പുത്തൻതോട് പാലം പൊളിച്ചുപണിയാൻ പദ്ധതിയുമായി കെഎസ്ടിപി; പദ്ധതി റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തി; പാലത്തിൻ്റെ അറ്റകുറ്റപ്പണികൾക്കായുള്ള തീരുമാനം ഉപേക്ഷിച്ചു. തൃശൂർ: തൃശൂർ -കൊടുങ്ങല്ലൂർ സംസ്ഥാനപാതയിൽ കരുവന്നൂർ കെഎൽഡിസി കനാലിന് കുറുകെയുള്ള പുത്തൻതോട് പാലം പൊളിച്ച് പണിയാൻ പദ്ധതി .റിബീൽഡ് കേരള ഇനീഷ്യേറ്റീവിൽ ഉൾപ്പെടുത്തി പിഡബ്ല്യൂവിൻ്റെ കീഴിലുള്ള കേരള സ്‌റ്റേറ്റ് ട്രാൻസ്പോർട്ട് പ്രൊജക്റ്റിൻ്റെ (കെഎസ്ടിപി) മേൽനോട്ടത്തിൽ കൂർക്കഞ്ചേരി മുതൽ കൊടുങ്ങല്ലൂർ വരെയുള്ള 37 കിലോമീറ്റർ റോഡ് എഴര മീറ്റിൽ കോൺക്രീറ്റ് ചെയ്യാനുള്ള പദ്ധതിയുടെContinue Reading

43 വർഷത്തെ പരിശീലനമികവിന് ഒടുവിൽ അംഗീകാരം;ദ്രോണാചാര്യ അവാർഡ് ക്രൈസ്റ്റ് കോളേജ് അത്‌ലറ്റിക്സ് പരിശീലകൻ ടി പി ഔസേഫ് മാസ്റ്റർക്ക് .. തൃശൂർ:നീണ്ട 43 വര്‍ഷത്തെ പരിശീലന മികവിനുള്ള അംഗീകാരമായി ദ്രോണാചാര്യ അവാര്‍ഡ് കായികപരിശീലകനെ തേടിയെത്തുമ്പോൾ ക്രൈസ്റ്റ് കോളേജ് അത്‌ലറ്റിക് കോച്ച് പെരുമ്പാവൂര്‍ ഇരിങ്ങൂള്‍ തേക്കമാലില്‍ വീട്ടില്‍ ഔസേഫ് മാസ്റ്റര്‍ക്ക് നിറഞ്ഞ അഭിമാനം. “അംഗീകാരം വൈകിയതില്‍ പരിഭവമില്ല. എല്ലാ രംഗത്തും സംഭവിക്കുന്നതാണിത്. മുകളിലേക്ക് മാത്രമല്ല, ഇടയ്ക്ക് താഴേയ്ക്ക് നോക്കാനും സാധിക്കണം. പാവപ്പെട്ടവരുടെContinue Reading

വിശ്വസാഹിത്യത്തിൽ വിസ്മയം തീർത്ത മലയാളി എഴുത്തുകാരുടെ പട്ടികയിലേക്ക് സംഗമേശ്വരൻ്റെ നാട്ടിൽ നിന്ന് ഒരു എഴുത്തുകാരി; ” ദി മിസ്റ്റീരിയസ് ഡാൻസ് ഓഫ് വിൻ്റേജ് ഫോളീസ് ” വായനക്കാരുടെ കൈകളിലേക്ക്.. തൃശൂർ: വിശ്വസാഹിത്യത്തിൽ വിസ്മയം തീർത്ത മലയാളി എഴുത്തുകാരുടെ പട്ടികയിലേക്ക് സംഗമേശ്വരൻ്റെ നാട്ടിൽ നിന്ന് ഒരു എഴുത്തുകാരി കൂടി. വടക്കൻ കേരളത്തിലെ ഒരു സാങ്കല്പിക ഗ്രാമത്തിൻ്റെ പശ്ചാത്തലത്തിൽ തെയ്യം കലാകാരൻ്റെ സ്വത്വപരമായ പ്രതിസന്ധികളിലൂടെ സഞ്ചരിക്കുന്ന ” ദി മിസ്റ്റീരിയസ് ഡാൻസ് ഓഫ്Continue Reading

സ്വകാര്യസ്ഥാപനത്തിൻ്റെ അനധിക്യത നിർമ്മാണ പ്രവർത്തനങ്ങൾ ക്രമപ്പെടുത്താനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷം;തെരുവുവിളക്കുകളെ ചൊല്ലിയും നഗരസഭ യോഗത്തിൽ വിമർശനം.. ഇരിങ്ങാലക്കുട: സ്വകാര്യസ്ഥാപനത്തിൻ്റെ അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾ ക്രമപ്പെടുത്താനുള്ള ഭരണനേത്യത്വത്തിൻ്റെ നിലപാടിൽ പ്രതിഷേധവുമായി പ്രതിപക്ഷം.നഗരസഭ മാർക്കറ്റിൽ ജെആർ ട്രേഡേഴ്സ് എന്ന പേരിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിൻ്റെ അനധിക്യത നിർമ്മാണ പ്രവർത്തനങ്ങൾ പിഴ ഒടുക്കിയും ലൈസൻസ് ഫീ വർധിപ്പിച്ചും ക്രമപ്പെടുത്തി നല്കാമെന്ന നിർദ്ദേശമാണ് ധനകാര്യകമ്മിറ്റി ചെയർമാൻ കൂടിയായ വൈസ് – ചെയർമാൻ പി ടി ജോർജ്ജ് മുന്നോട്ട്Continue Reading

മഴക്കെടുതി; ഇരിങ്ങാലക്കുട മണ്ഡത്തിൽ 46 പേർ ദുരിതാശ്വാസ ക്യാമ്പുകളിൽ; കാറളം പഞ്ചായത്തിൽ കർഷകർക്ക് ലക്ഷങ്ങളുടെ നഷ്ടം. ഇരിങ്ങാലക്കുട: മഴക്കെടുതിയെ തുടർന്ന് ഇരിങ്ങാലക്കുട മണ്ഡലത്തിൽ 46 പേർ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളിൽ. കാട്ടൂർ പഞ്ചായത്തിൽ എഴ് കുടുംബങ്ങളിൽ നിന്നായി 19 പേർ കരാഞ്ചിറ സെൻ്റ് സേവിയേഴ്സ് സ്കൂളിലെ ക്യാമ്പിലും കാറളം പഞ്ചായത്തിൽ 5 കുടുംബങ്ങളിൽ നിന്നായി 22 പേർ എൽപി സ്കൂളിലും നഗരസഭ പരിധിയിൽ രണ്ട് കുടുംബങ്ങളിൽ നിന്നായി 5 പേർContinue Reading

കരുവന്നൂര്‍ പുത്തന്‍തോട് പാലത്തിന്റെ സ്ലാബുകള്‍ മാറ്റി സ്ഥാപിക്കുന്നതിന്റെ ഭാഗമായി ശുചീകരണ പണികള്‍ ഇന്ന് ആരംഭിക്കും;ഗതാഗത നിയന്ത്രണം ബുധനാഴ്ച മുതല്‍. നിയന്ത്രണങ്ങളില്‍ അതൃപ്തി അറിയിച്ച് ബസ്സുടമകൾ; ബദല്‍ സംവിധാനങ്ങള്‍ പരിഗണനയില്‍. ഇരിങ്ങാലക്കുട: പ്രളയത്തില്‍ മണ്ണിടിഞ്ഞതിനെത്തുടര്‍ന്ന് തകരാറിലായ പുത്തന്‍തോട് പാലത്തിന്റെ സ്ലാബുകള്‍ മാറ്റി സ്ഥാപിക്കുന്നതിന്റെ ഭാഗമായുള്ള ശുചീകരണ പണികള്‍ ഇന്ന് ( ഒക്ടോബർ 11 ) ആരംഭിക്കും. ബുധനാഴ്ച മുതല്‍ ഈ റൂട്ടില്‍ ഗതാഗത നിയന്ത്രണം വരുമെന്ന് പൊതുമരാമത്ത് വിഭാഗം വ്യക്തമാക്കി. എന്നാല്‍Continue Reading

നിരന്തരമായ കോവിഡ് ചട്ടലംഘനങ്ങൾ ; ഇരിങ്ങാലക്കുടയിൽ പ്രവർത്തിക്കുന്ന എംസിപി കൺവെൻഷൻ സെൻ്ററിൻ്റെ ലൈസൻസ് സസ്പെൻ്റ് ചെയ്ത് നഗരസഭ സെക്രട്ടറിയുടെ ഉത്തരവ്. ഇരിങ്ങാലക്കുട: കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് വിവാഹ ചടങ്ങുകൾ നടത്തുകയും ഭക്ഷണം വിളമ്പുകയും ചെയ്ത എംസിപി കൺവെൻഷൻ സെന്ററിന്റെ ലൈസൻസ് സസ്പെന്റ് ചെയ്ത് ഉത്തരവ്.കേരള മുനിസിപ്പാലിറ്റീസ് ആക്ട് പ്രകാരം നഗരസഭ സെക്രട്ടറിയാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയിരിക്കുന്നത്.2021 ഒക്ടോബർ 31 വരെയാണ് കൺവെൻഷൻ സെൻ്ററിന് പ്രവർത്തനാനുമതി നിഷേധിച്ചിരിക്കുന്നത്. കൺവെൻഷൻ സെന്റർ പ്രവർത്തിക്കുന്നContinue Reading

അജണ്ടകളിൽ വിയോജിപ്പുകളുമായി പ്രതിപക്ഷം; വോട്ടെടുപ്പ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് എൽഡിഎഫ് അംഗങ്ങളുടെ ഇറങ്ങിപ്പോക്ക്; ചെയർപേഴ്സനും ബിജെപി അംഗവുമായി വാക്കേറ്റവും; ഇരിങ്ങാലക്കുട നഗരസഭ യോഗങ്ങളിലെ അനിശ്ചിതാവസ്ഥ തുടരുന്നു. ഇരിങ്ങാലക്കുട: നഗരസഭ യോഗത്തിൻ്റെ പരിഗണനയ്ക്ക് വന്ന ഭൂരിപക്ഷം അജണ്ടകളിലും വിയോജനക്കുറിപ്പുകൾ നല്‌കി പ്രതിപക്ഷം.ആകെയുള്ള 32 അജണ്ടകളിൽ 30 എണ്ണത്തിലും എൽഡിഎഫ് വിയോജനക്കുറിപ്പുകൾ നല്കിയപ്പോൾ, ബിജെപി 22 എണ്ണത്തിലാണ് വിയോജിച്ചിരിക്കുന്നത്. കഴിഞ്ഞ മാസം 30 ന് ചേർന്ന ഓൺലൈൻ കൗൺസിൽ യോഗത്തിലെ 24 അജണ്ടകളും പ്രതിപക്ഷContinue Reading

എംസിപി കൺവെൻഷൻ സെൻ്ററിലെ കോവിഡ് ചട്ടലംഘനങ്ങൾ ; ലൈസൻസ് റദ്ദ് ചെയ്യണമെന്നും വോട്ടെടുപ്പ് നടത്തി തീരുമാനമെടുക്കണമെന്നുമുള്ള പ്രതിപക്ഷ അംഗങ്ങളുടെ ആവശ്യം തള്ളി നഗരസഭാ യോഗം പിരിച്ച് വിട്ടു; വിയോജനക്കുറിപ്പുമായി പ്രതിപക്ഷം. ഇരിങ്ങാലക്കുട: നിരന്തരമായി കോവിഡ്ചട്ടങ്ങൾ ലംഘിച്ച എംസിപി കൺവെൻഷൻ സെൻ്ററിൻ്റെ ലൈസൻസ് നിശ്ചിത കാലയളവിലേക്ക് റദ്ദ് ചെയ്യണമെന്നും ഇത് സംബന്ധിച്ച് വോട്ടെടുപ്പ് നടത്തി തീരുമാനമെടുക്കണമെന്നുമുള്ള ഭൂരിപക്ഷം വരുന്ന പ്രതിപക്ഷ അംഗങ്ങളുടെയും ആവശ്യം തള്ളി ചെയർപേഴ്സൻ നഗരസഭ യോഗം പിരിച്ച് വിട്ടു.എംസിപിContinue Reading

  കരുവന്നൂർ ബാങ്കിൽ നിന്നുള്ള പെൻഷൻ വിതരണം ചർച്ച ചെയ്യാൻ ചേർന്ന അടിയന്തര നഗരസഭ യോഗത്തിൽ കയ്യാങ്കളി; സംഘർഷം നിയന്ത്രിക്കാൻ വൻ പോലീസ് സംഘം; പ്രതിപക്ഷ കൗൺസിലറെ പോലീസ് നീക്കം ചെയ്യാൻ ശ്രമിച്ചത് എൽഡിഎഫ് നേതാക്കളുടെ നേത്യത്വത്തിൽ തടഞ്ഞു; നാല് പ്രതിപക്ഷ കൗൺസിലർമാർ ആശുപത്രിയിൽ ചികിൽസ തേടി. ഇരിങ്ങാലക്കുട: കരുവന്നൂർ സർവ്വീസ് സഹകരണ ബാങ്കിൽ നിന്നുള്ള സാമൂഹ്യസുരക്ഷാ പെൻഷനുകളുടെ വിതരണത്തിൽ കാലതാമസം നേരിടുന്നത് ചർച്ച ചെയ്യാൻ ചേർന്ന അടിയന്തര നഗരസഭാContinue Reading