കല്ലേറ്റുംകരയിൽ വൻമയക്കുമരുന്നു വേട്ട; പിടിച്ചെടുത്തത് ചില്ലറവില്പനക്കായി ഒഡീഷയിൽ നിന്ന് കൊണ്ട് വന്ന 14.5 കിലോഗ്രാം കഞ്ചാവ്; എറണാകുളം, കോട്ടയം സ്വദേശികളായ യുവാക്കൾ പിടിയിൽ.. തൃശൂർ: ചില്ലറവില്പനക്കായി കൊണ്ടുവന്ന 14.5 കിലോഗ്രാം കഞ്ചാവ് തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി . ജി പൂങ്കുഴലി ഐപിഎസി ന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമും ആളൂർ പോലീസും ചേർന്നു പിടികൂടി. ജില്ലാ പോലീസ് മേധാവിക്ക് കിട്ടിയ രഹസ്യവിവരത്തെ തുടർന്ന് തൃശൂർ റൂറൽ ഡാൻസാഫ് ടീംContinue Reading

ജാതി സർട്ടിഫിക്കറ്റ് വിഷയത്തിൽ തുടർപഠനം പ്രതിസന്ധിയിലായ വിദ്യാർഥികളോടുള്ള സർക്കാർ അവഗണനയ്ക്കെതിരെ പ്രതിഷേധപരിപാടികളുമായി എബിവിപി; മന്ത്രിയുടേത് എല്ലാം ശരിയാക്കാമെന്ന രാഷ്ട്രീയക്കാരൻ്റെ പതിവ് പറച്ചിൽ മാത്രമെന്നും ആരോപണം..     ഇരിങ്ങാലക്കുട: ജാതി സർട്ടിഫിക്കറ്റ് ഇല്ലാത്തതിൻ്റെ പേരിൽ തുടർപഠനം പ്രതിസന്ധിയിലായ കാക്കാത്തുരുത്തിയിലെ വിദ്യാർഥികളോടുള്ള സർക്കാർ അവഗണനയ്ക്കെതിരെ സമര പരിപാടികളുമായി എബിവിപി. കുറവ വിഭാഗത്തിൽപ്പെട്ട ഒമ്പതോളം കുടുംബങ്ങളിൽ നിന്നായിട്ടുള്ള ഇരുപതോളം വിദ്യാർഥികൾക്ക് സാമ്പത്തിക ബുദ്ധിമുട്ട് ഉള്ളത് കൊണ്ട് ഉപരിപഠനത്തിന് സർക്കാർ കോളേജുകളെ തന്നെ ആശ്രയിക്കേണ്ടContinue Reading

ആറാട്ടുപുഴ മന്ദാരക്കടവിൽ ഒഴുക്കിൽപ്പെട്ട് കാണാതായ രണ്ടാമത്തെ കുട്ടിയുടെ മൃതദേഹവും കണ്ടെത്തി. തൃശൂർ: ആറാട്ടുപുഴ മന്ദാരക്കടവില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് കുട്ടികളെ കാണാതായ സംഭവത്തില്‍ രണ്ടാമത്തെ കുട്ടിയുടെ മൃതദേഹവും കണ്ടെത്തി.ആറാട്ടുപുഴകരോട്ടുമുറി വെളുത്തുടന്‍ ഷാജി മകന്‍ ഷജില്‍ (14) എന്ന വിദ്യാര്‍ത്ഥിയുടെ മൃതദേഹമാണ് കണ്ടെത്തിയത്.ആറാട്ട്പുഴ കുന്നത്തു വീട്ടില്‍ മണി മകന്‍ ഗൗതം സാഗര്‍ (14) എന്ന കുട്ടിയുടെ മൃതദേഹം കഴിഞ്ഞ ദിവസം തന്നെ കണ്ടെത്തിയിരുന്നു.രണ്ട് പേരുടെയും മൃതദേഹങ്ങള്‍ കടവിന് സമീപത്ത് നിന്ന് തന്നെയാണ് കണ്ടെത്തിയത്.കഴിഞ്ഞContinue Reading

എൻ്റെ പാടം എൻ്റെ പുസ്തകം: വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്തിൻ്റെ സ്ത്രീ ശാക്തീകരണ പദ്ധതിക്ക് തുടക്കമായി.. ഇരിങ്ങാലക്കുട:കൃഷിയും വായനയും സംയോജിപ്പിച്ചുള്ള സ്ത്രീ ശാക്തീകരണപദ്ധതിയായ എന്റെ പാടം, എന്റെ പുസ്തകം പദ്ധതിക്ക് വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്തിൽ തുടക്കം. സംസ്ഥാനത്ത് ആദ്യമായാണ് സ്ത്രീശാക്തീകരണം ലക്ഷ്യമാക്കി ഈ രീതിയിൽ പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം വെള്ളാങ്ങല്ലൂർ പിസികെ ഓഡിറ്റോറിയത്തിൽ അഡ്വ.വി ആർ സുനിൽകുമാർ എംഎൽഎ നിർവഹിച്ചു. ബ്ലോക്കിൻ്റെ 2021-22 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി 3,30,O00 രൂപContinue Reading

പുത്തൻതോട് പാലം പൊളിച്ചുപണിയാൻ പദ്ധതിയുമായി കെഎസ്ടിപി; പദ്ധതി റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തി; പാലത്തിൻ്റെ അറ്റകുറ്റപ്പണികൾക്കായുള്ള തീരുമാനം ഉപേക്ഷിച്ചു. തൃശൂർ: തൃശൂർ -കൊടുങ്ങല്ലൂർ സംസ്ഥാനപാതയിൽ കരുവന്നൂർ കെഎൽഡിസി കനാലിന് കുറുകെയുള്ള പുത്തൻതോട് പാലം പൊളിച്ച് പണിയാൻ പദ്ധതി .റിബീൽഡ് കേരള ഇനീഷ്യേറ്റീവിൽ ഉൾപ്പെടുത്തി പിഡബ്ല്യൂവിൻ്റെ കീഴിലുള്ള കേരള സ്‌റ്റേറ്റ് ട്രാൻസ്പോർട്ട് പ്രൊജക്റ്റിൻ്റെ (കെഎസ്ടിപി) മേൽനോട്ടത്തിൽ കൂർക്കഞ്ചേരി മുതൽ കൊടുങ്ങല്ലൂർ വരെയുള്ള 37 കിലോമീറ്റർ റോഡ് എഴര മീറ്റിൽ കോൺക്രീറ്റ് ചെയ്യാനുള്ള പദ്ധതിയുടെContinue Reading

കിഴുത്താണിയിൽ നിറുത്തിയിട്ടിയിരുന്ന ഗുഡ്സ് ടെംപോ വാന്‍ കത്തി നശിച്ചു. ഇരിങ്ങാലക്കുട: റോഡരികില്‍ നിറുത്തിയിട്ടിരുന്ന ഗുഡ്‌സ് ടെംപോ വാന്‍ കത്തി നശിച്ചു. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. കാറളം കിഴുത്താണി മനപ്പടി ചിറയത്ത് വീട്ടില്‍ പോളിന്റെ ഉടമസ്ഥതയിലുള്ളതാണ് ഗുഡ്സ് ടെംപോ വാന്‍. വാഹനം സ്വയം പുറകിലേക്ക് ചലിക്കുകയും ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം തീ പടരുകയുമായിരുന്നുവെന്ന് സമീപവാസികൾ പറഞ്ഞു.തീയും പുകയും ഉയരുന്നതു കണ്ട സമീപവാസികള്‍ തീ അണക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നു. സമീപത്തു കിടന്നിരുന്ന രണ്ട്Continue Reading

43 വർഷത്തെ പരിശീലനമികവിന് ഒടുവിൽ അംഗീകാരം;ദ്രോണാചാര്യ അവാർഡ് ക്രൈസ്റ്റ് കോളേജ് അത്‌ലറ്റിക്സ് പരിശീലകൻ ടി പി ഔസേഫ് മാസ്റ്റർക്ക് .. തൃശൂർ:നീണ്ട 43 വര്‍ഷത്തെ പരിശീലന മികവിനുള്ള അംഗീകാരമായി ദ്രോണാചാര്യ അവാര്‍ഡ് കായികപരിശീലകനെ തേടിയെത്തുമ്പോൾ ക്രൈസ്റ്റ് കോളേജ് അത്‌ലറ്റിക് കോച്ച് പെരുമ്പാവൂര്‍ ഇരിങ്ങൂള്‍ തേക്കമാലില്‍ വീട്ടില്‍ ഔസേഫ് മാസ്റ്റര്‍ക്ക് നിറഞ്ഞ അഭിമാനം. “അംഗീകാരം വൈകിയതില്‍ പരിഭവമില്ല. എല്ലാ രംഗത്തും സംഭവിക്കുന്നതാണിത്. മുകളിലേക്ക് മാത്രമല്ല, ഇടയ്ക്ക് താഴേയ്ക്ക് നോക്കാനും സാധിക്കണം. പാവപ്പെട്ടവരുടെContinue Reading

ഒരു നൂറ്റാണ്ടു നീണ്ട കാത്തിരിപ്പിന് വിരാമം;പശ്ചിമഘട്ടത്തില്‍ നിന്നും അപൂര്‍വ ഇനം അദൃശ്യലോലവലചിറകന്‍ ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജിലെ ഷഡ്പദ എന്റമോളജി ഗവേഷണ കേന്ദ്രത്തിലെ ഗവേഷണസംഘം പശ്ചിമ ഘട്ടത്തില്‍ നിന്നും ആദ്യമായി പൂര്‍ണവളര്‍ച്ചയെത്തിയ അപ്പോക്രൈസ ഈവാനിഡ അദൃശ്യ ലോലവലചിറകന്‍ എന്ന അപൂര്‍വഇനം ഹരിതവലചിറകനെ കണ്ടെത്തി. 128 വര്‍ഷത്തിനു ശേഷമാണ് പൂര്‍ണവളര്‍ച്ചയെത്തിയ ഈ അദൃശ്യലോലവലചിറകന്‍ പശ്ചിമ ഘട്ടത്തില്‍ ഉള്‍പ്പെട്ട വയനാട്ടിലെ വള്ളിയൂര്‍ക്കാവില്‍ നിന്നും കണ്ടെത്തിയിരിക്കുന്നത്. അമേരിക്കയിലെ കാലിഫോര്‍ണിയ ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചറല്‍ ഡിപ്പാര്‍ട്ടുമെന്റില്‍ നിന്നുള്ളContinue Reading

മുസിരിസ് ഇനി ‘സോളാർ ബോട്ടുകൾ’ ഭരിക്കും   കൊടുങ്ങല്ലൂർ: കോട്ടപ്പുറം മുസിരിസ് കായലോരം ഇനി മുതൽ സോളാർ ബോട്ടുകൾ ഭരിക്കും. കൊച്ചി രാജ്യാന്തര വിമാനത്താവള കമ്പനിയുടെ (സിയാൽ) സൗരോർജ ബോട്ടാണ് മുസിരിസ് പൈതൃക പദ്ധതിയുടെ ഭാഗമായി വിനോദ സഞ്ചാരത്തിന് ഉപയോഗിക്കുന്നത്. മുസിരിസ് പൈതൃക പദ്ധതിയുടെ നടത്തിപ്പിനായി ബോട്ട് കൈമാറി. നേരത്തെ ഇത് സംബന്ധിച്ച് സിയാലും മുസിരിസ് ഹെറിറ്റേജ് പ്രോജക്ട് ലിമിറ്റഡും തമ്മില്‍ ധാരണയായിരുന്നു. സിയാലിന്റെ ഉപകമ്പനിയായ കേരള വാട്ടർവെയ്സ് ആൻഡ്Continue Reading

കൊടുങ്ങല്ലൂരിൽ വൻമാരക മയക്കുമരുന്നു വേട്ട;യുവാക്കൾ പിടിയിൽ   കൊടുങ്ങല്ലൂർ: ചില്ലറവില്പനക്കായി കൊണ്ടുവന്ന 20 ഗ്രാം എംഡിഎംഎ (മെത്ത്) തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ജി. പൂങ്കുഴലി ഐപിഎസിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമും കൊടുങ്ങല്ലൂർ പോലീസും ചേർന്നു പിടികൂടി. ജില്ലാ പോലീസ് മേധാവിക്ക് കിട്ടിയ രഹസ്യവിവരത്തെ തുടർന്ന് തൃശൂർ റൂറൽ ഡാൻസാഫ് ടീം നടത്തിയ അന്വേഷണത്തിലാണ് പ്രതികളായ കൊടുങ്ങല്ലൂർ ചന്തപ്പുര വൈപ്പിൻകാട്ട് വീട്ടിൽ നിഷ്താഫിർ (26), ഉഴവത്ത് കടവ് ചൂളക്കടവിൽContinue Reading