അമ്മന്നൂർ ഗുരുകുലം കൂടിയാട്ട മഹോത്സവത്തിൽ മണ്ഡോദരി നിർവ്വഹണം അരങ്ങേറി ഇരിങ്ങാലക്കുട:ഗുരുകുലത്തിൻ്റെ കൂടിയാട്ട മഹോത്സവത്തിൻ്റെ ഭാഗമായി ഞായറാഴ്ച മണ്ഡോദരി നിർവ്വഹണത്തിൻ്റെ ആദ്യഭാഗം അരങ്ങേറി .കൂടിയാട്ട സങ്കേതങ്ങളായ അനുക്രമം, സംക്ഷേപം എന്നിവയോടെ ആരംഭിച്ച അവതരണത്തിൽ ബ്രഹ്മാവ് പ്രപഞ്ചസൃഷ്ടി നടത്തുന്നതും അതിൽ ദേവന്മാരും അസുരന്മാരും ഉണ്ടാവുന്നതും തുടർന്ന് അസുരന്മാരിൽ മയൻ ഉണ്ടാകുന്നതും അഭിനയിച്ചു. പിന്നെ മയൻ ബ്രഹ്മാവിൻ്റെ അനുഗ്രഹത്തോടെ ശില്പ നിർമ്മാണത്തിൽ നിപുണനായി ദേവകൾക്ക് സഭ മണ്ഡപം ഉണ്ടാക്കി കൊടുക്കുന്നതും അതിൽ സന്തോഷിച്ച ഇന്ദ്രൻContinue Reading

അമ്മന്നൂർ ഗുരുകുലത്തെ എറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങൾ സർക്കാറിൻ്റെ പരിഗണനയിലെന്ന് മന്ത്രി ഡോ. ആർ ബിന്ദു; 35 -മത് കൂടിയാട്ട മഹോൽസവത്തിന് തുടക്കമായി… ഇരിങ്ങാലക്കുട: പട്ടണത്തിൻ്റെ പ്രധാന മുദ്രയായി നിലകൊള്ളുന്ന അമ്മന്നൂർ ഗുരുകുലത്തെ എറ്റെടുക്കുന്നതും സാമ്പത്തിക സഹായം നല്കുന്നതും ഉൾപ്പെടെയുള്ള വിഷയങ്ങൾ സർക്കാരിൻ്റെ പരിഗണനയിൽ ഉണ്ടെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു.ഇക്കാര്യങ്ങൾ സംസ്ക്കാരികവകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ട് വന്നിട്ടുണ്ടെന്നും തുടർ പ്രവർത്തനങ്ങൾ നടന്നു വരികയാണെന്നും മന്ത്രി പറഞ്ഞു.Continue Reading

2021 ലെ മികച്ച സിനിമകളിൽ ഒന്നായി അമേരിക്കൻ ഫിലിം ഇൻസ്റ്റിട്ട്യൂട്ട് തിരഞ്ഞെടുത്ത ആസ്ട്രേലിയൻ സംവിധായക ജെയ്ൻ ക്യാംപൻ്റെ ‘ ദ പവ്വർ ഓഫ് ദ ഡോഗ്’ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഡിസംബർ 31 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. സമ്പന്നരും ഫാമുടമകളുമായ സഹോദരങ്ങൾ ഫില്ലും ജോർജ്ജുമാണ് മുഖ്യ കഥാപാത്രങ്ങൾ.ജോർജ്ജിൻ്റെ ജീവിതത്തിലേക്ക് പ്രവേശിക്കുന്ന റോസിനെയും മകൻ പീറ്ററിനെയും ക്രൂരമായ പരിഹാസത്തോടെയാണ് ഫിൽ സമീപിക്കുന്നത്.. 125 മിനിറ്റുള്ള ചിത്രത്തിൻ്റെ പ്രദർശനം ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലെContinue Reading

അന്താരാഷ്ട്ര പുരസ്കാരങ്ങൾ നേടിയ ‘ പിങ്കി എല്ലി’ (Where is Pinki) എന്ന 2020 ലെ കന്നഡ ചിത്രം ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഡിസംബർ 24 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു.ജോലി കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തുന്ന ബിന്ദുശ്രീ തൻ്റെ എട്ട് മാസം പ്രായമുള്ള മകൾ പിങ്കിയെയും പരിചാരികയെയും കാണാനില്ലെന്ന് മനസ്സിലാക്കുന്നു. ഭർത്താവിനോടൊപ്പം മകൾക്ക് വേണ്ടി നടത്തുന്ന അന്വേഷണങ്ങളും തിരിച്ചറിയുന്ന സത്യങ്ങളുമാണ് 108 മിനിറ്റ് സമയമുള്ള ചിത്രം പറയുന്നത്.പ്രദർശനം ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലെContinue Reading

” വാൾഡൻ പോണ്ട് ഹൗസ്’ വീണ്ടും സജീവമാകുന്നു; മഹാമാരിക്കാലത്തെ ഇടവേളക്ക് ശേഷം അരങ്ങിലെത്തിയത് കണ്ണൂർ ഭുവി നാടകവീടിൻ്റെ ‘ പെണ്ണമ്മ ‘ നാടകം… ഇരിങ്ങാലക്കുട: മഹാമാരി സൃഷ്ടിച്ച രണ്ടു വർഷത്തോളം നീണ്ട ഇടവേളയ്ക്കു ശേഷം, ഇരിങ്ങാലക്കുട മണ്ണാത്തിക്കുളം റോഡിലെ ‘വാൾഡൻ പോണ്ട് ഹൗസി‘ൽ കണ്ണൂർ ഭുവി നാടകവീട് അവതരിപ്പിച്ച ‘പെണ്ണമ്മ‘ എന്ന നാടകം അരങ്ങേറി. മഹാമാരിക്കാലത്ത് വിടപറഞ്ഞ നാടകകൃത്ത് എ. ശാന്തകുമാർ രചിച്ച ‘പെണ്ണമ്മ ‘ തൃശൂർ സ്കൂൾ ഓഫ്Continue Reading

പുരോഗമന കലാസാഹിത്യ സംഘത്തിൻ്റെ നേത്യത്വത്തിൽ പട്ടണത്തിൽ ‘കാവ്യസന്ധ്യ’ .. ഇരിങ്ങാലക്കുട: പുരോഗമന കലാസാഹിത്യ സംഘം ടൗൺ യൂണിറ്റ് സംഘടിപ്പിച്ച കാവ്യസന്ധ്യയിൽ കവി ഡോ.സി.രാവുണ്ണിയുടെ മഹാത്മ ഗ്രന്ഥശാല,മാറ്റുദേശം എന്ന കവിതയുടെ അവതരണവും കവിതയുടെ കാലികപ്രസക്തിയെക്കുറിച്ചുള്ള ചർച്ചയും കവിയുടേയും കവിതയിലെ കഥാപാത്രത്തിന്റേയും സാന്നിദ്ധ്യത്തിൽ നടന്നു.എൻ.ബി.എസ് ബുക്ക് സ്റ്റാൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ ഡോ.കെ.പി. ജോർജ് അദ്ധ്യക്ഷതവഹിച്ചു. ഖാദർ പട്ടേപ്പാടം പരിപാടി ഉദ്ഘാടനം നിർവഹിച്ചു.കവയിത്രി റെജില ഷെറിൻ കവിത അവതരണം നടത്തി. പ്രൊഫ.സാവിത്രി ലക്ഷ്മണൻ,Continue Reading

യാത്രാസ്മൃതികളുടെ പ്രകാശനം.. ഇരിങ്ങാലക്കുട: റിട്ട. അധ്യാപകൻ വി വി രാജൻമാസ്റ്റർ എഴുതിയ ‘ യാത്രാസ്മൃതികൾ ‘ എന്ന യുകെ ,ബാലി, സിംഗപ്പൂർ യാത്രാവിവരണപുസ്തകം പ്രൊഫ. സാവിത്രി ലക്ഷ്മണൻ പ്രകാശനം ചെയ്തു. എസ്എൻ ക്ലബ് ഹാളിൽ നടന്ന ചടങ്ങിൽ പുസ്തകം പ്രസിദ്ധീകരിച്ച നിശാഗന്ധി പബ്ലിക്കേഷൻസിൻ്റെ എഡിറ്റർ ജോജി ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു. പി കെ ഭരതൻമാസ്റ്റർ പുസ്തകം എറ്റുവാങ്ങി .ചടങ്ങിൽ പി എൻ സുനിൽ കവിത അവതരിപ്പിച്ചു.ബാലകൃഷ്ണൻ അഞ്ചത്ത്, പ്രൊഫ. കെContinue Reading

നിരവധി അന്തർദേശീയ അംഗീകാരങ്ങൾ വാരിക്കൂട്ടിയ ബോസ്നിയൻ ചിത്രമായ ” ക്വോവാഡിസ് ഐഡ” (Where are you going ,Aida) ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഡിസംബർ 17 വെള്ളി സ്ക്രീൻ ചെയ്യുന്നു. ഐക്യരാഷ്ട്ര സംഘടനക്ക് വേണ്ടി വിവർത്തകയായി സ്രബ്രനിക്ക എന്ന പട്ടണത്തിൽ ജോലി ചെയ്യുകയാണ് മുൻ അധ്യാപിക കൂടിയായ ഐഡ. പട്ടണത്തിൻ്റെ നിയന്ത്രണം സെർബിയൻ പട്ടാളം എറ്റെടുക്കുന്നതോടെ, യുഎൻ ക്യാംപിൽ അഭയം തേടുന്ന ആയിരങ്ങളോടൊപ്പം സ്വന്തം കുടുംബത്തെയും രക്ഷിക്കാനുള്ള ശ്രമത്തിലാണ് ഐഡ.ബോസ്നിയൻContinue Reading

2021 ലെ മികച്ച ഒഡിയ ചിത്രത്തിനുള്ള ദേശീയ അവാർഡ് നേടിയ ‘ കലിര അതീത ‘ (Yesterdays Past) ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി നവംബർ 26 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. പ്രകൃതി ക്ഷോഭത്തിൽ നഷ്ടപ്പെട്ട കുടുംബത്തെ തേടുന്ന ഗുനു എന്ന ചെറുപ്പക്കാരൻ്റെ അവസ്ഥകളാണ് 83 മിനിറ്റ് ദൈർഘ്യമുള്ള ചിത്രം പറയുന്നത്. പത്മശ്രീ പുരസ്കാരം നല്കി ആദരിച്ച നിള മാധബ് പാണ്ഡ സംവിധാനം ചെയ്ത ചിത്രം ഒട്ടേറെ അന്താരാഷ്ട ചലച്ചിത്രമേളകളിൽ ഇടംContinue Reading

” കൂഴങ്ങൾ” നാളെ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി സ്ക്രീൻ ചെയ്യുന്നു… 2022 ലെ ഓസ്കാർ പുരസ്കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായ തമിഴ് ചിത്രം ” കൂഴങ്ങൾ ” (Pebbles) ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി നാളെ (നവംബർ 19, വെള്ളി) സ്ക്രീൻ ചെയ്യുന്നു.നിരവധി അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ ശ്രദ്ധ നേടിയ ചിത്രം, വീടുവിട്ടിറങ്ങിയ അമ്മയെ തിരികെ കൊണ്ടു വരാനുള്ള ഒരു കുട്ടിയുടെയും അവൻ്റെ മദ്യപാനിയായ അച്ഛൻ്റെയും യാത്രയാണ് പറയുന്നത്.നവാഗതനായ വിനോദ് രാജ് സംവിധാനംContinue Reading