പതിമൂന്നു വർഷത്തിനു ശേഷം കൊലക്കേസ് പ്രതി അറസ്റ്റിൽ ; യുപിയിലെ ഗല്ലിയിൽ തൃശൂർ റൂറൽ പോലീസിന്റെ മിന്നൽ ഓപ്പറേഷൻ … മാള:2009 ൽ കൊമ്പിടിഞ്ഞാമാക്കലിൽ യു പി. സ്വദേശിയെ കുത്തി കൊലപ്പെടുത്തിയ കേസ്സിൽ ജാമ്യമെടുത്ത് മുങ്ങിയ പ്രതി പതിമൂന്നു വർഷത്തിനു ശേഷം പിടിയിലായി. ഉത്തർപ്രദേശ് സഹരണപൂർ ജില്ലയിലെ ചിൽക്കാന സ്വദേശി ഷാനവാസിനെയാണ് (36 വയസ്സ്) തൃശൂർ റൂറൽ എസ്.പി. ഐശ്വര്യ ഡോങ്‌ഗ്രേയുടെ . നേതൃത്വത്തിൽ ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ബാബു. കെ.തോമസ്Continue Reading

ജപ്തി നടപടികൾ നേരിടുന്ന വീടിന്റെ ആധാരത്തിന്റെ പകർപ്പ് നിഷേധിച്ചതിനെ ചൊല്ലി കരുവന്നൂർ ബാങ്കിൽ പ്രതിഷേധം … ഇരിങ്ങാലക്കുട: ജപ്തിയിലായ വീടിന്റെ ആധാരത്തിന്റെ പകർപ്പ് കോടികളുടെ തട്ടിപ്പ് നടന്ന കരുവന്നൂർ ബാങ്ക് അധികൃതർ നിഷേധിച്ചതിനെ തുടർന്ന് സംഘർഷം. മാടായിക്കോണം കുറുപ്പം റോഡിൽ കളരിക്കപറമ്പിൽ വീട്ടിൽ ശ്രീജേഷിനാണ് (43 വയസ്സ് ) ബാങ്ക് അധിക്യതർ ആധാരത്തിന്റെ പകർപ്പ് നിഷേധിച്ചത്. വർഷങ്ങൾക്ക് മുമ്പ് വീടും സ്ഥലവും പണയം വച്ച് ശ്രീജേഷിന്റെ പിതാവ് പതിമൂന്ന് ലക്ഷംContinue Reading

കാട്ടൂരിൽ സിപിഎം പ്രവർത്തകനായ യുവാവിനെ കുത്തിപരിക്കേല്‍പിച്ച സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റില്‍… ഇരിങ്ങാലക്കുട :യുവാവിനെ കുത്തിപരിക്കേല്‍പിച്ച സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റില്‍. കാട്ടൂര്‍ കൊരട്ടിപറമ്പില്‍ വീട്ടില്‍ അന്‍വര്‍ (40) നാണ് കുത്തേറ്റത്. സിപിഎം കാട്ടൂര്‍ ബസാര്‍ ബ്രാഞ്ചംഗമാണ് അന്‍വര്‍. സംഭവത്തില്‍ കാട്ടൂര്‍ വലക്കഴ സ്വദേശി കൊരട്ടിപറമ്പില്‍ വീട്ടില്‍ മുഹമ്മദ് സഹല്‍ (28), പഴുവില്‍ കുറുമ്പിലാവ് സ്വദേശി വെങ്കിടായ് വീട്ടില്‍ അനൂപ് (31) എന്നിവരെയാണ് കാട്ടൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ചContinue Reading

അനാഥശിലാഫലകത്തിൽ റീത്ത് വച്ച് ബിജെപി കൗൺസിലർമാരുടെ പ്രതിഷേധം ; അനാഥമായി കിടക്കുന്നത് 2019 ൽ അയ്യങ്കാവ് മൈതാനത്തിന്റെ ചുറ്റും എൽഇഡി ലൈറ്റുകൾ സ്ഥാപിച്ചതിന്റെ ഉദ്ഘാടനചടങ്ങിന്റെ ശിലാഫലകം … ഇരിങ്ങാലക്കുട : നഗരസഭ ഓഫീസിന് സമീപം അനാഥമായി കിടക്കുന്ന ശിലാഫലകത്തിൽ റീത്ത് വച്ച് ബിജെപി കൗൺസിലർമാരുടെ പ്രതിഷേധം. 2019 ൽ അഞ്ച് ലക്ഷം രൂപ ചിലവിൽ അയ്യങ്കാവ് മൈതാനത്തിന് ചുറ്റും എൽഇഡി ലൈറ്റുകൾ സ്ഥാപിച്ചതിന്റെ ശിലാഫലകത്തിനാണ് ഈ ഗതികേട്. അന്ന് ചെയർമാനായിരുന്നContinue Reading

മുതിർന്ന കലാകാരൻമാർക്ക് ക്ഷേമ പെൻഷനും അവശ കലാകാരൻമാർക്ക് ധനസഹായവും നല്കാൻ സർക്കാർ നടപടികൾ സ്വീകരിക്കണമെന്ന് ഇരിങ്ങാലക്കുടയിൽ നടന്ന കേരള കളമെഴുത്ത് പാട്ട് കലാകാര സംഘം സംസ്ഥാന സമ്മേളനം ഇരിങ്ങാലക്കുട : മുതിർന്ന കലാകാരൻമാർക്ക് ക്ഷേമ പെൻഷനും അവശ കലാകാരൻമാർക്ക് ധനസഹായവും നല്കാൻ സർക്കാർ നടപടികൾ സ്വീകരിക്കണമെന്ന് ഇരിങ്ങാലക്കുടയിൽ നടന്ന കേരള കളമെഴുത്ത് പാട്ട് കലാകാര സംഘം സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. ടൗൺ ഹാളിൽ നടന്ന സമ്മേളനം ഉന്നത വിദ്യാഭ്യാസ വകുപ്പ്Continue Reading

ഠാണാ ഒഴിവാക്കി സ്വകാര്യ ബസ്സുകൾ സ്റ്റാന്റിൽ ട്രിപ്പുകൾ അവസാനിപ്പിക്കുന്നതിനെ ചൊല്ലി മുകുന്ദപുരം താലൂക്ക് വികസന സമിതി യോഗത്തിൽ വീണ്ടു വീണ്ടും വിമർശനം … ഇരിങ്ങാലക്കുട: കാട്ടൂർ , മൂന്നുപീടിക ഭാഗത്ത് നിന്ന് വരുന്ന സ്വകാര്യ ബസ്സുകൾ ഠാണാ ഒഴിവാക്കി ഇരിങ്ങാലക്കുട പ്രൈവറ്റ് ബസ് സ്റ്റാന്റിൽ ട്രിപ്പുകൾ അവസാനിപ്പിക്കുന്ന വിഷയത്തെ ചൊല്ലി മുകുന്ദപുരം താലൂക്ക് വികസനസമിതി യോഗത്തിൽ വീണ്ടും വിമർശനം. മാസങ്ങൾക്ക് മുമ്പ് തന്നെ യോഗത്തിന്റെ പരിഗണനയ്ക്ക് വന്ന വിഷയം യാത്രക്കാരന്റെContinue Reading

പോലീസ് സംഘത്തെ ആക്രമിച്ച കേസിൽ കൂട്ടുപ്രതികൾ പിടിയിൽ … മാള : പൊയ്യ മടത്തുംപടി ചക്കാട്ടിക്കുന്നിൽ മദ്യപിച്ചു വഴക്കുണ്ടാക്കിയവരെ അന്വേഷിച്ചെത്തിയ പോലീസുകാരെ ആക്രമിച്ച കേസിൽ എറണാകുളം ജില്ലയിലെ ഇളന്തിക്കര സ്വദേശികളായ പുളിക്കൽ വീട്ടിൽ എപ്പി എന്നറിയപ്പെടുന്ന ജെഫിൻ (42 ), തെക്കിനിയത്ത് വീട്ടിൽ കാക്ക റിക്സൻ (26),മടത്തുംപടി പുളിക്കൽ വീട്ടിൽ തെണ്ടൻ ഷാജി (54) എന്നീ മൂന്ന് പ്രതികളെ മാള സി ഐ സജിൻ ശശിയും സംഘവും അറസ്റ്റ് ചെയ്തു.Continue Reading

മയക്കുമരുന്നിനെതിരെ ജനകീയമുന്നേറ്റ പരിപാടികളുമായി യുഡിഎഫ് … ഇരിങ്ങാലക്കുട: മയക്കുമരുന്നിനെതിരെ ജനകീയ മുന്നേറ്റ ബോധവല്ക്കരണ പരിപാടികളുമായി യുഡിഎഫ് . യുഡിഎഫ് ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പൂതംക്കുളം മൈതാനിയിൽ നടന്ന ജനകീയ മുന്നേറ്റ പരിപാടി യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ അഡ്വ തോമസ് ഉണ്ണിയാടൻ ഉദ്ഘാടനം ചെയ്തു. കേരളം മയക്കുമരുന്നുകളുടെ ഹബ്ബായി മാറിയിരിക്കുകയാണെന്നും മയക്കുമരുന്ന് മാഫിയക്കെതിരെ കൃത്യമായ നടപടികൾ സ്വീകരിക്കാൻ സർക്കാർ തയ്യാറാകണമെന്നും തോമസ് ഉണ്ണിയാടൻ ആവശ്യപ്പെട്ടു. നിയോജകമണ്ഡലം വൈസ് –Continue Reading

ഓൺലൈൻ വിദ്യാഭ്യാസ രംഗത്തെ മികച്ച കോളേജിനുള്ള സംസ്ഥാന സർക്കാരിൻ്റെ അവാർഡ് ഇരിങ്ങാലക്കുട ക്രൈസ്റ്റിന് …   തൃശ്ശൂർ:സംസ്ഥാന സർക്കാരിൻ്റെ ഇ-ഗവേണൻസ് വകുപ്പിൻ്റെ സംസ്ഥാനതല അവാർഡിന് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് അർഹമായി. ഓൺലൈൻ പഠന വിഭാഗത്തിൽ (e- learning) ഒന്നാം സ്ഥാനം കരസ്ഥമാക്കിയാണ് ക്രൈസ്റ്റിന്റെ നേട്ടം. വിദ്യാഭ്യാസ രംഗത്തും ഭരണ രംഗത്തും സങ്കേതിക വിദ്യയിലൂടെ ഗുണപരമായ മാറ്റങ്ങൾ കൊണ്ടുവരിക എന്ന ഉദ്ദേശത്തോടെയാണ് സംസ്ഥാന വിവര-സാങ്കേതിക വകുപ്പ് ഐ എം ജി യുടെContinue Reading

നിപ്മറിനെ ലോക ശ്രദ്ധയിലെത്തിച്ച് അസീം അലിയും ഫാത്തിമയും …   ഇരിങ്ങാലക്കുട : ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് ഡബ്ല്യു എച്ച് ഒ ഇറക്കിയ പോസ്റ്ററിൽ ഇടം പിടിച്ച് അസിം അലിയും ഫാത്തിമയും. കല്ലേറ്റുംകരയിൽ പ്രവർത്തിക്കുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ സെന്ററിലെ സ്പെഷ്യൽ സ്കൂൾ വിദ്യാർത്ഥികളാണ് ഇരുവരും.   ‘ഇതൊരു വീൽചെയർ മാത്രമല്ല, ചക്രങ്ങളിൽ ഒരു സ്വപ്നം’, ‘ഇവിടെ കാണുന്നത് വെറുമൊരു സഹായമല്ല. അത് അഭിലാഷമാണ്’Continue Reading