യുവജനസംഗമവുമായി ഞാറ്റുവേല മഹോൽസവം ; ജീവിതത്തിന്റെ ലഹരി നുകരാൻ ആവശ്യപ്പെട്ട് നടൻ ടൊവിനോ ; നാളെ 10 ന് വനിതാ സംഗമം … ഇരിങ്ങാലക്കുട : ജീവിതത്തിന്റെ സ്വാഭാവിക ലഹരി നുകരാനും മറ്റ് ലഹരികളിൽ നിന്ന് വിട്ടുനിൽക്കാനും വിദ്യാർഥി സമൂഹത്തോട് ആവശ്യപ്പെട്ട് നടൻ ടൊവിനോ തോമസ് . വീട്ടുകാരിൽ നിന്നും കൂട്ടുകാരിൽ നിന്നും ലഭിക്കുന്ന സന്തോഷം വേറെ എവിടെ നിന്നും ലഭിക്കില്ലെന്നും ടോവിനോ ചൂണ്ടിക്കാട്ടി. ഇരിങ്ങാലക്കുട നഗരസഭയുടെ നേതൃത്വത്തിൽ ടൗൺContinue Reading

  മക്കളുടെ കണ്‍മുന്നില്‍ വച്ച് അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴ ഒടുക്കാനും കോടതി വിധി … .   ഇരിങ്ങാലക്കുട: മക്കളുടെ കണ്‍മുന്നില്‍ വച്ച് അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി വടക്കേക്കര വില്ലേജ് ആലംതുരുത്ത് സ്വദേശി പുതുമന വീട് ഷൈന്‍ഷാദ് എന്ന ഷൈമി (39) നെ ജീവപര്യന്തം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴContinue Reading

മണ്ഡലത്തിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു; സർഗ്ഗശേഷിയെ മരവിപ്പിക്കാനുള്ള ഗൂഡവും ആസൂത്രിതവുമായ ശ്രമങ്ങളെ കൂട്ടായി പ്രതിരോധിക്കാൻ വിദ്യാർഥി സമൂഹം തയ്യാറാകണമെന്ന് മന്ത്രി ഡോ ആർ ബിന്ദു… ഇരിങ്ങാലക്കുട : വിദ്യാർഥികളുടെ സർഗ്ഗശേഷിയെയും പ്രജ്ഞയെയും മയക്കാനും മരവിപ്പിക്കാനും നടക്കുന്ന ഗൂഢമായ ശ്രമങ്ങളെ കൂട്ടായി പ്രതിരോധിക്കാൻ വിദ്യാർഥി സമൂഹം തയ്യാറാകണമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു. അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് തൃശ്ശൂർ റൂറൽ ജില്ലാ പോലീസിൻെറContinue Reading

ഇരിങ്ങാലക്കുട കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന തൃശൂർ റൂറൽ ജില്ലാ പോലീസ് ഓഫീസിലേക്കുള്ള റിംഗ് റോഡ് യാഥാർഥ്യമായി ; റോഡ് നിർമ്മിച്ചത് എംഎൽഎ ഫണ്ടിൽ നിന്നുള്ള 10 ലക്ഷം രൂപ ഉപയോഗിച്ച് … ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന റൂറൽ ജില്ലാ പോലീസ് ആസ്ഥാനമന്ദിരത്തിലേക്കുള്ള റിംഗ് റോഡ് യാഥാർഥ്യമായി. എംഎൽഎ യുടെ വികസന ഫണ്ടിൽ നിന്നുള്ള പത്ത് ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിച്ച റോഡിന്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതിContinue Reading

ശ്രീ കൂടൽമാണിക്യം തിരുവുത്സവം ; ആസ്വാദകരുടെ മനം കവർന്ന് നവ്യ നായരുടെ ന്യത്തം … ഇരിങ്ങാലക്കുട : ആസ്വാദകരുടെ മനം കവർന്ന് നടി നവ്യ നായരുടെ ന്യത്തം . ശ്രീ കൂടൽമാണിക്യം തിരുവുത്സവത്തിന്റെ ഭാഗമായി സംഗമം വേദിയിലാണ് രണ്ട് മണിക്കൂർ നീണ്ട പരിപാടി അവതരിപ്പിച്ചത്. സ്കൂൾ കലോൽസവേദികളിൽ നിരവധി അംഗീകാരങ്ങൾ നേടിയിട്ടുള്ള നവ്യ സിനിമയിൽ വൈവിധ്യമാർന്ന ഒട്ടേറെ കഥാപാത്രങ്ങളും അവതരപ്പിച്ചിട്ടുണ്ട്. ഇടവേളക്ക് ശേഷം സജീവമായ നവ്യ ആദ്യമായിട്ടാണ് സംഗമേശ സന്നിധിയിൽContinue Reading

ശ്രീകൂടൽമാണിക്യ തിരുവുൽസവം; അന്നദാനത്തിൽ ഓരോ ദിവസവും പങ്കാളികളാകുന്നത് ആയിരങ്ങൾ … ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യ ക്ഷേത്രോൽസവത്തിന് എത്തുന്ന ഭക്തജനങ്ങൾക്കായുള്ള അന്നദാനത്തിൽ ഓരോ ദിവസവും പങ്കെടുക്കുന്നത് ആയിരങ്ങൾ . കടുത്ത ചൂടിനെ നേരിട്ടും മണിക്കൂറുകൾ വരി നിന്നാണ് അന്നദാനത്തിൽ ഭക്തജനങ്ങൾ പങ്കാളികളാകുന്നത്. ഭക്ഷണം എന്നതിൽ ഉപരിയായി വഴിപാട് എന്ന കാഴ്ചപ്പാടിലേക്ക് വളർന്ന് കഴിഞ്ഞതായി ദേവസ്വം അധികൃതർ പറയുന്നു. ഉണ്ണായിവാരിയര്‍ സ്മാരക കലാനിലയത്തിലും തെക്കേ ഊട്ടുപുരയിലുമായി പത്ത് ദിവസങ്ങളിലായി നടക്കുന്ന ഉത്സവത്തിനിടക്ക്Continue Reading

ശ്രീ കൂടൽമാണിക്യം തിരുവുൽസവം ;നൃത്തശോഭയില്‍ മനം കവര്‍ന്ന് മാഹി കലാർപ്പിത സ്ക്കൂളിന്റെ ശ്രീകൃഷ്ണ വര്‍ണമയം… ഇരിങ്ങാലക്കുട: ശ്രീ കൂടൽമാണിക്യം തിരുവുൽസവ പരിപാടികളുടെ ഭാഗമായി സംഗമം വേദിയിൽ മാഹി കലാർപ്പിത സ്ക്കൂൾ ഓഫ് ഡാൻസിന്റെ നേത്യത്വത്തിൽ അവതരിപ്പിച്ച ശ്രീകൃഷ്ണ വർണ്ണമയം നൃത്ത പരിപാടി മനം കവര്‍ന്നു. കൃഷ്ണന്റെ വളര്‍ച്ചയും രാസലീല വിലാസങ്ങളും വെണ്ണ കട്ട് തിന്നുന്നതും കുട്ടിക്കുറുമ്പുകളും കാളിയമര്‍ദ്ദനവും എല്ലാം ഈ നൃത്തശില്‍പത്തില്‍ അരങ്ങേറി. രാജദമ്പതികളായ വസുദേവനും ദേവകിക്കും അവളുടെ സഹോദരനായContinue Reading

റോട്ടറി ക്ലബുകളുടെ നേത്യത്വത്തിൽ മാപ്രാണം ലാൽ ആശുപത്രിയിൽ ഡയാലിസിസ് സെന്റർ ആരംഭിച്ചു… ഇരിങ്ങാലക്കുട : റോട്ടറി ക്ലബുകളുടെ സഹകരണത്തോടെ മാപ്രാണം ലാൽ ആശുപത്രിയിൽ ആരംഭിക്കുന്ന ഡയാലിസിസ് സെന്ററുകളുടെ ഉദ്ഘാടനം റോട്ടറി ഡിസ്ട്രിക്ട് ഗവർണർ എസ് രാജ്മോഹൻനായർ നിർവ്വഹിച്ചു. സെൻട്രൽ റോട്ടറി ക്ലബ്ബ് പ്രസിഡണ്ട് കെ ആർ ഡേവിസ് അധ്യക്ഷത വഹിച്ചു. ഡിസ്ട്രിക്ട് ഡയറക്ടർ ടി പി സെബാസ്റ്റ്യൻ, ഡോ സി എം രാധാകൃഷ്ണൻ , വാർഡ് കൗൺസിലർ കെ ആർContinue Reading

കളക്കാട്ടുകാരൻ അബ്ദുൾഖാദർ (80) അന്തരിച്ചു. ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട കളക്കാട്ടുകാരൻ പരേതനായ സുൽത്താൻ റാവുത്തർ മകൻ അബ്ദുൾഖാദർ (ചെല്ലപ്പൻ മാസ്റ്റർ) നിര്യാതനായി. 80 വയസ്സായിരുന്നു. കരൂപ്പടന്ന സ്കൂൾ കായിക അധ്യാപകനായിരുന്നു. നൂർജഹാനാണ് ഭാര്യ. സ്മിത, ജിഷ, സജ്ജാദ് എന്നിവർ മക്കളും കരീം, ബാബു, മഞ്ജു എന്നിവർ മരുമക്കളുമാണ്. കബറടക്കം നടത്തി.Continue Reading

ശ്രീ കൂടൽമാണിക്യം തിരുവുൽസവം ;ഭക്തിയും പ്രണയവും ശൃംഗാരവും പ്രതീക്ഷകളും സമന്വയിപ്പിച്ചുള്ള കലൈമാമണി ഡോ. സംഗീത കബിലന്റെ ഭരതനാട്യം ശ്രദ്ധേയമായി… ഇരിങ്ങാലക്കുട: ആയിരത്തിലധികം വേദികളില്‍ നൃത്ത ചുവടുകള്‍ വച്ച പ്രശസ്ത നര്‍ത്തകി കലൈമാമിണി ഡോ. സംഗീത കബിലന്‍ ശ്രീ കൂടൽമാണിക്യ ഉൽസവ വേദിയിൽ അവതരിപ്പിച്ച ഭരതനാട്യം ഏറെ ശ്രദ്ധേയമായി. ഭക്തിയും പ്രണയവും ശൃംഗാരവും പ്രതീക്ഷകളും സമന്വയിപ്പിച്ചായിരുന്നു നൃത്തവേദിയില്‍ ഭരതനാട്യം അരങ്ങേറിയത്. സ്വാതി തിരുനാളിന്റെ കൃതിയിലെ കൃഷ്ണനും രാധയും യമുനാ നദീതീരത്ത് കണ്ടുമുട്ടുമ്പോഴുള്ളContinue Reading