” സൗണ്ട് ഓഫ് സൈലൻസ് ” ഇന്ന് വൈകീട്ട് 6 ന്.. പത്തോളം ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ച ഡോ. ബിജുവിൻ്റെ അന്യഭാഷ ചിത്രമായ ‘ സൗണ്ട് ഓഫ് സൈലൻസ്’ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഇന്ന് (ആഗസ്റ്റ് 12) സ്ക്രീൻ ചെയ്യുന്നു. അനാഥത്വം കൊണ്ട് ബുദ്ധആശ്രമത്തിൽ എത്തിപ്പെടുന്ന ഊമയായ ബാലൻ്റെ ജീവിതപ്രതിസന്ധികളാണ് ഹിന്ദി, ടിബറ്റൻ, പഹാരി ഭാഷകളിലായി ചിത്രീകരിച്ച ചിത്രം പറയുന്നത്.89 മിനിറ്റുള്ള ചിത്രത്തിൻ്റെ പ്രദർശനം ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലുള്ള ഓർമ്മ ഹാളിൽContinue Reading

ദേശീയ അവാർഡ് നേടിയ ഗുജറാത്തി ചിത്രമായ ” ഹെല്ലാരോ” നാളെ വൈകീട്ട് 6 ന് ഓർമ്മ ഹാളിൽ.. 2018 ലെ മികച്ച ദേശീയ ചിത്രത്തിനുള്ള അവാർഡ് ലഭിച്ച ഗുജറാത്തി ചിത്രമായ “ഹെല്ലാരോ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ജൂലൈ 15 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു.1970 കളിൽ കച്ചിലെ ഒരു യാഥാസ്ഥിതിക ഗ്രാമത്തിൽ അടിച്ചമർത്തലിന് വിധേയരായി കഴിയുന്ന ഒരു കൂട്ടം സ്ത്രീകളുടെ ഉയിർത്തെഴുന്നേല്പിൻ്റെ കഥയാണ് 121 മിനിറ്റുള്ള ചിത്രം പറയുന്നത്.ദേശീയ അവാർഡ് നേടുന്നContinue Reading

ജപ്പാനീസ് ചിത്രമായ ” വീൽ ഓഫ് ഫൊർച്യൂൺ ആൻ്റ് ഫാൻ്റസി” നാളെ വൈകീട്ട് 6 ന് ഓർമ്മ ഹാളിൽ…. മികച്ച വിദേശഭാഷാചിത്രത്തിനുള്ള കഴിഞ്ഞ വർഷത്തെ അക്കാദമി അവാർഡ് നേടിയ ജപ്പാനീസ് ചിത്രം ‘ ഡ്രൈവ് മൈ കാറി”ൻ്റെ സംവിധായകൻ റൂസുകെ ഹമാഗുച്ചി സംവിധാനം ചെയ്ത ” വീൽ ഓഫ് ഫൊർച്യൂൺ ആൻ്റ് ഫാൻ്റസി” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ജൂലൈ 8 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. 71 – മത് ബെർലിൻContinue Reading

സ്പാനിഷ് ചിത്രമായ ” ദി എൻഡ്ലെസ്സ് ട്രഞ്ച് ” നാളെ 6 ന് ഓർമ്മ ഹാളിൽ… 93 -മത് അക്കാദമി അവാർഡിനായി തിരഞ്ഞെടുക്കപ്പെട്ട സ്പാനിഷ് ചിത്രമായ ” ദി എൻഡ്ലെസ്സ് ട്രഞ്ച് ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ജൂലൈ 1 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു.1936 ൽ സ്പെയിനിൽ ആരംഭിച്ച ആഭ്യന്തര യുദ്ധത്തെ തുടർന്ന് ഭരണകൂട വിമർശകനായ ഹിജിനോ വീടിനോട് ചേർന്നുള്ള അറയിൽ ഒളിവിൽ കഴിയാൻ ആരംഭിക്കുന്നു.നീണ്ട 33 വർഷങ്ങളാണ് ഹിജിനോവിന്Continue Reading

“ദി ഫാദർ” നാളെ 6.30 ന് ഓർമ്മ ഹാളിൽ… ഇരിങ്ങാലക്കുട: അക്കാദമി പുരസ്കാരങ്ങൾ നേടിയ ബ്രിട്ടീഷ് ചിത്രമായ ” ദി ഫാദർ’ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ജൂൺ 24 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. മറവി രോഗം ബാധിച്ച 83 കാരനായ വയോവ്യദ്ധനെ പരിചരിക്കാൻ മകൾ എത്തുന്ന രംഗങ്ങളോടെയാണ് 97 മിനിറ്റുള്ള ചിത്രം ആരംഭിക്കുന്നത്. ആൻ്റണി ഹോപ്കിൻസ്, ഒലീവിയ കോൾമാൻ എന്നിവരാണ് മുഖ്യവേഷങ്ങളിൽ .പ്രദർശനം ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലെ ഓർമ്മ ഹാളിൽ,Continue Reading

” Aheds knee ” നാളെ വൈകീട്ട് 6.30 ന് ഓർമ്മ ഹാളിൽ… 2021 ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ ജൂറി പുരസ്കാരം നേടിയ ‘ Aheds Knee ‘ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ജൂൺ 17 വെളളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള ഇസ്രായേലി സംവിധായകൻ്റെ പോരാട്ടങ്ങളാണ് ചിത്രത്തിൻ്റെ പ്രമേയം. രോഗാവസ്ഥയിലുളള അമ്മ നഷ്ടപ്പെടുമെന്ന ആശങ്കയും സംവിധായകനെ അലട്ടുന്നുണ്ട്. ഹെബ്രൂ ഭാഷയിലുള്ള ചിത്രത്തിൻ്റെ സമയം 109 മിനിറ്റ്.Continue Reading

” പാരീസ് ,തേർട്ടീൻത്ത് ഡിസ്ട്രിക്റ്റ് ” ഇന്ന് വൈകീട്ട് 6.30 ന് ഓർമ്മ ഹാളിൽ.. 2021 ലെ കാൻ ചലച്ചിത്രമേളയിൽ അംഗീകാരം നേടിയ ഫ്രഞ്ച് ചിത്രമായ ” പാരീസ്, തേർട്ടീൻത്ത് ഡിസ്ട്രിക്റ്റ് ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഇന്ന് ( ജൂൺ 10 വെള്ളിയാഴ്ച )സ്ക്രീൻ ചെയ്യുന്നു.ഇരുപതുകൾ പിന്നിട്ട മൂന്ന് പെൺകുട്ടികൾക്കും ഒരു ആൺകുട്ടിയ്ക്കുമിടയിൽ ഉടലെടുക്കുന്ന സൗഹ്യദങ്ങളും പ്രണയങ്ങളും ഒത്തുചേരലും സ്വന്തം സ്വത്വത്തെ കണ്ടെത്തലുമാണ് 105 മിനിറ്റുള്ള ചിത്രം പറയുന്നത്.പ്രദർശനംContinue Reading

” ഗ്രേറ്റ് ഫ്രീഡം” നാളെ വൈകീട്ട് 6.30 ന് ഓർമ്മ ഹാളിൽ.. 2021 ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ ജൂറി പുരസ്കാരം നേടിയ ആസ്ട്രിയൻ ചിത്രമായ ” ഗ്രേറ്റ് ഫ്രീഡം ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ജൂൺ 3 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. യുദ്ധാനന്തര ജർമ്മനിയിൽ സ്വവർഗ്ഗാനുരാഗിയായതിൻ്റെ പേരിൽ തടവിലാക്കപ്പെടുന്ന ഹാൻസ് ഹോഫ്മ്മാൻ, തടവറയിൽ വച്ച് കൊലപാതകക്കുറ്റത്തിന് ശിക്ഷ നേരിടുന്ന വിക്ടറുമായി സൗഹൃദത്തിലാകുന്നു.. 94 മത് അക്കാദമി അവാർഡിനായുള്ള ആസ്ട്രിയൻContinue Reading

” Aheds Knee” നാളെ 6.30 ന് ഓർമ്മ ഹാളിൽ… ഇരിങ്ങാലക്കുട:2021 ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ ജൂറി പുരസ്കാരം നേടിയ ‘ Aheds Knee ‘ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി മെയ് 27 വെളളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള ഇസ്രായേലി സംവിധായകൻ്റെ പോരാട്ടങ്ങളാണ് ചിത്രത്തിൻ്റെ പ്രമേയം. രോഗാവസ്ഥയിലുളള അമ്മ നഷ്ടപ്പെടുമെന്ന ആശങ്കയും സംവിധായകനെ അലട്ടുന്നുണ്ട്. ഹെബ്രൂ ഭാഷയിലുള്ള ചിത്രത്തിൻ്റെ സമയം 109 മിനിറ്റ്. പ്രദർശനം ക്രൈസ്റ്റ്Continue Reading

‘ കിംഗ് റിച്ചാർഡ് ‘ നാളെ വൈകീട്ട് 6.30 ന് ഓർമ്മ ഹാളിൽ… ഇരിങ്ങാലക്കുട: ടെന്നീസ് താരങ്ങളായ സെറീന വില്യംസിൻ്റെയും വീനസ് വില്യംസിൻ്റെയും പിതാവ് റിച്ചാർഡിൻ്റെ ജീവിതം പറയുന്ന അമേരിക്കൻ ചിത്രമായ ‘ കിംഗ് റിച്ചാർഡ് ‘ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി മെയ് 13 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. മക്കളെ പ്രൊഫഷണൽ ടെന്നീസ് താരങ്ങളാക്കാൻ ഇറങ്ങിത്തിരിച്ച റിച്ചാർഡിന് സാമൂഹികമായും വംശീയവുമായുള്ള ഒട്ടെറെ വെല്ലുവിളികളെയാണ് നേരിടേണ്ടി വരുന്നത്. റിച്ചാർഡായി അഭിനയിച്ച വിൽContinue Reading