മൂത്രതടസ്സത്തെ തുടർന്ന് ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട വയോധികൻ്റെ മൂത്രസഞ്ചിയിൽ നിന്ന് പുറത്തെടുത്തത് ആയിരത്തിലേറെ കല്ലുകൾ. ഇരിങ്ങാലക്കുട: മൂത്രതടസ്സത്തെ തുടർന്ന് സഹകരണ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട വയോധികൻ്റെ മൂത്രസഞ്ചിയിൽ നിന്ന് ആയിരത്തിലേറെ നിന്ന് പുറത്തെടുത്തത് ആയിരത്തലേറെ കല്ലുകൾ. വള്ളിവട്ടം സ്വദേശിയായ 79 കാരനെ തിങ്കളാഴ്ചയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബുധനാഴ്ച രണ്ടര മണിക്കൂർ നീണ്ടു നിന്ന എൻഡോസകോപ്പിക് സർജറിയിലൂടെയാണ് ഇത്രയും കല്ലുകൾ പുറത്തെടുത്തത്. സ്കാനിംഗിൽ കല്ലുകൾ അത്ര ദൃശ്യമായിരുന്നില്ലെന്നും കല്ലുകൾ ബ്ലോക്കായി മൂത്രസഞ്ചിയിൽContinue Reading

പുതുക്കാട് ദേശീയപാതയോരത്തെ എടിഎം കവര്‍ച്ചാ കേസില്‍ ഹരിയാന സ്വദേശികളായ രണ്ട് പ്രതികള്‍ അറസ്റ്റിൽ; പിടിയിലായത് രാജ്യത്തെ വിവിധ എടിഎമ്മുകളിൽ കവർച്ച നടത്തിയവർ. പുതുക്കാട്: ദേശീയപാതയോരത്തെ എടിഎം കവർച്ച കേസിൽ ഹരിയാന ലോഹിന്ദ് ജില്ല സ്വദേശികളായ തൗഫീഖ് (34), വാറിദ് ഖാൻ (21) എന്നിവരെയാണ് ചാലക്കുടി ഡിവൈഎസ്പി സി ആർ സന്തോഷിൻ്റെ നിർദ്ദേശാനുസരണം പുതുക്കാട് സി ഐ ടി എൻ ഉണ്ണിക്യഷ്ണൻ്റെ നേത്യത്വത്തിലുള്ള സംഘം പിടികൂടിയത്.പ്രതികള്‍ സഞ്ചരിച്ച ട്രയിലര്‍ ലോറിയുടെ നമ്പര്‍Continue Reading

സഹകരണ നിക്ഷേപ സമാഹരണ യജ്ഞത്തിന് ജില്ലയിൽ ആവേശകരമായ തുടക്കം. ഇരിങ്ങാലക്കുട: സഹകരണ നിക്ഷേപം നാടിന്റെ തുടർ വികസനത്തിന്‌ ‘ എന്ന മുദ്രാവാക്യം ഉയർത്തി 6000 കോടി രൂപയുടെ അധിക നിക്ഷേപം സമാഹരിക്കാനുള്ള സഹകരണ നിക്ഷേപ യജ്ഞത്തിന് തൃശ്ശൂർ ജില്ലയിൽ തുടക്കമായി. മുതിർന്ന പൗരന്മാർക്ക് 7.5% വും മറ്റുള്ളവർക്ക് 7%വും നിക്ഷേപ പലിശ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. മുകുന്ദപുരം സർക്കിളിലെ പുല്ലൂർ സഹകരണ ഹാളിൽ നടന്ന ജില്ലാ തല നിക്ഷേപ സമാഹരണContinue Reading

ഹരിത കർമ്മ സേന ശേഖരിക്കുന്ന മാലിന്യങ്ങൾ ശേഖരിച്ച് വയ്ക്കുന്നതിന് മിനി മെറ്റീരിയൽ കളക്ഷൻ ഫസിലിറ്റിയുമായി ഇരിങ്ങാലക്കുട നഗരസഭ; എംസിഎഫുകൾ നിർമ്മിച്ചത് അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി… ഇരിങ്ങാലക്കുട: നഗരസഭ പരിധിയിലെ 41 വാർഡുകളിൽ നിന്ന് ഹരിത കർമ്മ സേന ശേഖരിക്കുന്ന മാലിന്യങ്ങൾ ശേഖരിച്ച് വയ്ക്കാൻ പദ്ധതി.2021-22 വർഷത്തെ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച നാല് മിനി മെറ്റീരിയൽ കളക്ഷൻ ഫസിലിറ്റികൾ 20,27,34,35 വാർഡുകളിൽ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്.46 തൊഴിൽ ദിനങ്ങൾContinue Reading

ഇരിങ്ങാലക്കുട മണ്ഡലത്തിൽ 20 റോഡുകൾ നവീകരിക്കാൻ രണ്ട് കോടി രൂപയുടെ ഭരണാനുമതി.. ഇരിങ്ങാലക്കുട:നിയോജകമണ്ഡലത്തിലെ 20 റോഡുകൾ അടിയന്തിരമായി പുനരുദ്ധരിക്കും. ഇതിന് രണ്ടുകോടി രൂപയുടെ ഭരണാനുമതി ആയതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. കാട്ടൂര്‍ പഞ്ചായത്തിലെ മൂന്നു റോഡുകളും കാറളം പഞ്ചായത്തിലെ രണ്ടു റോഡുകളും മുരിയാട് പഞ്ചായത്തിലെ മൂന്നു റോഡുകളും ആളൂര്‍ പഞ്ചായത്തിലെ നാലു റോഡുകളും വേളൂക്കര പഞ്ചായത്തിലെ രണ്ടു റോഡുകളും പടിയൂര്‍ പഞ്ചായത്തിലെ രണ്ടു റോഡുകളും, കൂടാതെContinue Reading

കൊടുങ്ങല്ലൂരിൽ വിഷവാതകം ശ്വസിച്ച് ഒരു കുടുംബത്തിലെ നാലു പേർ ജീവനൊടുക്കിയ നിലയിൽ കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരില്‍ വിഷവായു തുറന്നുവിട്ട് ഒരു കുടുംബത്തിലെ നാല് പേര്‍ ജീവനൊടുക്കി . ചന്തപ്പുര ഉഴവത്തുകടവിലാണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്.അച്ഛനും അമ്മയും രണ്ടു മക്കളുമാണ് മരിച്ചത്. വീടിനകത്ത് വിഷവായു നിറച്ച് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് സംശയം. വീടിനകത്ത് കാര്‍ബണ്‍ മോണോക്സൈഡിന്റെ സാന്നിധ്യമുണ്ടെന്ന് കണ്ടെത്തി. സോഫ്റ്റ്‌വെയർ എന്‍ജിനീയര്‍ ആഷിഫ് (40), ഭാര്യ അസീറ (34), മക്കളായ അസറ ഫാത്തിമContinue Reading

കൊടുങ്ങല്ലൂരിൽ മുസിരിസ് നാടകോത്സവം മാർച്ച് 10 മുതൽ 16 വരെ കൊടുങ്ങല്ലൂർ: കേരള സംഗീത നാടക അക്കാദമിയുടെ അമേച്ചർ നാടകോത്സവം കൊടുങ്ങല്ലൂരിൽ നടക്കും. മുസിരിസ് പൈതൃക പദ്ധതിയുമായി സഹകരിച്ച് മുസിരിസ് തീയ്യേറ്റര്‍ ഫെസ്റ്റ് – സംസ്ഥാനത്തിന്‍റ വിവിധ ഭാഗങ്ങളില്‍നിന്നുള്ള അഞ്ചു നാടകങ്ങൾ അവതരിപ്പിക്കും. ഇരിക്കപിണ്ഡം കഥ പറയുന്നു (റിമംബറന്‍സ് തിയ്യേറ്റര്‍ ഗ്രൂപ്പ് വല്ലച്ചിറ – സംവിധാനം ശശിധരന്‍ നടുവില്‍), ജാരന്‍ (ബാക്ക് സ്റ്റേജ് കോഴിക്കോട് – സുവീരന്‍), തീണ്ടാരിപ്പച്ച (പ്രകാശ്കലാകേന്ദ്രംContinue Reading

മാർച്ച് 28,29 ദിവസങ്ങളിലെ ദേശീയ പണിമുടക്കിന് പിന്തുണയുമായി സംയുക്ത ട്രേഡ് യൂണിയൻ കൺവെൻഷൻ… ഇരിങ്ങാലക്കുട:കേന്ദ്രസർക്കാരിന്റെ തൊഴിലാളിവിരുദ്ധ-കർഷക വിരുദ്ധ നയങ്ങൾക്കെതിരെ കേന്ദ്ര ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്തിട്ടുള്ള 2022 മാർച്ച് 28,29 തിയ്യതികളിലെ ദ്വിദിന ദേശീയ പണിമുടക്ക് വിജയിപ്പിക്കുന്നതിനായി സംയുക്ത ട്രേഡ് യൂണിയൻ ഇരിങ്ങാലക്കുട നിയോജക മണ്ഡലം കൺവെൻഷൻ സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡണ്ട് കെ.എഫ്.ഡേവിസ് ഉദ്ഘാടനം ചെയ്തു.എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറി കെ.കെ.ശിവൻകുട്ടി അദ്ധ്യക്ഷനായി.ഉല്ലാസ് കളക്കാട്ട്,ബിജു പോൾ അക്കരക്കാരൻ,ലത ചന്ദ്രൻ,ബാബു ചിങ്ങാരത്ത്,കെ.എ.ഗോപി,യു.കെ.പ്രഭാകരൻ,കെ.എസ്.രാധാകൃഷ്ണൻContinue Reading

“പച്ചക്കുട” ഇരിങ്ങാലക്കുട മണ്ഡലത്തിനുള്ള സമഗ്ര കാർഷിക വികസന പദ്ധതിക്ക് രൂപരേഖയായി ഇരിങ്ങാലക്കുട:പച്ചക്കുട സമഗ്ര കാർഷിക വികസന പദ്ധതിക്ക് ഇരിങ്ങാലക്കുടയിൽ തുടക്കമായി. നിയോജകമണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തുകളേയും മുനിസിപ്പാലിറ്റിയേയും ഉൾപ്പെടുത്തി കാർഷികരംഗത്തെ സമഗ്ര പുരോഗതി ലക്ഷ്യം വച്ച് ആരംഭിക്കുന്ന പദ്ധതിയാണ് പച്ചക്കുട. ഉന്നത വിദ്യഭ്യാസ – സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു വിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് പദ്ധതിക്ക് രൂപരേഖയായത്. ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിന്റെ വികസനത്തിൽ കാർഷിക മേഖലക്ക്Continue Reading

ഇരിങ്ങാലക്കുട നഗരസഭ സിഡിഎസ് തിരഞ്ഞെടുപ്പുകളിൽ എൽഡിഎഫിന് മേധാവിത്വം. ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട നഗരസഭ സിഡിഎസ് തിരഞ്ഞെടുപ്പുകളിൽ എൽഡിഎഫിന് മേധാവിത്വം.സിഡിഎസ് നമ്പർ ഒന്നിൻ്റെ ചെയർപേഴ്സനായി എൽഡിഎഫിലെ ടി കെ പുഷ്പാവതിയും വൈസ് – ചെയർപേഴ്സനായി എൽഡിഎഫിലെ കാഞ്ചന ക്യഷ്ണനെയും തിരഞ്ഞെടുത്തു.ചെയർപേഴ്സൻ തിരഞ്ഞെടുപ്പിൽ ടി കെ പുഷ്പാവതിക്കും എതിർ സ്ഥാനാർഥി യുഡിഎഫിലെ സുരഭി വിനോദിനും 11 വോട്ടുകൾ ലഭിച്ചതിനെ തുടർന്ന് നറുക്കെടുപ്പിലൂടെയാണ് ടി കെ പുഷ്പാവതിയെ തിരഞ്ഞെടുത്തത്.ഒരു വോട്ട് അസാധുവായി. വൈസ് – ചെയർപേഴ്സൻContinue Reading