ഇരിങ്ങാലക്കുട രൂപതയിലെ ഭൂരിപക്ഷം ഇടവകപള്ളികളിലും നടന്നത് ജനാഭിമുഖ കുർബാന തന്നെ; സിനഡ് തീരുമാനം നടപ്പിലാക്കണമെന്നും വൈദികനെ മാറ്റണമെന്നും ആവശ്യപ്പെട്ട് ബിഷപ്പ് ഹൗസിൽ കടുപ്പശ്ശേരി പള്ളി വിശ്വാസികളുടെ സമരം… ഇരിങ്ങാലക്കുട: രൂപതയിലെ ഭൂരിപക്ഷം ഇടവകകളിലും ഇന്ന് നടന്നത് ജനാഭിമുഖകുർബാന തന്നെ. സിനഡ് തീരുമാനപ്രകാരമുള്ള നവീകരിച്ച കുർബാനക്രമം ഇന്ന് മുതൽ നിലവിൽ വരുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും ഇടവകവികാരിമാരുടെയും ഇടവക പ്രതിനിധികളുടെയും അഭിപ്രായം മാനിച്ച് നിലവിലുള്ള ജനാഭിമുഖ കുർബാന തുടരാൻ അനുവദിച്ച് കൊണ്ട് രൂപതContinue Reading

  ഹിന്ദു ഐക്യവേദിയുടെ പ്രതിഷേധത്തിൻ്റെ അകമ്പടിയോടെ കൂടൽമാണിക്യം മ്യൂസിയത്തിൻ്റെ വാർഷികാഘോഷം; നാടിൻ്റെ ബഹുസ്വരതകളെയും വൈജാത്യങ്ങളെയും ഉൾക്കൊള്ളേണ്ടതുണ്ടെന്ന് മന്ത്രി ഡോ. ആർ ബിന്ദു: ഡോ. രാഘവവാരിയർക്ക് എതിരെയുള്ള പ്രതിഷേധം പ്രഹസനമെന്നും മന്ത്രി… ഇരിങ്ങാലക്കുട : പ്രതിഷേധത്തിൻ്റെ അകമ്പടിയോടെ കൂടൽമാണിക്യം ദേവസ്വം മ്യൂസിയം ആൻ്റ് ആർക്കൈവ്സിൻ്റെ വാർഷികാഘോഷം.ക്ഷേത്രത്തിലെ അത്യപൂർവ്വമായ താളിയോല ഗ്രന്ഥങ്ങൾ ഡിജിറ്റൽ ഇമേജുകൾ ആക്കി സെർവറുകളിൽ സൂക്ഷിച്ച് സംരക്ഷിക്കുന്ന നടപടികൾക്ക് കഴിഞ്ഞ വർഷം നവംബർ ഒന്നിനാണ് തുടക്കം കുറിച്ചത്. ഇതിനകം 12000Continue Reading

ഇരിങ്ങാലക്കുട അഗ്നിരക്ഷാ സേനയ്ക്ക് കരുത്തായി പുതിയ ഫസ്റ്റ് റെസ്പോൺസ് വെഹിക്കിൾ ഇരിങ്ങാലക്കുട:പ്രതികൂല സാഹചര്യങ്ങളെ ചെറുക്കാൻ ഇരിങ്ങാലക്കുട അഗ്നിരക്ഷാ സേനയ്ക്ക് കരുത്തായി പുതിയ ഫസ്റ്റ് റെസ്പോൺസ് വെഹിക്കിൾ സജ്ജം. പ്രകൃതിദുരന്തം ഉൾപ്പെടെയുള്ള പ്രതികൂല സാഹചര്യങ്ങളിൽ വലിയ വാഹനങ്ങൾ കടന്നു ചെല്ലാൻ കഴിയാത്ത സ്ഥലങ്ങളിൽ ഈ വാഹനങ്ങൾക്ക് എത്താൻ കഴിയുമെന്നതാണ് പ്രത്യേകത. പുതിയ വാഹനത്തിൻ്റെ ഫ്ളാഗ് ഓഫ് കർമ്മം ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു നിർവ്വഹിച്ചു. ദുരന്തമുഖത്ത് അതിവേഗമെത്തി ദുരന്തനിവാരണത്തിന്Continue Reading

കാക്കാത്തുരുത്തിയിലെ വിദ്യാർഥികളുടെ ജാതി സർട്ടിഫിക്കറ്റ് വിഷയം; വിവരശേഖരണത്തിന് ഒരുങ്ങി കിർട്ടാഡ്സ് അധികൃതർ… ഇരിങ്ങാലക്കുട: ജാതി സർട്ടിഫിക്കറ്റ് ഇല്ലാത്തതിൻ്റെ പേരിൽ തുടർ പഠനം മുടങ്ങിയ കാക്കാത്തുരുത്തിയിലെ വിദ്യാർഥികളുടെ വിഷയത്തിൽ വിവരശേഖരണത്തിന് ഒരുങ്ങി കിർട്ടാഡ്സ് അധികൃതർ.പട്ടികജാതി പട്ടികവർഗ്ഗ വകുപ്പിൻ്റെ കീഴിൽ കോഴിക്കോട് ആസ്ഥാനമായി കിർട്ടാഡ്സ് (Kerala Institute for Research, Training and Development of SC/ST ) ഇതിൻ്റെ മുന്നോടിയായി റവന്യൂ വകുപ്പിൽ നിന്ന് വിവരങ്ങൾ തേടിക്കഴിഞ്ഞു. പടിയൂർ പഞ്ചായത്തിൽ 13,Continue Reading

ചാലക്കുടിയിൽ ആരാധനാലയത്തോട് ചേർന്ന് പൊതു സ്ഥലത്ത് മാലിന്യം തള്ളിയവർ പിടിയിൽ   ചാലക്കുടി: ചാലക്കുടി കണ്ണമ്പുഴ ദേവി ക്ഷേത്രത്തിനോട് ചേർന്ന വഴിയിൽ പൊതുസ്ഥലത്ത് മാലിന്യം തള്ളിയ സംഭവത്തിലെ പ്രതികളെ ചാലക്കുടി ഡിവൈഎസ്പി സി.ആർ സന്തോഷിന്റെ നേതൃത്വത്തിൽ പിടികൂടി. ചാലക്കുടി സൗത്ത് കുരിശ് ജംഗ്ഷന് സമീപം താമസിക്കുന്ന മാവേലി വീട്ടിൽ തോമസിന്റെ മകൻ ബിജു (46 വയസ്സ്), ദേവസ്സിയുടെ മകൻ തോമസ് (63 വയസ്സ് ) ,ചാലക്കുടി പള്ളിക്കനാലിന് സമീപം താമസിക്കുന്നContinue Reading

പുത്തന്‍ചിറ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഇനി ഐസൊലേഷന്‍ വാർഡും; നിർമ്മാണം 1.8 കോടി രൂപ ചിലവിൽ… കൊടുങ്ങല്ലൂർ: പുത്തന്‍ചിറ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ഇനി ആധുനിക സൗകര്യങ്ങളോടെയുള്ള ഐസൊലേഷന്‍ വാര്‍ഡും. ഐസൊലേഷൻ വാർഡിന്റെ നിർമ്മാണത്തിനായി 1.8 കോടി രൂപയാണ് സംസ്ഥാന സർക്കാർ അനുവദിച്ചിരിക്കുന്നത്. അഡ്വ.വി ആര്‍ സുനില്‍കുമാര്‍ എംഎല്‍എയുടെ ആസ്തിവികസന ഫണ്ടില്‍ നിന്നും 90 ലക്ഷവും കിഫ്ബിയില്‍ നിന്ന് അനുവദിച്ച 90 ലക്ഷവും ഉപയോഗിച്ചാണ് നിര്‍മ്മാണം. വാര്‍ഡില്‍ എല്ലാ സൗകര്യങ്ങളും ലഭ്യമാക്കിക്കൊണ്ടുള്ള 10Continue Reading

സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 4677 പേർക്ക്… തൃശൂർ: കേരളത്തില്‍ ഇന്ന് 4677 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 823, തിരുവനന്തപുരം 633, കോഴിക്കോട് 588, തൃശൂര്‍ 485, കോട്ടയം 369, കൊല്ലം 330, കണ്ണൂര്‍ 295, പാലക്കാട് 208, പത്തനംതിട്ട 202, വയനാട് 202, മലപ്പുറം 162, ഇടുക്കി 150, ആലപ്പുഴ 144, കാസര്‍ഗോഡ് 86 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.   കഴിഞ്ഞ 24Continue Reading

ഇരിങ്ങാലക്കുട അഗ്നി രക്ഷാനിലയത്തിന് കരുത്തായി ഫസ്റ്റ് റെസ്പോൺസ് വെഹിക്കിൾ; 27 ന് മന്ത്രി ഡോ. ആർ ബിന്ദു ഫ്ളാഗ് ഓഫ് ചെയ്യും.. ഇരിങ്ങാലക്കുട :അഗ്നിരക്ഷാ സേനയ്ക്ക് കരുത്തായി പുതിയ ഫസ്റ്റ് റെസ്പോൺസ് വെഹിക്കിൾ(എഫ്.ആർ.വി) . പ്രകൃതിദുരന്തം ഉൾപ്പെടെയുള്ള പ്രതികൂലസാഹചര്യങ്ങളിൽ വലിയ വാഹനങ്ങൾ കടന്നു ചെല്ലാൻ കഴിയാത്ത സ്ഥലങ്ങളിൽ എഫ്.ആർ.വിക്ക് എത്താൻ കഴിയും. തീപ്പിടുത്തം ഉണ്ടായാൽ അണയ്ക്കുന്നതിനായി 400 ലിറ്റർ വെള്ളം, വാതക ചോർച്ച ഉണ്ടായി തീ പിടിച്ചാൽ അണയ്ക്കുന്നതിന് 50Continue Reading

ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി നഗരസഭയുടെ ഓഡിറ്റ് റിപ്പോർട്ട്; അനധികൃതമായി നഗരസഭ പരിധിയിൽ മൊബൈൽ ടവറുകൾ പ്രവർത്തിക്കുന്നതായി ഓഡിറ്റ് വിഭാഗത്തിൻ്റെ കണ്ടെത്തൽ.. ഇരിങ്ങാലക്കുട: ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി നഗരസഭയുടെ 2018-19 വർഷത്തെ ഓഡിറ്റ് റിപ്പോർട്ട്.നഗരസഭയിലെ വിവിധ വാർഡുകളിലായി ഒൻപത് മൊബൈൽ ടവറുകൾ അനധികൃതമായി പ്രവർത്തിച്ചു വരുന്നതടക്കമുള്ള ക്രമക്കേടുകളാണ് 2018 എപ്രിൽ മുതൽ 2019 മാർച്ച് വരെയുള്ള കാലയളവിലെ പ്രവർത്തനങ്ങൾ വിലയിരുത്തി 202‌0 ജൂൺ 25 ന് സമർപ്പിച്ച ഓഡിറ്റ് റിപ്പോർട്ട് ചൂണ്ടിക്കാണിച്ചിട്ടുള്ളത്. അനധികൃതമായി സ്ഥാപിച്ചിട്ടുളളContinue Reading

പൊതുപ്രവർത്തനരംഗത്തെ സൗമ്യ സാന്നിധ്യത്തിന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി.. ഇരിങ്ങാലക്കുട :പൊതുപ്രവർത്തനത്തിലെ സൗമ്യ സാന്നിധ്യത്തിന് നിറക്കണ്ണീരോടെ വിട.വാഹനാപകടത്തിൽ അന്തരിച്ച മുരിയാട് ഗ്രാമപഞ്ചായത് വൈസ് പ്രസിഡന്റ്‌ ഷീല ജയരാജിന് പഞ്ചായത്തിലും വീട്ടിലുമായി വൻജനാവലിയാണ് ആദരാഞ്ജലികൾ അർപ്പിച്ചത്. രാവിലെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കളും പാർട്ടിനേതാക്കളും ഏറ്റുവാങ്ങി. പാർട്ടി സംസ്ഥാന എക്‌സി. അംഗം കെ പി. രാജേന്ദ്രൻ, ജില്ലാ എക്‌സി. അംഗം ടി കെ. സുധീഷ്, മണ്ഡലം സെക്രട്ടറിContinue Reading