നിരോധിത പുകയില ഉത്പന്നങ്ങളുമായി യുവാവ് കൊടുങ്ങല്ലൂർ പോലീസിന്റെ പിടിയിൽ; പിടിച്ചെടുത്തത് 75000 രൂപ വില വരുന്ന 1500 ഓളം പാക്കറ്റുകൾ… കൊടുങ്ങല്ലൂർ: നിരോധിത പുകയില ഉത്പന്നങ്ങൾ തീരദേശ മേഖലയിൽ മൊത്തവില്പന നടത്തുന്ന യുവാവിനെ കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ പാടാകുളത്ത് നിന്നും കൊടുങ്ങല്ലൂർ ഡിവൈഎസ്പി സലീഷ് എൻ ശങ്കരന്റെ നേതൃത്വത്തിലുള്ള പ്രത്യേക പോലീസ് സംഘവും തൃശൂർ റൂറൽ ഡാൻസാഫ് സംഘവും ചേർന്ന് പിടികൂടി. തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവിക്ക്Continue Reading

വി എസ് വാസുദേവൻ അന്തരിച്ചു.. ഇരിങ്ങാലക്കുട: വെട്ടിക്കര ടെമ്പിൾ റോഡിൽ വള്ളിയിൽ ശങ്കു മകൻ വാസുദേവൻ (88) അന്തരിച്ചു. ടൗൺ കോപ്പറേറ്റീവ് ബാങ്ക് വൈസ് – പ്രസിഡണ്ട്, എസ് എൻ ക്ലബ് പ്രസിഡണ്ട്, എസ്എൻബിഎസ് സമാജം പ്രസിഡണ്ട്, ശ്രീനാരായണ എഡുക്കേഷൻ സൊസൈറ്റി ട്രഷറർ ,എസ് വി പ്രൊഡക്സ് മാനേജർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. റിട്ട. പ്രധാന അധ്യാപിക കാർത്യായനിയാണ് ഭാര്യ. സുനിൽ (ഗൾഫ്) ,സുഷിൽ (ഗൾഫ്), സുജിൽ (ഗൾഫ്) എന്നിവർContinue Reading

കത്തോലിക്ക സഭക്കെതിരെ ആസൂത്രിത ഗൂഡാലോചന ; ജാഗ്രത പാലിക്കണമെന്ന് ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ ഇരിങ്ങാലക്കുട: കത്തോലിക്ക സഭക്കെതിരെ ചില കോണുകളിൽ നിന്ന് ആസൂത്രിതമായ ഗൂഡാലോചന ഉണ്ടെന്നും ജാഗ്രത പാലിക്കണമെന്നും ബിഷപ് മാർ പോളി കണ്ണൂക്കാടൻ.ഇരിങ്ങാലക്കുട രൂപത പാസ്റ്ററൽ കൗൺസിലിന്റെ പതിനഞ്ചാം സമ്മേളനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബിഷപ്പ്. പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ടെൽസൺ കോട്ടോളി റിപ്പോർട്ട് അവതരിപ്പിച്ചു രൂപത വികാരി ജനറൽ മോൺ ജോസ് മഞ്ഞളിContinue Reading

” പാരീസ് ,തേർട്ടീൻത്ത് ഡിസ്ട്രിക്റ്റ് ” ഇന്ന് വൈകീട്ട് 6.30 ന് ഓർമ്മ ഹാളിൽ.. 2021 ലെ കാൻ ചലച്ചിത്രമേളയിൽ അംഗീകാരം നേടിയ ഫ്രഞ്ച് ചിത്രമായ ” പാരീസ്, തേർട്ടീൻത്ത് ഡിസ്ട്രിക്റ്റ് ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഇന്ന് ( ജൂൺ 10 വെള്ളിയാഴ്ച )സ്ക്രീൻ ചെയ്യുന്നു.ഇരുപതുകൾ പിന്നിട്ട മൂന്ന് പെൺകുട്ടികൾക്കും ഒരു ആൺകുട്ടിയ്ക്കുമിടയിൽ ഉടലെടുക്കുന്ന സൗഹ്യദങ്ങളും പ്രണയങ്ങളും ഒത്തുചേരലും സ്വന്തം സ്വത്വത്തെ കണ്ടെത്തലുമാണ് 105 മിനിറ്റുള്ള ചിത്രം പറയുന്നത്.പ്രദർശനംContinue Reading

സ്വർണ്ണക്കടത്ത്; മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി പ്രവർത്തകരുടെ പ്രകടനം; കോലം കത്തിച്ച് പ്രതിഷേധം… ഇരിങ്ങാലക്കുട: ബിരിയാണിചെമ്പിൽ സ്വർണ്ണം കടത്തിയെന്ന സ്വപ്നയുടെ മൊഴിയിൽ പിണറായി വിജയൻ രാജി വയ്ക്കുക,കളക്ടറേറ്റ് മാർച്ച് നടത്തിയ യുവമോർച്ച പ്രവർത്തകരെ തല്ലിച്ചതച്ച പോലീസുകാർക്കെതിരെ നടപടിയെടുക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി നഗരത്തിൽ ബിജെപിയുടെ പ്രതിഷേധം.ഓഫീസിൽ നിന്നാരംഭിച്ച പ്രകടനം ഠാണാവിൽ സമാപിച്ചു. തുടർന്ന് പ്രവർത്തകർ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. തുടർന്ന് നടന്ന പ്രതിഷേധ യോഗം ബിജെപി മണ്ഡലം പ്രസിഡണ്ട് കൃപേഷ്Continue Reading

സ്വർണ്ണക്കടത്ത്; മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ്സ് പ്രവർത്തകരുടെ പ്രതിഷേധ പ്രകടനം.. ഇരിങ്ങാലക്കുട: സ്വർണ്ണക്കടത്ത് കേസിൽ ആരോപണ വിധേയനായ മുഖ്യമന്ത്രി പിണറായി വിജയൻ്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് ഇരിങ്ങാലക്കു ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബിരിയാണി ചെമ്പ് തള്ളി പ്രതിഷേധിച്ചു. മണ്ഡലം പ്രസിഡണ്ട് ജോസഫ് ചാക്കോയുടെ നേതൃത്വത്തിൽ നടന്ന പ്രകടനം ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ് ടി വി ചാർളി ഉദ്ഘാടനം ചെയ്തു. സുജ സഞ്ജീവ് കുമാർ, വിജയൻ എളയേടത്ത്, ഭരതൻ പൊന്തേൻകണ്ടത്ത്,Continue Reading

ദളിത് യുവാവിനെ ക്രൂരമായി ആക്രമിച്ചു പരിക്കേൽപ്പിച്ച കുപ്രസിദ്ധ ക്രിമിനൽ അറസ്റ്റിൽ;രണ്ടു ക്രിമിനൽ കേസുകളിൽ പിടി കൊടുക്കാതെ മുങ്ങി നടന്നിരുന്ന “മാക്രി അപ്പൂട്ടി” പിടിയിലായത് പോലീസിന്റെ തന്ത്രപരമായ നീക്കത്തിൽ.. പുതുക്കാട് :പുതുക്കാട് എടയാറ്റുമുറി എന്ന സ്ഥലത്തുവച്ച് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവാവിനെ തടഞ്ഞുനിർത്തി അസഭ്യം പറയുകയും മാരകമായി അക്രമിച്ച് പരിക്കേൽപ്പിക്കുകയും ചെയ്ത പ്രതിയെ ചാലക്കുടി ഡിവൈഎസ്പി സി ആർ സന്തോഷും സംഘവും ചേർന്ന് തന്ത്രപരമായ നീക്കത്തിലൂടെ അറസ്റ്റ് ചെയ്തു. ആനന്ദപുരം എടയാറ്റുമുറി സ്വദേശിയുംContinue Reading

ഇരിങ്ങാലക്കുട നഗരസഭ 18, 19 വാർഡുകളിലെ കള്ള് ഷാപ്പ് വിഷയം; കെട്ടിടങ്ങൾ വാണിജ്യാവശത്തിന് ക്രമവൽക്കരിച്ച് നല്കാൻ നഗരസഭ യോഗത്തിൽ തീരുമാനം; നഗരസഭ അധികൃതർ കസ്റ്റഡിയിൽ വച്ച കെട്ടിടങ്ങളുടെ താക്കോലുകൾ തിരികെ നല്കാൻ കോടതി ഉത്തരവ്… ഇരിങ്ങാലക്കുട: കാർഷിക ആവശ്യത്തിന് എന്ന പേരിൽ കെട്ടിടനിർമ്മാണ പെർമിറ്റുകൾ നേടിയതിന് ശേഷം കള്ള് ഷാപ്പുകൾ ആരംഭിച്ച കെട്ടിടങ്ങൾ വാണിജ്യാവശ്യത്തിന് ക്രമവൽക്കരണം നടത്തി കൊടുക്കാൻ നഗരസഭ യോഗത്തിൽ തീരുമാനം.നഗരസഭയുടെ 18, 19 വാർഡുകളിൽ കഴിഞ്ഞ വർഷംContinue Reading

കൂട്ടുകാരൊത്ത് അവിട്ടത്തൂർ ഓങ്ങിച്ചിറയിൽ കുളിക്കാൻ ഇറങ്ങിയ കല്ലേറ്റുംങ്കര സ്വദേശിയായ പതിനഞ്ചുകാരൻ മുങ്ങി മരിച്ചു… ഇരിങ്ങാലക്കുട: കൂട്ടുകാരൊത്ത് നീന്തൽക്കുളത്തിൽ കുളിക്കാൻ ഇറങ്ങിയ പതിനഞ്ചുകാരൻ മുങ്ങി മരിച്ചു. കല്ലേറ്റുംങ്കര മാനാട്ടുകുന്ന് ഇരിങ്ങാലപ്പിള്ളി വീട്ടിൽ ഉണ്ണികൃഷ്ണൻ മകൻ കൈലാസ് ആണ് മരിച്ചത്. വൈകീട്ട് ആറ് മണിയോടെ ആയിരുന്നു സംഭവം.അവിട്ടത്തൂർ ഓങ്ങിച്ചിറയിൽ കുളിക്കാൻ ഇറങ്ങിയതാണ്. മുങ്ങി താഴ്ന്ന കൈലാസിനെ അടുത്തുള്ളവർ ചേർന്നെടുത്ത് ഓട്ടോറിക്ഷയിൽ പുല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിനീതയാണ് അമ്മ. അശ്വനി,Continue Reading

നവകേരളം പച്ചത്തുരുത്തിന് തുടക്കമിട്ട്  കാറളം ഗ്രാമപഞ്ചായത്ത്; സംസ്ഥാനത്ത് ഒരുങ്ങുന്നത് നൂറോളം പച്ചത്തുരുത്തുകൾ… ഇരിങ്ങാലക്കുട: ലോക പരിസ്ഥിതി ദിനത്തില്‍ നാടാകെ നവകേരളം പച്ചത്തുരുത്തിന് തുടക്കമിട്ട് നവകേരളം കര്‍മ്മപദ്ധതിയുടെ ഭാഗമായി കാറളം ഗ്രാമപഞ്ചായത്തും. ഹരിത കേരള മിഷനും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയും ജില്ലാ പഞ്ചായത്തും സംയുക്തമായി ഒരുക്കിയ പച്ചത്തുരുത്ത് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം വൃക്ഷത്തൈ നട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ കാറളം പഞ്ചായത്ത് മൃഗാശുപത്രിContinue Reading