പോക്സോ കേസിൽ കിഴുപ്പുള്ളിക്കര സ്വദേശിയായ  യുവാവ് അറസ്റ്റിൽ… ഇരിങ്ങാലക്കുട:  പതിനേഴുകാരിയെ പീഡനത്തിന് ഇരയാക്കിയ പരാതിയിൽ യുവാവ് അറസ്റ്റിലായി. കിഴുപ്പുള്ളിക്കര സ്വദേശി പ്രിനേഷിനെയാണ് (31 വയസ്സ്) ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ബാബു കെ.തോമസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ഫെബ്രുവരി മാസത്തിൽ പെൺകുട്ടിയെ പ്രണയം നടിച്ച് തന്റെ വീട്ടിൽ കൊണ്ടുപോയി പീഡിപ്പിച്ചതായാണ് പരാതി. ഇതേ തുടർന്ന് പോക്സോ നിയമപ്രകാരം കേസെടുത്ത  ഡി.വൈ.എസ്.പിയും സംഘവും വ്യക്തമായ അന്വേഷണം നടത്തിയാണ് പ്രതിയെ പിടികൂടിയത്. പെൺകുട്ടിയോട് ഇയാൾ വിവാഹContinue Reading

കരുവന്നൂര്‍ സഹകരണ ബാങ്ക്;  സര്‍ക്കാര്‍ പ്രഖ്യാപനങ്ങളില്‍ വ്യക്തത വേണമെന്നും പ്രഖ്യാപനങ്ങൾ മാത്രമാണ് നടക്കുന്നതെന്നുമുള്ള വിമർശനവുമായി സിപിഐ ഇരിങ്ങാലക്കുട: കരുവന്നൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിലെ നിക്ഷേപകരുടെ പണം തിരിച്ചുകൊടുക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നടത്തുന്ന പ്രഖ്യാപനങ്ങളില്‍ വ്യക്തതവേണമെന്ന് സി പി ഐ ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി .ബാങ്ക് ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റര്‍ ഭരണം ആരംഭിച്ച് ഒരു വര്‍ഷം പിന്നിട്ടിട്ടും പ്രഖ്യാപനങ്ങള്‍ മാത്രമാണ് നടക്കുന്നതെന്നും  ഒന്നും പ്രായോഗികമാകുന്നില്ലെന്നും  മണ്ഡലം സെക്രട്ടറി പി.മണി പറഞ്ഞു.ചികിത്സ,വിവാഹം,വിദ്യഭ്യാസം എന്നീContinue Reading

കരുവന്നൂര്‍ ബാങ്ക് വായ്പാ തട്ടിപ്പ്;ചികിൽസയിലായിരുന്ന വീട്ടമ്മ മരിച്ചു; ചികിൽസയ്ക്കായി നിക്ഷേപതുക നൽകാഞ്ഞതിൽ ബാങ്കിനു മുന്നില്‍ മൃതദേഹവുമായി കോണ്‍ഗ്രസ്, ബിജെപി പ്രതിഷേധം; റോഡ് ഉപരോധിച്ചു, മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു .. ഇരിങ്ങാലക്കുട: കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കിലെ നിക്ഷേപകയായ വീട്ടമ്മ വിദഗ്ധ ചികിത്സക്കായി പണം ലഭിക്കാതെ മരിച്ചു. മാപ്രാണം ഏറാട്ടുപറമ്പില്‍ ദേവസി ഭാര്യ ഫിലോമിന (70) ആണ് മരിച്ചത്. ഇന്ന് രാവിലെ 9.30യോടെ ഹൃദയാഘാതത്തെ തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ വച്ചാണ്Continue Reading

ഷോളയാര്‍ ട്രൈബല്‍ സൊസൈറ്റി പുനരുജ്ജീവനത്തിന് നടപടി; എംഎല്‍എയും ജില്ലാ കലക്ടറും ട്രൈബല്‍ കോളനി സന്ദര്‍ശിച്ചു.. ചാലക്കുടി:ഷോളയാര്‍ പട്ടികവര്‍ഗ സഹകരണ സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പുനരുജ്ജീവിപ്പിക്കുന്നതിന് ആവശ്യമായ പദ്ധതികള്‍ തയ്യാറാക്കാന്‍ ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇതുമായി ബന്ധപ്പെട്ട് സനീഷ് കുമാര്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ ഷോളയാറിലെ സൊസൈറ്റിയുടെ കീഴിലുള്ള വിവിധ സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ച ശേഷമാണ് മലക്കപ്പാറ പ്രദേശത്തിന്റെ ടൂറിസം സാധ്യതകള്‍ കൂടി ഉപയോഗപ്പെടുത്തി സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങള്‍Continue Reading

ശുചിത്വ സാഗരം സുന്ദര തീരം : ജില്ലാതല ഉദ്ഘാടനം  കൊടുങ്ങല്ലൂരിൽ ആഗസ്റ്റ് 1 ന്…   തൃശ്ശൂർ:കടലും കടലോരവും പ്ലാസ്റ്റിക് വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന “ശുചിത്വ സാഗരം സുന്ദര തീരം” പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ആഗസ്റ്റ് ഒന്നിന് നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്ന കോർഡിനേഷൻ കമ്മിറ്റി യോഗത്തിലാണ് തീരുമാനം.   അഴീക്കോട് മുനയ്ക്കൽ ബീച്ചിൽ രാവിലെ 10ന് നടക്കുന്ന പരിപാടിയുടെContinue Reading

സുഹൃത്തിനെ വെട്ടിക്കേൽപ്പിച്ച ചലച്ചിത്രതാരം റിമാൻ്റിൽ. ഇരിങ്ങാലക്കുട : അന്തിക്കാട് സാമ്പത്തിക തർക്കത്തെ തുടർന്ന് സുഹൃത്തിനെ വെട്ടി പരുക്കേൽപ്പിച്ച സിനിമാ താരം അറസ്സിലായി. ആലപ്പുഴ തുറവൂർ സ്വദേശി അലക്സിനെ വെട്ടി പരുക്കേൽപ്പിച്ച കേസ്സിലാണ് സിനിമാ താരം വിനീത് തട്ടിലിനെ (44 വയസ്സ്) തൃശൂർ റൂറൽ എസ്.പി. ഐശ്വര്യ ഡോങ്ങ് ഗ്രേയുടെ നിർദ്ദേശപ്രകാരം ഡി.വൈ.എസ്.പി. മാരായ ബാബു കെ.തോമസ്,      സി.ആർ.സന്തോഷ് എന്നിവരുടെ നേതൃത്വത്തിൽ താരത്തെ അറസ്റ്റു ചെയ്തത്. തിങ്കളാഴ്ച വൈകിട്ടാണ് ഇയാളെ പോലീസ്Continue Reading

ചേറ്റുവയിൽ വീണ്ടും വൻ   അനധികൃത വിദേശമദ്യവേട്ട; 3600 ലിറ്റർ വിദേശമദ്യവുമായി  തിരുവനന്തപുരം, കൊല്ലം സ്വദേശികൾ പിടിയിൽ… കൊടുങ്ങല്ലൂർ:  ഓണം  ആഘോഷങ്ങളോടനുബന്ധിച്ചു ചില്ലറവില്പനക്കായി മാഹിയിൽ നിന്നും കൊണ്ടുവന്ന, 50 ലക്ഷം രൂപ വിലമതിക്കുന്ന 3600 ലിറ്റർ അനധികൃത വിദേശ മദ്യവുമായി രണ്ട് യുവാക്കളെ  തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഐശ്വര്യ ഡോൺഗ്രെ ഐപിഎസ് ൻ്റെ  നിർദ്ദേശപ്രകാരം കൊടുങ്ങല്ലൂർ ഡിവൈഎസ്പി  സലീഷ് ശങ്കറിന്റെ നേതൃത്വത്തിൽ വാടാനപ്പള്ളി സിഐ  സനീഷ്,  എസ് ഐContinue Reading

” എന്റെ പാടം എന്റെ പുസ്തകം” സംസ്ഥാനത്ത് മുഴുവൻ നടപ്പിലാക്കേണ്ട പദ്ധതി: മന്ത്രി ആർ ബിന്ദു ഇരിങ്ങാലക്കുട: സംസ്ഥാനത്ത് മുഴുവൻ നടപ്പിലാക്കേണ്ട പദ്ധതിയാണ്  വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്തിന്റെ എന്റെ പാടം എന്റെ പുസ്തകം പദ്ധതിയെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു. അവസരം കിട്ടുന്ന വേദികളിലൊക്കെ പദ്ധതിയെക്കുറിച്ച് സംസാരിക്കുമെന്നും മന്ത്രി പറഞ്ഞു. സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് വെള്ളാങ്ങല്ലൂർ ബ്ലോക്ക്‌ പഞ്ചായത്ത് നടപ്പിലാക്കിയ എന്റെ പാടം എന്റെ പുസ്തകം പദ്ധതിയിൽ തെരഞ്ഞെടുക്കപ്പെട്ടContinue Reading

“വർണ്ണക്കുട ” ഓണാഘോഷ പരിപാടികളുടെ സ്വാഗത സംഘം ഓഫീസ് പ്രവർത്തനം ആരംഭിച്ചു.. ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയുടെ കലാകായികസാഹിത്യ കാർഷികോൽസവമായ “വർണ്ണക്കുട”യുടെ സ്വാഗത സംഘം ഓഫീസിൻ്റെ ഉദ്ഘാടനം മെയിൻ റോഡിൽ ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ.ബിന്ദു നിർവ്വഹിച്ചു. നഗരസഭ ചെയർപേഴ്സൻ സോണിയ ഗിരി അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ സംഘാടകരായ  ലളിത ബാലൻ, ലത ചന്ദ്രൻ, ജോസ് ചിറ്റിലപ്പിള്ളി, ജോജോ.കെ.എ, സന്ധ്യ നൈസൻ, വി.എ.മനോജ്കുമാർ, സാവിത്രി ലക്ഷ്മണൻ, കെ.ഉദയപ്രകാശ്,Continue Reading

ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ വിദ്യാർത്ഥി പ്രതിഭകൾക്ക് ആദരവ്;പുറമേ നിന്നുള്ള വിദ്യാർഥികളെയും ആകർഷിക്കാനുള്ള പദ്ധതികൾക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് രൂപം നല്കി വരികയാണെന്ന് മന്ത്രി ഡോ. ആർ ബിന്ദു… ഇരിങ്ങാലക്കുട: കേരളത്തിന്റെ സംസ്‌കാരത്തെയും സാമൂഹ്യനീതിയിലധിഷ്ഠിതമായ കാഴ്ചപ്പാടുകളെയും ഭാവി തലമുറകൾ ഒരിക്കലും മറക്കരുതെന്ന്  ഉന്നതവിദ്യാഭ്യാസ – സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദു.ഇരിങ്ങാലക്കുട മണ്ഡലത്തിലെ  മികച്ച വിദ്യാർത്ഥികളെ ആദരിക്കുന്നതിനായി സംഘടിപ്പിച്ച മണ്ഡലംതല വിദ്യാർത്ഥി പ്രതിഭാപുരസ്‌ക്കാര ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഡോ. ബിന്ദു. പുതുതലമുറContinue Reading