ശ്രീകൂടൽമാണിക്യ തിരുവുത്സവം ; കൊടിപ്പുറത്ത് വിളക്ക് ദർശിക്കാൻ ആയിരങ്ങൾ …. ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രോൽസവത്തോടനുബന്ധിച്ച് സംഗമേശ്വരനെ ആദ്യമായി പുറത്തേക്ക് എഴുന്നള്ളിക്കുന്ന കൊടിപ്പുറത്ത് വിളക്ക് ദർശിക്കാൻ ആയിരങ്ങൾ . രാത്രി 9.30 ന് ദേവ ചൈതന്യത്തെ തിടമ്പിലാവാഹിച്ച് ശ്രീകോവിലിന് പുറത്തേക്ക് എഴുന്നള്ളി. കൂടൽമാണിക്യം ദേവസ്വം മേഘാർജ്ജുനനാണ് തിടമ്പേറ്റിയത് . ഉള്ളാനകളായ വെള്ളിമൺ രാമു, ദേവസ്സ് ആരോമൽ എന്നിവ ഇരു വശത്തും നിന്നു. തുടർന്ന് ക്ഷേത്ര പ്രദക്ഷിണം പൂർത്തിയാക്കി കിഴക്കേ നടപ്പുരയിൽContinue Reading

2023 ലെ മാണിക്യശ്രീ പുരസ്കാരം ഭാവഗായകൻ പി ജയചന്ദ്രന് സമർപ്പിച്ചു … ഇരിങ്ങാലക്കുട : ശ്രീകൂടൽമാണിക്യ ദേവസ്വം എർപ്പെടുത്തിയിട്ടുള്ള മാണിക്യശ്രീ പുരസ്കാരം ഭാവഗായകൻ പി ജയചന്ദ്രന് സമർപ്പിച്ചു. ഉൽസവത്തോടനുബന്ധിച്ച് സംഗമം വേദിയിൽ സംഘടിപ്പിച്ച സാംസ്കാരിക സമ്മേളന വേദിയിൽ വച്ച് ദേവസ്വം ചെയർമാൻ പ്രദീപ് മേനോൻ പുരസ്കാരം സമർപ്പിച്ചു. ദേവസ്വം ചെയർമാൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ക്യൂബ ട്രേഡ് കമ്മീഷണറായ നിയമിതനായ ഐസിഎൽ ഫിൻകോർപ്പ് എംഡി കെ ജി അനിൽകുമാർ ,Continue Reading

ശ്രീകൂടൽമാണിക്യം തിരുവുൽസവം ; ആനകളുടെ സുരക്ഷിതത്വം ഉപ്പാക്കാൻ മ്യഗ സംരക്ഷണ – ഫോറസ്റ്റ് വകുപ്പുകളും ആന സ്ക്വാഡും … ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യം ഉൽസവത്തിന് എഴുന്നള്ളിക്കുന്ന ആനകളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ മ്യഗ സംരക്ഷണ വകുപ്പും ഫോറസ്റ്റ് വകുപ്പും ആന സ്ക്വാഡും. ചീഫ് വെറ്ററിനറി ഓഫീസർ ഡോ പി ഡി സുരേഷിന്റെ നേത്യത്വത്തിൽ വൈകീട്ട് നാല് മണിയോടെയാണ് ആനകളുടെ പരിശോധന ആരംഭിച്ചത്. വിദഗ്ധ ഡോക്ടർമാർ അടങ്ങിയ സംഘം ആരോഗ്യ പരിശോധനContinue Reading

പദ്ധതി നിർവ്വഹണത്തിൽ ഇരിങ്ങാലക്കുട നഗരസഭ പുറകിൽ; വിമർശനം കടുപ്പിച്ച് എൽഡിഎഫ് … ഇരിങ്ങാലക്കുട : 2022-23 വർഷത്തെ പദ്ധതി നിർവ്വഹണത്തിൽ ഇരിങ്ങാലക്കുട മണ്ഡലത്തിലെ തദ്ദേശസ്ഥാപനങ്ങളിൽ പുറകിലായ നഗരസഭ ഭരണ നേത്യത്വത്തിന് എതിരെ വിമർശനം കടുപ്പിച്ച് പ്രതിപക്ഷമായ എൽഡിഎഫ് . പദ്ധതി പണത്തിൽ എഴര കോടിയും റോഡ് മെയിന്റനൻസ് ഗ്രാന്റ് ഇനത്തിൽ നാല് കോടി രൂപയും യുഡിഎഫ് ഭരണ നേത്യത്വം നഷ്ടപ്പെടുത്തിയിരിക്കുകയാണെന്ന് എൽഡിഎഫ് കുറ്റപ്പെടുത്തി. 77.6 % മാത്രം പദ്ധതി ഫണ്ട്Continue Reading

ശ്രീകൂടൽമാണിക്യ തിരുവുത്സവത്തോടനുബന്ധിച്ചുള്ള ദീപാലങ്കാരത്തിൻ്റെ സ്വിച്ച് ഓൺ കർമ്മം… ഇരിങ്ങാലക്കുട: 2023 ലെ ശ്രീകൂടൽമാണിക്യ തിരുവുത്സവത്തോടനുബന്ധിച്ച് ഐസിഎൽ ഫിൻകോർപ്പ് ബസ് സ്റ്റാൻ്റ് കവാടം മുതൽ കിഴക്കേ നട വരെ സമർപ്പിക്കുന്ന ദീപാലങ്കാരത്തിൻ്റെ സ്വിച്ച് ഓൺ കർമ്മം നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി നിർവഹിച്ചു. ദേവസ്വം ചെയർമാൻ പ്രദീപ് മേനോൻ അധ്യക്ഷത വഹിച്ചു.കിഴക്കേ നടയിൽ നടന്ന ചടങ്ങിൽ വൈസ് – ചെയർമാൻ ടി വി ചാർലി, കൗൺസിലർ അഡ്വ കെ ആർ വിജയ,Continue Reading

ശ്രീകൂടൽമാണിക്യ ക്ഷേത്രോത്സവത്തിന് കൊടിയേറി; കൊടിപ്പുറത്ത് വിളക്ക് നാളെ … ഇരിങ്ങാലക്കുട: സംഗമേശ്വര മന്ത്രമുഖരിതമായ അന്തരീക്ഷത്തിൽ ശ്രീകൂടൽമാണിക്യ ക്ഷേത്രോൽസവത്തിന് കൊടിയേറി. വൈകീട്ട് 8.10 നും 8.40 നും മധ്യേ നടന്ന ചടങ്ങിൽ ക്ഷേത്രം തന്ത്രി നകരമണ്ണ് നാരായണൻ നമ്പൂതിരി കൊടിയേറ്റ ചടങ്ങുകൾക്ക് നേത്യത്വം നൽകി. മണക്കാട് പരമേശ്വരൻ നമ്പൂതിരി പരികർമ്മിയായിരുന്നു. മണിനാദത്തിൻ്റെ അകമ്പടിയിൽ നടന്ന കൊടിയേറ്റം ദർശിക്കാൻ ഒട്ടേറെ ഭക്തർ ക്ഷേത്രത്തിലെത്തിയിരുന്നു. താന്ത്രിക ചടങ്ങിന് പ്രാധാന്യം നല്കുന്ന ഉൽസവത്തിൽ ആചാര്യവരണച്ചടങ്ങിന് ശേഷമാണ്Continue Reading

റേഷൻ വിതരണം മുടങ്ങുന്ന വിഷയത്തിൽ കരിദിനം ആചരിച്ച് കോൺഗ്രസ്സ് … ഇരിങ്ങാലക്കുട : സെർവർ തകരാർ പരിഹരിക്കാതെ റേഷൻ വിതരണം തടസ്സപ്പെടുത്തി സാധാരണക്കാരുടെ അന്നം മുടക്കുന്ന സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ്‌ ഇരിങ്ങാലക്കുട ടൗൺ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കരിദിനം ആചരിച്ചു. തെക്കേ അങ്ങാടിയിലെ റേഷൻ കടയുടെ മുൻപിൽ നടന്ന ധർണ്ണ ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് ടി.വി ചാർളി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജോസഫ് ചാക്കോ അധ്യക്ഷത വഹിച്ചു.Continue Reading

തിരുവുൽസവത്തിന് കൂടുതൽ ശോഭ പകരാൻ കുട്ടംകുളം പരിസരത്ത് എൽഇഡി ലൈറ്റിംഗ് സംവിധാനവും ; സ്ഥാപിച്ചിരിക്കുന്നത് മന്ത്രിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നുളള 5,60,000 രൂപ ചിലവഴിച്ച് …. ഇരിങ്ങാലക്കുട : ശ്രീകൂടൽമാണിക്യം തിരുവുൽസത്തിന് കൂടുതൽ ശോഭ പകരാൻ എൽഇഡി ലൈറ്റുകളോട് കൂടിയ ഹൈമാസ്റ്റ് ലൈറ്റും. എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നുള്ള 5,60,000 രൂപ ചിലവഴിച്ച് കുട്ടംകുളം പരിസരത്താണ് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചിരിക്കുന്നത്. വൈകീട്ട് നടന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസContinue Reading

ശ്രീകൂടൽമാണിക്യ തിരുവുൽസവം ; നൂറോളം സ്റ്റാളുകളുമായി എക്സിബിഷന് തുടക്കമായി…. ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യ തിരുവുൽസവത്തിന്റെ ഭാഗമായുള്ള എക്സിബിഷന് തുടക്കമായി. കൊട്ടിലാക്കൽ മൈതാനിയിൽ ആരംഭിച്ച എക്സിബിഷന്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു നിർവ്വഹിച്ചു. കാർഷിക സർവകലാശാല, പോലീസ്, എക്സൈസ്, വിദ്യാഭ്യാസം, ടൂറിസം എന്നീ സർക്കാർ വകുപ്പുകൾ, വിനോദത്തിന് പ്രാധാന്യം നൽകിയുള്ള മരണക്കിണർ , ജയന്റ് വീൽ, ഫ്ളോട്ടിംഗ് വഞ്ചി, വിവിധ ഗെയിമുകൾ, കളിക്കോപ്പുകൾ ,Continue Reading

മേഖലയിൽ മെയ് ദിനം ആചരിച്ചു … ഇരിങ്ങാലക്കുട :സാർവ്വദേശീയ തൊഴിലാളി ദിനമായ മെയ്ദിനം മേഖലയിൽ ആചരിച്ചു. ആചരണത്തിന്റെ ഭാഗമായി സി.ഐ.ടി.യു-എ.ഐ.ടി.യു.സി ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ ചെയ് ദിന റാലി നടന്നു. ഇരിങ്ങാലക്കുട മാർക്കറ്റ് ജംഗ്ഷനിൽ നിന്നും ആരംഭിച്ച റാലി ടൗൺഹാൾ പരിസരത്ത് സമാപിച്ചു. തുടർന്ന് ചേർന്ന പൊതുസമ്മേളനം സി.ഐ.ടി.യു സംസ്ഥാനകമ്മിറ്റി അംഗവും കൺസ്ട്രക്ഷൻ വർക്കേഴ്സ് ഫെഡറേഷൻ ജില്ലാ സെക്രട്ടറിയുമായ ഉല്ലാസ് കളക്കാട്ട് ഉദ്ഘാടനം ചെയ്തു.സി.ഐ.ടി.യു ഏരിയാ സെക്രട്ടറി കെ.എ.ഗോപി അദ്ധ്യക്ഷനായി.Continue Reading