” വർണ്ണക്കുട ” പന്തലിൻ്റെ കാൽ നാട്ട് കർമ്മം ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയിൽ ആഗസ്റ്റ് 26 മുതൽ സെപ്റ്റംബർ 6 വരെ നടക്കുന്ന കലാകായിക കാർഷിക സാഹിത്യ മഹോത്സവമായ വർണ്ണക്കുടയുടെ കാൽ നാട്ടുകർമ്മം മുനിസിപ്പൽ മൈതാനിയിൽ നടന്ന ചടങ്ങിൽ നിയോജകമണ്ഡലത്തിലെ ജനപ്രതിനിധികളായ ലളിത ബാലൻ,വിജയലക്ഷ്മി വിനയചന്ദ്രൻ, ലതചന്ദ്രൻ,ജോസ്.ജെ.ചിറ്റിലപ്പിള്ളി,കെ.എസ്.ധനേഷ്, കെ.എസ്. തമ്പി,ഷീജ പവിത്രൻ,ലതസഹദേവൻ,കെ.ആർ.വിജയ,ജിഷജോബി,സി.സി.ഷിബിൻ,എം.എസ്.സഞ്ജയ്,സി.എം.സാനി,ഷെല്ലി വിൽസൻ, ലേഖ ഷാജി,ലിജി സജി,രാജേഷ് അശോകൻ,സുരേഷ് അമ്മനത്ത് എന്നിവർ ചേർന്ന് നിർവ്വഹിച്ചു.ഐസിഎൽ ഫിൻകോർപ്പ് എംഡി കെ ജി അനിൽകുമാർContinue Reading

ചാലക്കുടിയിൽ വ്യാപക ഇരു ചക്രവാഹനമോഷണം; പിടിയിലായ പ്രതിക്ക് ആറു മാസംതടവുശിക്ഷ വിധിച്ചു.. ചാലക്കുടി: ടൗണും പരിസരങ്ങളും കേന്ദ്രീകരിച്ച് പഴയ മോഡൽ ഇരുചക്ര വാഹനങ്ങൾ മോഷണം ചെയ്ത് തമിഴ് നാട്ടിലേയ്ക്ക് കടത്തുന്ന കുപ്രസിദ്ധ മോഷ്ടാവായ പരിയാരം മുനിപ്പാറ സ്വദേശി കിഴക്കുംതല വീട്ടിൽ മുനിപ്പാറനസി എന്നറിയപ്പെടുന്ന നസീർ (43 വയസ്സ് ) നെ ആണ് ചാലക്കുടി ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതി ആറുമാസത്തേക്ക് ശിക്ഷിച്ചത്.   ചാലക്കുടി ആനമല ജംഗ്ക്ഷനിൽ നിന്നുംContinue Reading

ജെൻഡർ ന്യൂട്രൽ യൂണിഫോമുമായി ഗവ. ഗേൾസ് സ്കൂളിലെ പ്രീ പ്രൈമറി വിഭാഗം ;യൂണിഫോം വിതരണത്തിൽ നിന്ന് ഒഴിഞ്ഞ് മാറി നഗരസഭ ഭരണനേതൃത്വം.. ഇരിങ്ങാലക്കുട: ജെൻഡർ ന്യൂട്രൽ യൂണിഫോമുമായി ഇരിങ്ങാലക്കുട ഗവ ഗേൾസ് സ്കൂൾ. സ്കൂളിലെ പ്രീ പ്രൈമറി വിഭാഗത്തിലാണ് പട്ടണത്തിൽ ആദ്യമായി ജെൻഡർ ന്യൂട്രൽ യൂണിഫോം നടപ്പിലാക്കിയിരിക്കുന്നത്.എൽകെജി, യുകെജി വിഭാഗങ്ങളിലായി അമ്പതോളം കുട്ടികളാണ് സ്കൂളിലെ പ്രീ പ്രൈമറി വിഭാഗത്തിലുള്ളത്. സ്കൂളിലെ പിടിഎ നേരത്തെ എടുത്ത തീരുമാനത്തിൻ്റെ അടിസ്ഥാനത്തിലാണ് രണ്ട് ജോഡിContinue Reading

ഓപ്പറേഷൻ ഭഗീരഥ ;തൊഴിലുടമയെ അക്രമിച്ച് പണം കവർന്ന് കടന്ന അന്യസംസ്ഥാന തൊഴിലാളികൾ നാൽപത്തെട്ടു മണിക്കൂറിനകം പിടിയിൽ;കൊലപ്പെടുത്താൻ ശ്രമിച്ച് കവർന്നത് ഒന്നേകാൽ ലക്ഷം രൂപ; അക്രമം നടത്തിയത് ഉടമയുടെ കയ്യിൽ പത്ത് ലക്ഷത്തോളം രൂപയുണ്ടാകാമെന്ന ധാരണയിൽ… കൊടകര: വ്യാപാരിയെ ക്രൂരമായി ആക്രമിച്ച് പണം കവർന്ന് മുങ്ങിയ അന്യസംസ്ഥാന തൊഴിലാളികൾ തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഐശ്വര്യ പ്രശാന്ത് ദോങ്ഗ്രേ ഐപിഎസിന്റെ നേതൃത്വത്തിലുള്ള പ്രത്യേകാന്വേഷണ സംഘത്തിന്റെ പിടിലായി. വ്യാപാരിയെ ആക്രമിച്ച് പണംContinue Reading

തീരദേശവാസികളുടെ ആകുലതകൾ അകറ്റുവാൻ സർക്കാർ മുന്നോട്ടുവരണമെന്ന് ബിഷപ്പ് മാര്‍ പോളികണ്ണൂക്കാടന്‍;തീരദേശവാസികളുടെ സമരത്തിന് ഐക്യദാർഡ്യവുമായി കത്തീഡ്രല്‍ സിഎല്‍സി.. ഇരിങ്ങാലക്കുട: വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് തീരദേശജനങ്ങളുടെ ആകുലതകൾ അകറ്റുവാന്‍ സര്‍ക്കാര്‍ മുന്നോട്ടുവരണമെന്ന് ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ ആവശ്യപ്പെട്ടു. അതിജീവനത്തിനായി തീരദേശവാസികള്‍ നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഇരിങ്ങാലക്കുട കത്തീഡ്രല്‍ സിഎല്‍സിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഐക്യദാര്‍ഢ്യ സദസ്സ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ബിഷപ്പ്. മത്സ്യതൊഴിലാളികള്‍ അനുഭവിക്കുന്ന കഷ്ടതകള്‍ ഏറെയാണ്. കടല്‍തീരംContinue Reading

പീഡനക്കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ മാടായിക്കോണം സ്വദേശിയായ പ്രതി പത്ത് വർഷങ്ങൾക്ക് ശേഷം പോലീസ് പിടിയിൽ… വരന്തരപ്പിള്ളി: സ്ത്രീധന പീഡനക്കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി പത്ത് വർഷത്തിന് ശേഷം പിടിയിൽ.ഇരിങ്ങാലക്കുട കോടതി പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചിരുന്ന മാടായിക്കോണം കുഴിക്കാട്ടുകോണം എഴുപ്പുറത്ത് വീട്ടിൽ ഷാജുവിനെയാണ് വരന്തരപ്പിള്ളി പോലീസ് അറസ്റ്റു ചെയ്തത്.2012 ലായിരുന്നു കേസിനാസ്പദമായ സംഭവം. ആഭരണങ്ങളും സ്ത്രീധന തുകയും ചെലവാക്കിയ ശേഷം ഭാര്യയെ നിരന്തരം ഉപദ്രവിച്ചുവെന്നാണ് കേസ്. ജാമ്യത്തിലിറങ്ങിയ ശേഷം പത്ത് വർഷത്തോളം വിവിധയിടങ്ങളിൽContinue Reading

ഭവനരഹിതരായ വോട്ടർമാരുടെ സങ്കടങ്ങൾക്ക് പരിഹാരം കണ്ട് പ്രവാസിയായ വ്യവസായി… ഇരിങ്ങാലക്കുട: തിരഞ്ഞെടുപ്പ് പ്രചരണക്കാലത്ത് കണ്ടറിഞ്ഞ ഭവനരഹിതരായ രണ്ട് വോട്ടർമാരുടെ സങ്കടങ്ങൾക്ക് പരിഹാരം കണ്ട് പ്രവാസിയായ വ്യവസായി. വർഷങ്ങളായി ചോർന്ന് ഒലിക്കുന്ന ഓലക്കുടിലുകളിൽ എകാന്ത ജീവിതം നയിക്കുന്ന പൂമംഗലം പഞ്ചായത്തിലെ എടക്കുളം കനാൽ ബണ്ടിൽ താമസിക്കുന്ന 58 വയസ്സുള്ള തേർപ്പുരക്കൽ ബേബി, ആയിരംകോൾ ക്ഷേത്രത്തിന് അടുത്ത് കൊട്ടാരത്തിൽ വീട്ടിൽ 69 വയസ്സുള്ള രാമകൃഷണൻ എന്നിവർക്കാണ് നാട്ടുകാരനും സാമൂഹ്യ പ്രവർത്തകനും വ്യവസായിയുമായ എടക്കുളംContinue Reading

3ജി മോഡൽ അങ്കണവാടിയുമായി ആളൂർ പഞ്ചായത്ത്; അങ്കണവാടികൾ പ്രദേശത്തിന്റെ വികസനത്തിന് ചുക്കാൻ പിടിക്കുന്ന കേന്ദ്രങ്ങളെന്ന് മന്ത്രി ഡോ. ആർ ബിന്ദു ഇരിങ്ങാലക്കുട: പ്രദേശത്തിന്റെ വികസനത്തിന് ചുക്കാൻ പിടിക്കുന്ന കേന്ദ്രങ്ങളാണ് അങ്കണവാടികളെന്ന് ഉന്നത വിദ്വാഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ എല്ലാ വികസന പ്രവർത്തനങ്ങളിലും സർക്കാരിന്റെ വിവിധ പദ്ധതികളിലും അങ്കണവാടി പ്രവർത്തകരുടെ സാന്നിധ്യം സജീവമാണ്. ഈ കേന്ദ്രങ്ങൾ കുട്ടികളുടെ വ്യക്തിത്വ വികസനത്തിന് സഹായകമാകുമെന്നും മന്ത്രി പറഞ്ഞു.Continue Reading

കാർഷികവിളകളിൽ നിന്ന് മൂല്യവർദ്ധിത ഉല്പന്നങ്ങൾ നിർമ്മിക്കാൻ ലക്ഷ്യമിട്ട് ആരംഭിക്കുന്ന വാൻഗാർഡ് ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെ കെട്ടിടനിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നു.. ഇരിങ്ങാലക്കുട :കാർഷിക വിളകളിൽ നിന്നും മൂല്യവർദ്ധിത ഉല്പന്നങ്ങൾ നിർമ്മിച്ച് സ്വദേശത്തും,വിദേശത്തും വിപണനം ചെയ്യുകവഴി കർഷകർക്ക് കൂടുതൽ നേട്ടമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ കേരള കർഷകസംഘം ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ രൂപീകരിച്ച ‘വാൻഗാർഡ്’ ഇരിങ്ങാലക്കുട ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെ കെട്ടിടത്തിന്റെ ശിലാസ്ഥാപനം ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രിയും,ഇരിങ്ങാലക്കുട എം.എൽ.എയുമായ ഡോ.ആർ.ബിന്ദു നിർവ്വഹിച്ചു. നിയോജകമണ്ഡലത്തിലെContinue Reading

മരണമടഞ്ഞ വ്യാപാരിയുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപയുടെ മരണാനന്തര സഹായവുമായി വ്യാപാരി വ്യവസായി എകോപനസമിതി. ഇരിങ്ങാലക്കുട: മരണമടഞ്ഞ വ്യാപാരിയുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപയുടെ മരണാനന്തര സഹായവുമായി വ്യാപാരി വ്യവസായി എകോപനസമിതി. സമിതിയുടെ ‘ ഭദ്രം കുടുംബ സുരക്ഷാ പദ്ധതി’യുടെ ഭാഗമായി മരണമടഞ്ഞ പുല്ലൂർ പുളിഞ്ചോട് സ്വദേശി കുറ്റിക്കാടൻ വീട്ടിൽ പോളിയുടെ കുടുംബത്തിന് വ്യാപാരഭവൻ ഹാളിൽ നടന്ന ചടങ്ങിൽ സമിതി ജില്ലാ പ്രസിഡണ്ട് കെ വി അബ്ദുൾഹമീദ് ഫണ്ട് കൈമാറി.Continue Reading