” രഹാന മറിയം നൂർ” ഇന്ന് വൈകീട്ട് (മെയ് 6 ) 6.30 ന് ഓർമ്മ ഹാളിൽ… ഇരിങ്ങാലക്കുട: കാൻ ഫിലിം ഫെസ്റ്റിവലിൽ ആദ്യമായി പ്രദർശിപ്പിച്ച ബംഗ്ളാദേശി ചിത്രമായ ‘ രഹാന മറിയം നൂർ ‘ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി മെയ് 6 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു.ബംഗ്ളാദേശിലെ ഒരു സ്വകാര്യ മെഡിക്കൽ കോളേജിലെ അധ്യാപികയായ രഹന ,കോളേജിൽ വച്ച് ഒരു സംഭവത്തിന് സാക്ഷിയാകുന്നു. സംഭവത്തിൽ ഉൾപ്പെട്ട വിദ്യാർഥിനിക്കും തൻ്റെ ആറ്Continue Reading

” കോഡ” നാളെ 6.30 ന് ഓർമ്മ ഹാളിൽ… 2021 ലെ മികച്ച പത്ത് ചിത്രങ്ങളിൽ ഒന്നായി അമേരിക്കൻ ഫിലിം ഇൻസ്റ്റിട്ട്യൂട്ട് തിരഞ്ഞെടുത്ത ‘ കോഡ’ (Child of deaf adults) ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി മാർച്ച് 11 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. ബധിരകുടുംബത്തിലെ കേൾവി ശക്തിയുള്ള പതിനേഴുകാരിയായ റൂബി ,സ്കൂൾ പഠനത്തിനോടൊപ്പം തന്നെ കുടുംബത്തെ മത്സ്യക്കച്ചവടത്തിൽ സഹായിക്കുകയും ചെയ്യുന്നുണ്ട്. സംഗീതത്തോടുള്ള തൻ്റെ അഭിനിവേശവും തൻ്റെ അഭിലാഷങ്ങളും ബലി കഴിക്കേണ്ടിContinue Reading

റെജില ഷെറിന്റെ ‘ഖമർ പാടുകയാണ്’ എന്ന കവിതസമാഹാരത്തിന് തിരുവനന്തപുരം നവഭാവനയുടെ എ.അയ്യപ്പൻ സ്മാരക സാഹിത്യ പുരസ്കാരം ഇരിങ്ങാലക്കുട: തിരുവനന്തപുരം നവഭാവന ട്രസ്റ്റ് ഏർപ്പെടുത്തിയ ഇക്കൊല്ലത്തെ മികച്ച കവിതസമാഹാരത്തിനുള്ള കവി എ.അയ്യപ്പൻ സ്മാരക പുരസ്കാരം ഇരിങ്ങാലക്കുടകാരിയായ കവി റെജില ഷെറിൻ കരസ്ഥമാക്കി. ‘ഖമർ പാടുകയാണ്’ എന്ന കവിതസമാഹാരം ആണ് പുരസ്കാരത്തിന് തിരഞ്ഞെടുത്ത കൃതി. മാർച്ച് 26ന് തിരുവനന്തപുരം ഹസ്സൻ മരയ്ക്കാർ ഓഡിറ്റോറിയത്തിൽ നടക്കുന്ന അവാർഡ് ദാന ചടങ്ങിൽ പ്രമുഖ സാഹിത്യ സാംസ്കാരികContinue Reading

94 മത് അക്കാദമി അവാർഡിനായി തെരഞ്ഞെടുക്കപ്പെട്ട പ്രശസ്ത ഇറാനിയൻ സംവിധായകൻ അസ്ഗർ ഫർഹദിയുടെ ‘ എ ഹീറോ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഫെബ്രുവരി 25ന് സ്ക്രീൻ ചെയ്യുന്നു.കടബാധ്യതയുടെ പേരിൽ ജയിലിലായ റഹീം, രണ്ട് ദിവസത്തേക്കായി പുറത്തിങ്ങിയപ്പോൾ സഹോദരീ ഭർത്താവുമായി ചേർന്ന് ബാധ്യതകൾ തീർക്കാൻ നടത്തുന്ന ശ്രമങ്ങളാണ് 127 മിനിറ്റ് ഉള്ള ചിത്രം പറയുന്നത്.2021 ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ റഷ്യൻ ചിത്രമായ ” കംപാർട്മെൻ്റ് നമ്പർ 6 ” നോടൊപ്പംContinue Reading

” ദി ലോ ” മികച്ച ചിത്രം; ശിവജി ഗുരുവായൂർ മികച്ച നടൻ;അനിൽ കാരംകുളം മികച്ച സംവിധായകൻ.. തൃശ്ശൂർ:സ്ക്രീൻ ടച്ച് ടാലന്റ് സ്റ്റുഡിയോയും മോളിവുഡ് മൂവി ലൗവേഴ്സ് ഫോറവും സംഘടിപ്പിച്ച് വരുന്ന കേരള ഷോർട്ട് ഫിലിം ലീഗ് സീസൺ – 2 ഫിലിം അവാർഡ് പ്രഖ്യാപിച്ചു. വാലപ്പൻ ക്രിയേഷൻസിന്റെ ബാനറിൽ ഷാജു വാലപ്പൻ നിർമ്മിച്ച “ദി ലോ’ എന്ന ഷോർട്ട് ഫിലിം ഏറ്റവും നല്ല ചിത്രത്തിനുള്ള അവാർഡ് കരസ്ഥമാക്കി. നീതിContinue Reading

മധ്യവർഗ്ഗവീട്ടമ്മയുടെ മനസ്സിലൂടെയുള്ള യാത്രയുമായി ‘ ദി എഡ്ജ് ‘ ; ആദ്യാവതരണം വാൾഡൻ പോണ്ട് ഹൗസിൽ.. ഇരിങ്ങാലക്കുട: ഇന്നർ സ്പേസ് ലിറ്റിൽ തിയേറ്ററിനു വേണ്ടി യുവനാടകപ്രവർത്തകയായ അഷിത സംവിധാനം ചെയ്യുന്ന ‘ ദ എഡ്ജ്’ എന്ന മലയാളനാടകത്തിൻ്റെ മണ്ണാത്തിക്കുളം റോഡിലെ വാൾഡൻ പോണ്ട് ഹൗസിൽ നടന്ന ആദ്യാവതരണം ശ്രദ്ധേയമായി. പഞ്ചാബി സാഹിത്യകാരിയായ നസീമാ അസീസ് രചിച്ച ഒരു ചെറുനാടകമാണ് ‘ ദ എഡ്ജ്’.ജീവിതത്തിൻ്റെ തന്നെ വക്കിലെത്തി നിൽക്കുന്ന ഒരു ഇന്ത്യൻContinue Reading

വെനീസ് ഫിലിം ഫെസ്റ്റിവലിൽ മികച്ച തിരക്കഥയ്ക്കുളള പുരസ്കാരം നേടിയ ‘ ദ ലോസ്റ്റ് ഡോട്ടർ’ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ജനുവരി 7 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. ഒഴിവുകാലം ചിലവഴിക്കാൻ ബീച്ചിലെത്തുന്ന ലെഡ എന്ന സർവകലാശാല അധ്യാപിക മൂന്ന് വയസ്സുകാരി എലേനയുടെ മാതാവ് നീനയുമായി സൗഹ്യദത്തിലാകുന്നു. പെൺമക്കളായ ബിയാങ്ക, മാർത്ത എന്നിവരോടൊപ്പമുള്ള കാലഘട്ടത്തിൻ്റെ ഓർമ്മകൾ ലെഡയിൽ നിറയുന്നു. മക്കളെ ഉപേക്ഷിച്ച് കടന്നു പോയതിലുള്ള കുറ്റബോധവും അവരെ വേട്ടയാടുന്നു.. രണ്ട് മണിക്കൂർ സമയമുള്ളContinue Reading

അമ്മന്നൂർ ഗുരുകുലം കൂടിയാട്ട മഹോത്സവത്തിൽ മണ്ഡോദരി നിർവ്വഹണം അരങ്ങേറി ഇരിങ്ങാലക്കുട:ഗുരുകുലത്തിൻ്റെ കൂടിയാട്ട മഹോത്സവത്തിൻ്റെ ഭാഗമായി ഞായറാഴ്ച മണ്ഡോദരി നിർവ്വഹണത്തിൻ്റെ ആദ്യഭാഗം അരങ്ങേറി .കൂടിയാട്ട സങ്കേതങ്ങളായ അനുക്രമം, സംക്ഷേപം എന്നിവയോടെ ആരംഭിച്ച അവതരണത്തിൽ ബ്രഹ്മാവ് പ്രപഞ്ചസൃഷ്ടി നടത്തുന്നതും അതിൽ ദേവന്മാരും അസുരന്മാരും ഉണ്ടാവുന്നതും തുടർന്ന് അസുരന്മാരിൽ മയൻ ഉണ്ടാകുന്നതും അഭിനയിച്ചു. പിന്നെ മയൻ ബ്രഹ്മാവിൻ്റെ അനുഗ്രഹത്തോടെ ശില്പ നിർമ്മാണത്തിൽ നിപുണനായി ദേവകൾക്ക് സഭ മണ്ഡപം ഉണ്ടാക്കി കൊടുക്കുന്നതും അതിൽ സന്തോഷിച്ച ഇന്ദ്രൻContinue Reading

അമ്മന്നൂർ ഗുരുകുലത്തെ എറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങൾ സർക്കാറിൻ്റെ പരിഗണനയിലെന്ന് മന്ത്രി ഡോ. ആർ ബിന്ദു; 35 -മത് കൂടിയാട്ട മഹോൽസവത്തിന് തുടക്കമായി… ഇരിങ്ങാലക്കുട: പട്ടണത്തിൻ്റെ പ്രധാന മുദ്രയായി നിലകൊള്ളുന്ന അമ്മന്നൂർ ഗുരുകുലത്തെ എറ്റെടുക്കുന്നതും സാമ്പത്തിക സഹായം നല്കുന്നതും ഉൾപ്പെടെയുള്ള വിഷയങ്ങൾ സർക്കാരിൻ്റെ പരിഗണനയിൽ ഉണ്ടെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു.ഇക്കാര്യങ്ങൾ സംസ്ക്കാരികവകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ട് വന്നിട്ടുണ്ടെന്നും തുടർ പ്രവർത്തനങ്ങൾ നടന്നു വരികയാണെന്നും മന്ത്രി പറഞ്ഞു.Continue Reading

2021 ലെ മികച്ച സിനിമകളിൽ ഒന്നായി അമേരിക്കൻ ഫിലിം ഇൻസ്റ്റിട്ട്യൂട്ട് തിരഞ്ഞെടുത്ത ആസ്ട്രേലിയൻ സംവിധായക ജെയ്ൻ ക്യാംപൻ്റെ ‘ ദ പവ്വർ ഓഫ് ദ ഡോഗ്’ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഡിസംബർ 31 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. സമ്പന്നരും ഫാമുടമകളുമായ സഹോദരങ്ങൾ ഫില്ലും ജോർജ്ജുമാണ് മുഖ്യ കഥാപാത്രങ്ങൾ.ജോർജ്ജിൻ്റെ ജീവിതത്തിലേക്ക് പ്രവേശിക്കുന്ന റോസിനെയും മകൻ പീറ്ററിനെയും ക്രൂരമായ പരിഹാസത്തോടെയാണ് ഫിൽ സമീപിക്കുന്നത്.. 125 മിനിറ്റുള്ള ചിത്രത്തിൻ്റെ പ്രദർശനം ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലെContinue Reading