കഥകളി ക്ലബിൻ്റെ സമഗ്ര സംഭവനാ പുരസ്കാരം കഥകളി ആചാര്യൻ സദനം കൃഷ്ണൻകുട്ടിക്ക്; ജനുവരി 12 ന് പുരസ്കാരം സമ്മാനിക്കും.   ഇരിങ്ങാലക്കുട :സുവർണ്ണജൂബിലി ആഘോഷിക്കുന്ന ഇരിങ്ങാലക്കുട കഥകളി ക്ലബ്ബിന്റെ വാർഷികകഥകളിപുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. സമഗ്രസംഭാവനാപുരസ്കാരത്തിന് കഥകളി ആചാര്യൻ സദനം കൃഷ്ണൻകുട്ടി അർഹനായി. വേഷം , സംഗീതം, ചെണ്ട, മദ്ദളം, ചുട്ടി, അണിയറ വിഭാഗങ്ങളിൽ കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ, പത്തിയൂർ ശങ്കരൻകുട്ടി , സദനം ഗോപാലകൃഷ്ണൻ , സദനം രാജഗോപാലൻ, കലാമണ്ഡലം സതീശൻ, ഊരകംContinue Reading

നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് താഴെക്കാട് സ്വദേശിയായ യുവാവ് മരിച്ചു. ഇരിങ്ങാലക്കുട : നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് യുവാവ് മരിച്ചു. താഴെക്കാട് സെൻ്റ് ആൻ്റണീസ് കുരിശ് പള്ളിക്കടുത്ത് കൈതാരത്ത് വീട്ടിൽ ജോണിയുടെയും ചിന്നമ്മയുടെയും മകൻ ജിജോ (38) ആണ് മരിച്ചത്. ഇന്നലെ രാത്രി 12 മണിയോടെ താഴെക്കാട് കുണ്ടൂപ്പാടം റോഡിൽ വച്ചായിരുന്നു അപകടം. സിനിമ കണ്ട് ഇത് വഴി മടങ്ങിയ രണ്ട് പേർ ചേർന്ന്Continue Reading

കുടുംബത്തോടൊപ്പം തീർത്ഥാടനത്തിന് പോയ ഇരിങ്ങാലക്കുട സ്വദേശിയായ റിട്ട ഒഎൻജിസി ഉദ്യോഗസ്ഥൻ ബദരീനാഥിൽ വച്ച് മരിച്ചു. ഇരിങ്ങാലക്കുട : കുടുംബത്തോടൊപ്പം തീർത്ഥാടനത്തിന് പോയ ഇരിങ്ങാലക്കുട സ്വദേശിയായ റിട്ട ഒഎൻജിസി ഉദ്യോഗസ്ഥൻ ബദരീ നാഥിൽ വച്ച് മരിച്ചു. ഇരിങ്ങാലക്കുട പാട്ടമാളി റോഡിൽ ശ്രീലകം വീട്ടിൽ ആറ്റംകുളങ്ങര വാരിയത്ത് രാഘവൻ (64 വയസ്സ്) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം . ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.Continue Reading

കരുവന്നൂരിൽ ബൈക്ക് തടഞ്ഞ് നിറുത്തി യാത്രികരെ അക്രമിച്ച സംഭവത്തിൽ മൂന്ന് പ്രതികൾ അറസ്റ്റിൽ ഇരിങ്ങാലക്കുട :ബൈക്ക് യാത്രികരെ തടഞ്ഞു നിറുത്തി മരവടി കൊണ്ട് തലക്ക് അടിച്ച് കൊല്ലാൻ ശ്രമിച്ച പ്രതികളെ ഇരിങ്ങാലക്കുട പോലിസ് അറസ്റ്റ് ചെയ്തു. കരുവന്നൂർ വെട്ടുകുന്നത്തുകാവ് സ്വദേശികളായ മുരിങ്ങത്ത് വീട്ടിൽ സുധിൻ (26 വയസ്സ്) , പുരയാറ്റുപറമ്പിൽ ഗോകുൽ കൃഷ്ണ ( 26 വയസ്സ്) , ആറാട്ടുപ്പുഴ തലപ്പിള്ളി വീട്ടിൽ ദേവദത്തൻ ( 22 വയസ്സ്) എന്നിവർContinue Reading

കൂടൽ മാണിക്യം ദേവസ്വം മ്യൂസിയം ആൻ്റ് ആർക്കൈവ്സിൻ്റെ വാർഷികവും ചരിത്ര സെമിനാറും ഒക്ടോബർ 14, 15 തീയതികളിൽ; ബ്രോഷർ പ്രകാശനം ചെയ്തു   ഇരിങ്ങാലക്കുട : ശ്രീകൂടൽമാണിക്യം ദേവസ്വം മ്യൂസിയം ആൻ്റ് ആർക്കൈവ്സിൻ്റെ നാലാം വാർഷികത്തിൻ്റെയും ചരിത്ര സെമിനാറിൻ്റെയും ബ്രോഷർ കലാമണ്ഡലം മുൻ വൈസ്-ചാൻസലർ ഡോ ടി കെ നാരായണൻ പ്രകാശനം ചെയ്തു. ക്ഷേത്രം കിഴക്കേ നടയിൽ നടന്ന ചടങ്ങിൽ മുൻ എം പി പ്രൊഫ സാവിത്രി ലക്ഷ്മണൻ എറ്റ്Continue Reading

ചാവക്കാട് സ്വദേശിയുടെ ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ ധനകാര്യ സ്ഥാപന മേധാവിയായ മാപ്രാണം സ്വദേശി അറസ്റ്റിൽ.   ഇരിങ്ങാലക്കുട : ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ മാപ്രാണം സ്വദേശി അറസ്റ്റിൽ. മാപ്രാണം ബ്ലോക്ക് റോഡിൽ സുവർണ്ണൻ (48 വയസ്സ്) നെയാണ് ഇരിങ്ങാലക്കുട സി ഐ അനീഷ് കരീമും സംഘവും അറസ്റ്റ് ചെയ്തത്. ചാവക്കാട് സ്വദേശി സന്ദീപിൻ്റെ ഇരുപത്തിയഞ്ചര ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. 2021 ൽ ചന്തക്കുന്നിൽ പ്രവർത്തിച്ചിരുന്ന എറ്റത്ത്Continue Reading

കരുവന്നൂരിൽ ബൈക്ക് തടഞ്ഞ് നിറുത്തി ഗുണ്ടകളുടെ അക്രമണം; രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു; മൂർക്കനാട്, പുത്തൻതോട് സ്വദേശികളായ രണ്ട് പേർ പോലീസ് കസ്റ്റഡിയിൽ; ചേലക്കടവിലെ ആളൊഴിഞ്ഞ വീടുകൾ പൊളിച്ച് നീക്കണമെന്ന ആവശ്യം ശക്തമാകുന്നു.   ഇരിങ്ങാലക്കുട : നഗരസഭ വാർഡ് രണ്ടിൽ കരുവന്നൂർ ബംഗ്ലാവിന് അടുത്ത് ചേലക്കടവിൽ ഗുണ്ടകളുടെ അക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെ ആയിരുന്നു സംഭവം. ബൈക്കിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന കണക്ക്കോട്ടംContinue Reading

നിയമനനടപടികൾ സുതാര്യമല്ലെന്ന വിമർശനവുമായി ഭരണസമിതി അംഗങ്ങൾ തന്നെ രംഗത്ത്; കാർഷികഗ്രാമവികസന ബാങ്കിലെ സ്ഥിരം നിയമനങ്ങളുടെ മുന്നോടിയായുള്ള അഭിമുഖങ്ങൾ മാറ്റി വച്ചു.   ഇരിങ്ങാലക്കുട : ഭരണസമിതി അംഗങ്ങളിൽ നിന്ന് തന്നെ ഉയർന്ന പ്രതിഷേധത്തെ തുടർന്ന് ഇരിങ്ങാലക്കുട സഹകരണ കാർഷിക ഗ്രാമവികസന ബാങ്കിലേക്ക് നടത്താനിരുന്ന സ്ഥിര നിയമനങ്ങളുടെ ഭാഗമായുള്ള അഭിമുഖങ്ങൾ മാറ്റി വച്ചു. നിയമനങ്ങൾ സുതാര്യമായിട്ടല്ല നടക്കുന്നതെന്ന് ആരോപിച്ച് നിലവിൽ പന്ത്രണ്ട് അംഗങ്ങളുള്ള ഭരണസമിതിയിലെ ഡിസിസി സെക്രട്ടറി കൂടിയായ കെ ഗോപാലകൃഷണൻ,Continue Reading

നവരാത്രി ആഘോഷം; ദൈവീക ഭാവം ചൊരിയുന്ന വൈവിധ്യമാർന്ന ബൊമ്മകൾ കൊണ്ട് ബൊമ്മക്കൊലു ഒരുക്കി ഇരിങ്ങാലക്കുട കൊരുമ്പിശ്ശേരി മഹാമാരിയമ്മൻ ക്ഷേത്രം ഇരിങ്ങാലക്കുട :ദൈവീക ഭാവം ചൊരിയുന്ന വൈവിധ്യമാർന്ന ബൊമ്മകൾ കൊണ്ട് ബൊമ്മക്കൊലു ഒരുക്കി ഇരിങ്ങാലക്കുട കൊരുമ്പിശ്ശേരി വിശ്വകുല ശ്രീ മഹാമാരിയമ്മൻ ക്ഷേത്രം. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ദേവീദേവൻമാരുടെ ബൊമ്മകൾ അണി നിരത്തി നടത്തുന്ന ആചാരമാണ് ബൊമ്മക്കൊലു. പുരാണത്തിലെ കഥാപാത്രങ്ങളും കഥകളുമാണ് ബൊമ്മക്കൊലുവിൽ അധികവും ചിത്രീകരിക്കുന്നത്. മഹിഷാസുരനെ വധിക്കുന്നതിനായി ദേവിയുടെ ശക്തമായ ഒമ്പത് ഭാവങ്ങൾContinue Reading

ഇരിങ്ങാലക്കുട പ്രസ് ക്ലബിൻ്റെ മുൻ പ്രസിഡണ്ടും ദേശാഭിമാനി മുൻ ലേഖകനുമായിരുന്ന സി വി രാമകൃഷ്ണൻ അന്തരിച്ചു.   ഇരിങ്ങാലക്കുട :ഇരിങ്ങാലക്കുട പ്രസ്സ് ക്ലബിൻ്റെ മുൻ പ്രസിഡണ്ടും മെമ്പറുമായിരുന്ന ചേലൂർ വെളുത്തേടത്ത് കൊച്ചുകുട്ടിഅമ്മ മകൻ രാമകൃഷ്ണൻ അന്തരിച്ചു. 85 വയസ്സായിരുന്നു. ദീർഘകാലം ദേശാഭിമാനി ലേഖകനായിരുന്നു. സിപിഎം മെമ്പറായും പാർട്ടി ഓഫീസ് സെക്രട്ടറിയുമായും പ്രവർത്തിച്ചു.പിന്നീട് ടെറ്റ്കോ ടൈംസ്, ടെലഗ്രാഫ് എന്നീ പത്രങ്ങളുടെ ലേഖകനായും പ്രവർത്തിച്ചു. പരേതരായ രാമൻനായർ, ദേവകിയമ്മ, ലക്ഷ്മികുട്ടിയമ്മ, അപ്പുനായർ, ഗോപാലൻ,Continue Reading