ലോക ഗജദിനത്തിൽ വയനാടിന് കൈത്താങ്ങായി കൂട്ടുകൊമ്പന്മാർ ആനപ്രേമി സംഘടനയും; ധനസഹായതുക ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ:ആർ.ബിന്ദുവിന് കൈമാറി… ഇരിങ്ങാലക്കുട: ലോക ഗജദിനത്തിൽ വേറിട്ട മാതൃകയായി കൂട്ടുകൊമ്പന്മാർ എലിഫെന്റ് വെൽഫയർ ഫോറം.ഗജദിന ആഘോഷങ്ങൾ ഇത്തവണ ഒഴിവാക്കി വയനാട് ഉരുൾപൊട്ടലിൽ അതിജീവനത്തിന് കരുതലായി ആനപ്രേമി സംഘടനയായ കൂട്ടുകൊമ്പന്മാർ എലിഫന്റ് വെൽഫെയർ ഫോറം 25000/- രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനയായി ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ:ആർ.ബിന്ദുവിന് കൈമാറി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്Continue Reading

നിഷ ഷാജി വെള്ളാങ്ങല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ്; തിരഞ്ഞെടുപ്പ് ഭരണകക്ഷിയിലെ ധാരണപ്രകാരം എം എം മുകേഷ് പ്രസിഡൻ്റ് സ്ഥാനം രാജി വച്ചതിനെ തുടർന്ന്… ഇരിങ്ങാലക്കുട : വെള്ളാങ്ങല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റായി സി.പി.ഐ.യിലെ നിഷ ഷാജി തെരഞ്ഞെടുക്കപ്പെട്ടു. ഇടതുമുന്നണി ധാരണപ്രകാരം സി.പി.എമ്മിലെ എം.എം.മുകേഷ് രാജി വെച്ചതിനെ തുടര്‍ന്നാണ്‌ തെരഞ്ഞെടുപ്പ് നടന്നത്. തിങ്കളാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫില്‍ നിന്ന് നിഷ ഷാജിയും യു.ഡി.എഫില്‍ നിന്ന് ഷംസു വെളുത്തേരിയും തമ്മിലാണ് മത്സരം നടന്നത്. നിഷ ഷാജിക്ക്Continue Reading

അനധികൃതമായി വിദേശമദ്യം കടത്തിയ കൊടകര സ്വദേശിയായ യുവാവ് അറസ്റ്റിൽ   ഇരിങ്ങാലക്കുട : അനധികൃതമായി വിദേശമദ്യം കടത്തിയ യുവാവിനെ ഇരിങ്ങാലക്കുട റേഞ്ച് ഇൻസ്പെക്ടർ അനുകുമാറും സംഘവും അറസ്റ്റ് ചെയ്തു. കൊടകര മനക്കുളങ്ങര കോച്ചേരി വീട്ടിൽ സിജോ (42 വയസ്സ്) ആണ് പിടിയിലായത്. പന്ത്രണ്ട് ലിറ്റർ വിദേശമദ്യവും മദ്യം കടത്താൻ ഉപയോഗിച്ച ആക്ടീവ സ്കൂട്ടറും എക്സൈസ് സംഘം പിടിച്ചെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.Continue Reading

അംഗീകൃതപെർമിറ്റ് ഇല്ലാത്ത തൊഴിലാളികൾ വയറിംഗ് പ്രവൃത്തികൾ ചെയ്യുന്നത് തടയാൻ അധികൃതർ നടപടികൾ സ്വീകരിക്കണമെന്ന് വയർമെൻ ആൻ്റ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ സമ്മേളനം… ഇരിങ്ങാലക്കുട : അംഗീകൃതപെർമിറ്റ് ഇല്ലാത്ത തൊഴിലാളികൾ വയറിംഗ് പ്രവൃത്തികൾ ചെയ്യുന്നത് തടയാൻ അധികൃതർ നടപടികൾ സ്വീകരിക്കണമെന്ന് വയർമെൻ ആൻ്റ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ ഇരിങ്ങാലക്കുട യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. വ്യപാരഭവനിൽ ചേർന്ന സമ്മേളനം നഗരസഭ പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ജെയ്സൻ പാറേക്കാടൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് എംContinue Reading

ഷിവൽറി റിക്രിയേഷൻ ക്ലബിൻ്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 15 ന് നഗരസഭ പരിധിയിലെ സ്കൂൾ വിദ്യാർഥികൾക്കായി നിമിഷ പ്രസംഗ മൽസരം   ഇരിങ്ങാലക്കുട : സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ഇരിങ്ങാലക്കുട ശാന്തിനഗർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഷിവൽറി റിക്രിയേഷൻ ക്ലബിൻ്റെ ആഭിമുഖ്യത്തിൽ നിമിഷ പ്രസംഗമൽസരം നടത്തുന്നു. ആഗസ്റ്റ് 15 ന് രണ്ട് മണിക്ക് ക്ലബ് പരിസരത്ത് നടക്കുന്ന മൽസരത്തിൽ നഗരസഭ പരിധിയിൽ ഉൾപ്പെടുന്ന എല്ലാ സ്കൂളുകളിലെയും യു, പി, ഹൈസ്കൂൾ, പ്ലസ് വൺ, പ്ലസ്Continue Reading

കെഎസ്ടിപിയുടെ കോൺക്രീറ്റ് റോഡ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി; ആദ്യഘട്ടത്തിൽ ക്രൈസ്റ്റ് കോളേജ് ജംഗ്ഷൻ മുതൽ പൂതംകുളം വരെ ;ഗതാഗത നിയന്ത്രണവും നിലവിൽ വന്നു…. ഇരിങ്ങാലക്കുട : ഷൊർണൂർ കൊടുങ്ങല്ലൂർ സംസ്ഥാന പാതയിലെ കെ എസ് ടി പി യുടെ കോൺക്രീറ്റ് റോഡ് നിർമ്മാണത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ നിർമ്മാണ പ്രവർത്തികൾ ആരംഭിച്ചു.ക്രൈസ്റ്റ് കോളേജ് ജംഗ്ഷൻ മുതൽ പൂതംകുളം വരെയുള്ള റോഡിലാണ് ആദ്യഘട്ടത്തിൽ നിർമ്മാണം നടക്കുക. നിർമ്മാണത്തിന്റെ ഭാഗമായുള്ള ഗതാഗത നിയന്ത്രണവുംContinue Reading

നാല് കോടി രൂപയുടെ കുട്ടംകുളം നവീകരണത്തിന് തുടക്കമായി; ടോപ്പോഗ്രാഫിക്കൽ സർവ്വേ മന്ത്രി ഡോ. ആർ ബിന്ദു സ്വിച്ച് ഓൺ ചെയ്തു… ഇരിങ്ങാലക്കുട : കുട്ടംകുളം നവീകരണത്തിന് തുടക്കം. സംസ്ഥാന ബജറ്റിൽ നിന്നും അനുവദിച്ച 4 കോടി രൂപ ചിലവിലുള്ള നിർമ്മാണ പ്രവൃത്തികളുടെ പ്രാരംഭ നടപടികളാണ് വെള്ളിയാഴ്ച ആരംഭിച്ചത്. കൂടൽമാണിക്യം ക്ഷേത്രത്തിൻ്റേയും കുട്ടുകുളത്തിൻ്റേയും ചരിത്ര പ്രാധാന്യവും സാംസ്ക്കാരിക പശ്ചാത്തലവും കണക്കിലെടുത്താണ് നിർമ്മാണം നടത്തുകയെന്ന് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. പിContinue Reading

വയനാട് ദുരിതാശ്വാസ ഫണ്ടിലേക്ക് സഹായവുമായി മണ്ഡലത്തിലെ പഞ്ചായത്തുകൾ… ഇരിങ്ങാലക്കുട : മുഖ്യമന്ത്രിയുടെ വയനാട് ദുരിതാശ്വാസ ഫണ്ടിലേക്ക് സഹായവുമായി മണ്ഡലത്തിലെ പഞ്ചായത്തുകൾ. ആളൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതിക്ക് വേണ്ടി പഞ്ചായത്ത് പ്രസിഡന്റ് കെ ആർ ജോജോ പത്ത് ലക്ഷം രൂപയുടെ ചെക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദുവിന് കൈമാറി. കാറളം പഞ്ചായത്തിന് വേണ്ടി പ്രസിഡണ്ട് ബിന്ദു പ്രദീപും വേളൂക്കര പഞ്ചായത്തിന് വേണ്ടി പ്രസിഡണ്ട് കെ എസ് ധനീഷും രണ്ട്Continue Reading

ഭക്തിസാന്ദ്രമായി കൂടൽമാണിക്യം ക്ഷേത്രത്തിലെ ഇല്ലംനിറ ആഘോഷം… ഇരിങ്ങാലക്കുട : ഭക്തിസാന്ദ്രമായി ഇരിങ്ങാലക്കുട ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിലെ ഇല്ലംനിറ ആഘോഷം.രാവിലെ 8.45 മുതൽ 10. 45 വരെയായിരുന്നു തന്ത്രി നകരമണ്ണ് ഋഷികേശ് നമ്പൂതിരിയുടെ നേതൃത്വത്തിൽ ചടങ്ങുകൾ. ദേവസ്വത്തിൻ്റെ സ്വന്തം കൃഷിഭൂമിയിൽ നിന്നും കൊയ്തെടുത്ത കതിരുകളാണ് ഇല്ലം നിറയ്ക്കായി ഉപയോഗിച്ചത്. നെൽക്കതിരുകൾ ക്ഷേത്രത്തിൻ്റെ കിഴക്കേ ഗോപുരത്തിൽ നിന്നും തന്ത്രി, കീഴ്ശാന്തിമാർ എന്നിവർ ശിരസിലേറ്റി നാദസ്വരത്തിൻ്റെ അകമ്പടിയോടെ മണ്ഡപത്തിലേക്ക് എഴുന്നള്ളിച്ചു. പൂജിച്ച നെൽക്കതിരുകൾ സമർപ്പിച്ചContinue Reading

നഗരഹൃദയത്തിൽ വയോധിക ദമ്പതികൾക്കും വഴിയാത്രക്കാർക്കും ഭീഷണിയായി നിലകൊള്ളുന്ന കെട്ടിടം പൊളിച്ച് നീക്കാൻ ധാരണയായി; പരിഹാരമാകുന്നത് രണ്ട് വർഷം നീണ്ട വയോധികരുടെ ഭീതികൾക്കും പരാതികൾക്കും… ഇരിങ്ങാലക്കുട : നഗരഹൃദയത്തിൽ വഴി യാത്രക്കാർക്കും അടുത്തുള്ള വയോധികദമ്പതികൾക്കും ഭീഷണിയായി നില കൊള്ളുന്ന ജീർണ്ണിച്ച കെട്ടിടം പൊളിച്ച് നീക്കാൻ ധാരണയായതായി സൂചന.ഇരിങ്ങാലക്കുട സൗത്ത് ബസാർ റോഡിൽ തെക്കേക്കര വീട്ടിൽ ആൻ്റണിയുടെയും (90 വയസ്സ് ) , ഭാര്യ സിസിലിയുടെയും (80 വയസ്സ്) വർഷങ്ങളായുള്ള പരാതികൾക്കും ഭീതികൾക്കുമാണ്Continue Reading