ഇരിങ്ങാലക്കുട കേന്ദ്രീകരിച്ച് നടന്ന കോടികളുടെ വിസ തട്ടിപ്പ് കേസിൽ ഒന്നും മൂന്നും പ്രതികൾ അറസ്റ്റിൽ; രണ്ടാം പ്രതിയായ എടപ്പാൾ സ്വദേശി ഒളിവിൽ; ഇതിനകം ലഭിച്ചത് 80 പരാതികൾ… ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട കേന്ദ്രീകരിച്ച് നടന്ന കോടികളുടെ വിസ തട്ടിപ്പ് കേസിൽ കുന്നംകുളം, ഇരിങ്ങാലക്കുട സ്വദേശികളായ രണ്ട് പേർ അറസ്റ്റിൽ. ഒന്നാം പ്രതി കുന്നംകുളം കിടങ്ങൻ വീട്ടിൽ മിജോ കെ മോഹൻ (31), മൂന്നാം പ്രതി ഇരിങ്ങാലക്കുട ചക്കാലക്കൽ വീട്ടിൽ സുമേഷ് ആൻ്റണിContinue Reading

കൊടുങ്ങല്ലൂർ ഭരണിക്കിടയിൽ മൊബൈൽ ഫോൺ കവർന്ന പൊറത്തിശ്ശേരി സ്വദേശിയായ യുവാവ് പിടിയിൽ… കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ ഭരണിക്ക് മൊബൈൽ മോഷണം നടത്തിയ യുവാവ് പിടിയിൽ. ഇരിങ്ങാലക്കുട പൊറത്തിശ്ശേരി മുതിരപറമ്പിൽ പ്രജീഷ് (29) നെയാണ് കൊടുങ്ങല്ലൂർ എസ് എച്ച് ഒ ബ്രിജുകുമാറും സംഘവും അറസ്റ്റ് ചെയ്തത്.ഭരണി മഹോത്സവം കാണാനെത്തിയ മതിലകം കഴുവിലങ്ങ് സ്വദേശി ചെങ്ങോത്ത് പറമ്പിൽ പ്രശാന്തിൻ്റെ മൊബൈൽ ഫോണാണ് പ്രജീഷ് കവർന്നത്..ഇരുപതിനായിരം രൂപയോളം വിലവരുന്ന ഫോൺ നഷ്ടപ്പെട്ടതിനെ തുടർന്ന് പ്രശാന്ത് പരാതിയുമായിContinue Reading

പ്രകൃതിദുരന്തം: 19 കുടുംബങ്ങൾക്ക് വീടിനും സ്ഥലത്തിനും പത്തുലക്ഷം രൂപ വീതം: മന്ത്രി ഡോ. ആർ ബിന്ദു   ഇരിങ്ങാലക്കുട : മണ്ഡലത്തിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ ദുരന്തങ്ങളുടെ ഇരകളായ കുടുംബങ്ങൾക്ക് പുനരധിവാസത്തിന് പത്തു ലക്ഷം രൂപ വീതം അനുവദിച്ചതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു.മണ്ഡലത്തിലെ 19 കുടുംബങ്ങൾക്കാണ് ദുരിതാശ്വാസ ഭാഗമായി ഈ സഹായം. ഭൂമി വാങ്ങാൻ ആറു ലക്ഷവും അവിടെ വീടു നിർമ്മിക്കാൻ നാലു ലക്ഷവും വീതമാണ് നൽകുക.Continue Reading

അഗ്നിപഥിനെതിരെ ഇരിങ്ങാലക്കുടയിൽ സത്യാഗ്രഹസമരവുമായി കോൺഗ്രസ്സ്.. ഇരിങ്ങാലക്കുട: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധനിലപാടായ അഗ്നിപഥിനെതിരെ ഇരിങ്ങാലക്കുടയിൽ കോൺഗ്രസ്സ് നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ സത്യാഗ്രഹസമരം. ആൽത്തറക്കൽ ആരംഭിച്ച സമരം ഡിസിസി വൈസ് പ്രസിഡണ്ട് അഡ്വ. ജോസഫ് ടാജറ്റ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ് ടി വി ചാർളി അധ്യക്ഷത വഹിച്ചു.സമരത്തിന് ഡി.സി.സി സെക്രട്ടറിമാരായ ആന്റോ പെരുമ്പിള്ളി, കെ കെ ശോഭനൻ, സോണിയ ഗിരി, സോമൻ ചിറ്റേത്ത്, ബ്ലോക്ക്‌ ഭാരവാഹികളായ എൽ.Continue Reading

നാടുകടത്തിയ കുപ്രസിദ്ധ ക്രിമിനൽ പല്ലൻ ഷെെജു ആരുമറിയാതെ നാട്ടിൽ : പിടികൂടി കൊടകര പോലീസ്;പിടികൂടിയത് കിലോമീറ്ററുകൾ പിന്തുടർന്ന്.. കൊടകര : കാപ്പ ചുമത്തി നാടുകടത്തപെട്ട കുപ്രസിദ്ധ ക്രിമിനൽ പോലീസിന്റെ കണ്ണുവെട്ടിച്ച് ജില്ലയിൽ പ്രവേശിച്ചതിനെ തുടർന്ന് ഓടിച്ചിട്ട് പിടികൂടി.തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഐശ്വര്വ ഡോൺഗ്ര ഐ പി എസ്,ചാലക്കുടി ഡി വൈഎസ് പി സി ആർ. സന്തോഷ് എന്നിവരുടെ നിർദ്ദേശപ്രകാരം ജില്ലയിൽ പ്രവേശിച്ചാൽ പിടി കുടൂന്നതിന് പ്രത്യേക സംഘത്തെContinue Reading

കാറ്റിൽ കനത്ത നഷ്ടങ്ങൾ; കൂടൽമാണിക്യ ക്ഷേത്രത്തിൻ്റെ ഗോപുര കവാടത്തിൻ്റെ ഓടുകളും സഹകരണ ബാങ്കിൻ്റെ ഷീറ്റും ഭാഗികമായി തകർന്ന് വീണു; അടിയന്തര നടപടി സ്വീകരിച്ച് അധികൃതർ… ഇരിങ്ങാലക്കുട: കഴിഞ്ഞ ദിവസം രാത്രിയുണ്ടായ ശക്തമായ കാറ്റിൽ പട്ടണത്തിൽ നഷ്ടങ്ങൾ.ഭക്തജനങ്ങളുടെ സമർപ്പണമായി 2019 ൽ ബസ് സ്റ്റാൻ്റ് പരിസരത്ത് നിർമ്മാണം പൂർത്തീകരിച്ച ശ്രീകൂടൽമാണിക്യ ക്ഷേത്രത്തിൻ്റെ ഗോപുര കവാടത്തിൻ്റെ ഓടുകളും അടുത്ത് തന്നെയുള്ള ഐടിയു ബാങ്കിൻ്റെ നട ബ്രാഞ്ചിൻ്റെ ട്രസ്സ് ഷീറ്റും ഭാഗികമായി തകർന്ന് വീണു.Continue Reading

ബ്രഹ്മശ്രീ എൻ.പി.പരമേശ്വരൻ നമ്പൂതിരിപ്പാട് (72) അന്തരിച്ചു. ഇരിങ്ങാലക്കുട: കൂടൽമാണിക്യം ദേവസ്വം മാനേജിംഗ് കമ്മിറ്റി അംഗമായിരുന്ന ബ്രഹ്മശ്രീ എൻ.പി.പരമേശ്വരൻ നമ്പൂതിരിപ്പാട് (72) അന്തരിച്ചു. നെടുമ്പിള്ളി തരണനല്ലൂർ ഇല്ലത്തെ ഇപ്പോഴത്തെ കാരണവർ ആയിരുന്നു. കൂടൽമാണിക്യം ദേവസ്വം മാനേജിംഗ് കമ്മിറ്റിയിൽ രണ്ട് തവണ തന്ത്രി പ്രതിനിധി ആയിരുന്നു. തിരുവനന്തപുരം ശ്രീ പത്ഭനാഭസ്വാമി ക്ഷേത്രത്തിലെ അടക്കം 100ൽ പരം ക്ഷേത്രങ്ങളിലെ തന്ത്രി ആയിരുന്നു. ഉണ്ണായി വാരിയർ കലാനിലയം , തരണനല്ലൂർ നമ്പൂതിരീസ് കോളേജ് എന്നിവിടങ്ങളിൽ അദ്ധ്യാപകനായിContinue Reading

കരുവന്നൂർ ബാങ്ക് സാമ്പത്തിക തട്ടിപ്പ് ; രണ്ടാം ഘട്ട സമരവുമായി കോൺഗ്രസ്സ്; ധവളപത്രം പുറത്തിറക്കണമെന്ന് കോൺഗ്രസ്സ് നേതൃത്വം… ഇരിങ്ങാലക്കുട: സിപിഎം ഭരിച്ചിരുന്ന കരുവന്നൂർ സർവ്വീസ് സഹകരണ ബാങ്കിലെ നിക്ഷേപ തട്ടിപ്പിൽ കുടിശ്ശിക ഇനത്തിൽ ബാങ്കിന് പിരിഞ്ഞ് കിട്ടിയ 39 കോടി രൂപയിൽ നിക്ഷേപകർക്ക് പണം തിരിച്ച് കൊടുത്തതിൻ്റെ നിജസ്ഥിതി വെളിച്ചത്ത് കൊണ്ടുവരുന്നതിന് ബാങ്ക് ഒരു ധവളപത്രം പുറത്തിറക്കണമെന്ന് കോൺഗ്രസ്സ് .പിരിഞ്ഞ് കിട്ടിയ തുക മുൻകാല സീനിയോറട്ടറിയുടെ അടിസ്ഥാനത്തിലോ അടിയന്തിര ആവശ്യങ്ങൾക്കോContinue Reading

“ദി ഫാദർ” നാളെ 6.30 ന് ഓർമ്മ ഹാളിൽ… ഇരിങ്ങാലക്കുട: അക്കാദമി പുരസ്കാരങ്ങൾ നേടിയ ബ്രിട്ടീഷ് ചിത്രമായ ” ദി ഫാദർ’ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ജൂൺ 24 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. മറവി രോഗം ബാധിച്ച 83 കാരനായ വയോവ്യദ്ധനെ പരിചരിക്കാൻ മകൾ എത്തുന്ന രംഗങ്ങളോടെയാണ് 97 മിനിറ്റുള്ള ചിത്രം ആരംഭിക്കുന്നത്. ആൻ്റണി ഹോപ്കിൻസ്, ഒലീവിയ കോൾമാൻ എന്നിവരാണ് മുഖ്യവേഷങ്ങളിൽ .പ്രദർശനം ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലെ ഓർമ്മ ഹാളിൽ,Continue Reading

രാജസ്ഥാൻ മരുഭൂമിയിൽനിന്നും മലയാളി ചിലന്തിഗവേഷകന്റെ പേരിൽ പുതിയൊരിനം ചിലന്തി . തൃശ്ശൂർ:രാജസ്ഥാൻ മരുഭൂമിയിൽനിന്നും മലയാളി ചിലന്തിഗവേഷകന്റെ പേരിൽ പുതിയൊരിനം ചിലന്തി . ഭൂമിയിൽ ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടുള്ള ചിലന്തികളുടെ എണ്ണം അരലക്ഷം കടക്കുന്ന അവസരത്തിൽ മലയാള ശാസ്ത്രലോകത്തിന് അഭിമാനമായി രാജസ്ഥാനിലെ താർ മരുഭൂമിയിൽനിന്നും കണ്ടെത്തിയ പുതിയഇനം ചിലന്തിക്ക് മലയാളി ചിലന്തി ഗവേഷകന്റെ പേര് നൽകി. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ ജന്തു ശാസ്ത്ര വിഭാഗം മേധാവിയും ചിലന്തി ഗവേഷകനുമായ ഡോ. സുധികുമാർ എ.Continue Reading