കയ്യേറ്റങ്ങൾ സംബന്ധിച്ച സർവ്വേ പൂർത്തിയാക്കുന്നത് വരെ ഇരിങ്ങാലക്കുട നഗര ഹൃദയത്തിൽ നടന്ന് വരുന്ന നിർമ്മാണ പ്രവർത്തനങ്ങൾ നിറുത്തി വയ്ക്കാൻ നഗരസഭ അധികൃതരുടെ ഉത്തരവ് … ഇരിങ്ങാലക്കുട : നഗരസഭ വാർഡ് 22 ൽ ചെട്ടിപ്പറമ്പ് വൺവേ റോഡിൽ രാമൻചിറ തോടിനോട് ചേർന്നുള്ള 30 സെന്റ് സ്ഥലത്തുള്ള നിർമ്മാണ പ്രവർത്തനങ്ങൾ താത്കാലികമായി നിറുത്തി വയ്ക്കാൻ നഗരസഭ അധികൃതരുടെ ഉത്തരവ്. പ്ലോട്ടിനോട് ചേർന്നുള്ള രാമൻചിറ തോട് കയ്യേറി നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയെന്ന പരാതിContinue Reading

ബസ്സ് ജീവനക്കാരന് മർദ്ദനം ; കാട്ടൂർ – ത്യപ്രയാർ റൂട്ടിൽ ഒരു വിഭാഗം സ്വകാര്യ ബസ്സുകൾ പണിമുടക്ക     … ഇരിങ്ങാലക്കുട : ബസ് ജീവനക്കാരനെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് ഇരിങ്ങാലക്കുട – കാട്ടൂർ – ത്യപ്രയാർ റൂട്ടിൽ ഒരു വിഭാഗം സ്വകാര്യ ബസ്സുകൾ പണിമുടക്കി. ഹരി രാമ ബസ്സ് ഗ്രൂപ്പ് മാനേജർ കിഴുത്താണി കുഞ്ഞിലിക്കാട്ടിൽ നിധിനാണ് ( 33 വയസ്സ് ) കഴിഞ്ഞ ദിവസം മർദ്ദനമേറ്റത്. ഇതേ റൂട്ടിൽContinue Reading

കേരള ലേബർ മൂവ്മെന്റിന്റെ നേത്യത്വത്തിലുള്ള മെയ് ദിനാഘോഷങ്ങൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി … ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട രൂപത കേരള ലേബർ മൂവ്മെന്റിന്റെ നേത്യത്വത്തിൽ നടക്കുന്ന മെയ്ദിനാഘോഷങ്ങൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. മെയ് ദിന റാലി , പതാക ഉയർത്തൽ , പൊതുസമ്മേളനം, അവാർഡ് ദാനം എന്നിവയാണ് പ്രധാന പരിപാടികൾ . കാട്ടൂർ ടി ടി കേറ്ററേഴ്സിൽ മെയ് 1 ന് രാവിലെ 10 ന് നടക്കുന്ന മെയ് ദിനാഘോഷം രൂപത ബിഷപ്പ്Continue Reading

ശ്രീ കൂടൽമാണിക്യം തിരുവുത്സവം ; ഭക്തിസാന്ദ്രമായി കലവറ നിറയ്ക്കൽ ചടങ്ങ് … ഇരിങ്ങാലക്കുട : ഭക്തിസാന്ദ്രമായി ഇരിങ്ങാലക്കുട ശ്രീകൂടൽമാണിക്യ ക്ഷേത്രത്തിലെ തിരുവുൽസവത്തിന് മുന്നോടിയായുള്ള കലവറ നിറയ്ക്കൽ ചടങ്ങ്. കിഴക്കേ ഗോപുര നടയിൽ നടന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ പ്രദീപ് മേനോൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. തുടർന്ന് വ്യവസായി വേണുഗോപാൽമേനോൻ നേന്ത്രക്കുല ഭഗവാന് സമർപ്പിച്ചു. ഉൽസവത്തിന് ആവശ്യമായ എണ്ണ, നെല്ല്, നാളികേരം, ശർക്കര, അരി, പലവ്യഞ്ജനങ്ങൾ, പച്ചക്കറി എന്നിവ ഭക്തജനങ്ങൾ സമർപ്പിക്കുന്നതാണ്Continue Reading

കരുതലും കൈത്താങ്ങും – മുകുന്ദപുരം താലൂക്ക് പരാതി പരിഹാര അദാലത്ത് മെയ് 16 ന് ഇരിങ്ങാലക്കുട ടൗൺഹാളിൽ; പരിഗണിക്കുന്നത് 22 വിഷയങ്ങളിലുള്ള പരാതികൾ …   ഇരിങ്ങാലക്കുട : പിണറായി സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന കരുതലും കൈത്താങ്ങും -പരാതി പരിഹാര അദാലത്ത് മുകുന്ദപുരം താലൂക്കിൽ മെയ് 16 ന് നടക്കും. 22 ഓളം വിഷയങ്ങളിൽ വരുന്ന പരാതികൾ പരിഗണിക്കുന്ന അദാലത്ത് 16 ന് രാവിലെ 10 ന് ഇരിങ്ങാലക്കുടContinue Reading

പെൻഷൻ അട്ടിമറിക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ ഇരിങ്ങാലക്കുടയിൽ ഭിന്നശേഷിക്കാരുടെ ധർണ്ണ … ഇരിങ്ങാലക്കുട : ഭിന്നശേഷിക്കാരുടെ പെൻഷൻ അട്ടിമറിക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ ഡിഫറൻഷ്യലി എബിൾഡ് പേഴ്സൺസ് വെൽഫയർ ഫെഡറേഷൻ ജില്ലാ കമ്മിറ്റിയുടെ നേത്യത്വത്തിൽ ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ ധർണ്ണ . ജില്ല പ്രസിഡൻറ് ഒ എസ് റഷീദ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ സെക്രട്ടറി മണികണ്ഠൻ മാപ്രാണം ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ബാലചന്ദ്രൻ , ഗീതContinue Reading

ഇന്ത്യൻ ഗണിത ശാസ്ത്രത്തിലെ ഇതിഹാസമായ ശ്രീനിവാസ രാമാനുജന്റെ ജീവിതം പറയുന്ന ” ദ മാൻ ഹു ന്യൂ ഇൻഫിനിറ്റി ” ഇന്ന് വൈകീട്ട് 6.30 ന് ഓർമ്മ ഹാളിൽ …. ഇന്ത്യൻ ഗണിത ശാസ്ത്രത്തിലെ ഇതിഹാസമായ ശ്രീനിവാസ രാമാനുജന്റെ ജീവിതം പറയുന്ന ” ദ മാൻ ഹു ന്യൂ ഇൻഫിനിറ്റി ” എന്ന ബ്രിട്ടീഷ് ബയോഗ്രഫിക്കൽ ചിത്രം ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി എപ്രിൽ 28 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. മദ്രാസ്സിലെContinue Reading

പദ്ധതി നിർവ്വഹണം ; 77.6 ശതമാനത്തോടെ ഇരിങ്ങാലക്കുട നഗരസഭ പുറകിൽ … ഇരിങ്ങാലക്കുട : 2022-23 സാമ്പത്തിക വർഷത്തെ തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി നിർവ്വഹണത്തിന്റെ കണക്കുകൾ വ്യക്തമായപ്പോൾ ഇരിങ്ങാലക്കുട നഗരസഭ 77.6 ശതമാനത്തോടെ പുറകിൽ . കൊടുങ്ങല്ലൂർ നഗരസഭ 97. 16 ശതമാനവും ചാലക്കുടി നഗരസഭ 83.05 ശതമാനവുവുമാണ് പദ്ധതി ഫണ്ട് ചിലവഴിച്ചിരിക്കുന്നത്. വിവിധ വിഭാഗങ്ങളിലായി ഇരിങ്ങാലക്കുട നഗരസഭക്ക് 14,06, 39,000 കോടി രൂപയാണ് ലഭിച്ചത്. ഇതിൽ 10,90, 51,Continue Reading

തീരദേശ വാസികളെ ഭീതിയിലാഴ്ത്തിയ മോഷ്ടാക്കൾ കൊടുങ്ങല്ലൂരിൽ പിടിയിൽ … കൊടുങ്ങലൂർ : രാത്രികാലങ്ങളിൽ വീടുകളുടെ വാതിലുകൾ തകർത്ത് അകത്ത് കടന്ന് ഉറങ്ങിക്കിടന്നിരുന്ന ആളുകളുടെ സ്വർണ്ണാഭരണങ്ങളും പണവും മോഷണം നടത്തിയിരുന്ന തമിഴ്നാട് തിരുട്ടുഗ്രാമത്തിലെ കമ്പം സ്വദേശികളായ ഒറ്റക്കണ്ണൻ എന്ന് വിളിക്കുന്ന ആനന്ദൻ (48 വയസ്സ് ), ആനന്ദകുമാർ (35 വയസ്സ്) ,മാരി (45 വയസ്സ് )എന്നിവരെ തൃശ്ശൂർ ജില്ലാ പോലീസ് മേധാവി ഐശ്വര്യ ഡോങ്ഗ്രേയുടെ നേതൃത്വത്തിൽ കൊടുങ്ങല്ലൂർ ഡിവൈഎസ്പി സലീഷ് എൻContinue Reading

വീട്ടിൽ നിന്ന് ജാതിക്കയും ജാതിപത്രിയും കവർന്ന കേസിൽ വെള്ളാനി സ്വദേശികളായ സഹോദരങ്ങൾ അറസ്റ്റിൽ … ഇരിങ്ങാലക്കുട : വീട്ടിലെ കാർപോർച്ചിൽ ഉണങ്ങാൻ ഇട്ടിരുന്ന ജാതിക്കയും ജാതിപത്രിയും കവർന്ന സഹോദരങ്ങൾ അറസ്റ്റിൽ . വിവിധ കേസുകളിലെ പ്രതികളായ കാറളം വെള്ളാനി വെള്ളുണ്ണിപറമ്പിൽ ജിബിൻരാജ് (26) , സഹോദരൻ ബിബിൻ രാജ് (23) എന്നിവരെയാണ് കാട്ടൂർ സി ഐ ഋഷികേശൻനായരുടെ നേത്യത്വത്തിൽ ഉള്ള സംഘം പുല്ലത്തറ പാലം പരിസരത്ത് നിന്ന് അറസ്റ്റ് ചെയ്തത്.Continue Reading