സ്വാതിതിരുന്നാൾ സംഗീതോൽസവത്തിന് തുടക്കമായി ; നാദോപാസന – ഗുരുവായൂരപ്പൻ ഗാനാഞ്ജലി സുവർണ്ണ മുദ്ര ഡോ കെ എൻ രംഗനാഥശർമ്മക്ക് സമ്മാനിച്ചു … ഇരിങ്ങാലക്കുട : ഈ വർഷത്തെ നാദോപാസന – ഗുരുവായൂരപ്പൻ ഗാനാഞ്ജലി സുവർണ്ണ മുദ്ര പുരസ്കാരം കർണ്ണാടക സംഗീതജ്ഞൻ ഡോ കെ എൻ രംഗനാഥശർമ്മക്ക് സമ്മാനിച്ചു. ഇരിങ്ങാലക്കുട മഹാത്മാ ഗാന്ധി പാർക്കിലെ വേദിയിൽ നടന്ന ശ്രീ സ്വാതിതിരുനാൾ സംഗീതോത്സവത്തിൽ വച്ച് തൃശ്ശൂർ ഐജിഎൻസിഎ റീജിയണൽ ഡയറക്ടർ പ്രൊഫ. മാനസിContinue Reading

  ഉണ്ണികൃഷ്ണൻ നമ്പൂതിരി പുരസ്കാരം നടൻ ഇന്നസെന്റിന്റെ കുടുംബാംഗങ്ങൾക്ക് കൈമാറി … ഇരിങ്ങാലക്കുട : നടൻ ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ പേരിൽ ഉണ്ണികൃഷ്ണൻ നമ്പൂതിരി സ്മാരക ട്രസ്റ്റ് എർപ്പെടുത്തിയ പുരസ്കാരം അന്തരിച്ച നടൻ ഇന്നസെന്റിന്റെ കുടുംബാംഗങ്ങൾ എറ്റ് വാങ്ങി. ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവന പരിഗണിച്ചാണ് ഇന്നസെന്റിനെ തിരഞ്ഞെടുത്തത്. ജനുവരി 20 ന് ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ രണ്ടാം ചരമവാർഷിക ദിനത്തിൽ പുരസ്കാരം നൽകാൻ തീരുമാനിച്ചിരുന്നുവെങ്കിലും ചികിൽസയിലായതിനെ തുടർന്ന് പയ്യന്നൂരിൽ നടന്ന ചടങ്ങിൽContinue Reading

ട്യൂണീഷ്യൻ ചിത്രമായ ” അണ്ടർ ദ ഫിഗ് ട്രീസ് ” നാളെ വൈകീട്ട് 6 ന് ഓർമ്മ ഹാളിൽ … കാൻ , വെനീസ് ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ച 2021 ലെ ട്യൂണീഷ്യൻ ചിത്രം ‘ അണ്ടർ ദ ഫിഗ് ട്രീസ് ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി എപ്രിൽ 21 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. ഒരു ട്യൂണീഷ്യൻ അത്തിപ്പഴ തോട്ടത്തിലെ ഒരു കൂട്ടം സ്ത്രീകളുടെ പ്രവൃത്തിദിനത്തിലൂടെയാണ് 92 മിനിറ്റുള്ള ചിത്രംContinue Reading

ചാത്തൻമാസ്റ്റർ മെമ്മോറിയൽ ഹാളിന്റെ പുനർനിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി; ഏപ്രിൽ 22 ന് മന്ത്രി കെ രാധാകൃഷ്ണൻ ഉദ്ഘാടനം നിർവ്വഹിക്കും; പട്ടികജാതി കുടുംബങ്ങൾക്ക് ഹാൾ സൗജന്യനിരക്കിൽ നല്കുമെന്ന് നഗരസഭ അധികൃതരുടെ പ്രഖ്യാപനം …. ഇരിങ്ങാലക്കുട : മാപ്രാണം ചാത്തൻമാസ്റ്റർ മെമ്മോറിയൽ ഹാളിന്റെ പുനർനിർമ്മാണ പ്രവ്യത്തികൾ പൂർത്തിയായി. പട്ടികജാതി വികസന ഫണ്ടിൽ നിന്നുള്ള മൂന്നരക്കോടി രൂപ ചിലവഴിച്ച് 12000 ചതുശ്ര അടിയിൽ രണ്ട് നിലകളിലായിട്ടാണ് കെട്ടിടം നിർമ്മിച്ചിട്ടുള്ളത്. ഒരേ സമയം 800 പേർക്ക്Continue Reading

കൂടൽമാണിക്യ ക്ഷേത്ര ഉൽസവത്തെ മത- ആചാര അനുഷ്ഠാനങ്ങളിൽ ഒതുക്കി നിറുത്താനാവില്ലെന്ന മന്ത്രി ഡോ ആർ ബിന്ദുവിന്റെ പ്രസ്താവനയ്ക്കതിരെ പ്രതിഷേധ നാമജപ ഘോഷയാത്രയുമായി കൂടൽ മാണിക്യം ആചാര സംരക്ഷണ സമിതി ; 6 കോടി രൂപ ഉണ്ടായിരുന്ന ദേവസ്വത്തിലെ സ്ഥിര നിക്ഷേപം 90 ലക്ഷമായി ചുരുങ്ങിയെന്നും എഴ് വർഷങ്ങളായി ദേവസ്വത്തിലെ കണക്കുകൾ ഓഡിറ്റ് ചെയ്തിട്ടില്ലെന്നും വിമർശനം …   ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യ ക്ഷേത്രോൽസവം മത-ആചാര അനുഷ്ഠാനങ്ങളിൽ ഒതുക്കി നിറുത്താനാവില്ലContinue Reading

കൊരട്ടി പോലീസ് സ്റ്റേഷൻ പരിധിയിലെ പൊങ്ങത്ത് അതിമാരക മയക്കുമരുന്നുമായ എൽഎസ്ഡി യുമായി യുവാക്കൾ പോലീസ് പിടിയിൽ… ചാലക്കുടി : കൊരട്ടി പോലീസ് സ്റ്റേഷൻ പരിധിയിലെ പൊങ്ങത്ത് നിന്നും അതിമാരക സിന്തറ്റിക് മയക്കുമരുന്നായ എൽ എസ് ഡി യുമായി, രണ്ട് പേരെ തൃശ്ശൂർ റൂറൽ ഡാൻസാഫ് ടീമും, കൊരട്ടി പോലീസും ചേർന്ന് അറസ്റ്റ് ചെയ്തു.അങ്കമാലി സ്വദേശികളായ പുറക്കുളം കുരിയാശ്ശേരി വീട്ടിൽ റോബിൻ ( 29 ) അങ്ങാടിക്കടവ് പുറക്കാ വീട്ടിൽ ഷിനുContinue Reading

ഇരിങ്ങാലക്കുട – ബാംഗ്ലൂർ കെഎസ്ആർടിസി ബസ് സർവീസിന് തുടക്കമായി; ഗ്രാമവണ്ടിയും മുടങ്ങിയ സർവീസുകളും ഉടൻ ആരംഭിക്കുമെന്ന് മന്ത്രി ഡോ ആർ ബിന്ദു… ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയ്ക്ക് വിഷുക്കൈനീട്ടമായി ലഭിച്ച പുതിയ കെഎസ്ആർടിസി സ്വിഫ്റ്റ് ഡീലക്സ് അന്തർ സംസ്ഥാന സർവീസിന് തുടക്കമായി. കെഎസ്ആർടിസി പരിസരത്ത് നടന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു ഫ്ളാഗ് ഓഫ് ചെയ്തു. മണ്ഡലത്തിലെ യാത്രാ സൗകര്യങ്ങൾ കുറഞ്ഞ പ്രദേശങ്ങളെ ബന്ധപ്പെടുത്തി ഗ്രാമContinue Reading

കയ്പമംഗലത്ത് പെട്രോള്‍ പമ്പ് ഉടമയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ വീതം പിഴയും; ഇരയുടെ ഭാര്യയ്ക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഗവൺമെന്റിന് കോടതി നിർദ്ദേശം …. ഇരിങ്ങാലക്കുട: കയ്പമംഗലം മൂന്നുപീടിക ഫ്യുവല്‍സ് എന്ന പെട്രോള്‍ പമ്പിന്റെ ഉടമ കോഴിപറമ്പില്‍ മനോഹരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ കയ്പമംഗലം സ്വദേശികളായ കല്ലിപറമ്പില്‍ അനസ്, കുന്നത്ത് അന്‍സാര്‍, കുറ്റിക്കാടന്‍ സ്റ്റിയോ എന്നിവർക്ക് ജീവപര്യന്തംContinue Reading

ശ്രീ കൂടൽമാണിക്യ തിരുവുൽസവം ; ഒരുക്കങ്ങൾ വിലയിരുത്തി ജനപ്രതിനിധികളുടെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും സംഘാടകരുടെയും യോഗം; കടുത്ത ചൂടിന്റെ സാഹചര്യത്തിൽ ആനകളുടെ പരിപാലനത്തിൽ പ്രത്യേക ശ്രദ്ധ ആവശ്യപ്പെട്ട് മന്ത്രി ഡോ ആർ ബിന്ദു… ഇരിങ്ങാലക്കുട : പതിനായിരങ്ങൾ ഒത്തുച്ചേരുന്ന ശ്രീകൂടൽമാണിക്യ ഉൽസവദിനങ്ങളിൽ അധികൃതരും സംഘാടകരും ജാഗ്രത പാലിക്കണമെന്ന് ഉൽസവത്തിന്റെ ഒരുക്കങ്ങൾ വിലയിരുത്താൻ ചേർന്ന ജനപ്രതിനിധികളുടെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ ദേവസ്വം ഭരണസമിതിയുടെയും സംയുക്ത യോഗത്തിൽ നിർദ്ദേശം. കടുത്ത ചൂടിന്റെ സാഹചര്യത്തിൽContinue Reading

വനിതാ ഫുട്ബോൾ ടൂർണ്ണമെന്റ്; ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് ജേതാക്കൾ …   ഇരിങ്ങാലക്കുട : കല്ലേറ്റുംകര, മുഗൾ ആർട്സ് & സ്പോർട്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ വാലപ്പൻ എക്സിം പ്രൈവറ്റ് ലിമിറ്റഡ് ട്രോഫിക്ക് വേണ്ടിയുള്ള അഖിലകേരള വനിത ഇലവൻസ് ഫുട്ബോൾ ടൂർണമെന്റിൽ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് വനിത ടീം എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് എഫ് സി വലപ്പാട് ടീമിനെ പരാജയപ്പെടുത്തി ജേതാക്കളായി. ക്ലബ്ബ് പ്രസിഡന്റ് വർഗീസ് പന്തല്ലൂക്കാരന്റെ അധ്യക്ഷതയിൽ കൂടിയ ചടങ്ങിൽContinue Reading