കുടയിൽ … ഇരിങ്ങാലക്കുട : നാടന്‍ കിഴങ്ങുകളുടെയും വിത്തുകളുടെയും കാര്‍ഷിക ഉല്‍പന്നങ്ങളുടെയും കൈമാറ്റ കാലത്തിന്റെ ഗൃഹാതുരമായ ഓര്‍മ്മകളുണർത്തി ആദ്യത്തെ ‘കുംഭവിത്തു മേള’ക്ക് ഇരിങ്ങാലക്കുടയിൽ നാളെ തുടക്കമാവുന്നു. മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടക്കുന്ന ‘പച്ചക്കുട – കുംഭവിത്തു മേള’ ഇരിങ്ങാലക്കുട എംഎൽഎയും ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്യും. നാടൻചന്തകളുടെ ഗതകാലസൗന്ദര്യത്തിനൊപ്പം, ‘നാനോ യൂറിയ’ പോലെയുള്ള കാര്‍ഷികമേഖലയിലെ പുത്തന്‍ പ്രയോഗങ്ങളുംContinue Reading