കാറളം വെട്ടിയാട്ടിൽ ക്ഷേത്രം റോഡ് നിർമ്മാണം പൂർത്തിയായി; പൂർത്തീകരിച്ചത് എംഎൽഎ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നുള്ള 12 ലക്ഷം രൂപ ഉപയോഗിച്ച്.. ഇരിങ്ങാലക്കുട : കാറളം ഗ്രാമ പഞ്ചായത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ വെട്ടിയാട്ടില്‍ ക്ഷേത്രം റോഡിന്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആര്‍. ബിന്ദു നിര്‍വഹിച്ചു. മുന്‍ എംഎല്‍എ പ്രൊഫ കെ യു അരുണന്‍ മാസ്റ്ററുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 12Continue Reading

പുതുക്കാട് മണ്ഡലത്തിലെ റോഡുകളുടെ പുനരുദ്ധാരണത്തിന് ഒരു കോടി രൂപ പുതുക്കാട്: പുതുക്കാട് മണ്ഡലത്തില്‍പ്പെട്ട വിവിധ പഞ്ചായത്തുകളിലെ 13 ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണ പ്രവര്‍ത്തികള്‍ക്കായി ഒരു കോടി രൂപയുടെ അനുമതി ലഭിച്ചതായി കെ കെ രാമചന്ദ്രന്‍ എംഎല്‍എ അറിയിച്ചു. കാലവര്‍ഷക്കെടുതി മൂലം ഗതാഗത യോഗ്യമല്ലാതായിത്തീര്‍ന്ന റോഡുകളുടെ അടിയന്തര അറ്റകുറ്റപ്പണികള്‍ക്കാണ് അനുമതി നല്‍കിയിട്ടുള്ളത്. നെന്മണിക്കര പഞ്ചായത്ത് വാര്‍ഡ് 15 ലെ ഗ്രേസ് കമ്പനി റോഡ് (10 ലക്ഷം), വാര്‍ഡ് 11 ചിറ്റിശ്ശേരി സൗത്ത്Continue Reading

ഇരിങ്ങാലക്കുട മണ്ഡലത്തില്‍ സംയോജിത കൃഷിക്ക് രൂപം നല്‍കും: മന്ത്രി ഡോആര്‍ ബിന്ദു.. ഇരിങ്ങാലക്കുട :മണ്ഡലം മുഴുവന്‍ സംയോജിത കൃഷി പദ്ധതിക്ക് രൂപം നല്‍കുമെന്ന് ഉന്നത വിദ്യാഭ്യാസ-സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ.ആര്‍.ബിന്ദു. മണ്ഡലത്തില്‍ ഒന്നാമത്തെ പരിഗണന കാര്‍ഷിക മേഖലയ്ക്ക് നല്‍കും. കൃഷി സംസ്‌കാരമായി വീണ്ടെടുത്ത് ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന രീതി അവസാനിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു. മുരിയാട് ഗ്രാമപഞ്ചായത്ത് ഔഷധ ഗ്രാമം പദ്ധതിയുടെയും ഔഷധ സസ്യകൃഷി സെമിനാറിന്റെയും ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി.Continue Reading

ഇരിങ്ങാലക്കുട: അർബുദരോഗത്തിന് ചികിൽസയിലായിരുന്ന കോളേജ് വിദ്യാർഥി മരിച്ചു. കാറളം പുള്ളത്ത് സന്തോഷ് മകൻ സായൂജ് (19) ആണ് മരിച്ചത്.പുതുക്കാട് പ്രജ്യോതിനികേതൻ കോളേജിൽ കമ്പ്യൂട്ടർ സയൻസ് രണ്ടാം വർഷ ബിരുദ വിദ്യാർഥിയായിരുന്നു. ബിന്ദു അമ്മയും സ്നേഹ സഹോദരിയുമാണ്.Continue Reading

പീച്ചാംപിള്ളികോണം കോളനി നിവാസികൾക്കായി ജെസിഐ യുടെ സ്വാശ്രയം 2022 പദ്ധതി ഇരിങ്ങാലക്കുട: ജെ. സി. ഐ. ഇരിങ്ങാലക്കുടയുടെ ആഭിമുഖ്യത്തിൽ പീച്ചാംപിള്ളികോണം കോളനി നിവാസികളായ കുട്ടികൾക്കും മാതാപിതാക്കൾക്കും വിദ്യാഭ്യാസപരവും സാമൂഹ്യവും സാമ്പത്തികവുമായി സ്വയം പര്യാപ്തത കൈവരിക്കുന്നതിന്റെ ഭാഗമായി നടത്തുന്ന പരിശീലന പദ്ധതി സ്വാശ്രയം 2022 ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. ജെ. സി. ഐ. പ്രസിഡന്റ് ഡയസ് കാരാത്രക്കാരൻ അധ്യക്ഷത വഹിച്ചContinue Reading

പടിയൂരില്‍ മെഡിക്കല്‍ മാലിന്യം തള്ളിയ പ്രതി പോലീസ് അറസ്റ്റിൽ.. ഇരിങ്ങാലക്കുട: പടിയൂർ പഞ്ചായത്തില്‍ രണ്ടിടത്ത് മെഡിക്കല്‍ മാലിന്യം ചാക്കുകളിലാക്കി തള്ളിയ ആളെ കാട്ടൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. പടിയൂര്‍ സ്വദേശി തായേരി വീട്ടില്‍ പ്രദീപ് (50) നെയാണ് കാട്ടൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഒമ്പതാം വാര്‍ഡ് വളവനങ്ങാടി പോസ്റ്റോഫീസിന് സമീപത്തും 11-ാം വാര്‍ഡില്‍ കോടംകുളം സെന്ററിനടുത്തുമാണ് ഒഴിഞ്ഞ പറമ്പുകളില്‍ ഒരു ടണ്ണിലേറെ വരുന്ന മാലിന്യം ചാക്കുകളിലാക്കി തള്ളിയിരിരുന്നത്. കാലാവധി കഴിഞ്ഞContinue Reading

കാറളം കാർഗിൽ റോഡ് ജനങ്ങൾക്ക് തുറന്നുകൊടുത്തു; നിർമ്മാണം പൂർത്തിയാക്കിയത് എംഎൽഎ ഫണ്ടിൽ നിന്നുള്ള 10 ലക്ഷം രൂപ ഉപയോഗിച്ച്… ഇരിങ്ങാലക്കുട:കാറളത്ത് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കാര്‍ഗില്‍ റോഡ് പൊതുജനങ്ങൾക്ക് തുറന്നു കൊടുത്തു. ഉന്നതവിദ്യഭ്യാസ മന്ത്രി ഡോ.ആര്‍ ബിന്ദു റോഡിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. മുന്‍ എം എല്‍ എ കെ യു അരുണന്റെ ആസ്തിവികസന ഫണ്ടില്‍ നിന്നും 10 ലക്ഷം രൂപ ഉപയോഗിച്ചാണ് കാറളം കിഴുത്താണി ആലിന് സമീപത്തുള്ള കാര്‍ഗില്‍ റോഡിന്റെ നിര്‍മ്മാണംContinue Reading

ചരിത്ര ശേഖരണത്തിന്റെ പുതുവഴികൾ തേടി ക്രൈസ്റ്റ് കോളേജിൽ വാമൊഴി ചരിത്ര മ്യൂസിയം തുറന്നു; സമൂഹത്തിൻ്റെ പങ്കാളിത്തം ഉറപ്പാക്കുന്നതാകണം ചരിത്ര രചനയെന്ന് നിയമസഭ സ്പീക്കർ എം ബി രാജേഷ്.. ഇരിങ്ങാലക്കുട:സമൂഹത്തിലെ ഓരോരുത്തരും ഉൾപ്പെടുന്നതാകണം ചരിത്ര നിർമ്മാണം എന്ന് നിയമസഭാ സ്പീക്കർ എം ബി രാജേഷ് അഭിപ്രായപ്പെട്ടു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ പുതുതായി ആരംഭിച്ച ഓറൽ ഹിസ്റ്ററി ആർക്കൈവ്സ് ഓൺലൈനിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചരിത്രത്തിൻ്റെ സൂക്ഷ്മ തലങ്ങളിലേക്ക് കടന്നുചെല്ലാൻ സഹായിക്കുന്നവയാണ്Continue Reading

ഇരിങ്ങാലക്കുട:കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡണ്ട് ടി. നസറുദീന്റെ നിര്യാണത്തിൽ ഇരിങ്ങാലക്കുട യൂണിറ്റ് അനുശോചിച്ചു. അനുശോചന യോഗത്തിൽ പ്രസിഡന്റ്‌ എബിൻ വെള്ളനിക്കാരൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഷാജു പാറേക്കാടൻ, പി വി ബാലസുബ്രമണ്ണ്യൻ, വി കെ അനിൽകുമാർ, മണിമേനോൻ, ജാക്സൺ കെ എസ്, ടി.വി. ആന്റോ, ടെന്നിസൺ തെക്കേക്കര, ലിഷോൺ ജോസ്, പ്രബുല്ലചന്ദ്രൻ,ജോസ് മൊ യലൻ, എന്നിവർ സംസാരിച്ചു. സംസ്ഥാന പ്രസിഡന്റിന്റെ വിയോഗത്തിൽ പട്ടണത്തിലെ എല്ലാ സ്ഥാപനങ്ങളുംContinue Reading

സൗരോർജ്ജവേലിയുടെ സുരക്ഷിതത്വത്തില്‍ മലക്കപ്പാറ ഗവ സ്‌കൂള്‍ ചാലക്കുടി: മലക്കപ്പാറ ഗവ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഇനി കാട്ടാനയെ പേടിക്കേണ്ട. കാട്ടാനക്കൂട്ടത്തില്‍ നിന്ന് സ്‌കൂളിന് ഇനിമുതല്‍ സൗരോര്‍ജ്ജ വേലിയുടെ സംരക്ഷണമുണ്ട്. വേലി സ്ഥാപിക്കുന്നതിന്റെ ഉദ്ഘാടനം സനീഷ് കുമാര്‍ എംഎല്‍എ നിര്‍വ്വഹിച്ചു. സ്‌കൂളിന് ചുറ്റും 250 മീറ്ററിലധികം ദൂരത്തിലാണ് സൗരോര്‍ജവേലി സജ്ജമാക്കിയിരിക്കുന്നത്. സനീഷ്‌കുമാര്‍ എംഎല്‍എയുടെ എംഎല്‍എ ഫണ്ടില്‍ നിന്ന് തുക വിനിയോഗിച്ചാണ് സൗരോര്‍ജവേലി തീര്‍ത്തത്. കാട്ടാനയുടെ ആക്രമണം പതിവായിരുന്ന സ്ഥലമാണ് മലക്കപ്പാറ ഗവContinue Reading