ഉന്നത വിജയം നേടിയ വിദ്യാർഥികൾക്കും വിദ്യാലയങ്ങൾക്കും കോൺഗ്രസ്സ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം; ജീവിത മൂല്യങ്ങൾ പ്രാപ്തമാക്കാനും വിദ്യാഭ്യാസം കൊണ്ട് കഴിയേണ്ടതുണ്ടെന്ന് മാത്യു കുഴൽനാടൻ എംഎൽഎ … ഇരിങ്ങാലക്കുട: വിവിധ പരീക്ഷകളിൽ ഉന്നതവിജയം നേടിയ ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ വിദ്യാർഥികൾക്കും വിദ്യാലയങ്ങൾക്കും കോൺഗ്രസ്സിന്റെ നേത്യത്വത്തിൽ സ്വീകരണം. ടൗൺ ഹാളിൽ നടന്ന ചടങ്ങ് മാത്യു കുഴൽനാടൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. അറിവ് നേടുന്നതോടൊപ്പം ജീവിത മൂല്യങ്ങൾ പ്രാപ്തമാക്കാനും വിദ്യാഭ്യാസം കൊണ്ട്Continue Reading

പതിനഞ്ചര കോടി രൂപ ചിലവഴിച്ച് മാപ്രാണം – നന്തിക്കര റോഡ് നവീകരിക്കുന്നു; നിർമ്മാണ പ്രവൃത്തികളുടെ ഉദ്‌ഘാടനം നാളെ മന്ത്രി മുഹമ്മദ് റിയാസ് നിർവഹിക്കും …   ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട മണ്ഡലത്തിലൂടെ കടന്നുപോകുന്ന പൊതുമരാമത്ത് വകുപ്പിന്റെ പ്രധാന ജില്ലാതല പാതയായ മാപ്രാണം – നന്തിക്കര റോഡ് നവീകരിക്കുന്നു. പതിനഞ്ചര കോടി രൂപ ചിലവിച്ച് നബാർഡിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നവീകരണം. പുനരുദ്ധാരണ നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ജൂലൈ 29 ശനിയാഴ്ച ഉച്ചക്ക്Continue Reading

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് ആറ് വർഷം തടവും 20,000 രൂപ പിഴയും… ഇരിങ്ങാലക്കുട : അഴീക്കോട് കൊട്ടിക്കൽ പണ്ടാരപ്പറമ്പിൽ അബ്ദുൽ റഹിമാൻ മകൻ ( 50 വയസ്സ്) ബഷീറിനെയാണ് ഇരിങ്ങാലക്കുട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി (പോക്സോ )ജഡ്ജ് രവിചന്ദർ. സി. ആർ ശിക്ഷ വിധിച്ചത്.12 വയസ്സുകാരിയായ ബാലികയുടെ കുളിമുറിയുടെ ദ്വാരത്തിലൂടെ കുളിക്കുന്നതിന്റെ ദൃശ്യം മൊബൈൽ ഫോണിൽ പകർത്തി ലൈംഗിക അതിക്രമം കാണിച്ചതിനാണ് ശിക്ഷ. പോക്സോ നിയമപ്രകാരംContinue Reading

” രേഖ ” നാളെ വൈകീട്ട് 6 ന് ഇരിങ്ങാലക്കുട ഓർമ്മ ഹാളിൽ … സംസ്ഥാന ചലച്ചിത്ര പുരസ്കാര നിർണ്ണയത്തിൽ ശ്രദ്ധ നേടിയ മലയാള ചിത്രം ” രേഖ ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ജൂലൈ 28 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. ജിതിൻ ഐസക് തോമസ് സംവിധാനം ചെയ്ത ചിത്രം മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയിരുന്നു. 121 മിനിറ്റുള്ള ചിത്രത്തിന്റെ പ്രദർശനം ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലെContinue Reading

ഡോ ഇ വിനീതയ്ക്ക് അഖിലേന്ത്യാ പുരസ്കാരം   ഇരിങ്ങാലക്കുട : അധ്യാപന ഗവേഷണ മേഖലകളിലെ വ്യക്തിഗത നേട്ടങ്ങളെയും സംഭാവനകളെയും മുൻ നിർത്തി ഗ്ലോബൽ എക്കണോമിക്ക് പ്രോഗസ് ആന്റ് റിസർച്ച് അസോസിയേഷൻ നൽകുന്ന അഖിലേന്ത്യാ പുരസ്കാരമായ ഭാരത് രത്ന മദർ തെരേസ ഗോൾഡ് മെഡൽ അവാർഡിന് ഇരിങ്ങാലക്കുട സ്വദേശിനിയായ ഡോ ഇ വിനീത അർഹയായി.   ചെന്നൈയിൽ വെച്ചു നടന്ന 61-ാമത് യൂണിറ്റി കോൺഫറൻസ് ചടങ്ങിൽ വെച്ചായിരുന്നു പുരസ്കാര ദാനം.  Continue Reading

മണിപ്പൂരിനെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് എൽഡിഎഫിന്റെ നേത്യത്വത്തിൽ ജനകീയ കൂട്ടായ്മ … ഇരിങ്ങാലക്കുട: മണിപ്പൂരിനെ രക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തി സംസ്ഥാനത്ത് എൽഡിഎഫിന്റെ നേതൃത്വത്തിൽ ജനകീയ കൂട്ടായ്മകൾ . എൽഡിഫ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി ടൗൺ ഹാൾ ജംഗ്ഷനിൽ സംഘടിപ്പിച്ച ജനകീയ പ്രതിരോധ കൂട്ടായ്മ സിപിഐ ജില്ലാ സെക്രട്ടറി കെ.കെ വത്സരാജ് ഉദ്ഘാടനം ചെയ്തു. എൽഡിഫ് കൺവീനർ ഉല്ലാസ് കളക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. കെ ശ്രീകുമാർ , പി മണി , ടിContinue Reading

  ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനോടുള്ള അവഗണന; പ്രതിഷേധ മാർച്ചുമായി സി പി ഐ …   ഇരിങ്ങാലക്കുട:ട്രെയിനുകളുടെ നിറുത്തലാക്കിയ സ്റ്റോപ്പ് പുനസ്ഥാപിക്കുക, പുതിയ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കുക. , സ്റ്റേഷനിൽ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പുവരുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സിപിഐ ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന റെയിൽവേ സ്റ്റേഷൻ മാർച്ച് . സിപിഐ ജില്ലാ സെക്രട്ടറി കെ കെ വൽസരാജ് മാർച്ച് ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനോടുള്ളContinue Reading

പടിയൂർ കെട്ടുച്ചിറയിൽ വഞ്ചിയിൽ മീൻ പിടിക്കാൻ പോയ കല്ലേറ്റുംകര സ്വദേശിയായ വിദ്യാർത്ഥി മുങ്ങി മരിച്ചു … ഇരിങ്ങാലക്കുട : പടിയൂർ പഞ്ചായത്തിലെ കെട്ടുച്ചിറയിൽ ബന്ധുവിന്റെ സുഹ്യത്തിനൊപ്പം വഞ്ചിയിൽ മീൻ പിടിക്കാൻ പോയ വിദ്യാർത്ഥി വഞ്ചി മറിഞ്ഞ് മരിച്ചു. കല്ലേറ്റുങ്കര പഞ്ഞപ്പിള്ളി തോപ്പിൽ വീട്ടിൽ പ്രദീപിന്റെ മകൻ പ്രണവ് (18 വയസ്സ് ) ആണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ചെ മൂന്നരയോടെ ആയിരുന്നു അപകടം. ഒഴുക്കിൽപ്പെട്ട മീൻ വല ശരിയാക്കാനുള്ള ശ്രമത്തിനിടയിൽ വഞ്ചിContinue Reading

സിമിക്കും കുടുംബത്തിനും സുരക്ഷിത ഭവനമായി; അതിദരിദ്ര കുടുംബത്തിന് അത്താണിയായി സര്‍ക്കാരും മുരിയാട് പഞ്ചായത്തും…. ഇരിങ്ങാലക്കുട : മുഖ്യവരുമാനദായകന്‍ ഉപേക്ഷിച്ച് പോയ കുടുംബത്തിന് തുണയായി സർക്കാരും പഞ്ചായത്തും . മുരിയാട് പഞ്ചായത്തിലെ എട്ടാം വാർഡിലുള്ള പനേങ്ങാടൻ സിമിക്കും കുടുംബത്തിനുമാണ് ഭരണകൂടം തുണയാകുന്നത്. അതിദരിദ്രമായ ചുറ്റുപാടില്‍ കഴിയുന്ന, അമ്മയും സ്‌കൂള്‍ വിദ്യാര്‍ത്ഥിയുമായ മകനും മാത്രം അടങ്ങുന്നതാണ് കുടുംബം. മഴകൊള്ളാതിരിക്കാന്‍ പ്ലസ്റ്റിക് ഷീറ്റ് ഇട്ട് തകര്‍ന്നു വീഴാറായ വീട്ടിൽ കഴിഞ്ഞിരുന്ന കുടുംബത്തിന് ഇനി ലൈഫ്Continue Reading

കോടതി ജീവനക്കാരിയുടെ സ്കൂട്ടർ കവർന്ന ആമ്പല്ലൂർ സ്വദേശിയായ പ്രതി ഇരിങ്ങാലക്കുട പോലീസിന്റെ പിടിയിൽ … ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട പോക്സോ കോടതിയിലെ ജീവനക്കാരിയുടെ സ്കൂട്ടർ തന്ത്രപൂർവം കവർന്ന് കടന്ന് കളഞ്ഞ പ്രതി പോലീസ് പിടിയിലായി. ആമ്പലൂർ വെണ്ടോർ മേലേപുത്തൻവീട്ടിൽ അഞ്ചലീൻ ( 25 ) നെയാണ് ഡിവൈഎസ്പി ടി കെ ഷൈജുവിന്റെ നിർദ്ദേശപ്രകാരം സി ഐ അനീഷ് കരീമിന്റെ നേത്യത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. പുതുക്കാട് സ്റ്റേഷനിലെ പോക്സോ കേസുമായിContinue Reading