കോളേജ് വിദ്യാർഥിനിയോട് സ്വകാര്യ ബസ്സിൽ വച്ച് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ പുല്ലുർ – ആനുരുളി സ്വദേശിയായ പോലീസ് ഡ്രൈവർ അറസ്റ്റിൽ… ഇരിങ്ങാലക്കുട: സ്വകാര്യ ബസ്സിൽ വച്ച് കോളേജ് വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ പോലീസ് ഡ്രൈവർ അറസ്റ്റിൽ.പുല്ലൂർ ആനുരുളി കുണ്ടിൽ വീട്ടിൽ രതീഷ്മോൻ (38 വയസ്സ്) നെയാണ് സി ഐ അനീഷ് കരീമും സംഘവും അറസ്റ്റ് ചെയ്തത്. ഇന്നലെ തൃശ്ശൂരിൽ നിന്നും ഇരിങ്ങാലക്കുടയിലേക്കുള്ള യാത്രാമധ്യേ മാപ്രാണത്ത് വച്ചായിരുന്നു പതിനേഴുകാരിയായ പെൺകുട്ടിക്ക്Continue Reading

സിംഗപ്പൂർ അണ്ടർ വാട്ടർ വെഹിക്കിൾ ചലഞ്ചിൽ തിളങ്ങി ക്രൈസ്റ്റ് എൻജിനീയറിങ് കോളേജിൻ്റെ റോബോട്ട്.. ഇരിങ്ങാലക്കുട: ഐ ട്രിപ്പിൾ ഇ ഓഷിയാനിക് എൻജിനീയറിങ് സൊസൈറ്റി നാഷണൽ യൂണിവേഴ്സിറ്റി ഓഫ് സിംഗപ്പൂർ, സിംഗപ്പൂർ പോളി ടെക്നിക് എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച അണ്ടർ വാട്ടർ റോബോട്ടിക് മത്സരത്തിൽ ശ്രദ്ധേയമായി ഇരിങ്ങാലക്കുടയിൽ നിർമിച്ച റോബോട്ട്. ക്രൈസ്റ്റ് എൻജിനീയറിങ് കോളേജിലെ അണ്ടർ വാട്ടർ റിസർച്ച് ലാബ് വികസിപ്പിച്ചെടുത്ത റോബോട്ടാണ് പതിമൂന്ന് രാജ്യങ്ങളിൽ നിന്നുള്ള ടീമുകൾ അണിനിരന്ന അവസാനContinue Reading

ദേശീയ പാതയിൽ കാർ യാത്രികരെ ആക്രമിച്ച് കാർ തട്ടിയെടുത്ത സംഭവത്തിൽ കുപ്രസിദ്ധ ക്രിമിനൽ പിടിയിൽ.. ചാലക്കുടി: ദേശീയപാതയിൽ യാത്രക്കാരെ മർദ്ദിച്ച് പുറത്തിറക്കി കാർ തട്ടിയെടുത്ത കേസിൽ കുപ്രസിദ്ധ ക്രിമിനൽ പിടിയിലായി. ചാലക്കുടി ഡിവൈഎസ്പി സി.ആർ സന്തോഷിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് ആലുവ വെസ്റ്റ് ആലങ്ങാട് പള്ളത്ത് വീട്ടിൽ താരിസ് (32 വയസ്)  പിടിയിലായത് .കൊലപാതകമടക്കമുള്ള നിരവധി കേസുകൾ താരിസിന്റെ പേരിലായുണ്ട്. കഴിഞ്ഞ ഫെബ്രുവരി പത്തൊൻപതാം തീയതിയാണ് കേസിനാധാരമായ സംഭവമുണ്ടായത്.കുഴൽപ്പണംContinue Reading

ഡോൺബോസ്കോ ബാസ്ക്കറ്റ് ബോൾ ടൂർണ്ണമെൻ്റ്; വാഴക്കുളം കാർമ്മലും കൊരട്ടി എച്ച്എസ്എസും ജേതാക്കൾ… ഇരിങ്ങാലക്കുട:  ഡോൺബോസ്കോ സിൽവർ ജൂബിലി മെമ്മോറിയൽ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന 37-ാം മത് ഡോൺബോസ്കോ ബാസ്ക്കറ്റ്ബോൾ ടൂർണ്ണമെൻ്റിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ  ഇടുക്കി വാഴക്കുളം കാർമ്മൽ  പബ്ലിക് സ്കൂൾ ജേതാക്കളായി. ഫൈനലിൽ 68-42 എന്ന സ്കോറിന്  കൊരട്ടി എൽഎഫ് എച്ച്എസ്എസിനെ  കാർമ്മൽ സ്കൂൾ പരാജയപ്പെടുത്തി. പെൺകുട്ടികളുടെ വിഭാഗത്തിൽ  കൊരട്ടിഎൽഎഫ്എച്ച്എസ്  എസ്.എച്ച് തേവരയെ  എസ് എച്ച് നെ 53 –Continue Reading

ഇരിങ്ങാലക്കുടയിൽ നവരാത്രി സംഗീതോൽസവത്തിന് തുടക്കമായി… ഇരിങ്ങാലക്കുട: ശ്രീകൂടൽമാണിക്യദേവസ്വത്തിൻ്റെയും നാദോപാസനയുടെയും സംയുക്താഭിമുഖ്യത്തിൽ നവരാത്രി സംഗീതോൽസവത്തിന് തുടക്കമായി.കൂടൽമാണിക്യ ക്ഷേത്ര നടപ്പുരയിൽ നടന്ന ചടങ്ങിൽ മൃദംഗ വിദ്വാൻ പാലക്കാട്  ആർ രാജാമണി സംഗീതോൽസവം ഉദ്ഘാടനം ചെയ്തു. നാദോപാസന പ്രസിഡണ്ട് മുരളി ഹരിതം അധ്യക്ഷത വഹിച്ചു.വികലാധരൻ, കലാനിലയം രാജീവൻ, കുമാരി ആശ സുരേഷ് എന്നിവരെ ചടങ്ങിൽ ആദരിച്ചു.ദേവസ്വം ചെയർമാൻ പ്രദീപ് മേനോൻ സ്വാഗതവും  ജിഷ്ണു സനത്ത് നന്ദിയും പറഞ്ഞു. തുടർന്ന് പ്രണവം എം കെ ശങ്കരൻContinue Reading

തൃപ്രയാർ നാട്ടിക ബീച്ചിൽ നിന്നും എംഡിഎംഎ യുമായി കാറ്ററിംഗ് സർവീസ് സ്ഥാപനമുടമ പിടിയിൽ… തൃപ്രയാർ:വലപ്പാട് പോലീസ് സ്റ്റേഷൻ പരിധിയിൽ നാട്ടിക ബീച്ച് ജുമാ മസ്ജിദ് പള്ളിക്ക് തെക്കു വശം താമസിക്കുന്ന രായംമരക്കാർ വീട്ടിൽ ഷാനവാസ് (50) എന്നയാളെയാണ് രണ്ടു പാക്കറ്റിൽ ആക്കി സൂക്ഷിച്ചിരുന്ന എംഡിഎംഎ സഹിതം കൈയിൽ നിന്നും പിടികൂടിയത്.   തൃശ്ശൂർ റൂറൽ ജില്ലാ ഡാൻസാഫ് ടീമും, വലപ്പാട് പോലീസും സംയുക്തമായി നടത്തിയ റെയ്ഡിലാണ് പ്രതിയെ പിടികൂടിയത്.  Continue Reading

പോക്സോ കേസിൽ കൊടുങ്ങല്ലൂർ സ്വദേശിക്ക് 20 വർഷം കഠിന തടവും രണ്ട് ലക്ഷം പിഴയും വിധിച്ച് കൊണ്ട് കോടതി വിധി… ഇരിങ്ങാലക്കുട:പ്രായപൂർത്തിയാവാത്ത ബാലികയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 20 വർഷം കഠിന തടവും രണ്ടുലക്ഷം രൂപ പിഴയുംവിധിച്ചു. കൊടുങ്ങല്ലൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ മാള പള്ളിപ്പുറത്ത് പൊയ്യ ഷാപ്പുംപടി കളത്തിൽ വീട്ടിൽ ആൻ്റണി മകൻ ആൻസിലിൻ (35 വയസ്സ് )എന്നയാളെയാണ് ഇരിങ്ങാലക്കുട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതിContinue Reading

വേതന പാക്കേജ് പരിഷ്ക്കരിക്കണമെന്നും പത്ത് മാസത്തെ കിറ്റുകളുടെ കമ്മീഷൻ നല്കണമെന്നും ആവശ്യപ്പെട്ട് റേഷൻ വ്യാപാരികളുടെ ധർണ്ണ… ഇരിങ്ങാലക്കുട:  റേഷൻ വ്യാപാരികളുടെ മുടങ്ങിക്കിടക്കുന്ന കമ്മീഷൻ നൽകുക, ഓണത്തിന് അനുവദിച്ച അലവൻസ് നൽകുക,മുടങ്ങിക്കിടക്കുന്ന 10 മാസത്തെ കിറ്റ് കമ്മീഷൻ നൽകുക,വ്യാപാരികളുടെ വേതന പാക്കേജ് പരിഷ്കരിക്കുക,മണ്ണെണ്ണ, പഞ്ചസാര  കമ്മീഷൻ കാലോചിതമായി പരിഷ്കരിക്കുക, മുൻഗണനാ വിഭാഗങ്ങൾക്കുള്ള ഭക്ഷ്യധാന്യങ്ങൾ പൂർണമായും വിതരണത്തിന് നൽകുക, പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്നയോജന പദ്ധതി അരിയുടെ വിതരണം സുഗമമാക്കുക, മണ്ണെണ്ണ വാതിൽപടിയായിContinue Reading

നാദോപാസനയുടെ 31-മത് വാർഷിക സമ്മേളനവും, നവരാത്രി  സംഗീതോത്സവും സെപ്റ്റംബർ 25 ന് ആരംഭിക്കും.. ഇരിങ്ങാലക്കുട: നാദോപാസനയും ശ്രീ കൂടൽമാണിക്യം ദേവസ്വവും സംയുക്തമായി സംഘടിപ്പിക്കുന്ന നവരാത്രി സംഗീതോത്സവത്തിന് 25ന് തുടക്കമാകും. രാവിലെ 10ന് ഗുരുവന്ദനം. തുടർന്ന് പാലക്കാട് ടി ആർ രാജാമണി മൃദംഗത്തെ കുറിച്ച് സോദോഹരണ പ്രഭാഷണം നടത്തും. വൈകുന്നേരം 5 മണിക്ക് അമ്മന്നൂർ ഗുരുകുലത്തിൽ വച്ച് നടക്കുന്ന 31 – മത് വാർഷികാഘോഷ പരിപാടികൾ ഉന്നത വിദ്യാഭ്യാസ സാമൂഹ്യ ക്ഷേമContinue Reading

നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചുള്ള പോപ്പുലർ ഫ്രണ്ട് ഹർത്താൽ; കടകൾ അടപ്പിക്കുന്നവർക്കും സഞ്ചാരസ്വാതന്ത്ര്യം തടയുന്നവർക്കുമെതിരെ കർശന നടപടിയെന്ന് പോലീസ്.. ഇരിങ്ങാലക്കുട: നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താൽ ആരംഭിച്ചു.കടകമ്പോളങ്ങൾ അധികവും അടഞ്ഞ് കിടക്കുകയാണ്. സ്വകാര്യ ബസ്സുകൾ ഒന്നും സർവീസ് നടത്തുന്നില്ല.കെഎസ്ആർടിസി സർവീസുകൾ നടത്തുന്നുണ്ട്.സ്വകാര്യ വാഹനങ്ങളും നിരത്തുകളിലുണ്ട്. മേഖലയിൽ ഇത് വരെ അക്രമ സംഭവങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കടകൾ നിർബന്ധിച്ച് അടപ്പിക്കുന്നവർക്കും സഞ്ചാരസ്വാതന്ത്ര്യം തടയുന്നവർക്കുമെതിരെContinue Reading