പൊറത്തിശ്ശേരി മേഖലയിൽ മിനിഹൈമാസ്റ്റ് ലൈറ്റുകൾ; സ്ഥാപിച്ചത് മുൻ എംഎൽഎയുടെ ആസ്തി വികസന ഫണ്ടുപയോഗിച്ച്.. ഇരിങ്ങാലക്കുട :മുൻസിപ്പാലിറ്റിയിലെ പൊറത്തിശ്ശേരി, മാടായിക്കോണം, തലയിണക്കുന്ന് ഭാഗങ്ങളിൽ എം എൽ എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച മിനി ഹൈമാസ്റ്റ് ലൈറ്റുകളുടെ സ്വിച്ച് ഓൺ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു നിർവഹിച്ചു. മുൻ എംഎൽഎ കെ യു അരുണന്റെ 2019-20 വർഷത്തെ ആസ്തി വികസന ഫണ്ട്‌ 3.5 ലക്ഷം രൂപ ചെലവഴിച്ച് സ്ഥാപിച്ചവയാണ്Continue Reading

” രഹാന മറിയം നൂർ” ഇന്ന് വൈകീട്ട് (മെയ് 6 ) 6.30 ന് ഓർമ്മ ഹാളിൽ… ഇരിങ്ങാലക്കുട: കാൻ ഫിലിം ഫെസ്റ്റിവലിൽ ആദ്യമായി പ്രദർശിപ്പിച്ച ബംഗ്ളാദേശി ചിത്രമായ ‘ രഹാന മറിയം നൂർ ‘ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി മെയ് 6 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു.ബംഗ്ളാദേശിലെ ഒരു സ്വകാര്യ മെഡിക്കൽ കോളേജിലെ അധ്യാപികയായ രഹന ,കോളേജിൽ വച്ച് ഒരു സംഭവത്തിന് സാക്ഷിയാകുന്നു. സംഭവത്തിൽ ഉൾപ്പെട്ട വിദ്യാർഥിനിക്കും തൻ്റെ ആറ്Continue Reading

2025 ഓടെ സംസ്ഥാനത്തെ മുഴുവൻ ദേശീയപാതയും ആറുവരിയാക്കും : മന്ത്രി പി എ മുഹമ്മദ്‌ റിയാസ് പുതുക്കാട്: 2025 ഓടെ സംസ്ഥാനത്തെ മുഴുവൻ ദേശീയപാതയും ആറ് വരിയാക്കുമെന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ്‌ റിയാസ്. റോഡുകളുടെ നിലവാരം സൂക്ഷിക്കുന്ന കാര്യത്തിൽ ജനങ്ങളെ കാഴ്ചക്കാരല്ല മറിച്ച് കാവൽക്കാരാക്കുന്ന നയമാണ് സർക്കാർ നടപ്പിലാക്കുന്നതെന്നും മന്ത്രി പറഞ്ഞു.  8 കോടി രൂപ ചെലവിൽ പാലപ്പിള്ളി -എച്ചിപ്പാറ റോഡ് ബി എം ആന്റ് ബി സിContinue Reading

സംഗമോത്സവത്തിന് മുന്നോടിയായി വികസനപദ്ധതികളുമായി ശ്രീകൂടൽമാണിക്യദേവസ്വം;ശ്രീ സംഗമേശ്വര ആയുർവ്വേദഗ്രാമം മെയ് 7ന് മന്ത്രി ഡോ ആർ ബിന്ദു ഉദ്ഘാടനം ചെയ്യും; നവീകരണം പൂർത്തിയായ പടിഞ്ഞാറെ ഗോപുരത്തിൻ്റെ സമർപ്പണം മെയ് 8 ന്.. ഇരിങ്ങാലക്കുട: തനത് വരുമാനത്തിൻ്റെ അഭാവത്തിലും ശ്രീകൂടൽമാണിക്യക്ഷേത്രത്തിൻ്റെ ഭൗതികസാഹചര്യങ്ങൾ മെച്ചപ്പെടുത്താനുള്ള വികസനപദ്ധതികളുമായി ശ്രീകൂടൽമാണിക്യദേവസ്വം.ദേശീയനൃത്തവാദ്യസംഗീതോൽസവം എന്ന നിലയിൽ ശ്രദ്ധ ആകർഷിച്ച് കഴിഞ്ഞ ഉൽസവത്തിൻ്റെ മുന്നോടിയായിട്ടാണ് ക്ഷേത്രത്തിൻ്റെ വരുമാനം വർധിപ്പിക്കാൻ കൂടി ലക്ഷ്യമാക്കിയുള്ള പദ്ധതികളിലേക്ക് കടക്കുന്നത്.ദേവസ്വം വക കൊട്ടിലാക്കൽ പഴയ ടൂറിസം ബിൽഡിംഗിൽContinue Reading

റെഡിമെയ്ഡ് വസ്ത്രങ്ങളുടെ അപൂർവ ശേഖരവുമായി മാപ്രാണത്ത് ബർസാന റെഡിമെയ്ഡ്സ്.. ഇരിങ്ങാലക്കുട : സ്ത്രീകളുടെയും കുട്ടികളുടെയും റെഡിമെയ്ഡ് വസ്ത്രങ്ങളുടെ അപൂർവ ശേഖരവുമായി മാപ്രാണം കപ്പേളക്ക് അടുത്ത് കള്ളാപറമ്പിൽ ബിൽഡിംഗിൽ ബർസാന റെഡിമെയ്ഡ്സ് പ്രവർത്തനമാരംഭിച്ചു.രാവിലെ നടന്ന ചടങ്ങിൽ നടൻ ദേവൻ ഉദ്ഘാടനവും ആദ്യ വില്പനയും നിർവഹിച്ചു.നഗരസഭ കൗൺസിലർമാരായ ആർച്ച അനീഷ്, സിജു യോഹന്നാൻ, ഉടമ ബീന ബർസാന, വി ബാബു, ജാൻസി പോൾ, ജെയ്ന വർഗ്ഗീസ്, സുമേഷ് ഉണ്ണി, വിനോദ് കൃഷ്ണൻ എന്നിവർContinue Reading

ഇരിങ്ങാലക്കുട ജനറൽ ആശുപത്രിക്കുള്ളിൽ രോഗികളുടെ സുഗമമായ സഞ്ചാരത്തിന് തുണയായി ഇനി ഇലക്ട്രിക് ആംബുലൻസും; ആംബുലൻസ് ലഭ്യമാക്കിയത് കേരള ഫീഡ്സിൻ്റെ സി എസ് ആർ ഫണ്ട് ഉപയോഗിച്ച്;ആശുപത്രിയിൽ എട്ട് കോടി ചിലവഴിച്ച് നിർമ്മിച്ച കെട്ടിടത്തിൻ്റെ രണ്ടാം ഘട്ട നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന് മന്ത്രി ഡോ ആർ ബിന്ദു.. ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ജനറൽ ആശുപത്രിക്കുള്ളിൽ രോഗികളുടെ സുഗമമായ സഞ്ചാരത്തിന് തുണയായി ഇനി ഇലക്ട്രിക് ആംബുലൻസും. പൊതുമേഖലാ സ്ഥാപനമായ കേരള ഫീഡ്സ് ലിമിറ്റഡിൻ്റെ സിഎസ്ആർContinue Reading

സംസ്ഥാനത്തെ എല്ലാ ബ്ലോക്കുകളിലും വെറ്റിനറി ആംബുലൻസ് നൽകും: മന്ത്രി  ജെ  ചിഞ്ചുറാണി ചാലക്കുടി: സംസ്ഥാനത്തെ എല്ലാ ബ്ലോക്കുകളിലും വെറ്റിനറി ആംബുലൻസ് സൗകര്യം നൽകുമെന്ന്  മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. വെറ്റിനറി ഡോക്ടർമാർക്ക് രാത്രികാലങ്ങളിൽ  അടിയന്തരഘട്ടത്തിൽ സഞ്ചരിക്കുന്നതിന് ആംബുലൻസ് സൗകര്യം പ്രയോജനപ്പെടുമെന്നും ജില്ലകളിലേയ്ക്ക്  ടെലി വെറ്റിനറി യൂണിറ്റ് വാഹനം നൽകുമെന്നും മന്ത്രി അറിയിച്ചു. ചാലക്കുടി  മൃഗാശുപത്രിയുടെ ശിലാസ്ഥാപനവും  മൃഗ സംരക്ഷണ സെമിനാറും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ക്ഷീര-മൃഗ സംരക്ഷണContinue Reading

കാലിത്തീറ്റ അസംസ്കൃത വസ്തുക്കള്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ട്രെയിന്‍ വഴി എത്തിക്കുമെന്ന് മന്ത്രി ജെ ചിഞ്ചു റാണി; പശുവിൻ്റെ ആരോഗ്യ വിവരങ്ങൾ മൈക്രോ ചിപ്പിൽ സൂക്ഷിച്ച് വയ്ക്കാവുന്ന ഇ- സമൃദ്ധി പദ്ധതി പത്തനംതിട്ട ജില്ലയിൽ ആരംഭിക്കുമെന്നും മന്ത്രി; കേരള ഫീഡ്സിലെ ഫെസിലിറ്റേഷന്‍ കേന്ദ്രം നാടിന് സമര്‍പ്പിച്ചു.. ഇരിങ്ങാലക്കുട: : കാലിത്തീറ്റ നിര്‍മ്മാണത്തിനുള്ള അസംസ്കൃത വസ്തുക്കള്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം എത്തിക്കുമെന്ന് മൃഗസംരക്ഷണ-ക്ഷീരവികസനവകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി .Continue Reading

ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിൽ ദേശീയ ടെക്നിക്കൽ ഫെസ്റ്റിന് തുടക്കമായി;കേരളത്തെ പ്രൊഫഷണലുകളുടെ ലക്ഷ്യസ്ഥാനമായി മാറ്റിയെടുക്കണമെന്ന് മന്ത്രി ഡോ. ആർ ബിന്ദു ഇരിങ്ങാലക്കുട: മലയാളികളായ പ്രൊഫഷണലുകൾക്ക് തൊഴിൽ തേടി അന്യ നാടുകളിലേക്ക് ചേക്കേറേണ്ടി വരുന്ന ഇന്നത്തെ സാഹചര്യം ദൗർഭാഗ്യകരമാണെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ആർ ബിന്ദു. ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജ് സംഘടിപ്പിക്കുന്ന ദേശീയ ടെക്‌നിക്കൽ ഫെസ്റ്റിവൽ ടെക്‌ലെറ്റിക്സ് 22 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. പ്രൊഫഷണലുകളുടെ ലക്ഷ്യസ്ഥാനമായി കേരളത്തെContinue Reading

ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ മൂന്നരക്കോടി രൂപ ചെലവിൽ ഡയാലിസിസ് യൂണിറ്റ് ഒരുങ്ങുന്നു;സർക്കാർ ആശുപത്രികളിലെ സേവനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കേണ്ടത് സമൂഹത്തിൻ്റെ കൂടി ഉത്തരവാദിത്വമെന്ന് മന്ത്രി ഡോ. ആർ ബിന്ദു… ഇരിങ്ങാലക്കുട: മനുഷ്യ സ്നേഹത്തിലൂന്നിയും ജീവകാരുണ്യം മുൻ നിർത്തിയുമായിരിക്കണം ആശുപത്രികളിലെ പ്രവർത്തനം നടത്തേണ്ടതെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ.ബിന്ദു പറഞ്ഞു. ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിന്റെ ശിലാസ്ഥാപനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സർക്കാർ ആശുപത്രിയിലെ സേവനങ്ങൾ ജനങ്ങളിലെത്തിക്കേണ്ടതുംContinue Reading