ഇരുപതാം വാർഷികത്തോടനുബന്ധിച്ച് ഒരു കോടി രൂപയുടെ ഇരുപത് പദ്ധതികൾ പ്രഖ്യാപിച്ച് ജെസിഐ; പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം നവംബർ 30 ന് ഇരിങ്ങാലക്കുട : ഇരുപതാം വാർഷികത്തോടനുബന്ധിച്ച് ഒരു കോടി രൂപയുടെ ഇരുപത് പദ്ധതികൾ പ്രഖ്യാപിച്ച് ജെസിഐ ഇരിങ്ങാലക്കുട യൂണിറ്റ്. തിരുവനന്തപുരം ആർസിസി യിലേക്ക് വീൽ ചെയർ വിതരണം, സിവിൽ സർവീസ് പരിശീലനത്തിന് സ്കൂൾ വിദ്യാർഥികൾക്ക് സ്കോളർഷിപ്പ്, അവയവദാനക്യാമ്പ്,വനിത പോലീസ് സ്റ്റേഷനിൽ കുട്ടികളുടെ പാർക്ക് നവീകരണം, നിർധനരായ ഇരുപത് കുടുംബങ്ങൾക്ക് മരുന്ന്
ക്രൈസ്റ്റ് കോളേജിൽ നവംബർ 28 , 29 തീയതികളിൽ ഭിന്നശേഷിക്കാരായ വിദ്യാർഥികളുടെ കലാസംഗമം; പങ്കെടുക്കുന്നത് ആറ് ജില്ലകളിൽ നിന്നായി 1600 വിദ്യാർഥികൾ. ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജിൽ പ്രവർത്തിക്കുന്ന സാമൂഹ്യ സേവന സംഘടനയായ തവനീഷിൻ്റെ നേതൃത്വത്തിൽ ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന എട്ടാമത് സവിഷ്ക്കാര – കലാസംഗമം നവംബർ 28, 29 തീയതികളിൽ നടക്കും. 28 ന് രാവിലെ 10 ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു
കോമ്പാറയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരിയും വെള്ളാങ്ങല്ലൂർ ചാമക്കുന്ന് സ്വദേശിയുമായ വീട്ടമ്മ മരിച്ചു ഇരിങ്ങാലക്കുട : തൃശ്ശൂർ – കൊടുങ്ങല്ലൂർ സംസ്ഥാന പാതയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരിയായ വീട്ടമ്മ മരിച്ചു. വെള്ളാങ്ങല്ലൂർ പഞ്ചായത്തിൽ ചാമക്കുന്ന് പാലേരി വീട്ടിൽ ദിനേഷ് കുമാറിൻ്റെ ഭാര്യ ഷൈജ (44) ആണ് മരിച്ചത്. ബുധനാഴ്ച മൂന്നരയോടെ കോമ്പാറയിൽ വച്ചായിരുന്നു അപകടം. ഇരിങ്ങാലക്കുടയിൽ നിന്ന് വരികയായിരുന്ന കാറിൽ ഷൈജ ഓടിച്ചിരുന്ന സ്കൂട്ടർ ഇടിച്ചായിരുന്നു
കാഴ്ചപരിമിതർ അക്ഷരങ്ങളുടെ ലോകത്തേക്ക്; ബ്രെയിലി സാക്ഷരത ക്ലാസ്സുകൾക്ക് ഇരിങ്ങാലക്കുടയിൽ തുടക്കമായി ഇരിങ്ങാലക്കുട : കാഴ്ച പരിമിതർ ഇനി അക്ഷരങ്ങളുടെ ലോകത്തേക്ക്. ദീപ്തി ബ്രെയിലി സാക്ഷരത ക്ലാസുകൾക്ക് ഇരിങ്ങാലക്കുടയിൽ തുടക്കമായി.നടവരമ്പ് ഗവ. ഹൈസ്കൂളിലെ ആദ്യ ക്ലാസ്സ് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു. പഠിതാക്കൾക്ക് പഠന ഉപകരണങ്ങൾ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിൻസ് അധ്യക്ഷത വഹിച്ചു. കാഴ്ച
Designed and developed by WWM