ലൈഫും നാട്ടുകാരും കൈകോർത്തു: ഗിരിജയ്‌ക്ക് കിട്ടിയത് ‘സ്നേഹാലയം’   കയ്പമംഗലം: സംസ്ഥാന സർക്കാരിന്റെ ലൈഫ് പദ്ധതിയും ശ്രീനാരായണപുരം പഞ്ചായത്തും നാട്ടുകാരും ഒത്തുചേർന്നപ്പോൾ നിർധനയും നിരാലംബയുമായ ഗിരിജയ്ക്ക് സ്വന്തമായത് ‘സ്നേഹാലയം’.  53 വയസിനിടെ അഗതിമന്ദിരവും വാടകവീടും  തലചായ്ക്കാൻ ഇടമാക്കിയ ശ്രീനാരായണപുരം പഞ്ചായത്തിലെ കോതപറമ്പ് പുത്തൻ പുരയ്ക്കൽ വീട്ടിൽ ഗിരിജയ്ക്കും മൂന്ന് പെൺമക്കൾക്കുമാണ് വീടെന്ന സ്വപ്നം സാധ്യമായത്. വാടക വീട്ടിൽ നിന്ന് അടച്ചുറപ്പുള്ള സ്വന്തം വീടെന്ന യാഥാർത്ഥ്യത്തിൻ്റെ താക്കോൽ ഇ ടി ടൈസൺContinue Reading

തൃശൂർ ജില്ലയിൽ റെഡ് അലർട്ട്; കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് ജില്ലാ ഭരണകൂടം. തൃശൂർ: ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ കനത്ത മഴക്കുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. കനത്ത മഴയ്ക്കും 40 കിലോമീറ്റർ വേഗത്തിലുള്ള കാറ്റിനും സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് ജില്ലാ ഭരണകൂടം നല്കിയിട്ടുണ്ട്. മലയോര പ്രദേശങ്ങളിലൂടെയുള്ള രാത്രി കാല യാത്ര ഒക്ടോബർ 18 വരെ നിയന്ത്രിച്ചിട്ടുണ്ട്.തീരപ്രദേശത്ത് താമസിക്കുന്നവരോടും ചാലക്കുടി പുഴയുടെ തീരത്ത് താമസിക്കുന്നവരോടും ജാഗ്രത പാലിക്കണമെന്നുംContinue Reading

തൃശൂർ ജില്ലയിൽ ഓറഞ്ച് അലേർട്ട് തൃശൂർ: ജില്ലയിൽ ശക്തമായ മഴയ്ക്ക് സാധ്യത പ്രവചിച്ചു കൊണ്ട് ഇന്ന് ഓറഞ്ച് അലേർട്ട്. കടൽ തീരത്തുള്ളവരും പുഴകളുടെ തീരത്ത് വസിക്കുന്നവരും ജാഗ്രത പാലിക്കണമെന്നും ചാലക്കുടി ഭാഗത്ത് മഴ ആരംഭിച്ചതിനാൽ ചാലക്കുടി പുഴയുടെ തീരത്തുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്നും മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്.Continue Reading

കാക്കാത്തുരുത്തിയിൽ ജാതി സർട്ടിഫിക്കറ്റ് ഇല്ലാത്തതിൻ്റെ പേരിൽ തുടർപഠനം പ്രതിസന്ധിയിലായ വിദ്യാർഥികളുടെ വിഷയം വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ട് വരുമെന്ന് മന്ത്രി ഡോ. ആർ ബിന്ദു. ഇരിങ്ങാലക്കുട: ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഇല്ലാത്തത് കൊണ്ട് ഉപരിപഠനത്തിനും ആനുകൂല്യങ്ങൾ നേടാനും തടസ്സങ്ങൾ നേരിടുന്ന പടിയൂർ പഞ്ചായത്തിലെ കാക്കാത്തുരുത്തിയിലെ 12 ഓളം കുടുംബങ്ങളുടെയും വിദ്യാർഥികളുടെയും വിഷയം സർക്കാരിൻ്റെ ശ്രദ്ധയിൽ കൊണ്ട് വരുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു.പടിയൂർ പഞ്ചായത്തിലെ 13,Continue Reading

നിക്ഷേപതട്ടിപ്പ്; കോടികൾ തട്ടിയെടുത്ത കോയമ്പത്തൂർ സ്വദേശി അറസ്റ്റിൽ; നിക്ഷേപകരിൽ ഭൂരിഭാഗവും മലയാളികളെന്ന് കൊരട്ടി പോലീസ്. ചാലക്കുടി: യൂണിവേഴ്സൽ ട്രേഡിങ്ങ് സൊലൂഷൻ കമ്പനിയിൽ നിക്ഷേപിക്കുന്ന പണം ഏതാനം മാസത്തിനകം ഇരട്ടിയായി തിരിച്ചു നൽകാമെന്ന് വിശ്വസിപ്പിച്ച് നിരവധി നിക്ഷേപകരിൽ നിന്നും കോടികൾ തട്ടിയ കേസിലെ പ്രതി തമിഴ്നാട് കോയമ്പത്തൂർ സ്വദേശി ഗൗതം രമേഷ് ( 32 ) എന്നയാളെ കൊരട്ടി സി ഐ ബി കെ അരുണും സംഘവും അറസ്റ്റ് ചെയ്തു.മുരിങ്ങൂർ സ്വദേശിContinue Reading

സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 8867 പേർക്ക്. തൃശൂർ: എറണാകുളം 1377, തിരുവനന്തപുരം 1288, തൃശൂര്‍ 1091, കോഴിക്കോട് 690, കോട്ടയം 622, കൊല്ലം 606, മലപ്പുറം 593, ആലപ്പുഴ 543, കണ്ണൂര്‍ 479, ഇടുക്കി 421, പാലക്കാട് 359, പത്തനംതിട്ട 291, വയനാട് 286, കാസര്‍ഗോഡ് 221 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 79,554 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍Continue Reading

ശ്രീകൂടൽമാണിക്യ ക്ഷേത്രത്തിൽ തിരുവോണഊട്ട് പുനരാരംഭിച്ചു; നിത്യ അന്നദാനത്തിനും തുടക്കമായി. ഇരിങ്ങാലക്കുട: കോവിഡിനെ തുടർന്ന് നിറുത്തിവച്ചിരുന്ന തിരുവോണഊട്ടിനും നിത്യ അന്നദാനത്തിനും ശ്രീകൂടൽമാണിക്യക്ഷേത്രത്തിൽ തുടക്കമായി. ഉച്ചപൂജക്ക് ശേഷം 11.30 യോടെ തെക്കേ ഊട്ടുപ്പുരയിലാണ് തിരുവോണഊട്ടും നിത്യ അന്നദാനവും നടത്തുന്നത്. ദർശനത്തിന് ശേഷം ദേവസ്വം കൗണ്ടറിൽ നിന്നും ഭക്തജനങ്ങൾക്ക് ഇതിനായുള്ള കൂപ്പൺ നല്കും.ഐസിഎൽ ഫിൻകോർപ്പിൻ്റെ സാമ്പത്തികസഹായത്തോടെയാണ് ക്ഷേത്രത്തിൽ നിത്യ അന്നദാനം ആരംഭിക്കുന്നത്. ദേവസ്വം ഓഫീസിൽ നടന്ന ചടങ്ങിൽ ക്ഷേത്രം തന്ത്രി എൻ പി പിContinue Reading

കെഎസ്ആർടിസി ഇരിങ്ങാലക്കുട ഓപ്പറേറ്റിംഗ് സെൻ്ററിൽ നിന്നും നിറുത്തലാക്കിയ തിരുവനന്തപുരം, കോട്ടയം സർവീസുകൾ ഈ മാസം 25 ന് പുനരാരംഭിക്കുമെന്ന് മന്ത്രി ഡോ. ആർ ബിന്ദു;പട്ടണത്തിൽ നിന്നും നടത്തിയിരുന്ന സർവീസുകൾ നിറുത്തലാക്കിയെന്ന പ്രചരണം ശരിയല്ലെന്നും മന്ത്രി. ഇരിങ്ങാലക്കുട: കെഎസ്ആർടിസി യുടെ ഇരിങ്ങാലക്കുട ഓപ്പറേറ്റിംഗ് സെൻ്ററിൽ നിന്നും നിറുത്തലാക്കിയ തിരുവനന്തപുരം, കോട്ടയം സർവീസുകൾ ഒക്ടോബർ 25 ന് പുനരാരംഭിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു. ഇരിങ്ങാലക്കുടയിൽ നിന്ന് നടത്തിയിരുന്ന സർവീസുകൾContinue Reading

ഇരിങ്ങാലക്കുട മണ്ഡലത്തിൽ ഇന്ന് 71 പേർക്ക് കൂടി കോവിഡ്. തൃശൂർ: ഇരിങ്ങാലക്കുട മണ്ഡലത്തിൽ ഇന്ന് 71 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. നഗരസഭയിൽ 14 ഉം പൂമംഗലത്ത് 19 ഉം മുരിയാട് 14 ഉം ആളൂരിൽ 13 ഉം കാറളത്ത് 8 ഉം വേളൂക്കരയിൽ 2 ഉം പടിയൂരിൽ ഒരാൾക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കാട്ടൂർ പഞ്ചായത്തിൽ നിന്ന് ഇന്ന് ആർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടില്ല.Continue Reading

പുത്തൻതോട് പാലത്തിലെ അറ്റകുറ്റപ്പണികളും ഗതാഗത നിയന്ത്രണവും ഞായറാഴ്ച മുതൽ; ഇരു റൂട്ടുകളിലും വൺവേ സംവിധാനം എർപ്പെടുത്തുമെന്ന് പോലീസ്   തൃശൂർ: തൃശൂർ -കൊടുങ്ങല്ലൂർ സംസ്ഥാന പാതയിലെ പുത്തൻതോട് പാലത്തിൻ്റെ അറ്റകുറ്റപ്പണികൾ ഒക്ടോബർ 17 ഞായറാഴ്ച മുതൽ ആരംഭിക്കും. ബസ്സുടമകളുമായി പോലീസ് നടത്തിയ ചർച്ചയെ തുടർന്നാണ് പുതിയ തീരുമാനം.പാലത്തിൻ്റെ ഇരുവശങ്ങളിൽ നിന്നും ത്യശൂരിലേക്കും കൊടുങ്ങല്ലൂരിലേക്കും യാത്രക്കാരെ എടുത്ത് കൊണ്ട് പോകുന്നതിനും ഇത് അനുസരിച്ച് സമയക്രമീകരണം നടത്താനും തീരുമാനമായതായി സിഐ എസ് പിContinue Reading