മാളയിലെ ജനകീയഹോട്ടലിന് സഹായവുമായി ബ്ലോക്ക് പഞ്ചായത്തവും; സഹായ ഉപകരണങ്ങൾ കൈമാറി ബ്ലോക്ക് അധികൃതർ   മാള:മാളയിലെ രണ്ടാമത്തെ ജനകീയ ഹോട്ടലിനെ കൂടുതൽ ജനകീയമാക്കാൻ ബ്ലോക്ക്‌ പഞ്ചായത്തിന്റെ സഹായവും. കലവറയുടെ പ്രവർത്തനങ്ങൾ കൂടുതൽ സൗകര്യപ്രദമാക്കുന്നതിന് ബ്ലോക്ക്‌ പഞ്ചായത്ത്‌ അനുവദിച്ച ഒരു ലക്ഷം രൂപയിൽ നിന്ന് വാങ്ങിയ സഹായ ഉപകരണങ്ങൾ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സന്ധ്യ നൈസൺ കൈമാറി. സിഡിഎസ് ചെയർപേഴ്സൺ സരോജ വിജയൻ സഹായ ഉപകരണങ്ങൾ ഏറ്റുവാങ്ങി. ബ്ലോക്ക്‌ പഞ്ചായത്തിന്റെ 2021-22Continue Reading

കൂടൽമാണിക്യക്ഷേത്രത്തിൻ്റെ പടിഞ്ഞാറേ ഗോപുരത്തിൻ്റെ നവീകരണപ്രവർത്തനങ്ങൾക്ക് തുടക്കമായി; നവീകരണ പ്രവർത്തനങ്ങൾ 34 ലക്ഷം രൂപ ചിലവിൽ; 2022 മാർച്ചിൽ പണികൾ പൂർത്തീകരിക്കുമെന്ന് പ്രഖ്യാപനം. ഇരിഞ്ഞാലക്കുട: ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിന്റെ പടിഞ്ഞാറേ ഗോപുരത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ദേവസ്വം ചെയർമാൻ പ്രദീപ് മേനോൻ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ സ്മിത കൃഷ്ണകുമാർ, ദേവസ്വം അഡ്മിനിസ്ട്രേറ്റർ എം സുഗീത, മാനേജിങ് കമ്മിറ്റി അംഗങ്ങളായ ഭരതൻ കണ്ടേങ്കാട്ടിൽ, കെ.ജി സുരേഷ്, പ്രേമരാജൻ ,Continue Reading

വെള്ളിക്കുളങ്ങരയിൽ നിന്ന് ബൈക്ക് മോഷ്ടിച്ച് പാലാ രാമപുരത്ത് സ്ത്രീയെ ആക്രമിച്ച് കവർച്ച നടത്തിയ പ്രതി പിടിയിൽ വെള്ളിക്കുളങ്ങര : വെള്ളിക്കുളങ്ങര പോലീസ് സ്‌റ്റേഷൻ പരിധിയിലെ മാരാംകോട് നിന്നും ബൈക്ക് മോഷ്ടിച്ച് എറണാകുളം,കോട്ടയം എന്നീ ജില്ലകളിൽ കവർച്ച, അടിപിടി എന്നിവ നടത്തിയ പ്രതികളിൽ ഒളിവിൽ കഴിഞ്ഞിരുന്നയാൾ പിടിയിലായി. രാമപുരത്ത് സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന സ്ത്രീയുടെ പണവും , മോബൈൽ ഫോണുകളും അടങ്ങിയ ബാഗ് തട്ടിയെടുത്ത സംഘത്തിലെ പ്രധാനിയായ കുറ്റിച്ചിറ അംബേദ്കർ കോളനിContinue Reading

ഇരിങ്ങാലക്കുട മണ്ഡലത്തിൽ നാല് ദുരിതാശ്വാസ ക്യാമ്പുകളിലായി 59 പേർ, വേളൂക്കര പഞ്ചായത്തിൽ മഴയിൽ വീട് തകർന്നു. ഇരിങ്ങാലക്കുട: മഴക്കെടുതികളെ തുടർന്ന് മണ്ഡലത്തിലെ 4 ദുരിതാശ്വാസ ക്യാമ്പുകളിലായി കഴിയുന്നത് 59 പേർ.നഗരസഭയിൽ വാർഡ് 2 ൽ ചേലക്കടവിൽ നിന്ന് 3 കുടുംബങ്ങളിലായി 14 പേരാണ് പ്രിയദർശിനി കമ്യൂണിറ്റി ഹാളിലെ ക്യാമ്പിൽ കഴിയുന്നത്. വേളൂക്കര പഞ്ചായത്തിൽ വാർഡ് 12 ൽ നിന്ന് രണ്ട് കുടുംബങ്ങളിലായി 12 പേരാണ് തുമ്പൂർ കോൺവെൻ്റ് സ്കൂളിലെ ക്യാമ്പിൽContinue Reading

ഇരിങ്ങാലക്കുട മണ്ഡലത്തിൽ 86 പേർക്ക് കൂടി കോവിഡ്; നഗരസഭയിലും കാട്ടൂർ പഞ്ചായത്തിലുമായി രണ്ട് കോവിഡ് മരണങ്ങളും. തൃശൂർ: ഇരിങ്ങാലക്കുട മണ്ഡലത്തിൽ 86 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. നഗരസഭയിൽ 19 ഉം കാട്ടൂരിൽ 11 ഉം പൂമംഗലത്ത് 4 ഉം പടിയൂരിൽ 22 ഉം കാറളത്ത് 7 ഉം ആളൂരിൽ 5 ഉം മുരിയാട് 11 ഉം വേളൂക്കരയിൽ 7 ഉം പേരാണ് ഇന്നത്തെ കോവിഡ് ബാധിതരുടെ പട്ടികയിലുള്ളത്. നഗരസഭയിലുംContinue Reading

  പടിയൂരിൽ കെഎല്‍ഡിസി കനാല്‍ ബണ്ട് പൊട്ടി; പാടശേഖരങ്ങൾ വെള്ളത്തിലായി; അടിയന്തര നടപടികൾ നിർദ്ദേശിച്ച് മന്ത്രി ഡോ. ആർ ബിന്ദു; രാത്രി വൈകിയും ബണ്ട് ബലപ്പെടുത്തുന്ന നടപടികള്‍ തുടരുന്നു. ഇരിങ്ങാലക്കുട:കെഎല്‍ഡിസി കനാലില്‍ കോതറ പാലത്തിനു സമീപത്തെ ബണ്ട് പൊട്ടി. പടിയൂര്‍ പഞ്ചായത്തിലെ ചെട്ടിയാല്‍-കാട്ടൂര്‍ റോഡിൽ ഇറിഗേഷന്‍ വകുപ്പിന്റെ കീഴിലുള്ള പഴയ പമ്പ് ഹൗസിനോടു ചേര്‍ന്നുള്ള വടക്കു വശത്തെ ബണ്ടാണു പൊട്ടിയത്. പമ്പ് ഹൗസിലേക്കുള്ള ജലം ഒഴുകുന്ന ചെറിയ തോടാണ് കനത്തContinue Reading

എല്ലാവർക്കും ഭവനം എന്നതാണ് സർക്കാർ ലക്ഷ്യം : സ്പീക്കർ എം ബി രാജേഷ്   ചാലക്കുടി: എല്ലാവർക്കും ഭവനം എന്ന ലക്ഷ്യവുമായിട്ടാണ്  സംസ്ഥാന സർക്കാർ മുന്നോട്ട് പോകുന്നതെന്ന് സ്പീക്കർ എം ബി രാജേഷ്. കൊരട്ടി ഗ്രാമപഞ്ചായത്തിലെ 37 ഇരട്ട വീടുകൾ  ഒറ്റവീടാക്കൽ പദ്ധതിയുടെ നിർമ്മാണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വീടില്ലാത്ത ഒരുപാട് പേർക്ക് സ്വന്തമായി ഒരു വീടൊരുക്കാൻ ലൈഫ് പദ്ധതിയിലൂടെ സാധിച്ചു. ഇനിയും ഭവനരഹിതർക്ക് വേണ്ട സഹായങ്ങൾ നൽകി വീടൊരുക്കാനുള്ളContinue Reading

കോവിഡ് ചികിൽസയിലായിരുന്ന പൊറത്തിശ്ശേരി പഞ്ചായത്ത് മുൻമെമ്പർ സുമതി ഗോപാലകൃഷ്ണൻ അന്തരിച്ചു. ഇരിങ്ങാലക്കുട: പൊറത്തിശ്ശേരി പഞ്ചായത്ത് മുൻ മെമ്പറും സിപിഎം പൊറത്തിശ്ശേരി ബ്രാഞ്ച് അംഗവുമായ പൊറത്തിശ്ശേരി എടയ്ക്കാട്ടിൽ ഗോപാലകൃഷ്ണൻ്റെ ഭാര്യ സുമതി (58 വയസ്സ് ) അന്തരിച്ചു. കോവിഡ് ബാധിച്ച് എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്നു. എറെക്കാലം അർബുദ ചികിൽസയിലുമായിരുന്നു.പൊറത്തിശ്ശേരി പഞ്ചായത്ത് വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ, മഹിളാ അസോസിയേഷൻ ഏരിയContinue Reading