ഭൂരഹിതരില്ലാത്ത കേരളം ലക്ഷ്യമെന്ന് മന്ത്രി കെ രാജൻ; ആളൂർ വില്ലേജ് ഓഫീസും ഇനി സ്മാർട്ട്; നിർമ്മാണം പൂർത്തീകരിച്ചത് 44 ലക്ഷം രൂപ ചിലവിൽ.. ഇരിങ്ങാലക്കുട:ഭൂരഹിതരില്ലാത്ത കേരളം സൃഷ്ടിക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് റവന്യൂ മന്ത്രി കെ രാജൻ. എല്ലാവർക്കും ഭൂമി എല്ലാവർക്കും വീട് എന്ന പ്രഖ്യാപനവും അത് പ്രാവർത്തികമാക്കലും ഇതിൻ്റെ ഭാഗമാണെന്നും മന്ത്രി പറഞ്ഞു. ആളൂർ സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.   വില്ലേജ് ഓഫീസിലേക്ക് കയറിവരുന്നContinue Reading

അഞ്ച് വർഷത്തിനുള്ളിൽ അർഹരായ മുഴുവൻ ആളുകൾക്കും ഭൂമി ലഭ്യമാക്കുമെന്ന് റവന്യൂ മന്ത്രി അഡ്വ കെ രാജൻ; രണ്ട് വർഷത്തിനുള്ളിൽ ജനകീയ പങ്കാളിത്തതോടെ റവന്യൂ ഇ സാക്ഷരതാ പദ്ധതി മുഴുവൻ വീടുകളിലും നടപ്പിലാക്കുമെന്നും മന്ത്രി… ഇരിങ്ങാലക്കുട: അഞ്ച് വർഷത്തിനുള്ളിൽ അർഹരായ മുഴുവൻ ആളുകൾക്കും ഭൂമി ലഭ്യമാക്കുമെന്ന് റവന്യൂ – ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ.ഇരിങ്ങാലക്കുട റവന്യൂ ഡിവിഷൻ്റെ കീഴിലുള്ള മുകുന്ദപുരം, കൊടുങ്ങല്ലൂർ, ചാലക്കുടി  താലൂക്കുകൾ ,സ്പെഷ്യൽ തഹസിൽദാർ (എആർ)Continue Reading

“വര്‍ണ്ണക്കുടമഹോത്സവം” ;അനുബന്ധ പരിപാടികൾ ആഗസ്റ്റ് 13 മുതൽ… ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയുടെ സാംസ്‌കാരിക പൈതൃകവും മതനിരപേക്ഷ സ്വാഭാവവും ജനാധിപത്യബോധവും ആധുനിക പൊതുജീവിതവുമെല്ലാം പ്രതിഫലിപ്പിക്കുന്ന നാട്ടുത്സവമായ ‘വര്‍ണ്ണക്കുട’ മഹോത്സവത്തിന്റെ അനുബന്ധ പരിപാടികള്‍ ആഗസ്റ്റ് 13ന് ഇരിങ്ങാലക്കുടയില്‍ ആരംഭിക്കും.   വിവിധ തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍, സഹകരണസ്ഥാപനങ്ങള്‍,സാമൂഹ്യസേവനസന്നദ്ധസംഘടനകള്‍ എന്നിവരെയെല്ലാം ഒറ്റകുടക്കീഴില്‍ അണിനിരത്തിക്കൊണ്ടാണ് ഇരിങ്ങാലക്കുടയുടെ സാംസ്‌കാരികോത്സവമായ വര്‍ണ്ണക്കുടക്ക് തിരശ്ശീല ഉയരുന്നതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രിയും സംഘാടക സമിതി ചെയർമാനുമായ ഡോ ആർ ബിന്ദു പത്രസമ്മേളനത്തിൽ അറിയിച്ചു. ആഗസ്റ്റ് 13Continue Reading

” സൗണ്ട് ഓഫ് സൈലൻസ് ” ഇന്ന് വൈകീട്ട് 6 ന്.. പത്തോളം ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ച ഡോ. ബിജുവിൻ്റെ അന്യഭാഷ ചിത്രമായ ‘ സൗണ്ട് ഓഫ് സൈലൻസ്’ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഇന്ന് (ആഗസ്റ്റ് 12) സ്ക്രീൻ ചെയ്യുന്നു. അനാഥത്വം കൊണ്ട് ബുദ്ധആശ്രമത്തിൽ എത്തിപ്പെടുന്ന ഊമയായ ബാലൻ്റെ ജീവിതപ്രതിസന്ധികളാണ് ഹിന്ദി, ടിബറ്റൻ, പഹാരി ഭാഷകളിലായി ചിത്രീകരിച്ച ചിത്രം പറയുന്നത്.89 മിനിറ്റുള്ള ചിത്രത്തിൻ്റെ പ്രദർശനം ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലുള്ള ഓർമ്മ ഹാളിൽContinue Reading

ഇരിങ്ങാലക്കുട റവന്യൂ ഡിവിഷന്‍ പട്ടയമേള വെള്ളിയാഴ്ച;വി തരണം നടത്തുന്നത് 2413 പട്ടയങ്ങള്‍.. ഇരിങ്ങാലക്കുട: റവന്യൂ ഡിവിഷന്‍ പട്ടയമേള വെള്ളിയാഴ്ച വൈകീട്ട് 4 ന് റവന്യൂ മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്യും. ഗായത്രി ഹാളില്‍ നടക്കുന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദു അദ്ധ്യക്ഷത വഹിക്കും. എം.പി.മാര്‍, എം.എല്‍.എമാര്‍, തദ്ദേശ സ്വയംഭരണ സ്ഥാപന ജനപ്രതിനിധികള്‍,രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ജില്ലാകളക്ടര്‍, എ.ഡി.എം, ആര്‍.ഡി.ഒ, ഡെപ്യൂട്ടി കളക്ടര്‍മാര്‍, തഹസിൽദാർമാർ, വില്ലജ് ഓഫീസർContinue Reading

കൊടുങ്ങല്ലൂരിൽ മദ്രസ്സ ഉസ്താദും സുഹൃത്തും ഹാഷിഷ് ഓയിലുമായി പോലീസ് പിടിയിൽ… കൊടുങ്ങല്ലൂർ: തൃശൂർ ജില്ലാ പോലീസ് മേധാവി ഐശ്വര്യാ ഡോൺഗ്രെ ഐപിഎസ് ൻ്റെ നിർദ്ദേശാനുസരണം ജില്ലയിൽ നടന്നുവരുന്ന നർക്കോട്ടിക്സ് സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി കൊടുങ്ങല്ലൂർ ഡിവൈഎസ്പി സലിഷ് എൻ ശങ്കരൻ്റെ നേതൃത്വത്തിൽ ഡിവൈഎസ്പി സ്ക്വാഡും തൃശ്ശൂർ റൂറൽ ഡാൻസാഫ് ടീമും ചേർന്ന് നടത്തിയ പരിശോധനയിലാണ് കൊടുങ്ങല്ലൂർ പോലിസ് സ്റ്റേഷൻ പരിധിയിലെ അഴീക്കോട് ബീച്ചിൽ നിന്നും പേ ബസാർ ഹിദായതുൽ ഇസ്ലാംContinue Reading

അന്നമനടയിൽ ചുഴലിക്കാറ്റ്; വ്യാപക നാശനഷ്ടം മാള: അന്നമനട  പഞ്ചായത്തിൽ ആഞ്ഞടിച്ച  ചുഴലിക്കാറ്റിൽ വ്യാപക നാശനഷ്ടം. പഞ്ചായത്തിലെ 10, 11 ,12 വാർഡുകളിലെ  പാലിശ്ശേരി  എരയാംകുടി പ്രദേശങ്ങളിലാണ് ചുഴലിക്കാറ്റ് വീശിയത്. പുലർച്ചെ 5.30 ഓടെ ഉണ്ടായ ശക്തമായ കാറ്റ് ഇരുപ്രദേശങ്ങളിലും അര കിലോമീറ്റർ വിസ്തൃതിയിൽ വീശിയടിച്ചു. 40 ഓളം ജാതി മരങ്ങൾ ഉൾപ്പെടെ  ഒട്ടേറെ മരങ്ങൾ കടപുഴകി വീണു.  വൈദ്യുതി ലൈനുകൾ പൊട്ടി വീണതിനെ തുടര്‍ന്ന് പ്രദേശത്തെ വൈദ്യുതി ബന്ധം തകരാറിലായി.Continue Reading

വെള്ളിക്കുളങ്ങരയിൽ വീടിനുള്ളിൽ കടന്ന് ഒളിച്ചിരുന്ന് വയോധികയെ ആക്രമിച്ച് മാല കവർന്ന കേസിൽ യുവാവ് അറസ്റ്റിൽ;മാല പൊട്ടിച്ചത് മരപ്പണിക്കാരനെന്ന വ്യാജേനയെത്തി ആരുമറിയാതെ വീട്ടിൽ കയറി അടുക്കള സ്ലാബിനടിയിൽ പതുങ്ങിയിരുന്ന്;നാടിനെ ഞെട്ടിച്ച കേസിലെ പ്രതിയെ അന്വേഷണ സംഘം വലയിലാക്കിയത് അതി സമർത്ഥമായി…. ചാലക്കുടി:  വെള്ളിക്കുളങ്ങര വീരൻചിറയിൽ ഒറ്റയ്ക്ക് താമസിക്കുന്ന  വൃദ്ധയെ ആക്രമിച്ച് മാല കവർന്ന കേസിൽ യുവാവിനെ ചാലക്കുടി ഡി വൈ എസ് പി , സി ആർ സന്തോഷും സംഘവും ചേർന്ന്Continue Reading

ഓണം സ്പെഷ്യൽ ഡ്രൈവ്; പത്ത് കുപ്പി മദ്യവുമായി കൊടകര സ്വദേശി അറസ്റ്റിൽ… ഇരിങ്ങാലക്കുട:ഓണം സ്പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ച് ഇരിങ്ങാലക്കുട എക്സൈസ് റെയ്ഞ്ച് നടത്തിയ പ്രത്യേക പരിശോധനയിൽ  മദ്യവിൽപന നടത്തിയ കുറ്റത്തിന്  കൊടകര വല്ലപ്പാടി സ്വദേശി ചെതലൻ വീട്ടിൽ പൈലി മകൻ ബാബു (50 ) എന്നയാളെ പത്ത്  കുപ്പി മദ്യവുമായി പിടികൂടി. ഫോൺ വഴി ഓർഡർ എടുത്താണ് ഇയാൾ മദ്യ വിൽപ്പന നടത്തിയിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡ്Continue Reading

കരുവന്നൂർ തട്ടിപ്പ്; അന്വേഷണത്തിനായി ഇഡിയും; റെയ്ഡ് നടക്കുന്നത് ബാങ്കിലും മുഖ്യ പ്രതികളുടെ വീടുകളിലും…. ഇരിങ്ങാലക്കുട: കരുവന്നൂർ സഹകരണബാങ്ക് തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് ബാങ്കിലും  പ്രതികളുടെ വീടുകളിലും  എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ റെയ്ഡ്. ബാങ്കിലും അഞ്ചു പ്രതികളുടെ വീടുകളിലും  ഒരേ സമയമാണ് പരിശോധന നടക്കുന്നത്. കൊച്ചിയിൽ നിന്നെത്തിയ ഇഡിയുടെ പ്രത്യേക സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നൽകുന്നത്. ഇന്ന് രാവിലെയാണ് സംഘം കരുവന്നൂരിലെത്തിയത്. രാവിലെ എട്ടരയോടെ സിആർപിഎഫിന്‍റെ സായുധസേനാംഗങ്ങളടക്കമുളളവർക്കൊപ്പമായിരുന്നു ഇഡി എത്തിയത്. മുഖ്യപ്രതി ബിജോയ്, സുനിൽകുമാർ,Continue Reading