അസിസ്റ്റീവ് വില്ലേജുകൾ ഈ വർഷം തുടങ്ങും: മന്ത്രി ഡോ ആർ ബിന്ദു ഇരിങ്ങാലക്കുട: ഭിന്നശേഷിക്കാരായ കുട്ടികൾക്ക് കുടുംബത്തോടൊപ്പം കഴിഞ്ഞു കൊണ്ടു തന്നെ ചികിത്സയും പരിശീലനവും പൂർത്തിയാക്കാൻ സാധിക്കുന്ന അസിസ്റ്റീവ് വില്ലേജുകൾ ഈ വർഷം തന്നെ തുടങ്ങുമെന്ന് ഉന്നത വിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു. മൂന്നു കേന്ദ്രങ്ങൾ ഈ വർഷം തന്നെ തുടങ്ങാനാണ് ശ്രമിക്കുന്നത്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷനിലെ (നിപ്മർ) ഡെന്റല്‍ കെയര്‍,Continue Reading

ലേലം കൊള്ളാൻ ആളില്ല; ഈവനിംഗ് മാർക്കറ്റിന് പൂട്ടിടാൻ തീരുമാനിച്ച് ഇരിങ്ങാലക്കുട നഗരസഭ ;റോഡ് നിർമ്മാണത്തിൻ്റെ അപാകതയെ ചൊല്ലി എഞ്ചിനിയറിംഗ് വിഭാഗത്തിനും പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റിക്കും പ്രതിപക്ഷ നിരകളിൽ നിന്ന് നിശിത വിമർശനം… ഇരിങ്ങാലക്കുട: വഴിയോരക്കച്ചവടക്കാരെ പുനരധിവസിപ്പിക്കാൻ ലക്ഷ്യമിട്ട് 2005-10 കാലയളവിൽ ആരംഭിച്ച ഈവനിംഗ് മാർക്കറ്റിൻ്റെ പ്രവർത്തനങ്ങൾ നിറുത്താൻ നഗരസഭ യോഗത്തിൽ തീരുമാനം.മാർക്കറ്റിൻ്റെ ഫീസ് പിരിവ് കുത്തകാവകാശത്തിനായുള്ള ലേലത്തിലും പുനർലേലത്തിലും ആരും പങ്കെടുക്കാത്ത സാഹചര്യത്തിലും മാർക്കറ്റിൽ നിന്നുള്ള വരുമാനം കുറഞ്ഞ് വരുന്നContinue Reading

ആധുനിക കേരളത്തിൻ്റെ സൃഷ്ടിയിൽ സിപിഐ ക്ക് നിർണ്ണായ പങ്കെന്ന് പന്ന്യൻ രവീന്ദ്രൻ; സിപിഐ മണ്ഡലം സമ്മേളനത്തിന് താണിശ്ശേരിയിൽ തുടക്കമായി… ഇരിങ്ങാലക്കുട :കൂടുതൽ കാലം ഭരിക്കുകയും അടിസ്ഥാനവികസനങ്ങൾ സുസ്ഥിരമായി നടപ്പാക്കുകയും ചെയ്ത ഏക പാർട്ടി സിപിഐ ആണെന്നും,കേരളത്തെ ഇന്നു കാണുന്ന കേരളമാക്കി തീർത്ത എല്ലാ മാറ്റങ്ങളിലും ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്ന സി പി ഐയുടെ കൈയ്യൊപ്പു കൂടിയുണ്ടെന്ന് സി പി ഐ കൺട്രോൾ കമ്മീഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ പ്രസ്താവിച്ചു.Continue Reading

“ഭരണഘടനാ സംരക്ഷണ പ്രതിജ്ഞ ” യുമായി കോൺഗ്രസ്സ് പ്രവർത്തകർ… ഇരിങ്ങാലക്കുട : ഇന്ത്യൻ ഭരണഘടനയെ അവഹേളിക്കാനുള്ള നീക്കത്തിനെതിരെ, ഭരണഘടന പ്രതിബദ്ധത ഉയത്തിപ്പിടിക്കുന്നതിന്റെ ഭാഗമായി കോൺഗ്രസ്സ് ഇരിങ്ങാലക്കുട ടൗൺ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ “ഭരണഘടനാ സംരക്ഷണ പ്രതിജ്ഞ .മണ്ഡലം പ്രസിഡന്റ് ജോസഫ് ചാക്കോ അധ്യക്ഷത വഹിച്ച ഭരണഘടനാ സംരക്ഷണ പ്രതിജ്ഞ ചടങ്ങ് മുനിസിപ്പൽ ചെയർപേഴ്സൺ സോണിയ ഗിരി ഉദ്‌ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ടി.വി. ചാർളി മുഖ്യ പ്രഭാഷണം നടത്തി.Continue Reading

ജപ്പാനീസ് ചിത്രമായ ” വീൽ ഓഫ് ഫൊർച്യൂൺ ആൻ്റ് ഫാൻ്റസി” നാളെ വൈകീട്ട് 6 ന് ഓർമ്മ ഹാളിൽ…. മികച്ച വിദേശഭാഷാചിത്രത്തിനുള്ള കഴിഞ്ഞ വർഷത്തെ അക്കാദമി അവാർഡ് നേടിയ ജപ്പാനീസ് ചിത്രം ‘ ഡ്രൈവ് മൈ കാറി”ൻ്റെ സംവിധായകൻ റൂസുകെ ഹമാഗുച്ചി സംവിധാനം ചെയ്ത ” വീൽ ഓഫ് ഫൊർച്യൂൺ ആൻ്റ് ഫാൻ്റസി” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ജൂലൈ 8 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. 71 – മത് ബെർലിൻContinue Reading

കനത്ത മഴ; തെക്കുംകരയിൽ മണ്ണിടിച്ചിൽ; വളളിവട്ടത്ത് കിണറിടിഞ്ഞു.. ഇരിങ്ങാലക്കുട:കനത്ത മഴയെ തുടർന്ന് വെള്ളാങ്ങല്ലൂർ പഞ്ചായത്തിലെ തെക്കുംകരയിൽ മണ്ണിടിച്ചിൽ. പുഞ്ചേപ്പടി പാലപ്രക്കുന്ന് വീട്ടിൽ സനീഷിന്റെ വീടിന് പുറകു വശത്തായാണ് മണ്ണിടിച്ചിലുണ്ടായത്.ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. ആർക്കും പരിക്കില്ല. വീട്ടിൽ മൂന്ന് കുട്ടികളടക്കം ആറ് പേരാണുള്ളത്.സംഭവ സമയത്ത് സനീഷും ഭാര്യയും മാതാവുമാണ് വീട്ടിൽ ഉണ്ടായിരുന്നത്. വലിയ പാറകൾ പ്രദേശത്തേക്ക് ഉരുണ്ടു വീണു.വീടിൻ്റെ പുറക് വശത്ത് ഷീറ്റിട്ട ഭാഗത്ത് ഭാഗികമായ നഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്Continue Reading

    ഗ്യാസ് അടുപ്പിൽ നിന്ന് തീ പടർന്ന് കാറളം പഞ്ചായത്തിലെ കൊരുമ്പിശ്ശേരിയിൽ വീട് ഭാഗികമായി കത്തി നശിച്ചു.. ഇരിങ്ങാലക്കുട: കാറളം പഞ്ചായത്തിലെ കൊരുമ്പിശ്ശേരിയിൽ തീപ്പിടുത്തത്തെ തുടർന്ന് വീട് ഭാഗികമായി കത്തി നശിച്ചു.പഞ്ചായത്തിലെ പത്താം വാർഡിൽ കൊരുമ്പിശ്ശേരിയിൽ പോക്കരുപറമ്പിൽ ഭാരതിയുടെ (67) ഓടിട്ട വീടിൻ്റെ അടുക്കള ഭാഗമാണ് കത്തി നശിച്ചത്. ഉച്ചക്ക് ഒരു മണിയോടെ ആയിരുന്നു സംഭവം. ഈ സമയത്ത് ആരും വീട്ടിൽ ഉണ്ടായിരുന്നില്ല. അടുക്കളയിലെ വിറക് അടുപ്പിൽ നിന്ന്Continue Reading

യുവാവിനെ തട്ടി കൊണ്ടുപോയി ഭീഷണിപ്പെടുത്തിയ സംഘം അറസ്റ്റിൽ… ഇരിങ്ങാലക്കുട :ആളൂരിൽ പണയ വാഹനം തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട് പുത്തൻചിറ സ്വദേശിയെ കാറിൽ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയ നാലംഗ സംഘം അറസ്റ്റിലായി. പറവൂർ താന്നിപ്പാടം സ്വദേശി കാഞ്ഞിരപറമ്പിൽ വീട്ടിൽ മുക്താർ (30 വയസ്സ്),ആളംതുരുത്ത് സ്വദേശികളായ കണ്ണൻചക്കശ്ശേരി വീട്ടിൽ നിസ്സാം ( 30 വയസ്സ് ),കൈതക്കൽ വീട്ടിൽ അൻഷാദ് ( 31 വയസ്സ് ),വടക്കും പുറം കൂട്ടുകാട് സ്വദേശി പൊന്നാഞ്ചേരി വീട്ടിൽ അരുൺ (24 വയസ്സ്)Continue Reading

സി.പി.ഐ ഇരിങ്ങാലക്കുട മണ്ഡലം സമ്മേളനം ജൂലൈ 8,9,10 തീയതികളിൽ താണിശ്ശേരിയിൽ; പന്ന്യൻ രവീന്ദ്രൻ പൊതുസമ്മേളനവും കെ ഇ ഇസ്മയിൽ പ്രതിനിധി സമ്മേളനവും ഉദ്ഘാടനം ചെയ്യും… ഇരിങ്ങാലക്കുട : സി പി ഐ ഇരുപത്തിനാലാം പാർട്ടി കോൺഗ്രസിൻ്റെ ഭാഗമായി ജൂലൈ 8, 9, 10 തീയതികളിൽ താണിശ്ശേരിയിൽ നടക്കുന്ന ഇരിങ്ങാലക്കുട മണ്ഡലം സമ്മേളനത്തിന് ഒരുക്കങ്ങൾ പൂർത്തിയായി. സമ്മേളനത്തിന്‍റെ ഭാഗമായി ജൂലായ് 8 ന് രാവിലെ 8 മണിക്ക് കാട്ടൂരില്‍ നിന്നും സി.പി.ഐContinue Reading

ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം പിടിച്ച് ഇരിങ്ങാലക്കുടയിലെ കുഞ്ഞു ഗായിക ഭാവയാമി   ഇരിങ്ങാലക്കുട: ഏറ്റവും കുറഞ്ഞ പ്രായത്തിൽ കൂടുതൽ ഭാഷകളിൽ ഗാനങ്ങൾ ആലപിച്ചതിന്റെ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് കരസ്ഥമാക്കിയിരിക്കുകയാണ് ഇരിങ്ങാലക്കുട സ്വദേശി മൂന്നു വയസ്സുകാരി എ ഭാവയാമി പ്രസാദ്.   സംസ്‌കൃതം, ഹിന്ദി, ബംഗാളി, തെലുങ്ക്, കന്നഡ, തമിഴ്, മലയാളം എന്നിവയുൾപ്പെടെ ഏഴ് വ്യത്യസ്ത ഭാഷകളിലായി 31 ഗാനങ്ങളാണ് 3 വയസ്സും 11 മാസവും പ്രായമുള്ളContinue Reading