ശ്രീ കൂടൽമാണിക്യം തിരുവുൽസവം ; ദമയന്തിയായി നിറഞ്ഞാടി മന്ത്രി ഡോ.ആർ ബിന്ദു ; അരങ്ങിലെത്തുന്നത് മൂന്നരപ്പതിറ്റാണ്ടിന് ശേഷം …   ഇരിങ്ങാലക്കുട : ഔദ്യോഗിക വേഷം അഴിച്ച് വച്ച് തികഞ്ഞ മെയ് വഴക്കത്തോടെ അരങ്ങിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു. കൂടൽമാണിക്യം ക്ഷേത്രോൽസവത്തിന്റെ അഞ്ചാം ദിനത്തിൽ സംഗമം വേദിയിൽ നളചരിതം ഒന്നാം ദിവസം കഥകളിയിലാണ് മന്ത്രി ആർ ബിന്ദു വീണ്ടും ചായമിട്ടത്.കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂത്ത് ഫെസ്റ്റിവലിൽContinue Reading

പുതുക്കാട് മേഖലയിൽ വൻ മയക്കുമരുന്ന് വേട്ട; അതിമാരക രാസലഹരി മരുന്നുമായി യുവാക്കൾ അറസ്റ്റിൽ … പുതുക്കാട് : ആമ്പല്ലൂർ ,പാലിയേക്കര പ്രദേശങ്ങളിലായി പോലീസ് നടത്തിയ പരിശോധനയിൽ രണ്ട് കേസുകളിലായി 54 ഗ്രാം നിരോധിത മയക്കുമരുന്നായ എംഡിഎംഎ യുമായി നാല് യുവാക്കൾ അറസ്റ്റിൽ. പാലിയേക്കര ടോൾ പ്ലാസക്കു സമീപത്തു നിന്ന് 8 ഗ്രാം എംഡിഎംഎ യുമായി വല്ലച്ചിറ ആറ്റുപുറത്ത് രാഹുൽ ( 24 ), വല്ലച്ചിറ ചേന്നാട്ട് പ്രണവ് (27) എന്നിവരെയുംContinue Reading

“കരുതലും കൈത്താങ്ങും ” -മുകുന്ദപുരം താലൂക്ക് തല പരാതി പരിഹാര അദാലത്തിൽ പരിഗണിക്കുന്നത് 300 പരാതികൾ … ഇരിങ്ങാലക്കുട : മന്ത്രിമാർ നേരിട്ട് ജനങ്ങൾക്കിടയിലേക്ക് വരുന്ന മുകുന്ദപുരം താലൂക്ക് തല പൊതുജന പരാതി പരിഹാര അദാലത്തിൽ പരിഗണിക്കുന്നത് 300 പരാതികൾ . മെയ് 16 ന് ഇരിങ്ങാലക്കുട ടൗൺ ഹാളിൽ നടക്കുന്ന അദാലത്തിൽ വിവിധങ്ങളായ 28 വിഷയങ്ങളെ സംബന്ധിക്കുന്ന പരാതികളാണ് ലഭിച്ചിട്ടുള്ളതെന്ന് മുകുന്ദപുരം തഹസിൽദാർ താലൂക്ക് വികസന സമിതി യോഗത്തിൽContinue Reading

ശ്രീ കൂടൽമാണിക്യം തിരുവുൽസവം ; മോഹനിയാട്ടത്തില്‍ ലക്ഷ്മണ വേഷത്തില്‍ പ്രേക്ഷകഹൃദയങ്ങള്‍ കീഴടക്കി ഡോ കലാമണ്ഡലം സൗമ്യ … ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തോടനുബന്ധിച്ച് സ്പെഷ്യൽ പന്തലിൽ നടന്ന ഡോ സൗമ്യ സുഭാഷിന്റെ മോഹിനിയാട്ട അവതരണം ശ്രദ്ധേയമായി. മോഹിനിയാട്ട വേഷത്തില്‍ ലക്ഷ്മണനായാണ് ഡോ. കലാമണ്ഡലം സൗമ്യ അരങ്ങിലെത്തിയത്. അധ്യാപകനും എഴുത്തുകാരനുമായ ഭര്‍ത്താവ് സുഭാഷ് ചമ്രവട്ടം രചിച്ച് സഹപാഠിയായ കലാമണ്ഡലം സുപ്രഭ സംഗീത് സംഗീതം നല്‍കി ആലപിച്ച സാരംഗി രാഗം ആദിതാളത്തില്‍ ചിട്ടപ്പെടുത്തിയ വര്‍ണംContinue Reading

ശ്രീ കൂടൽമാണിക്യം തിരുവുത്സവം ; ക്ഷേത്ര കലകളുടെ സംഗമ ഭൂമിയായി കൂടൽമാണിക്യം ; കലാപരിപാടികളുടെ അവതരണത്തിനായി ആദ്യമായി ക്ഷേത്രത്തിന് പുറത്തും പ്രത്യേക വേദി … ഇരിങ്ങാലക്കുട : ക്ഷേത്രകലകളുടെ സംഗമഭൂമിയാണ് ഉൽസവത്തോടനുബന്ധിച്ച് കൂടൽമാണിക്യ ക്ഷേത്രമതിൽക്കകം . രാവിലെ ആരംഭിക്കുന്ന ശീവേലി എഴുന്നള്ളത്ത് ഉച്ചയ്ക്ക് 12.30 ന് അവസാനിക്കുന്നതോടെ ക്ഷേത്രകലകൾ തുടങ്ങുകയായി. കിഴക്കേ നടപ്പുരയിൽ ഓട്ടൻതുള്ളൽ, പടിഞ്ഞാറെ നടപ്പുരയിൽ പാഠകം, കുറത്തിയാട്ടം എന്നിവ നടക്കും. വൈകീട്ട് കൂത്തമ്പലത്തിൽ നങ്ങ്യാർകൂത്ത്, ചാക്യാർകൂത്ത് എന്നിവContinue Reading

ശ്രീ കൂടൽമാണിക്യം തിരുവുൽസവം ; ശീവേലിക്ക് ഭക്തജനപ്രവാഹം… ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രോൽസവം നാല് ദിവസം പിന്നിടുമ്പോൾ രാവിലത്തെ ശീവേലി എഴുന്നള്ളത്തും രാത്രിയിലെ വിളക്കും ദർശിക്കാൻ ആയിരങ്ങളാണ് ക്ഷേത്രത്തിൽ എത്തുന്നത്. ആനപ്രേമികൾക്കും മേള പ്രേമികൾക്കും ആനന്ദം പകരുന്നതാണ് കൂടൽമാണിക്യം ക്ഷേത്രോൽസവം. എട്ടു വിളക്കിനും എട്ടു ശീവേലിക്കും പതിനേഴ് ആനകൾ അണിനിരക്കും. പഞ്ചാരിമേളവും ഉണ്ടാകും. ഭഗവാന്റെ തിടമ്പ് പുറത്തേക്ക് എഴുന്നള്ളിച്ച് നാലമ്പലത്തിനു ചുറ്റും നാല് പ്രദക്ഷിണം ചെയ്തതിന് ശേഷമാണ് പഞ്ചാരിമേളത്തിന്റെ പതികാലത്തിന്Continue Reading

ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിൽ പിഎംഎവൈ (ജി ) പദ്ധതിയിൽ നിർമ്മാണം പൂർത്തീകരിച്ച ഭവനങ്ങളുടെ താക്കോലുകൾ കൈമാറി … ഇരിങ്ങാലക്കുട : ബ്ലോക്ക് പഞ്ചായത്ത് 2021-22 സാമ്പത്തിക വർഷത്തെ പി എം എ വൈ (ജി ) പദ്ധതിയിൽ ഭവന നിർമ്മാണം പൂർത്തീകരിച്ച 34 ഗുണഭോക്താക്കൾക്ക് ഭവനങ്ങളുടെ താക്കോലുകൾ കൈമാറി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലളിതബാലൻ അധ്യക്ഷത വഹിച്ച ചടങ്ങ് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ: ആർ ബിന്ദു ഉദ്ഘാടനംContinue Reading

കാപ്പ നിയമം ലംഘിച്ച ഉണ്ടപ്പൻ നിഖിൽ അറസ്റ്റിൽ … കൊടകര :കാപ്പ നിയമ പ്രകാരം തൃശ്ശൂർ റേഞ്ച് ഐജിയുടെ ഉത്തരവ് ലംഘിച്ചതിനെ തുടർന്ന് കൊടകര പുലിപ്പാറക്കുന്ന് കിഴക്കേടത്ത് വീട്ടിൽ ബാബു മകൻ 24 വയസ്സുള്ള ഉണ്ടപ്പൻ എന്ന് അറിയപ്പെടുന്ന നിഖിലിനെ ചാലക്കുടി ഡി.വൈ.എസ്. പിയുടെ നിർദ്ദേശപ്രകാരം കൊടകര ഇൻസ്പെക്ടർ ജയേഷ് ബാലൻ്റെ നേതൃത്വത്തിൽ കൊടകര സബ്ബ് ഇൻസ്പെക്ടർ സുബിന്ത് കെ.എസ് അറസ്റ്റ് ചെയ്തു. പുലിപ്പാറക്കുന്ന് കേന്ദ്രീകരിച്ച് നിരവധി സാമൂഹ്യ വിരുദ്ധContinue Reading

റോട്ടറി ക്ലബുകളുടെ നേത്യത്വത്തിൽ മാപ്രാണം ലാൽ ആശുപത്രിയിൽ ഡയാലിസിസ് സെന്റർ ആരംഭിക്കുന്നു…. ഇരിങ്ങാലക്കുട : റോട്ടറി ക്ലബ്ബ് ഓഫ് ഇരിങ്ങാലക്കുട സെൻട്രലിന്റെയും റോട്ടറി ക്ലബ്ബ് ഓഫ് കൊച്ചിൻ ടൈറ്റാൻസിന്റെയും സഹകരണത്തോടെ മാപ്രാണം ലാൽ മെമ്മോറിയൽ ആശുപത്രിയിൽ ഡയാലിസിസ് സെന്റർ ആരംഭിക്കുന്നു. മുപ്പത് ലക്ഷം രൂപ ചിലവിൽ നാല് ഡയാലിസിസ് യൂണിറ്റുകളാണ് സജ്ജീകരിച്ചിരിക്കുന്നതെന്ന് സെൻട്രൽ റോട്ടറി ക്ലബ്ബ് പ്രസിഡണ്ട് ഡേവിസ് കരപ്പറമ്പിൽ , ലാൽ ആശുപത്രി മാനേജിംഗ് ഡയറക്ടർ ഡോ സിContinue Reading

ശ്രീ കൂടൽമാണിക്യ തിരുവുൽസവം ; നിറഞ്ഞ സദസ്സിൽ ” സംഗമം ” വേദിയും … ഇരിങ്ങാലക്കുട : ശ്രീകൂടൽമാണിക്യ തിരുവുൽസവത്തോടനുബന്ധിച്ചുള്ള കലാപരിപാടികളുടെ അവതരണത്തിനായി ക്ഷേത്രത്തിന് പുറത്ത് തെക്കേ നടയിൽ സജ്ജീകരിച്ച ” സംഗമം ” വേദിയിലെ പരിപാടികൾക്കും നിറഞ്ഞ സദസ്സ്. ഉൽസവത്തിന്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് പുറത്ത് വേദി ഒരുക്കിയത്. തെക്കെ നടയിൽ ഉപയോഗശൂന്യമായി കിടന്നിരുന്ന സ്ഥലത്താണ് 1200 പേർക്ക് ഇരിക്കാവുന്ന താത്കാലിക സ്റ്റേജ് സജ്ജീകരിച്ചത്. ചില കേന്ദ്രങ്ങളിൽ നിന്ന് എതിർപ്പുകൾContinue Reading