ജയിലുമായി ബന്ധപ്പെട്ട കാര്യങ്ങൾ ആധുനികമാക്കാനും നവീകരിക്കാനും കഴിയണമെന്ന സമീപനമാണ് സർക്കാറിനുള്ളതെന്ന് ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. ഇരിങ്ങാലക്കുട: ജയിലുമായി ബന്ധപ്പെട്ട കാര്യങ്ങൾ ആധുനികമാക്കാനും നവീകരിക്കാനും കഴിയണമെന്ന സമീപനമാണ് സർക്കാറിനുള്ളതെന്ന് ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. ജയിലിലെ സാഹചര്യങ്ങൾ പഴയതിനെ അപേക്ഷിച്ച് മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും കുറെകൂടി സൗഹാർദ്ദപരമായ സമീപനം തടവുകാർക്കും കിട്ടേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു. ഇരിങ്ങാലക്കുട സ്‌പെഷ്യല്‍ സബ്ജയിലില്‍ നടന്ന ജയില്‍ ക്ഷേമ ദിനാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നുContinue Reading

താമരത്തിളക്കത്തിന് ഇരിങ്ങാലക്കുട നഗരത്തിൽ വാദ്യമേളങ്ങളോടെ വിജയാഹ്ലാദം… ഇരിങ്ങാലക്കുട: നാല് സംസ്ഥാനങ്ങളിലെ തെരെഞ്ഞെടുപ്പ് വിജയത്തിൽ ബിജെപി ഇരിങ്ങാലക്കുട മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ വാദ്യഘോഷങ്ങളോടെ ആഹ്ലാദപ്രകടനം .ബി ജെ പി മണ്ഡലം ഓഫീസിന് മുൻപിൽ നിന്നാരംഭിച്ച പ്രകടനം ഠാണ വന്ന് തിരിച്ച് ബസ്റ്റാന്റിൽ സമാപിച്ചു. പടക്കം പൊട്ടിച്ചും മധുരപലഹാരങ്ങൾ വിതരണം ചെയ്തും പ്രവർത്തകർ വിജയം ആഘോഷമാക്കി.മണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ട, ജില്ല വൈസ് പ്രസിഡണ്ട് കവിത ബിജു, മണ്ഡലം ജന: സെക്രട്ടറിമാരായContinue Reading

നിപ്മറിന് മുൻബജറ്റിനേക്കാൾ വർദ്ധിച്ച വിഹിതമെന്ന് മന്ത്രി ഡോ. ആർ ബിന്ദു; ഹോസ്റ്റലും പുതിയ വിഭാഗങ്ങളും സ്ഥാപിക്കാനും നടപടി സ്വീകരിക്കും… ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയിൽ പ്രവർത്തിക്കുന്ന കേരളത്തിന്റെ അഭിമാനസ്ഥാപനമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷനെ കൂടുതൽ ഉയർച്ചയിലേക്ക് നയിക്കുകയാണ് ഈ ബജറ്റിലൂടെ എൽഡിഎഫ് സർക്കാരെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. ബജറ്റിൽ വർദ്ധിച്ച വിഹിതമാണ് നിപ്മറിനു വകയിരുത്തിയിരിക്കുന്നത് – 10 കോടി രൂപ.മുൻകൊല്ലങ്ങളെക്കാൾ മുന്തിയ ബജറ്റ്Continue Reading

ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് 10 വർഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു… ഇരിങ്ങാലക്കുട : ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ വെസ്റ്റ് ബംഗാൾ ജാൽപൈഗുരി രാംജോറ ജെറ്റ ലൈനിൽ ബിനു ഒറയോൺ (39) എന്നയാളെ ഇരിങ്ങാലക്കുട അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് കെ.എസ്. രാജീവ് വിവിധ വകുപ്പുകളിലായി 10 വർഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടിContinue Reading

ബജറ്റിൽ കൊടുങ്ങല്ലൂരിന് 274.68 കോടിയുടെ പദ്ധതികള്‍.. കൊടുങ്ങല്ലൂർ: സംസ്ഥാന ബജറ്റില്‍ കൊടുങ്ങല്ലൂര്‍ മണ്ഡലത്തില്‍ 274.68 കോടിയുടെ പദ്ധതികള്‍. അന്നമനട പാലിപ്പുഴ കടവ് സ്ലുയിസ് കം ബ്രിഡ്ജ്…55 കോടി, കൊടുങ്ങല്ലൂര്‍ നിയോജക മണ്ഡലം സമ്പൂര്‍ണ്ണ കുടിവെള്ള പദ്ധതി നവീകരണം 100കോടി, മാള വലിയപറമ്പില്‍ വി. കെ. രാജന്‍ മെമ്മോറിയല്‍ സ്റ്റേഡിയം നിര്‍മ്മാണം മൂന്ന് കോടി, പുത്തന്‍ചിറ നെയ്തകുടി സ്ലുയിസ് റെഗുലേറ്റര്‍ നിര്‍മ്മാണം പത്ത് കോടി, കൂഴുര്‍ പോള്‍ട്രി ഫാമിലെ കോഴിതീറ്റ ഫാക്ടറിContinue Reading

ബജറ്റിൽ ചാലക്കുടിക്ക് സ്വപ്ന പദ്ധതികള്‍; മണ്ഡലത്തിൽ തൊഴിലധിഷ്ഠിത വിദ്യാഭ്യാസം ആരംഭിക്കുന്നതിന് ഒരു കോടി രൂപ.. ചാലക്കുടി: 2022 – 2023 സാമ്പത്തികവര്‍ഷത്തെ കേരള ബജറ്റില്‍ ചാലക്കുടി നിയോജകമണ്ഡലത്തിലേയ്ക്ക് 650 ലക്ഷം രൂപ അടങ്കല്‍ വരുന്ന പ്രവര്‍ത്തികള്‍ക്ക് അംഗീകാരം. വി ആര്‍ പുരം ഗവണ്‍മെന്റ് സ്‌കൂളിലെ പുതിയ ബ്ലോക്ക് നിര്‍മ്മാണത്തിന് 200 ലക്ഷം രൂപ , ഹൈനാര്‍ക്കി മെമ്മോറിയല്‍ റോഡ് നിര്‍മ്മാണം ബി എം ആന്റ് ബിസി രീതിയില്‍ പൂര്‍ത്തിയാക്കുവാന്‍ 200Continue Reading

പെരിഞ്ഞനം പഞ്ചായത്തിന് അഭിമാന നേട്ടം; ബഡ്ജറ്റില്‍ താരമായി ‘പെരിഞ്ഞനോര്‍ജ്ജം’ കയ്പമംഗലം: പെരിഞ്ഞനം ഗ്രാമ പഞ്ചായത്ത് വിജയകരമായി നടപ്പാക്കിയ പെരിഞ്ഞനോര്‍ജ്ജം സോളാര്‍ ഗ്രാമം പദ്ധതിക്ക് സംസ്ഥാന ബഡ്ജറ്റ് അവതരണ വേളയില്‍ ധനകാര്യമന്ത്രിയുടെ പ്രശംസ. തൃശൂര്‍ ജില്ലയിലെ പെരിഞ്ഞനം ഗ്രാമ പഞ്ചായത്തിനെ മാതൃകയാക്കി മറ്റ് ജില്ലകളിലും സോളാര്‍ ഗ്രാമം പദ്ധതി നടപ്പിലാക്കാന്‍ ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ ലൈവ് ബഡ്ജറ്റ് അവതരണ വേളയില്‍ ആഹ്വാനം ചെയ്തു. പെരിഞ്ഞനം മാതൃകയാക്കി സോളാര്‍ പാനലുകള്‍Continue Reading

സംസ്ഥാന ബജറ്റ് ; ഇരിങ്ങാലക്കുട മണ്ഡലത്തിലേക്ക് കോടികളുടെ പദ്ധതികൾ; കുട്ടൻകുളം സംരക്ഷണത്തിന് അഞ്ച് കോടി… തൃശ്ശൂർ: സംസ്ഥാന ബജറ്റില്‍ ഇരിങ്ങാലക്കുട മണ്ഡലത്തിലേക്ക് കോടികളുടെ പദ്ധതികൾ. ഇരിങ്ങാലക്കുടയിലെ വല്ലക്കുന്ന് നെല്ലായി റോഡിന് 10 കോടിയുടെയും കുട്ടന്‍കുളം സംരക്ഷണത്തിനും നവീകരണത്തിനും 5 കോടിയുടെയും പദ്ധതികള്‍ക്കാണ് അംഗീകാരമായത്. കൂടാതെ 25 മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കും ബജറ്റില്‍ പച്ചക്കൊടിയായി. ആളൂര്‍ പഞ്ചായത്തിലെ വല്ലക്കുന്ന് സെന്ററില്‍ നിന്ന് ആരംഭിച്ച് മുരിയാട് പഞ്ചായത്തിലൂടെ ദേശീയപാതയിലെ നെല്ലായിയില്‍ എത്തിച്ചേരുന്ന 8 കിലോമീറ്റര്‍Continue Reading

പ്രതിപക്ഷ കൗൺസിലർക്കെതിരെയുള്ള ചെയർപേഴ്സൻ്റെ പരാമർശത്തെ ചൊല്ലി ഇരിങ്ങാലക്കുട നഗരസഭ യോഗത്തിൽ ബഹളം;ക്ഷമ ചോദിച്ച് നഗരസഭ എഞ്ചിനീയർ; വയോമിത്രം ക്യാമ്പുകളും നികുതിപ്പിരിവും സ്വകാര്യയിടങ്ങളിൽ നടത്തുന്നതിൽ വിമർശനവുമായി പ്രതിപക്ഷം.. ഇരിങ്ങാലക്കുട: പ്രതിപക്ഷ കൗൺസിലറെക്കുറിച്ച് നഗരസഭ ഉദ്യോഗസ്ഥ നടത്തിയ പരാമർശം ചർച്ചകൾക്കിടയിൽ ചെയർപേഴ്സൺ വെളിപ്പെടുത്തിയതിനെ ചൊല്ലി നഗരസഭ യോഗത്തിൽ ബഹളം. മുപ്പത്തിയഞ്ചാം വാർഡിലെ പൊതുമരാമത്ത് പ്രവ്യത്തിയുമായി ബന്ധപ്പെട്ട് വാർഡ് കൗൺസിലറും സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനുമായ സി സി ഷിബിനുമായി തർക്കമുണ്ടായെന്ന് മുനിസിപ്പൽ എഞ്ചിനിയർ തന്നോട്Continue Reading

കൊടുങ്ങല്ലൂരിൽ മുസിരിസ് നാടകോത്സവത്തിന് തിരി തെളിഞ്ഞു.. കൊടുങ്ങല്ലൂർ: കേരള സംഗീത നാടക അക്കാദമിയും മുസിരിസ് പൈതൃക പദ്ധതിയും സംയുക്തമായി സംഘടിപ്പിക്കുന്ന മുസിരിസ് തിയേറ്റർ ഫെസ്റ്റിന് തിരി തെളിഞ്ഞു. കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ ചത്വരത്തിൽ സിനിമാ താരം സുരഭിലക്ഷ്മി തിരിതെളിയിച്ച് നാടകോത്സവം ഉദ്ഘാടനം ചെയ്തു. ഗസൽതാരങ്ങളായ റാസയും ബീഗവും ചേർന്ന് ഗസൽ രാവും അവതരിപ്പിച്ചു. സംഗീത നാടക അക്കാദമിയുടെ 10 അമച്വർ നാടകോത്സവങ്ങളിൽ ഒന്നിനാണ് കൊടുങ്ങല്ലൂരിൽ അരങ്ങുണർന്നത്. 25 അമച്വര്‍ നാടകസംഘങ്ങള്‍ക്കായിContinue Reading