നികുതി വർധനയിൽ പ്രതിഷേധവുമായി ബിജെപി; പിൻവലിക്കണമെന്ന പ്രമേയവുമായി ഇരിങ്ങാലക്കുട നഗരസഭാ യോഗം ; ചാത്തൻ മാസ്റ്റർ ഹാളിന്റെ താത്കാലിക വാടക നിരക്കുകളായി; പാർക്കിംഗ് വിഷയത്തിൽ ഹാൾ പരാജയമെന്ന് വിമർശനം … ഇരിങ്ങാലക്കുട : തദ്ദേശസ്ഥാപനങ്ങളിലെ വസ്തു നികുതി വർധനവിന് എതിരെ നഗരസഭാ യോഗത്തിൽ പ്രതിഷേധവുമായി ബിജെപി . ഇത് സംബന്ധിച്ച സർക്കാർ ഉത്തരവ് യോഗത്തിന് മുമ്പാകെ എത്തിയപ്പോഴാണ് പോസ്റ്ററുകളുമായി എഴുന്നേറ്റ് നിന്ന് ബിജെപി അംഗങ്ങൾ പ്രതിഷേധിച്ചത്. നികുതി വർധന പിൻവലിക്കണമെന്ന്Continue Reading

മൂന്നാം വർഷ ഡിഗ്രി വിദ്യാർഥിനി നന്ദനയ്ക്ക് ഒടുവിൽ വീടായി ; മാത്യകയായി പനമ്പിളളി കോളേജിലെ കൂട്ടുകാരും അധ്യാപകരും ജീവനക്കാരും … ഇരിങ്ങാലക്കുട :2018 ലെ പ്രളയം തകർത്ത വീടിനു പകരം കൂട്ടുകാരും അധ്യാപകരും സ്നേഹം ചേർത്തുവെച്ച് പണിത വീട്ടിലിരുന്ന് ഇനി നന്ദനയ്ക്ക് പഠിക്കാം. പനമ്പിള്ളി സ്മാരക സർക്കാർ കോളേജിലെ മൂന്നാം വർഷ ഇക്കണോമിക്സ് വിദ്യാർത്ഥിനി നന്ദനയുടെ വീട് എന്ന സ്വപ്നം യാഥാർഥ്യമായി. എൻ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ പുനർനിർമ്മിച്ചContinue Reading

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വജ്രജൂബിലി ബാലോത്സവം തുടങ്ങി;ജീവിതവീക്ഷണം രൂപപ്പെടുത്തുന്നതിൽ പുസ്തകങ്ങൾക്കുള്ള മഹത്തരമെന്ന് മന്ത്രി ഡോ.ആർ. ബിന്ദു…   ഇരിങ്ങാലക്കുട : ജീവിതവീക്ഷണം രൂപപ്പെടുത്തുന്നതിൽ പുസ്തകങ്ങൾക്കുള്ള പങ്ക് മഹത്തരമാണെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പുമന്ത്രി ഡോ.ആർ. ബിന്ദു . കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വജ്രജൂബിലി സംസ്ഥാന സമ്മേളനത്തിന്റെ അനുബന്ധമായി ഇകെഎൻ വിദ്യാഭ്യാസഗവേഷണ വികസനകേന്ദ്രത്തിന്റെയും ക്രൈസ്റ്റ് കോളേജിന്റെയും സഹകരണത്തോടെ പരിഷത്ത് സംഘടിപ്പിക്കുന്ന വജ്രജൂബിലി ബാലോത്സവം (വിജ്ഞാനക്കൂട് ) ലോക പുസ്തകദിനത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നുContinue Reading

എടതിരിഞ്ഞിയിൽ വൃദ്ധയെ ഇടിച്ച് തെറിപ്പിച്ച് വാഹനം നിറുത്താതെ പോയ കേസിൽ ഇരിങ്ങാലക്കുടയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ പ്രതി പിടിയിൽ. ഇരിങ്ങാലക്കുട : എടതിരിഞ്ഞി മരോട്ടിക്കൽ സെൻ്ററിൽ വയോധികയെ ഇടിച്ച് തെറിപ്പിച്ച് വണ്ടി നിറുത്താതെ പോയ കേസിൽ പ്രതി പിടിയിൽ . എടതിരിഞ്ഞി മരോട്ടിക്കൽ തൈവളപ്പിൽ വീട്ടിൽ തങ്കമണിക്കാണ് (82 വയസ്സ് ) ഗുരുതരമായി പരിക്കേറ്റത്. എപ്രിൽ 11 ന് രാവിലെ ആയിരുന്നു സംഭവം. ചെന്ത്രാപ്പിന്നി പറാപറമ്പത്ത് വീട്ടിൽ അക്ഷയ് (27)Continue Reading

എടതിരിഞ്ഞിയിൽ വൃദ്ധയെ ഇടിച്ച് തെറിപ്പിച്ച് വാഹനം നിറുത്താതെ പോയ കേസിൽ ഇരിങ്ങാലക്കുടയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ പ്രതി പിടിയിൽ. ഇരിങ്ങാലക്കുട : എടതിരിഞ്ഞി മരോട്ടിക്കൽ സെൻ്ററിൽ വയോധികയെ ഇടിച്ച് തെറിപ്പിച്ച് വണ്ടി നിറുത്താതെ പോയ കേസിൽ പ്രതി പിടിയിൽ . എടതിരിഞ്ഞി മരോട്ടിക്കൽ തൈവളപ്പിൽ വീട്ടിൽ തങ്കമണിക്കാണ് (82 വയസ്സ് ) ഗുരുതരമായി പരിക്കേറ്റത്. എപ്രിൽ 11 ന് രാവിലെ ആയിരുന്നു സംഭവം. ചെന്ത്രാപ്പിന്നി പറാപറമ്പത്ത് വീട്ടിൽ അക്ഷയ് (27)Continue Reading

മാലിന്യസംസ്കരണത്തിന് ഹരിതമിത്രം ആപ്പുമായി ആളൂർ ഗ്രാമ പഞ്ചായത്ത് ഇരിങ്ങാലക്കുട : ആളൂർ ഗ്രാമപഞ്ചായത്ത് മാലിന്യസംസ്കരണത്തിന്റെ ഭാഗമായി മുഴുവൻ വീടുകളിലും സ്ഥാപനങ്ങളിലും ഹരിതമിത്രം ആപ്പിൻ്റെ ക്യു ആർ കോഡ്‌ പതിപ്പിക്കലിന്റെയും വിവരശേഖരണത്തിന്റെയും ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ കെ ആർ ജോജോ നിർവഹിച്ചു.   മാലിന്യശേഖരണത്തിന് സുതാര്യത ഉറപ്പ് വരുത്തുന്നതിനും ജനങ്ങളിൽ അവബോധം ഉണ്ടാക്കുന്നതിനും കെൽട്രോണുമായി സഹകരിച്ചു കൊണ്ടാണ് ഹരിതമിത്രം ആപ്പ് പദ്ധതി നടപ്പാക്കുന്നത്. പഞ്ചായത്തിലെ മുഴുവൻ വീടുകളിലും ക്യു ആർ കോഡ്Continue Reading

ഭിന്നശേഷി കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു ; ബിആർസി യുമായി ചേർന്ന് ആധുനിക രീതിയിലുള്ള ഓട്ടിസം റീഹാബിലിറ്റേഷൻ സെന്റർ സ്ഥാപിക്കാൻ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി ഡോ ആർ ബിന്ദു….   ഇരിങ്ങാലക്കുട : ബിആർസിയുമായി ചേർന്ന് മികച്ച സൗകര്യങ്ങളോടുകൂടിയ ഓട്ടിസം റീഹാബിറ്റേഷൻ സെന്റർ ഇരിങ്ങാലക്കുടയ്ക്ക് നൽകുമെന്ന് വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. ഇരിങ്ങാലക്കുട ബിആർസിയുടെ ഹോം ബേസ്ഡ് എജുക്കേഷൻ ഫണ്ട് ഉപയോഗിച്ച് ഭിന്നശേഷി കുട്ടികൾക്കുള്ള പഠനോപകരണങ്ങൾContinue Reading

പുനർ നിർമ്മിച്ച ചാത്തൻ മാസ്റ്റർ മെമ്മോറിയൽ ഹാൾ നാടിന് സമർപ്പിച്ചു ; സാമൂഹിക പരിഷ്കർത്താക്കളുടെ നേത്യത്വത്തിൽ നടന്ന പോരാട്ടങ്ങളെ വിസ്മരിച്ച് കൊണ്ട് മുന്നോട്ട് പോകാൻ കഴിയില്ലെന്ന് മന്ത്രി കെ രാധാകൃഷ്ണൻ; അടിസ്ഥാന ചിലവുകൾ മാത്രം ഈടാക്കി പട്ടികജാതി വിഭാഗങ്ങൾക്ക് ഹാൾ സൗജന്യമായി നൽകണമെന്ന് മന്ത്രി … ഇരിങ്ങാലക്കുട : സാമൂഹിക പരിഷ്കർത്താക്കളുടെ നേത്യത്വത്തിൽ നടന്ന പോരാട്ടങ്ങളെ വിസ്മരിച്ച് കൊണ്ട് ഒരു ജനതക്കും മുന്നോട്ട് പോകാൻ കഴിയില്ലെന്ന് പട്ടികജാതി പട്ടിക വർഗ്ഗContinue Reading

കാറളം പഞ്ചായത്തിൽ കുടുംബശ്രീയുടെ 25-ാം വാർഷികാഘോഷം; സ്ത്രീകളുടെ അവകാശങ്ങൾക്കായി കൊള്ളുന്ന പ്രസ്ഥാനമായി കുടുംബശ്രീ മാറണമെന്ന് മന്ത്രി ഡോ ആർ ബിന്ദു…. ഇരിങ്ങാലക്കുട : സ്ത്രീകളുടെ അവകാശങ്ങൾക്കായി നിലകൊള്ളുന്ന പ്രസ്ഥാനമായി കുടുംബശ്രീ മാറണമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു.കുടുംബശ്രീയുടെ 25-ാം വാർഷികത്തോടനുബന്ധിച്ച് കാറളം ഗ്രാമപഞ്ചായത്തിൻ്റെ “അരങ്ങ് 2023” ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സമാനതകളില്ലാത്ത സ്ത്രീശാക്തീകരണത്തിന്റെ മാതൃകകൾ മുന്നോട്ടുവയ്ക്കാൻ കുടുംബശ്രീക്ക് കഴിഞ്ഞിട്ടുണ്ട്. ദാരിദ്ര്യ ലഘൂകരണവും പ്രാദേശിക സാമ്പത്തികContinue Reading

കൊരട്ടി പോലീസ് സ്റ്റേഷൻ പരിധിയിൽ കഞ്ചാവ് ചെടി വളർത്തിയ രണ്ടു അന്യസംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ …     ചാലക്കുടി: കൊരട്ടി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ദാബയുടെ പുറകിൽ നിന്നുമാണ് 12 കഞ്ചാവ് ചെടികൾ നേതൃത്വത്തിൽ തൃശ്ശൂർ റൂറൽ ഡാൻസാഫ് ടീം കണ്ടെത്തിയത്. ആസാം ബർസോല സ്വദേശി ഭാരത്ത് ( 29 ) , ബംഗാൾ അലിപുർദർ സ്വദേശി ബിഷ്ണു (32) എന്നിവരെയാണ് ചാലക്കുടി ഡിവൈഎസ്പി സന്തോഷ് സി ആർContinue Reading