ഞാറ്റുവേല മഹോൽസവത്തിലേക്ക് കേന്ദ്രമന്ത്രിയെ ക്ഷണിച്ചില്ലെന്ന ബിജെപി പാർലമെൻ്ററി പാർട്ടിയുടെ ആരോപണം നുണപ്രചരണം മാത്രമെന്ന് ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ സഞ്ജീവ്കുമാർ; പാർട്ടിയുടെ ബാനറിൽ വിളിച്ചാൽ മാത്രമേ മന്ത്രി എത്തുകയുള്ളൂവെന്ന ബിജെപി യുടെ നിലപാട് മന്ത്രിയെ അവഹേളിക്കുന്നതിന് തുല്യമെന്നും നഗരസഭ ഭരണനേത്യത്വം…. ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭയുടെ നേതൃത്തിൽ സംഘടിപ്പിക്കുന്ന ഞാറ്റുവേല മഹോൽസവത്തിലേക്ക് കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ ക്ഷണിച്ചില്ലെന്നും അവഹേളിച്ചുവെന്നുമുള്ള ബിജെപി പാർലമെൻ്ററി പാർട്ടിയുടെ നുണപ്രചരണം അവസാനിപ്പിക്കണമെന്ന് നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ്കുമാർ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഈ മാസം 15 ന് കേന്ദ്രമന്ത്രിയെയും അദ്ദേഹത്തിൻ്റെ സഹോദരനെയും ഫോണിൽ ബന്ധപ്പെട്ടെങ്കിലും കിട്ടിയില്ല. തുടർന്ന് പരിപാടികളിൽ പങ്കെടുക്കണമെന്ന് അഭ്യർഥിച്ച് കൊണ്ട് കത്ത് അയച്ചെങ്കിലും മറുപടി ലഭിച്ചില്ല. പരിപാടികളിൽ എത്തുമെന്ന് ഉറപ്പ് തന്നിട്ടുള്ള ജനപ്രതിനിധികളുടെ പേരുകളാണ് നോട്ടീസിൽ അടിച്ചിട്ടുള്ളത്. എല്ലാവരെയും താൻ നേരിട്ടാണ് വിളിച്ചത്. പാർട്ടിയുടെ ബാനറിൽ വിളിച്ചാൽ മാത്രമേ വരികയുള്ളൂ എന്ന ബിജെപി യുടെ നിലപാട് കേന്ദ്രമന്ത്രിക്ക് അറിയുമെന്ന് താൻ കരുതുന്നില്ല. അങ്ങനെ പറയുന്നതിലൂടെ മന്ത്രിയെ അവഹേളിക്കുകയാണ് ബിജെപി ചെയ്യുന്നത്. ഇങ്ങനെയാണെങ്കിൽ ഒരു സാധാരണക്കാരൻ എങ്ങനെ മന്ത്രിയുമായി ബന്ധപ്പെടുമെന്നും ചെയർപേഴ്സൺ ചോദിച്ചു. ഞാറ്റുവേല മഹോൽസവത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി പങ്കെടുക്കണമെന്നാണ് സംഘാടകസമിതി ആഗ്രഹിക്കുന്നത്. എല്ലാ കൗൺസിലർമാരും സഹകരിക്കുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നും ചെയർപേഴ്സൺ അറിയിച്ചു.
ഞാറ്റുവേല മഹോൽസവത്തിലേക്ക് കേന്ദ്രമന്ത്രിയെ ക്ഷണിച്ചില്ലെന്ന ബിജെപി പാർലമെൻ്ററി പാർട്ടിയുടെ ആരോപണം നുണപ്രചരണം മാത്രമെന്ന് ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ സഞ്ജീവ്കുമാർ; പാർട്ടിയുടെ ബാനറിൽ വിളിച്ചാൽ മാത്രമേ മന്ത്രി എത്തുകയുള്ളൂവെന്ന ബിജെപി യുടെ നിലപാട് മന്ത്രിയെ അവഹേളിക്കുന്നതിന് തുല്യമെന്നും നഗരസഭ ഭരണനേത്യത്വം…. ഞാറ്റുവേല മഹോൽസവത്തിലേക്ക് കേന്ദ്രമന്ത്രിയെ ക്ഷണിച്ചില്ലെന്ന ബിജെപി പാർലമെൻ്ററി പാർട്ടിയുടെ ആരോപണം നുണപ്രചരണം മാത്രമെന്ന് ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ സഞ്ജീവ്കുമാർ; പാർട്ടിയുടെ ബാനറിൽ വിളിച്ചാൽ മാത്രമേ മന്ത്രി എത്തുകയുള്ളൂവെന്ന ബിജെപി യുടെContinue Reading